Sunday 16 December 2018

കേന്ദ്ര സര്‍ക്കാരില്‍ വിവരാവകാശ ഫീസ്‌ അടയ്ക്കുന്ന വിധം

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവരാവകാശ അപേക്ഷയും ഫീസും ഓണ്‍ലൈനില്‍ നല്‍കുന്നതാണ് എളുപ്പം http://rtionline.gov.in. അതിന് സാധിക്കാത്തവര്‍, പോസ്റ്റോഫീസില്‍ നിന്നും പത്ത് രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ വാങ്ങി അയക്കുക. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഞാന്‍ നല്‍കിയ പൂരിപ്പിച്ച പോസ്റ്റല്‍ ഓര്‍ഡര്‍ ആണ് ചിത്രത്തിലുള്ളത്. സമാനമായ രീതിയില്‍ (Pay To: Accounts Officer) പൂരിപ്പിച്ച്  അപേക്ഷയോടൊപ്പം ബന്ധപ്പെട്ട ഓഫീസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് രജിസ്റ്റേര്‍ഡ് ആയി അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലെ സെന്‍ട്രല്‍ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി സൗജന്യമായും അപേക്ഷകള്‍ അയക്കാവുന്നതാണ്.


Monday 10 December 2018

കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച ആര്‍.ടി.ഐ അപേക്ഷകള്‍ സ്വീകരിക്കാന്‍ നഗരസഭകള്‍ ബാധ്യസ്ഥര്‍ - എസ്.ഐ.സി.

വിവരാവകാശ അപേക്ഷകള്‍ ധനാഗമ മാര്‍ഗമല്ലെന്നും കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ സ്വീകരിക്കാന്‍ നഗരസഭകള്‍ ബാധ്യസ്ഥരാണെന്നും മുഖ്യ വിവരാവകാശ കമ്മീഷണര്‍ ശ്രീ വിന്‍സന്‍ എം. പോള്‍ ഉത്തരവിട്ടു. ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാനും അദ്ദേഹം പൊതു ഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി. കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ ഷൊര്‍ണൂര്‍ നഗരസഭ നിഷേധിച്ചത്തിനെതിരെ ഞാന്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്‍റെ അനുകൂല ഉത്തരവ്. നഗരസഭകള്‍ സര്‍ക്കാരേതര സ്ഥാപനമാണെന്ന ഷൊര്‍ണൂര്‍ നഗരസഭയുടെ വാദം കമ്മീഷന്‍ നിരസിച്ചു. കേരളത്തിലെ മിക്കവാറും എല്ലാ നഗരസഭകളും അപേക്ഷാ ഫീസായി കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഷൊര്‍ണൂര്‍ നഗരസഭ ഇക്കാര്യത്തില്‍ മറിച്ചൊരു തീരുമാനം എടുത്തിട്ടുള്ളത് അംഗീകരിക്കാനാവില്ല എന്നും കമ്മീഷന്‍ വ്യക്തമാക്കി. സാധാരണ അപേക്ഷകരെ സംബന്ധിച്ചിടത്തോളം കോര്‍ട്ട് ഫീ സ്റ്റാമ്പ് മുഖേന ഫീസ്‌ ഒടുക്കുന്നത് വളരെ സൗകര്യപ്രദമായി കാണപ്പെടുന്നതിനാല്‍ അത്തരത്തിലുള്ള സൗകര്യം അപേക്ഷകന് നിഷേധിച്ചത് അംഗീകരിക്കാനാവില്ല. എന്നാല്‍, അപേക്ഷകന്‍ രേഖകള്‍ക്ക് ആവശ്യപ്പെടുകയാണെങ്കില്‍ ആയതിന് വേണ്ട ഫീസ്‌ സ്ഥാപനത്തിന്റെ അക്കൌണ്ടില്‍ ഒടുക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതില്‍ തെറ്റില്ല എന്നും കമ്മീഷന്‍ വ്യക്തമാക്കി.

സെക്രട്ടറി ശ്രീ പ്രമോദിന്റെ നിര്‍ദ്ദേശാനുസരണമാണ് ഷൊര്‍ണൂര്‍ നഗരസഭ കോര്‍ട്ട്ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കാത്തതെന്നാണ് ആരോപണം. ടിയാന്‍ മുന്‍പ് സെക്രട്ടറി ആയിരുന്ന പെരിന്തല്‍മണ്ണയിലും ഇത് തന്നെ ആയിരുന്നു സ്ഥിതി. പെരിന്തല്‍മണ്ണ മുനിസിപ്പാലിറ്റി കോര്‍ട്ട്ഫീസ്‌ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ നിരസിച്ചതിനെതിരെ നേരത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ ഷഹീര്‍ ചിങ്ങത്ത് നല്‍കിയ ഹര്‍ജിയിലും കമ്മീഷന്‍ അനുകൂല ഉത്തരവിറക്കിയിരുന്നു. അതിന് ശേഷവും കോര്‍ട്ട്ഫീസ്‌ സ്റ്റാമ്പ് പതിച്ച അപേക്ഷകള്‍ സംസ്ഥാനത്ത് നിരസിക്കപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഇത് സംബന്ധിച്ച വ്യക്തമായ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ കമ്മീഷന്‍ പൊതു ഭരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. അനധികൃത മണ്ണെടുപ്പ് മൂലം തന്‍റെ വീട് അപകടത്തിലാണെന്ന് കാണിച്ച്, ലക്ഷദ്വീപില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ ഓഫീസറായി സേവനമനുഷ്ഠിക്കുന്ന ശ്രീ സുജേത് ഷൊര്‍ണൂര്‍ നഗരസഭയില്‍ നല്‍കിയ പരാതിയില്‍ മേല്‍നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഫോളോഅപ്പിനായി ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ് കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കില്ലെന്ന മുടന്തന്‍ ന്യായം പറഞ്ഞ് നഗരസഭ നിഷേധിച്ചത്.







Sunday 2 December 2018

സാഹിത്യ സൃഷ്ടികള്‍ രജിസ്റ്റര്‍ ചെയ്യാമോ ?

