Saturday 28 May 2016

വയലിലും തണ്ണീര്‍ത്തടത്തിലും നിര്‍മ്മാണ അനുമതി നല്‍കിയാല്‍ വിജിലന്‍സ് കേസില്‍ പ്രതിയാകും

തൃശ്ശൂര്‍: നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച് കെട്ടിടനിര്‍മ്മാണത്തിന് അനുമതി, പെര്‍മിറ്റ്, എന്‍.ഒ.സി. എന്നിവ നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിയും വിജിലന്‍സ് കേസ്സുമെടുക്കും. വ്യക്തിപരമായി നഷ്ടപരിഹാരം നല്‍കേണ്ടതായും വരും.

നെല്‍വയല്‍, തണ്ണീര്‍ത്തട നിയമപ്രകാരം തയ്യാറാക്കിയ ഡാറ്റാ ബാങ്കിലോ കരട് ഡാറ്റാ ബാങ്കിലോ നെല്‍വയല്‍, നിലം, തണ്ണീര്‍ത്തടം എന്ന് രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ നിയമപ്രകാരമുള്ള അനുമതിയില്ലാെത നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നവര്‍ക്കെതിരെയാണ് നടപടിയുണ്ടാവുക. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തണ്ണീര്‍ത്തടമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയില്‍ ഒരു നിര്‍മ്മാണപ്രവര്‍ത്തനത്തിനും അനുമതി നല്‍കാന്‍ പാടില്ല. റവന്യൂ രേഖകള്‍, നികുതി രസീത് എന്നിവയില്‍ നിലം എന്ന വിഭാഗത്തിലുള്ള ഭൂമിയില്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിനും നിയന്ത്രണമുണ്ട്.
നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നതിന് മുമ്പ് കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരമുള്ള കളക്ടറുടെ അനുമതിയോ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമപ്രകാരമുള്ള ക്രമവല്‍ക്കരിച്ച ഉത്തരവോ ഉണ്ടെന്ന് ഉറപ്പാക്കണം. നിയമത്തെ നോക്കുകുത്തിയാക്കി ഉദ്യോഗസ്ഥരുടെ അനുമതിയോടെ നെല്‍വയലും തണ്ണീര്‍ത്തടങ്ങളും നികത്തി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തടയിടാന്‍ പുതിയ നിര്‍ദ്ദേശം സഹായിക്കുമെന്നാണ് പ്രതീക്ഷ.

2008-ലെ നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വരുന്നതിന് പത്തുവര്‍ഷം മുമ്പ് നികത്തിയ സ്ഥലത്ത് റവന്യൂ, കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ പ്രതിനിധികള്‍ അടങ്ങുന്ന സമിതി പരിശോധിച്ച് ഇവരുടെ ശുപാര്‍ശപ്രകാരം കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നിയമം നിലവില്‍ വരുന്നതിന് മുമ്പ് റവന്യൂ രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയ ഭൂമിയില്‍ വീട് വെയ്ക്കാന്‍ പെര്‍മിറ്റ് ലഭിക്കുന്നില്ലെന്ന പരാതിയെത്തുടര്‍ന്നായിരുന്നു സര്‍ക്കാര്‍ നടപടി. ഇതാണ് പലരും വ്യാപകമായി ദുരുപയോഗിച്ചത്.

ഡാറ്റാ ബാങ്കില്‍ അല്ലെങ്കില്‍ കരട് ഡാറ്റാ ബാങ്കില്‍ നെല്‍വയല്‍, നിലം, തണ്ണീര്‍ത്തടം എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഭൂമിക്ക് നെല്‍വയല്‍, തണ്ണീര്‍ത്തട നിയമം ബാധകമാണെന്ന് ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും ഉത്തരവുകളുണ്ട്. ഇത്തരം ഭൂമിയില്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍ ഡാറ്റാ ബാങ്ക് പരിശോധിച്ച് മാത്രമേ ഉദ്യോഗസ്ഥര്‍ കെട്ടിടനിര്‍മ്മാണത്തിന് അനുമതി നല്‍കാന്‍ പാടുള്ളുവെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.
Source: Mathrubhumi Daily, 27, May 2016

