ഇനി അല്പം സീരിയസ് കാര്യം. സാഹിത്യ സൃഷ്ടികള്‍ മോഷ്ടിക്കപ്പെടുമ്പോള്‍ ഉടമസ്ഥാവകാശം ഉറപ്പാക്കുന്നതിന് അവ സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. കവിതകളുടെയോ കഥകളുടെയോ ഉടമസ്ഥാവകാശം ഉറപ്പാക്കാന്‍ ഇന്ത്യയില്‍ നിലവില്‍ നിയമസംവിധാനങ്ങളില്ല. ബുക്കായി പ്രസിദ്ധീകരിക്കുക എന്നതാണ് ഒരു മാര്‍ഗം. അതിനുള്ള സാമ്പത്തികം എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ല. മികച്ച സൃഷ്ടികള്‍ വസ്തുവിന്‍റെ ആധാരം രജിസ്റ്റര്‍ ചെയ്യുന്നപോലെ തന്നെ രജിസ്റ്റര്‍ ചെയ്യുക എന്നതാണ് മറ്റൊരു പോംവഴി. ഇതേ കുറിച്ച് മുന്‍ രജിസ്ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ശ്രീ പി.ജെ. ഫ്രാന്‍സിസിന്റെ 'ആധാരങ്ങള്‍ -പ്രശ്നങ്ങളും പരിഹാരങ്ങളും' എന്ന ബുക്കില്‍ എഴുതിയിരിക്കുന്നത് വായിക്കാം.
No comments:
Post a Comment