      ഇനി അല്പം സീരിയസ് കാര്യം. സാഹിത്യ സൃഷ്ടികള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിന് അവ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. കവിതകളുടെയോ കഥകളുടെയോ ഉടമസ്ഥാവകാശം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ നിലവില്‍ നിയമസംവിധാനങ്ങളില്ല. ബുക്കായി പ്രസിദ്ധീകരിക്കുക എന്നതാണ് ഒരു മാര്‍ഗം. അതിനുള്ള സാമ്പത്തികം എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. മികച്ച സൃഷ്ടികള്‍ വസ്തുവിന്‍റെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നപോലെ തന്നെ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് മറ്റൊരു പോംവഴി. ഇതേ കുറിച്ച് മുന്‍ രജിസ്ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീ പി.ജെ. ഫ്രാന്‍സിസിന്റെ 'ആധാരങ്ങള്‍ -പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന ബുക്കില്‍ എഴുതിയിരിക്കുന്നത് വായിക്കാം.






Thursday 29 November 2018

ഹൈക്കോടതിയിലെ പി.ഐ.ഒ, അപ്പീല്‍ അധികാരി എന്നിവരെ നിയമിച്ചത് സംബന്ധിച്ച്

FROM     
                                                                      
      Mahesh Vijayan
     Attuvayil House
     SH Mount PO, Kottayam – 686006
     Mo: +91 93425 02698
     e-mail: i.mahesh.vijayan@gmail.com

TO
    State Public Information Officer
    High Court of Kerala
    Ernakulam, Kerala - 682031
    E-mail: pio.hc-ker@gov.in

Sir,
    വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ (By e-mail)
    സൂചന: (1). ഇ-ചലാന്‍ നം: ..............................

    താഴെ പറയുന്ന വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവരാവാകാശ നിയമപ്രകാരം നല്കണമെന്നപേക്ഷിക്കുന്നു. അപേക്ഷാ ഫീസ്‌ പത്ത് രൂപ ഇ-ചലാനായി അടച്ചത് ഹാജരാക്കുന്നു.

ആവശ്യമായ വിവരത്തിന്റെ കാലയളവ്: 12-10-2005 മുതല്‍ നാളിതുവരെ.

1. വിവരാവകാശ നിയമം നിലവില്‍ വന്നശേഷം കേരള ഹൈക്കോടതിയിലെ
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പീല്‍ അധികാരി എന്നിവരെ നിയോഗിച്ച് / നിയമിച്ച് (Designate) കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ്.
    a. ടി ഉത്തരവിറക്കിയതുമായി ബന്ധപ്പെട്ട ഫയലിലെ മുഴുവന്‍ പേജുകളുടെയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം.

2. വിവരാവകാശ നിയമം നിലവില്‍ വന്നശേഷം ഹൈക്കോടതിയിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, അപ്പീല്‍ അധികാരി എന്നിവരെ നിയോഗിച്ച / നിയമിച്ച വിവരം സംസ്ഥാന വിവരാവകാശ കമ്മീഷനെ അറിയിച്ചതിന്റെ പകര്‍പ്പ്.

3. ഈ ആര്‍.ടി.ഐ അപേക്ഷ കൈകാര്യം ചെയ്ത ഫയലിലെ മുഴുവന്‍ പേജുകളുടെയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം.

⦁    ഈ അപേക്ഷയ്ക്ക് മറുപടി നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ 30.03.2016-ല്‍ പുറത്തിറക്കിയ ഉത്തരവ് No.69503/Cdn.5/2015/GAD, 13.03.2017-ല്‍ പുറത്തിറക്കിയ പരിപത്രം നം 12/2017/ധന എന്നിവയില്‍ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും  നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്.

⦁    അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ കഴിവതും ആവശ്യപ്പെട്ട രീതിയില്‍ തന്നെ ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ ആവശ്യപ്പെട്ട വിവരം ക്രോഡീകരിച്ച് തരുന്നത് താങ്കളുടെ ഓഫീസിന്റെ വിഭവശേഷിയെ സാരമായി ബാധിക്കുന്ന പക്ഷം വകുപ്പ് 7(9) പ്രകാരം വിവരം ലഭ്യമായ രൂപത്തില്‍ നല്‍കേണ്ടതാണ്. (Hon’ble Kerala High Court in TREESA IRISH vs. The CPIO [WP(C).No. 6532 of 2006], with regard to Section 7 (9) of RTI act)

⦁    മറുപടിയും അറിയിപ്പുകളും മലയാളത്തില്‍ തരേണ്ടതാണ്.

⦁    എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.

                                           എന്ന് വിശ്വസ്തതയോടെ
.                                          
കോട്ടയം                                                                                                sd/-
24-10-2018                                                                                Mahesh Vijayan
                                  

ഹൈക്കോടതിയില്‍ ഇ-മെയിലില്‍ വിവരാവകാശ അപേക്ഷയും ഒന്നാം അപ്പീലും നല്‍കാം


കേരള ഹൈക്കോടതിയില്‍ വിവരാവകാശ അപേക്ഷയും ഒന്നാം അപ്പീലും ഇ-മെയിലില്‍ നല്‍കേണ്ടത് ഇപ്രകാരമാണ്.

വിവരാവകാശ അപേക്ഷ

Step I: ഇ-ചലാന്‍ എടുക്കുക 


1. ലിങ്ക് സന്ദര്‍ശിക്കുക.
https://etreasury.kerala.gov.in/











2. Departmental Receipts എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

3. ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് പോലെ കോമ്പോ ബോക്സ് സെലക്ട് ചെയ്യുക.
Department --> Administrative of Justice-Judiciary

Note: കോമ്പോ ബോക്സില്‍ ആദ്യം കാണുന്ന 'Administration Of Justice' എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്താല്‍ ബ്രൌസര്‍ വിന്‍ഡോ ക്ലോസ് ചെയ്ത് വീണ്ടും ശ്രമിക്കേണ്ടി വരും.



Remittance Type --> RTI
Revenue District --> Ernakulam
Office Name --> High Court of Kerala

4. Amount (10/-), Name, Purpose ടെക്സ്റ്റ് ഫീല്‍ഡുകളില്‍ വാല്യു എന്റര്‍ ചെയ്യുക.

5. അപേക്ഷ നല്‍കിയ ശേഷം പി.ഐ.ഒ ആവശ്യപ്പെട്ടത് പ്രകാരം പകര്‍പ്പിന് അധിക ഫീസ്‌ അടയ്ക്കുകയാണെങ്കില്‍ Dept Ref No കൂടി ചേര്‍ക്കുക.

