വായു, വഴി, വെള്ളം, വെളിച്ചം എന്നിവയുടെ ലഭ്യത തടസ്സപ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശങ്ങള്‍ (ആര്‍ട്ടിക്കിള്‍ 21 ) നിഷേധിക്കുന്നതിന് തുല്യമാണ്. ഇത് സംബന്ധിച്ച നിയമങ്ങളെ ഈസ്മെന്ററി റൈറ്റ്സ് എന്ന് പറയുന്നു. 1882-ലെ ഇന്ത്യന്‍ ഈസ്മെന്റ് ആക്റ്റ് (Indian Easements Act) പ്രകാരം, മേല്പറഞ്ഞ അവകാശങ്ങളില്‍ തടസ്സമോ തര്‍ക്കമോ വന്നാല്‍, പരിഹരിച്ച് കിട്ടാന്‍ അതാത് പ്രദേശത്തെ മുന്‍സിഫ് കോടതിയെ സമീപിക്കാവുന്നതാണ്.
ഒരാള്‍ക്ക് തന്റെ വസ്തുവിലേക്ക് പോകുവാന്‍ മറ്റൊരു വഴിയും ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റൊരാളുടെ പുരയിടത്തിലൂടെ നടപ്പുവഴി വേണമേന്ന് അവകാശപ്പെടാനാകൂ. ഈസ്മെന്ററി നിയമപ്രകാരം 20 വര്‍ഷക്കാലമായി ഉപയോഗിച്ചു വരുന്ന വഴി, തോട്, മുതലായവ തടസ്സപ്പെടുത്താന്‍ പാടില്ല. ഒരാളുടെ വീട്ടിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് കുറ്റകരമാണ്.
20 വർഷമല്ല ,16 വർഷമായി ഉപയോഗിച്ചതാണെങ്കിൽ വഴി കിട്ടാൻ സാധ്യത ഉണ്ടോ?
ReplyDeleteഎത്ര വീതിയിൽ വഴി കിട്ടും
ReplyDelete20 വർഷമായി നടവഴി ഉപയോഗിക്കുന്നു ,വണ്ടിയിൽ ഈ വഴിയിലൂടെ യാത്ര ചെയ്യാൻ പറ്റുമെങ്കിലും സ്ഥല ഉടമ സമ്മതിക്കുന്നില്ല എന്താണ് പ്രതിവിധി
ReplyDeleteഅടുത്തുള്ള മുൻസിഫ് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങുക
Deleteവീട്ടിലേക്കുള്ള നടവഴി 1986 മുതൽ നടക്കുന്ന വഴി ആണ്..ഇപ്പൊൾ വഴി തടസ്സം ആണ്..വേറെ ഇടിഞ്ഞു വീഴാറായ അതിര് വഴിയിലൂടെ നടക്കാൻ ആവശ്യപ്പെടുന്നു...എന്താണ് ചെയ്യേണ്ടത്
ReplyDeleteവീട്ടിലേക്കുള്ള റോഡ് 2002 മുതൽ ഉപയോഗിക്കുന്ന വഴി ആണ്. Mainroadil നിന്ന് 150m സ്വന്തം റോഡ് ആണ്. വീടിന് മുന്നില്‍ ഒരു 14m മറ്റൊരു വ്യക്തി വിട്ടു തന്ന വഴി ആയിരുന്നു. വഴി അടക്കം 2.75 സെന്റ് advance കൊടുത്തു. agreement ചെയ്തില്ല. ഇപ്പോൾ വഴി മുള്ളുവേലി ഇട്ട് അടച്ചു. കച്ചവടം ഒഴിഞ്ഞു. ഇടിഞ്ഞു വീഴാറായ അതിര് വഴിയിലൂടെ നടക്കാൻ ആവശ്യപ്പെടുന്നു. വലിയ മണ്‍ തിട്ട ആണ്ന്.എന്താണ് ചെയ്യേണ്ടത്?
ReplyDeleteഎന്റെ വീടിരിക്കുന്ന 6 സെന്റ് സ്ഥലം കുടികിടപ്പവകാശം ആയി ലഭിച്ചതണ് ഇതിന് പുറകിലുള്ള സ്ഥലത്തിന്റെ ഉടമയാണ് അന്ന് ഈ ഭൂമി നൽകിയത് അന്നത്തെ കാലത്ത് തോടിലൂടെ ആണ് കൂടുതൽ യാത്ര എന്നത് കൊണ്ട് ഈ ഭൂവുടമ ഞങ്ങൾക്ക് വഴി നൽകാതിരിക്കാൻ ഭൂമിയുടെ വടക്ക് കിഴക്കേ മൂലയിൽ സ്ഥലം തന്നു. ഈ ഭൂമിയുടെ പടിഞ്ഞാറ് വശവും തെക്കുവശവും തോടാണ് ആയതിനാൽ കാല വളർന്നപ്പോൾ തോട് വഴി ഇല്ലാതായി. ഇേ ർ ഇയാൾക്ക് ഞങ്ങളുടെ പുരയിടത്തിലൂടെ വഴി വേണം എന്നാണ് പറയുന്നത് അത് നൽകേണ്ട നിയമപരമായ ആവശ്യം ഉണ്ടോ ? ഭൂവുടമ 60 വർഷത്തിന് മുകളിലായി ഈ ഭൂമിയിൽ താമസം ഇല്ല ഇത്രയും കാലമായി ഞങ്ങൾ ഈ ഭൂമി ഉപയോഗിച്ച് വരികയാണ്
ReplyDeleteസർ ഒരു സ്ഥലം ഉടമ തന്റെ വീടിന്റെ രണ്ടു വശത്തും കൂടെ വഴി കൊടുക്കേണ്ടതുണ്ടോ?.. കഴിഞ്ഞ 24 വർഷം ആയി വീടിന്റെ രണ്ടു വശത്തു കൂടെയും 3 അടി വഴി വീതം നൽകി... ആദ്യം അത് വേലി കെട്ടി തിരിച്ചിരുന്നു ഇപ്പോൾ അവിടെ മതിൽ കെട്ടുകയുണ്ടായി എന്നാൽ അ വഴി പോരാ എന്ന് പറഞ്ഞു അയൽക്കാർ ആ മതിൽ പൊളിച്ചു... ഇതിനെതിരെ ഞങ്ങൾ ഏത് രീതിയിൽ മുന്നോട്ട് പോവണം ഇതിന്റെ നിയമ വശങ്ങളെ കുറിച് ഒന്ന് വിശദീകരിക്കാമോ
ReplyDeleteഎന്റെ വീടിന്റെ മുൻവശത്തുള്ള വീട്ടുകാർ മുറ്റവും, എന്റെ വീടിന്റെ മുൻവശത്തെ ഇടവഴിയും അടിച്ചുവാരുമ്പോൾ വലിയ രീതിയിൽ തന്നെ പൊടി ഞങ്ങളുടെ വീടിന്റെ ഉൾവശത്തേക്ക് അടിച്ചു കേറുന്നു.. ഇത് തുടർച്ചയായ അലർജി പ്രേശ്നങ്ങൾ ഉണ്ടാക്കുന്നത് കൊണ്ട് ഞങ്ങൾ അവരോട് പറഞ്ഞു നോക്കി.. പക്ഷെ അവർ വീണ്ടും ഇത് തുടരുന്നു എനിക്ക് എന്തെങ്കിലും നിയമ സഹായം ലഭിക്കുമോ..
ReplyDelete