Monday 16 May 2016

അപേക്ഷകള്‍ക്ക് കൈപ്പറ്റ്‌ രസീത് നല്‍കണം


        പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍  ഓഫീസുകളില്‍ ലഭിക്കുന്ന പരാതികള്‍, നിവേദനങ്ങള്‍, അപേക്ഷകള്‍ തുടങ്ങിയവയ്ക്ക് ആയത് കിട്ടിയാലുടന്‍ കൈപ്പറ്റ്  രസീത്   കൃത്യമായി നല്‍കണമെന്നും  അപ്രകാരം കൈപ്പറ്റ്‌ രസീത് നല്‍കുമെന്ന ഗവണ്‍മെന്‍റ് ഉത്തരവിന്‍റെ ഉള്ളടക്കം ഓഫീസിന്‍റെ പ്രധാന ഭാഗത്ത് നിശ്ചിത വലിപ്പത്തിലുള്ള ബോര്‍ഡില്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണെന്നും സര്‍ക്കാര്‍ നിരവധി ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതാണ്. അതേ സമയം, കൈപ്പറ്റ്‌ രസീത് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് നല്‍കുന്നില്ല എന്നുള്ള നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശം.


       .

ബന്ധപ്പെട്ട എല്ലാ ഓര്‍ഡറുകളും ഡൌണ്‍ലോഡ് ചെയ്യുക : നമ്പര്‍168/എ.ആര്‍ 13 (2)/09/ഉ.ഭ.പ.വ

Sunday 15 May 2016

ചെറിയ റോഡുകളിൽ ഭാര വാഹനങ്ങൾ നിരോധിച്ചു

ക്വാറികളില്‍ നിന്നുള്ള ഭാരവാഹനങ്ങള്‍ മൂലം പഞ്ചായത്ത് റോഡുകള്‍ തകരുന്നതായി കേരള നിയമസഭാ സമിതി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ്‌ 2015-ല്‍ സര്‍ക്കാര്‍ ചെറിയ റോഡുകളില്‍ ഭാരവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്

ചെറിയ റോഡുകളിൽ വലിയ ഭാര വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് നിരോധിച്ചു. അമിത ഭാരം വഹിച്ചു കൊണ്ടുള്ള ടിപ്പർ ലോറികളുടെ പരിശോധന സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പും ലോറി ഉടമകളും തമ്മിലുള്ള തർക്കത്തിന്റെ ഭാഗമായാണ് നടപടി. ഇനി മുതൽ 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള ഭാര വാഹനങ്ങൾ ആറു മീറ്ററിൽ താഴെ വീതിയുള്ള റോഡുകളിൽ യാത്ര ചെയ്യാൻ പാടില്ല. വിലക്ക് ലംഘിച്ച് യാത്ര നടത്തുന്ന ഭാരവാഹനങ്ങൾ പരിശോധിച്ച് നടപടി എടുക്കാൻ ഗതാഗത സെക്രട്ടറി മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.

       വാര്‍ത്ത മനോരമ, 04 November 2015 ആലപ്പുഴ 

ഇനി മുതൽ നാട്ടിൻ പുറങ്ങളിലെ റോഡുകളിലൂടെ മിനി ലോറികൾക്ക് മാത്രമെ ഭാരം വഹിച്ച് യാത്ര ചെയ്യാൻ പറ്റു. ഒൻപതു ടൺ വരെ ഭാരം വഹിക്കുന്ന മിനി ലോറികളുണ്ട്. അതേ സമയം സാധാരണ ലോറികളുടെ ശേഷി 12 ടണ്ണിനു മുകളിലാണ്. സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയ പാതയുടെയും കൈവശമുള്ള റോഡുകൾക്ക് ഏഴു മീറ്റർ വീതിയുണ്ട്. അതേസമയം. നാട്ടിൻപുറങ്ങളിലെ ഇടറോഡുകളും പഞ്ചായത്ത് നിർമിക്കുന്ന റോഡുകൾക്കും അഞ്ചര മീറ്ററാണ് സാധാരണ വീതി. ചെറുകിട വാഹനങ്ങൾക്കും ചെറിയ ഭാരവാഹനങ്ങൾക്കും വേണ്ടിയാണ് വീതി കുറഞ്ഞ ഇടറോഡുകൾ നിർമിക്കുന്നത്. ഭാരവാഹനങ്ങളുടെ അനിയന്ത്രിതമായ യാത്ര മൂലം സംസ്ഥാനത്തെ ചെറുകിട റോഡുകൾ കാലാവധിക്കു മുമ്പ് തകരുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ഗതാഗത സെക്രട്ടറി ഉത്തരവ് ഇറക്കിയിരിക്കുന്നത്.