5. Net Banking or Card Payment ഓപ്ഷന്‍, ബാങ്ക് തിരഞ്ഞെടുത്ത് സബ്മിറ്റ് ചെയ്ത് പെയ്മെന്റ് കമ്പ്ലീറ്റ് ചെയ്യുക.





6. പെയ്മെന്റ് കമ്പ്ലീറ്റ് ആകുമ്പോള്‍ ഇ-ചലാന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മൗസിന്‍റെ Right ബട്ടണ്‍ ക്ലിക്ക് ചെയ്ത് Save As കൊടുത്തോ വലത് വശത്ത് ഡൌണ്‍ലോഡ് ഐക്കണ്‍ ക്ലിക്ക് ചെയ്തോ ഇ-ചലാന്‍ PDF ആയി സേവ് ചെയ്യുക.

Step II: വിവരാവകാശ അപേക്ഷ തയ്യാറാക്കല്‍.


തപാലില്‍ അയക്കുമ്പോള്‍ എങ്ങനെയാണോ അപേക്ഷ തയ്യാറാക്കുന്നത്, അത് പോലെ അപേക്ഷ തയ്യാറാക്കുക. കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തോ എഴുതി തയ്യാറാക്കിയ അപേക്ഷ വൃത്തിയായി സ്കാന്‍ ചെയ്തോ ഇ-മെയില്‍ അയക്കാന്‍ പരുവത്തില്‍ PDF ഫയല്‍ ആക്കുക. (അപേക്ഷയുടെ ഫോട്ടോ പറ്റില്ല). അപേക്ഷ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തത് ആണെങ്കില്‍ വേര്‍ഡ് ഫോര്‍മാറ്റില്‍ ആയാലും മതി. മലയാളത്തില്‍ ആണെങ്കില്‍ നിര്‍ബന്ധമായും PDF ആക്കിയിരിക്കണം.

From
    <Applicant Name & Address>
TO
    State Public Information Officer
    High Court of Kerala
    Ernakulam, Kerala - 682031
    E-mail: pio.hc-ker@gov.in
Sir,
    വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ (By e-mail)
    സൂചന: (1). ഇ-ചലാന്‍ നം: KL?????????????

    താഴെ പറയുന്ന വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവരാവാകാശ നിയമപ്രകാരം നല്കണമെന്നപേക്ഷിക്കുന്നു. അപേക്ഷാ ഫീസ്‌ പത്ത് രൂപ ഇ-ചലാനായി അടച്ചത് ഹാജരാക്കുന്നു.

ആവശ്യമായ വിവരത്തിന്റെ കാലയളവ്: DD-MM-YY മുതല്‍ നാളിതുവരെ.

1. ...............
2.................
3.................

                                               എന്ന് വിശ്വസ്തതയോടെ
.                                           
Place:                                                                                             sd/-
Date:                                                                                  <Applicant Name>


കമ്പ്യൂട്ടര്‍ തയ്യാറാക്കുമ്പോള്‍ ഒപ്പിടെണ്ട ആവശ്യമില്ല. അപേക്ഷ ഇ-മെയിലില്‍ അയച്ചത് ആണ് എന്ന് പി.ഐ.ഒ-യ്ക്ക് മനസിലാകാന്‍ വിഷയത്തോടൊപ്പം By Email എന്ന് കൂടി ചേര്‍ക്കുക.

സാമ്പിള്‍ അപേക്ഷയ്ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.


Step III: അപേക്ഷ ഇമെയില്‍ ചെയ്യുക.


അപേക്ഷയുടെയും ഇ-ചലാന്റെയും PDF ഫയലുകള്‍ pio.hc-ker@gov.in എന്ന വിലാസത്തില്‍ അയക്കുക. മുപ്പത് ദിവസം കഴിയുമ്പോള്‍ മറുപടി പോസ്റ്റലായി വീട്ടിലെത്തും.


ഒന്നാം അപ്പീല്‍ അയക്കേണ്ട വിധം.

ഹൈക്കോടതിയിലെ ഒന്നാം അപ്പീല്‍ അധികാരി രജിസ്ട്രാര്‍ ആണ്.
മേല്‍ പറഞ്ഞതിന് സമാനമായ രീതിയില്‍ അപ്പീല്‍ അപേക്ഷയും തയ്യാറാക്കുക.
aa.rti.hc-ker@gov.in  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അപ്പീല്‍ അപേക്ഷയും വിവരാവകാശ അപേക്ഷയും ലഭിച്ച മറുപടിയുടെ സ്കാന്‍ ചെയ്ത കോപ്പിയും അയച്ച് കൊടുക്കുക.  അപ്പീലിന് ഫീസില്ല.

Dear Sir,
Please find the attached First Appeal and supporting documents.
Thanks & Regards


രണ്ടാം അപ്പീല്‍ അയക്കേണ്ട വിധം.

ഏതൊരു അപേക്ഷയുടെയും രണ്ടാം അപ്പീല്‍ നല്‍കേണ്ടത്സംസ്ഥാന വിവരാവകാശ കമ്മീഷന് ആണ്. മേല്‍ പറഞ്ഞതിന് സമാനമായ രീതിയില്‍ രണ്ടാം അപ്പീല്‍ അപേക്ഷയും തയ്യാറാക്കുക.
sic.ker@nic.in  എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് രണ്ടാം അപ്പീല്‍ അപേക്ഷയും ഒന്നാം അപ്പീല്‍ അപേക്ഷയും ഒന്നാം അപ്പീലിന് ലഭിച്ച മറുപടിയും വിവരാവകാശ അപേക്ഷയും ലഭിച്ച മറുപടിയുടെ സ്കാന്‍ ചെയ്ത കോപ്പിയും അയച്ച് കൊടുക്കുക.  അപ്പീലിന് ഫീസില്ല.








Wednesday 21 November 2018

വാട്ടർ അതോറിറ്റിയിൽ വിവരാവകാശ അപേക്ഷയിൽ കോർട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുമോ ....?

ചോദ്യം: കേരള വാട്ടർ അതോറിറ്റിയിൽ വിവരാവകാശ അപേക്ഷയിൽ കോർട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുമോ ....?
ഉത്തരം: വാട്ടര് അതോറിറ്റിയില് വിവരാവകാശ അപേക്ഷാ ഫീസായി കോര്ട്ട് ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കില്ല.പകരം, താഴെ പറയുന്ന ഏതെങ്കിലും ഒരു മാര്ഗം സ്വീകരിക്കുനതാണ് എളുപ്പം. അപേക്ഷ നേരിട്ട് നല്കുകയാണെങ്കില് പണമായി അടയ്ക്കാം.
തപാലില് അയക്കുകയാണെങ്കില് കോര്ട്ട് ഫീ സ്റ്റാമ്പ് വെച്ച് അയക്കാന് ഒരു കുറുക്കു വഴി ഉണ്ട്. അത് സ്വീകരിക്കുക. അപേക്ഷ കോര്ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് താഴെ പറയുന്ന വിലാസത്തില് അയക്കുക. അവര് സെക്ഷന് 6(3) പ്രകാരം ബന്ധപ്പെട്ട ഓഫീസിലേക്ക് ഫോര്വേഡ് ചെയ്തു കൊള്ളും.ഏത് ഓഫീസുമായി ബന്ധപ്പെട്ട വിവരമാണ് വേണ്ടത് എന്ന് പ്രത്യേകം പറയണം എന്ന് മാത്രം.

State Public Information Officer
O/o Minister for Water Resources
Room No: 208
2nd Floor
North Sandwich Block, Secretariat
Thiruvananthapuram - 695001

Note: മന്ത്രിക്ക് തന്നെ അപേക്ഷ നല്കണം എന്നില്ല, ജില്ലാ കളക്ടര്ക്ക് നല്കിയാലും മതി. പക്ഷെ, അഞ്ചാറ് അപേക്ഷ മന്ത്രിക്ക് ചെന്ന് കഴിയുമ്പോള് കോര്ട്ട് ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കാന് വകുപ്പ് തീരുമാനം താനേ എടുക്കും

Saturday 8 September 2018

ലൈഫ് പദ്ധതിക്ക് റേഷന്‍ കാര്‍ഡ് നിര്‍ബന്ധമില്ല - സര്‍ക്കുലര്‍

റേഷന്‍ കാര്‍ഡ് ഇല്ല എന്നതിന്റെ പേരില്‍ അര്‍ഹതയുള്ള ഒരു കുടുംബത്തേയും ലൈഫ് മിഷന്‍ ഗുണഭോക്തൃ ലിസ്റ്റില്‍ നിന്നും ഒഴിവാക്കരുത് എന്ന സര്‍ക്കുലര്‍.





Thursday 30 August 2018

ആര്‍.ടി.ഐ അപ്പീല്‍ - കാലതാമസം മാപ്പാക്കുന്നതിനുള്ള അപേക്ഷ

വിവരാവകാശ മറുപടി ലഭിച്ച്  നിശ്ചിത കാലാവധിക്കകം (ഒന്നാം അപ്പീല്‍ - 30 ദിവസം, രണ്ടാം അപ്പീല്‍ - 90 ദിവസം) അപ്പീല്‍ നല്‍കാന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍, മതിയായ കാരണങ്ങള്‍ ഉണ്ടേല്‍ നിശ്ചിത തീയതിക്ക് ശേഷവും അപ്പീല്‍ പരിഗണിക്കുന്നതാണ്. ഇതിനായി,  കാരണം കാണിച്ച് ഒരു മാപ്പപേക്ഷ കൂടി അപ്പീലിനൊപ്പം നല്‍കുക. കാലതാമസം അപ്പീല്‍ അധികാരിയെ ബോധ്യപ്പെടുത്തുന്നതിനാവശ്യമായ രേഖകളും ഹാജരാക്കേണ്ടതാണ്.

ഒരു സാമ്പിള്‍ മാപ്പപേക്ഷ.

From
    <അപേക്ഷകന്റെ പേര്>
   <വിലാസം>
To
    First Appellate Authority (RTI)
    <അപ്പീല്‍ അതോറിറ്റിയുടെ വിലാസം>
  
Sir,
             വിഷയം: ഒന്നാം അപ്പീല്‍ നല്‍കുവാന്‍ കാലതാമസം വന്നതിലുള്ള മാപ്പപേക്ഷ.

    04-01-2016-ല്‍ ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയുമായി  ബന്ധപ്പെട്ട് ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുള്ള ഒന്നാം അപ്പീല്‍ അപേക്ഷ നല്‍കുന്നതിന്, നിശ്ചിത മുപ്പത് ദിവസത്തിന് ശേഷം       ഏതാനും ദിവസങ്ങള്‍ വൈകുകയുണ്ടായി. അടിയന്തിരമായി എനിക്ക് വിദേശത്ത് പോകേണ്ടി വന്നതിനാലാണ് അപേക്ഷ സമര്‍പ്പിക്കാന്‍ വൈകിയതെന്നും കാലതാമസം മാപ്പാക്കണമെന്നും  വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.  വിദേശത്ത് പോയതിന് തെളിവ് ഇതോടൊപ്പം ഹാജരാക്കുന്നു.
                                                     എന്ന് വിശ്വസ്തതയോടെ
സ്ഥലം:                                                                                                        
തീയതി:                                                                                                         ഒപ്പ്
                                                                                                           അപേക്ഷകന്റെ പേര്
Enclosures:
1.     ഫ്ലൈറ്റ് ടിക്കറ്റിന്റെ പകര്‍പ്പ്
                            

Wednesday 29 August 2018

കോടതികളിലെ ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി

             സംസ്ഥാനത്തെ വിവിധ കോടതികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള. ഫ്രോഡ്, ക്രമക്കേട് , അഴിമതി എന്നിവയുടെ വിവരങ്ങളും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും എതിരെ ലഭിച്ച പരാതികളുടെ വിശദാംശങ്ങളും വെളിപ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഹൈക്കോടതിയില്‍ ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
      ആവശ്യപ്പെട്ട വിവരം Compiled ഫോമില്‍ ലഭ്യമല്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്.  വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട സെക്ഷന്‍ ചൂണ്ടിക്കാണിക്കാതെ ഇത്തരമൊരു കാരണം പറഞ്ഞ് വിവരം നിഷേധിക്കാനാവില്ല. വിവരം Compiled ഫോമില്‍ ലഭ്യമല്ലെങ്കില്‍ ലഭ്യമായ രൂപത്തില്‍ നല്‍കേണ്ടതാണെന്നും  അല്ലാതെ അക്കാരണം പറഞ്ഞ് നിഷേധിക്കാനാവില്ല എന്നും കേരള ഹൈക്കോടതി തന്നെ മുന്‍പ് വിധിച്ചിട്ടുള്ളതാണ്. (TREESA IRISH vs. The CPIO [WP(C).No. 6532 of 2006]). ഈ വിധിയും അട്ടിമറിച്ചാണ് ഹൈക്കോടതി പി.ഐ.ഒ വിജയകുമാരി അമ്മ വിവരം നിഷേധിച്ചിരിക്കുന്നത്. കോടതികളില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും പലതും ഗുരുതരമായ  ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നും എന്നാല്‍ ഇത് സംബന്ധിച്ച മേല്‍നടപടികള്‍ കാര്യക്ഷമമല്ലെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഞാന്‍ വിവരാവകാശ അപേക്ഷ നല്‍കിയത്. ഹൈക്കോടതിയുടെ അനുവാദമില്ലാതെ, കോടതികളില്‍ നടക്കുന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്  & ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സാധിക്കുകയില്ല. എത്ര വലിയ ക്രമക്കേട് നടന്നാലും വകുപ്പ് തല അന്വേഷണത്തില്‍ ഒതുക്കുകയാണ് ഹൈക്കോടതി മിക്കവാറും ചെയ്യുന്നത്.
         ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ നല്‍കുന്ന വിവരാവകാശ അപേക്ഷകള്‍ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് നിരസിക്കുകയും ചെയ്യും. നീതിയും നിയമവും നടപ്പാക്കേണ്ട കോടതി തന്നെയാണ് അത് നഗ്നമായി ലംഘിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. ഇതിനെതിരെ പ്രതികരിക്കാന്‍ പൊതുജനങ്ങളും അഭിഭാഷകരും മാധ്യമങ്ങളും വരെ ഭയക്കുന്നു എന്നതാണ് മറ്റൊരു സംഗതി. കോട്ടയം മുനിസിഫ് കോടതിയിലെ നിരവധി രേഖകളില്‍ ഫ്രോഡ് നടത്തി,  കോട്ടയം ബാറിലെ അഭിഭാഷകരായ അഡ്വ: കെ.പി ശ്രീകുമാര്‍,  അഡ്വ: ജി ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന്‍ കോടതിയെ കബളിപ്പിച്ച് 15 ലക്ഷം വില വരുന്ന വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഞാന്‍ ബഹു: ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി രണ്ടേ കാല്‍ കൊല്ലം കഴിഞ്ഞിട്ടും, നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് 27.07.18-ല്‍ ഇപ്രകാരമൊരു ആര്‍.ടി.ഐ ഫയല്‍ ചെയ്തത്.
അപേക്ഷയുടെ പകര്‍പ്പ് താഴെ കൊടുക്കുന്നു.
-----------------------------------------------------------------------------------------------------------
FROM                                                                                     
      Mahesh Vijayan
      Attuvayil House
      SH Mount PO, Kottayam – 686006
      Mo: +91 93425 02698
      e-mail: i.mahesh.vijayan@gmail.com
TO
    State Public Information Officer
    High Court of Kerala
    Ernakulam, Kerala - 682031
    E-mail: pio.hc-ker@gov.in
Sir,
    വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ (By e-mail)
    സൂചന: (1). ഇ-ചലാന്‍ നം: KL004477846201819E
         (2).  ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്) മുന്‍പാകെ 21-05-16-ല്‍ ഞാന്‍ നല്‍കിയ പരാതി . File No. C4-44188/16

     കോട്ടയം മുനിസിഫ് കോടതിയിലെ നിരവധി രേഖകളില്‍ ഫ്രോഡ് നടത്തി,  കോട്ടയം ബാറിലെ അഭിഭാഷകരായ അഡ്വ: കെ.പി ശ്രീകുമാര്‍,  അഡ്വ: ജി ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന്‍ കോടതിയെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഞാന്‍ ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി രണ്ടേ കാല്‍ കൊല്ലം കഴിഞ്ഞിട്ടും, അന്വേഷണം നടക്കുകയാണ്, റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് എന്നാണ് ഹൈക്കോടതിയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്. IPC 420, 463, 464, 466, 471, 167, 197, 198, 202 തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പരാതിക്കാസ്പദമായ മുനിസിഫ് കോടതിയിലെ OS 476/03  ആം നമ്പര്‍ കേസില്‍ നടന്നിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടികളില്‍ നിന്നും അന്വേഷണം സുതാര്യമല്ല, തൃപ്തികരമല്ല എന്നൊക്കെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഫ്രോഡ് നടത്താന്‍ കൂട്ടുനിന്ന കോടതി ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് കൊണ്ട് മാത്രം തീരുന്നതല്ല ഈ പ്രശ്നം. ഫ്രോഡ് നടത്തി അഭിഭാഷകര്‍ സ്വന്തമാക്കിയ വസ്തു തിരിച്ച് പിടിക്കുകയും തെറ്റ് തിരുത്തി, നീതി നടപ്പാക്കുകയും ചെയ്യണം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അധികാരികളുടെ ഭാഗത്ത് നിന്നും അത്തരമൊരു നടപടി ഉണ്ടാകാത്തതും സംശയം ജനിപ്പിക്കുന്നു. ഏറ്റവും പവിത്രമെന്ന് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുന്ന കോടതിക്കുള്ളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്, സംഭവിച്ചിരിക്കുന്നത്.  കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കാനും നീതി നടപ്പാക്കാനും ജുഡീഷ്യറി ബാധ്യസ്ഥരാണ്. എന്നാല്‍ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന സുതാര്യമല്ലാത്ത നടപടിക്രമങ്ങള്‍, സംശയം ജനിപ്പിക്കുന്നവയാണ്. ആകയാല്‍, ഇത്തരം തട്ടിപ്പുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കില്‍ അന്ന് എന്ത് നിലപാടാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് തുടങ്ങിയ വിവരങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. ആകയാല്‍, പൊതുതാല്പര്യം മുന്‍നിര്‍ത്തി താഴെ പറയുന്ന രേഖകളുടേയും വിവരങ്ങളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവരാവാകാശ നിയമപ്രകാരം നല്കണമെന്നപേക്ഷിക്കുന്നു. അപേക്ഷാ ഫീസായി പത്ത് രൂപ ഇ-ചലാനായി അടച്ചത് ഹാജരാക്കുന്നു.
1. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഏതെങ്കിലും തരത്തിലുള്ള ഫ്രോഡ് / തട്ടിപ്പ് / ക്രമക്കേട് / അഴിമതി എന്നിവ നടന്നതുമായി ബന്ധപ്പെട്ട്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ലഭിച്ച പരാതികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുക.
    a. ടി പരാതികളുടെ പകര്‍പ്പ്.
    b. ടി പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്.
2. ടി പരാതികളില്‍ അന്വേഷണം തുടങ്ങിയ തീയതി.   
3. ടി പരാതികളില്‍ അന്വേഷണം പൂര്‍ത്തിയായ തീയതി
4. ടി പരാതികളില്‍ നടന്ന അന്വേഷണങ്ങളില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ വ്യക്തികളുടെ പേരും സ്ഥാനപ്പേരും വിലാസവും.
    a. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അവ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും.
5. സംസ്ഥാനത്തെ വിവിധ കോടതികളിലെ അഭിഭാഷകര്‍ക്കെതിരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ലഭിച്ച പരാതികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുക.
    a. ടി പരാതികളുടെ പകര്‍പ്പ്.
    b. ടി പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്.
    c. ആരോപണവിധേയരായ അഭിഭാഷകരുടെ പേരും സ്ഥലവും ആരോപണത്തിന്‍റെ രത്ന ചുരുക്കവും.
    d. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അവ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും.

6. സംസ്ഥാനത്തെ വിവിധ കോടതികളിലെ ജഡ്ജിമാര്‍ക്കെതിരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ലഭിച്ച പരാതികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുക.
    a. ടി പരാതികളുടെ പകര്‍പ്പ്.
    b. ടി പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്.
    c. ആരോപണവിധേയരായ ജഡ്ജിമാരുടെ പേരും കോടതിയുടെ പേരും ആരോപണത്തിന്‍റെ രത്നചുരുക്കവും.
    d. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അവ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും.
7. സംസ്ഥാനത്തെ വിവിധ കോടതികളിലെ അഭിഭാഷകര്‍ക്കെതിരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാര്‍ കൌണ്‍സിലില്‍ ലഭിച്ച പരാതികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുക.
    a. ടി പരാതികളുടെ പകര്‍പ്പ്.
    b. ടി പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്.
    c. ആരോപണവിധേയരായ അഭിഭാഷകരുടെ പേരും സ്ഥലവും ആരോപണത്തിന്‍റെ രത്ന ചുരുക്കവും.
    d. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അവ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും.
⦁    ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
⦁    എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
                                           എന്ന് വിശ്വസ്തതയോടെ
.                                           
കോട്ടയം                                                                                                         sd/-
27-07-2018                                                                                       Mahesh Vijayan
                                                                                                         RTI & Legal Consultant
                                                                    Aam Aadmi Party                                                                  
                                    
മറുപടി.


Thursday 26 July 2018

ബാങ്ക് സഹായിച്ചില്ലെങ്കിൽ ഓംബുഡ്സ്മാൻ

ബാങ്ക് സഹായിച്ചില്ലെങ്കിൽ ഓംബുഡ്സ്മാൻ
--------------------------------------------------------------------
പണം പിൻവലിക്കുമ്പോൾ പണി തന്നു എ ടി എം ചതിച്ചോ ? മറ്റാരെങ്കിലും അക്കൗണ്ടിൽ കയറി പണം പിൻവലിച്ചോ? കബളിപ്പിക്കപ്പെടാൻ ബാങ്ക് അക്കൗണ്ട് ഉടമയുടെ ജീവിതം പിന്നെയും ബാക്കി എന്ന് നിരാശപ്പെടാൻ വരട്ടെ.കൃത്യമായി പ്രശ്‌നം പരിഹരിക്കാത്ത ബാങ്കിനെതിരെ ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം.ഇടപാടുകളിൽ വീഴചയുണ്ടായിട്ടും അത് പരിഹരിക്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ലെങ്കിൽ ഇടപാടുകാരനെ സഹായിക്കാനുള്ള സൗജന്യ സംവിധാനമാണ് ബാങ്കിങ് ഓംബുഡ്സ്മാൻ.
എന്തൊക്കെ പരാതികൾ
----------------------------------------
ബാങ്കിങ് സേവനവുമായി ബന്ധപ്പെട്ട ഏത് പരാതികൾക്കും ഓംബുഡ്സ്മാനെ സമീപിക്കാം.സാധാരണ ബാങ്കിന് പുറമെ മൊബൈൽ ബാങ്കിങ്, നെറ്റ് ബാങ്കിങ് എ.ടി.എം ഇടപാടുകൾ,ഓൺലൈൻ ഷോപ്പിംഗ് തുടങ്ങി ഏതു ഇടപാടിലും നിങ്ങൾക്ക് പരാതി ഉണ്ടെങ്കിൽ ആ പരാതി ന്യായമാണെങ്കിൽ പരിഹരിക്കാൻ ബാങ്കിന് ബാധ്യതയുണ്ട്.പരാതിയുണ്ടെങ്കിൽ ഏറ്റവും അടുത്ത ദിവസം തന്നെ രേഖകൾ സഹിതം നിങ്ങളുടെ ബ്രാഞ്ചിലെത്തി പരാതികൾ നൽകാം.ഒരു മാസത്തിനുള്ളിൽ നിങ്ങളുടെ പരാതി ബാങ്ക് പരിഹരിച്ചില്ലെങ്കിൽ നിങ്ങൾക്ക് ബാങ്കിങ് ഓംബുഡ്സ്മാനെ സമീപിക്കാം. ബാങ്കിന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിലും ഓംബുഡ്സ്മാനെ സമീപിക്കാം. ഓംബുഡ്‌സ്മാന്റെ തീരുമാനത്തിൽ എതിർപ്പുണ്ടെങ്കിൽ 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാം. റിസർവ് ബാങ്ക് നിയമിക്കുന്ന പ്രത്യേക ഉദ്യോഗസ്ഥരാണ് ഓംബുഡ്സ്മാൻ.

എന്താണ് നടപടി  ക്രമം
------------------------------

  • Bring the problem to the notice of the counter staff and the officer in-charge.
  • If not satisfied seek a meeting with Branch Manager.
  • Write to the Branch Manager for clarification/redressal.
  • If you still feel aggrieved write to the Nodal Officer for complaints of the concerned bank.
  • If the Nodal Officer cannot redress your complaints and you still feel aggrieved approach Banking Ombudsman for a satisfactory resolution of the matter.
     
പരാതി നല്കാൻ 3 വഴികൾ
------------------------------------------
*വെള്ളക്കടലാസിൽ പരാതി എഴുതി രേഖകൾ സഹിതം ബാങ്ക് ഓംബുഡ്സ്മാൻ വിലാസത്തിൽ അയക്കാം
വിലാസം :എച്ച്.എൻ അയ്യർ
c/o റിസർവ്ബാങ്ക് ഓഫ് ഇന്ത്യ
ബേക്കറി ജംക്ഷൻ
തിരുവനന്തപുരം - 695 033
* ബാങ്കിങ് ഓംബുഡ്സ്മാൻ വെബ്‌സൈറ്റിൽ പരാതി രജിസ്റ്റർ ചെയ്യാം
*പരാതി തയ്യാറാക്കി ബാങ്കിങ് ഓംബുഡ്‌സ്മാന്റെ ഇമെയിൽ വഴി അയക്കാം.

കൂടുതൽ വിവരങ്ങൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വെബ്‌സൈറ്റ് സന്ദർശിക്കുക (www.rbi.org.in)



Monday 26 February 2018

പൊതുമരാമത്ത് പണികളുടെ എസ്റ്റിമേറ്റിനായി പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍ നല്‍കേണ്ട അപേക്ഷ.

പൊതുമരാമത്ത് പണികളുടെ എസ്റ്റിമേറ്റിനായി പഞ്ചായത്ത് / മുനിസിപ്പാലിറ്റിയില്‍ നല്‍കേണ്ട അപേക്ഷ.


From
    ....................

To
    സെക്രട്ടറി
    ................... നഗരസഭ / പഞ്ചായത്ത്

വിഷയം:  പൊതുമരാമത്ത് പണികളുടെ നടത്തിപ്പ് ചട്ടങ്ങള്‍ പ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ.

    .....................നഗരസഭയിലെ/പഞ്ചായത്തിലെ ............വാര്‍ഡില്‍ ...................... - ................... റോഡിന്‍റെ ................... ഭാഗത്ത് പ്ലാന്‍ ചെയ്തിരിക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ അംഗീകരിച്ച എസ്റ്റിമേറ്റ്, നിരക്ക്, അളവുകള്‍, എഗ്രിമെന്‍റ് ഷെഡ്യൂള്‍ തുടങ്ങിയവയുടെ പകര്‍പ്പുകള്‍ കേരള മുനിസിപ്പാലിറ്റി / കേരള പഞ്ചായത്ത് രാജ് പൊതുമരാമത്ത് പണികളുടെ നടത്തിപ്പ് ചട്ടങ്ങളിലെ ചട്ടം 17 പ്രകാരം, ടി നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്‍പായി, കഴിവതും നേരത്തെ നല്‍കണമെന്ന് അപേക്ഷിക്കുന്നു.

                                                  വിശ്വസ്തയോടെ
                               
തീയതി:                                                                                                പേര്, ഒപ്പ്


Note:
1. അഞ്ച് രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് അപേക്ഷയില്‍ ഒട്ടിക്കേണ്ടതാണ്
2. പഞ്ചായത്ത് / നഗരസഭ രേഖകള്‍ പ്രകാരമുള്ള റോഡിന്‍റെ ശരിയായ പേര് അപേക്ഷയില്‍ വ്യക്തമാക്കേണ്ടതാണ്.

Thursday 22 February 2018

പഴയ കാര്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

(ശ്രീ ബൈജു എന്‍ നായരുടെ കാര്‍ വാങ്ങുമ്പോള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

ഒരു സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വാങ്ങാന്‍ തീരുമാനിച്ച ശേഷം ടെസ്റ്റ് ഡ്രൈവും തൃപ്തികരമായാല്‍ ഇനി ശ്രദ്ധിക്കേണ്ട കാര്യം കാറിന്റെ രേഖകളാണ്. മോഷണമുതലുകളും കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച കാറുകളുമെല്ലാം യൂഡ്‌സ് കാറായി വില്‍പനയ്‌ക്കെത്തിയിരിക്കാം. വാങ്ങി കുറേക്കാലം കഴിയുമ്പോഴായിരിക്കും കാര്‍ മോഷണമുതലാണെന്നു പറഞ്ഞ് പോലീസ് വന്ന് തൊണ്ടിമുതലാക്കി കൊണ്ടുപോകുന്നത്. അതുകൊണ്ട് എല്ലാ രേഖകളും കൃത്യവും യഥാര്‍ഥവുമാണെന്ന് ഉറപ്പാക്കണം. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ബുക്ക് (ആര്‍സി ബുക്ക്), ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ (പിയുസി) സര്‍ട്ടിഫിക്കറ്റ്, റോഡ് ടാക്‌സ് സര്‍ട്ടിഫിക്കറ്റ്, സര്‍വീസ് ബുക്ക് എന്നിവ പരിശോധിക്കുക.


 ആര്‍സി ബുക്ക്
വാഹനത്തിന്റെ ജാതകക്കുറിപ്പാണിത്, ഏറ്റവും സുപ്രധാനമായ രേഖ. രജിസ്‌ട്രേഷന്‍ നടന്ന തീയതി, കാലാവധി, ഉടമയുടെ പേരും മേല്‍വിലാസവും, ബോഡി-ചേസിസ് നമ്പര്‍, മോഡല്‍ വിവരങ്ങള്‍, കാറിന്റെ നിറം എന്നിവയെല്ലാം ഇതില്‍ രേഖപ്പെടുത്തിയിരിക്കും. ആര്‍സി ബുക്കിലെ ബോഡി-ചേസിസ് നമ്പറുകള്‍, വാഹനത്തിന്റെതുമായി ഒത്തുനോക്കി വ്യത്യാസമില്ലെന്ന് ഉറപ്പുവരുത്തുക.
അതുപോലെ കാറിന്റെ മോഡലിന്റെ വേരിയന്റ് (ഉദാഹരണം; എല്‍എക്‌സ്‌ഐ, വിഎക്‌സ്‌ഐ, ഇസഡ് എക്‌സ്‌ഐ) ഏതെന്നും ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. എന്‍ട്രിലെവല്‍ മോഡലിനെ ഒരു സ്റ്റിക്കര്‍ പതിച്ച് ടോപ് എന്‍ഡ് മോഡലാക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ആര്‍സി ബുക്കില്‍നിന്നും യഥാര്‍ഥ വേരിയന്റും മനസ്സിലാക്കണം.
വാഹനം കൈമാറ്റം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പുതിയ ഉടമയുടെ പേരും വിലാസവുംകൂടി ആര്‍സി ബുക്കില്‍ ഉണ്ടാകും. വാഹനത്തിനുവേണ്ടി ഏതെങ്കിലും ബാങ്ക്-ധനകാര്യസ്ഥാപനത്തിന്റെ വായ്പ എടുത്തിട്ടുണ്ടെങ്കില്‍ അതും, വായ്പ അവസാനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതും ആര്‍സി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ആര്‍സി ബുക്ക് വ്യാജമാണെന്ന് സംശയം തോന്നിയാല്‍ കാര്‍ രജിസ്റ്റര്‍ ചെയ്യാതെ ആര്‍ടി ഓഫീസുമായി ബന്ധപ്പെട്ട് നിജസ്ഥിതി മനസ്സിലാക്കണം. പതിനഞ്ചു വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ക്ക് റീരജിസ്‌ട്രേഷന്‍ വേണ്ടിവരുമെന്നും ഓര്‍ക്കുക.

ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്
എല്ലാ മോട്ടോര്‍വാഹനങ്ങള്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടായിരിക്കണമെന്ന് നിയമം അനുശാസിക്കുന്നു. തേര്‍ഡ് പാര്‍ട്ടി, കോംപ്രിഹെന്‍സീവ് എന്നിങ്ങനെ രണ്ടു തരമുണ്ട് മോട്ടോര്‍ വാഹന ഇന്‍ഷുറന്‍സ്.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് - നിങ്ങളുടെ വാഹനംമൂലം മറ്റാളുകള്‍ക്ക് അപകടമോ, വസ്തുവകകള്‍ക്ക് നാശമോ ഉണ്ടായാല്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ പരിരക്ഷ ലഭിക്കും. തീപിടുത്തം, അപകടം, മോഷണം എന്നിവമൂലം കാറിനുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് മോട്ടോര്‍ പോളിസി-എ അഥവാ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നഷ്ടപരിഹാരം ലഭിക്കില്ല. വാഹനത്തിന്റെ എന്‍ജിന്‍ ഡിസ്‌പ്ലേസ്‌മെന്റിനും വാഹനത്തിന്റെ പഴക്കത്തിമനുസരിച്ച് ഇതിന്റെ പ്രീമിയം തുക നിശ്ചയിക്കും.
കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് - തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനെക്കാള്‍ പലമടങ്ങ് കൂടുതലാണ് ഇതിന്റെ പ്രീമിയം. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും ഇതിന്റെ ഭാഗമാണ്. അഥവാ, കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് എടുത്താല്‍ അതില്‍ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സും അടങ്ങിയിട്ടുണ്ടെന്നര്‍ഥം. മോഷണം, അപകടം, തീപിടുത്തം, പ്രകൃതിക്ഷോഭം, കലാപം തുടങ്ങിയവമൂലം കാറിനുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നു. കാറിന്റെ വിപണി വില, മോഡല്‍, വര്‍ഷം, ഇപ്പോള്‍ പ്രൊഡക്ഷനുള്ള കാറാണോ തുടങ്ങിയ പല കാര്യങ്ങള്‍ നോക്കിയാണ് കോംപ്രിഹെന്‍സീവ് ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുന്നത്.
ഒരു വര്‍ഷത്തേക്കാണ് സാധാരണയായി ഇന്‍ഷുറന്‍സ് അടയ്ക്കുന്നത്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന കാറിന്റെ ഇന്‍ഷുറന്‍സ് കാലാവധി തീരാറായിട്ടുണ്ടെങ്കില്‍ അതു പുതുക്കാനുള്ള ബാധ്യത ഉടനടി നിങ്ങളില്‍ വന്നുചേരും എന്നോര്‍ക്കുക.
അപകടങ്ങള്‍ സംഭവിച്ച്, നഷ്ടപരിഹാരമൊന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്തിട്ടില്ലെങ്കില്‍ പ്രീമിയം തുകയുടെ 15 ശതമാനം അടുത്ത തവണ ഇന്‍ഷുറന്‍സ് പുതുക്കുമ്പോള്‍ കുറച്ചടച്ചാല്‍ മതി. എന്നാല്‍, ഇപ്പോഴത്തെ ഉടമയ്ക്ക് വേണമെങ്കില്‍ ആ ബോണസ്സ്, താന്‍ അടുത്തതായി വാങ്ങാന്‍ പോകുന്ന കാറിന്റെ ഇന്‍ഷുറന്‍സ് പ്രീമിയത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം. അങ്ങനെ വരുമ്പോള്‍ നിങ്ങള്‍ക്ക് ആ 15 ശതമാനത്തിന്റെ ആനുകൂല്യം ലഭിക്കില്ല. മുഴുവന്‍ പ്രീമിയം തുകയും അടച്ച് ഇന്‍ഷുറന്‍സ് പുതുക്കേണ്ടിവരും.

റോഡ് ടാക്‌സ് സര്‍ട്ടിഫിക്കറ്റ്
1998 മുതല്‍ ഒറ്റത്തവണ റോഡ് ടാക്‌സാണ് സ്വകാര്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പതിനഞ്ചു വര്‍ഷത്തേക്കുള്ളതാണ്. ടാക്‌സ് ടോക്കണ്‍ കൃത്യമായി പരിശോധിച്ച് അടച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

സര്‍വീസ് ബുക്ക്
ആധുനിക കാറുകളെല്ലാതന്നെ അതത് കമ്പനികളുടെ സര്‍വീസ് സെന്ററുകളിലാണ് സര്‍വീസ് ചെയ്യിക്കാറ്. ഓരോ 5000 കിലോമീറ്റര്‍ ഓടിക്കുമ്പോഴും സര്‍വീസ് ചെയ്യിക്കുകയാണ് പതിവ്. കാറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന ഓണേഴ്‌സ് മാനുവല്‍ അഥവാ സര്‍വീസ് ബുക്കില്‍ 50000 കിലോമീറ്റര്‍ വരെയെങ്കിലുമുള്ള സര്‍വീസുകള്‍ രേഖപ്പെടുത്താറുണ്ട്. ഇത് പരിശോധിച്ചാല്‍ സര്‍വീസ് കാലാവധികള്‍ വ്യക്തമായി മനസ്സിലാക്കാം.
കുടാതെ അംഗീകൃത സര്‍വീസ് സെന്ററുകളിലെല്ലാം കമ്പ്യൂട്ടറുകളില്‍ കാറിന്റെ സര്‍വീസ് ഹിസ്റ്ററി സൂക്ഷിച്ചിട്ടുണ്ടാകും. കാര്‍ ഏത് സര്‍വീസ് സെന്ററിലാണ് സ്ഥിരമായി സര്‍വീസ് ചെയ്യുന്നതെന്നറിഞ്ഞാല്‍ അവിടവുമായി ബന്ധപ്പെട്ട് കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ പറഞ്ഞാല്‍ അവര്‍ സര്‍വീസ് ഹിസ്റ്ററി നോക്കി വിശദവിവരങ്ങള്‍ പറഞ്ഞുതരികയും ചെയ്യും. അങ്ങനെ കാറിന്റെ ഭുതകാലം അറിയാന്‍ കഴിയും.

Source: http://www.mathrubhumi.com/auto/tips/checklist-of-documents-for-buying-a-used-car-1.2622132