എട്ടു മീറ്റർ കനത്തിൽ നിർമിക്കുന്ന റോഡുകൾക്ക് 30 ടൺ വരെ ഭാരം അനായാസമായി വഹിക്കാൻ സാധിക്കും. എന്നാൽ റോഡു രൂപകൽപ്പന മാനദണ്ഡങ്ങൾ പൂർണമായി പാലിക്കാത്ത ചെറുകിട റോഡുകൾക്ക് പത്തു ടണ്ണിൽ കൂടുതൽ ഭാരം വഹിക്കാൻ സാധിക്കില്ല. മോട്ടോർ വാഹന വകുപ്പും ടിപ്പർ ലോറി ഉടമകളും തമ്മിലുള്ള തർക്കത്തിന്റെ കൂടി അനന്തര ഫലമാണ് ഭാര വാഹനങ്ങൾക്കുള്ള പുതിയ നിരോധനം. അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അമിത ഭാരം കയറ്റുന്ന ടിപ്പർ ലോറികളുടെ പരിശോധന ഊർജിതമാക്കിയിരുന്നു. അമിത ഭാരം കണ്ടെത്തിയാൽ വാഹനം പിടിച്ചെടുത്ത് അവ ഇറക്കി വയ്ക്കാനായിരുന്നു മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. എന്നാൽ ഉടമകൾ സംഘടിതമായി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റർ പ്രചാരണം വരെ നടത്തുകയും ചെയ്തു. ഇത് സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടതോടെയാണ് ഭാരവാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയത്.


ഉത്തരവിന്റെ പകര്‍പ്പ് ചുവടെ
 




Case Studies

1. W.P.C.No.6708 of 2016 &  W.A.No.611 of 2016

ടി ഉത്തരവുമായി ബന്ധപ്പെട്ട് ഏതാനും വ്യക്തികള്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലെ വിധിന്യായത്തിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു.  Southern Transport Company-യുടെ ഭാരവാഹനങ്ങള്‍ ഓടിക്കുന്നതിന് എതിരെ ആയിരുന്നു ടി ഹര്‍ജി. സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കാന്‍ 5 മാസം സമയം അനുവദിക്കുക മാത്രമാണ് ഹൈക്കോടതി ചെയ്തിട്ടുള്ളത്. ഇതിനെതിരെ Southern Transport സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട് എന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതില്‍ സ്റ്റേ ഒന്നും ഇല്ല എന്നാണ് ലഭിക്കുന്ന വിവരം.


2.  WP(C).No. 33984 of 2016 (W)
 
മൂന്ന്‍ മീറ്റര്‍ വീതിയുള്ള റോഡിലൂടെ ക്വാറിയിലേക്കുള്ള 10 ടണ്ണില്‍ കൂടുതല്‍  ലോഡുമായി വാഹനങ്ങള്‍ സഞ്ചരിക്കുന്നത് ടി ഉത്തരവ് പ്രകാരം നിരോധിച്ച് ഉത്തരവ് പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ച് കൊണ്ടുള്ള ഉത്തരവ്.







Friday 13 May 2016

എം.പി ഫണ്ടില്‍ നിന്നും സ്വന്തം പേരെഴുതി വെക്കാന്‍ ജോസ് കെ.മാണി ചിലവഴിച്ചത് ഒന്നേകാല്‍ ലക്ഷം

       പാലാ മുനിസിപ്പാലിറ്റിയിലും മാടപ്പള്ളി, കടുത്തുരുത്തി എന്നീ ബ്ലോക്ക് ഡവലപ്പ്മെന്റ്റ് ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളിലും 2010-2015 മേയ് വരെയുള്ള കാലയളവില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ 48 പദ്ധതികളില്‍ മാത്രം സ്വന്തം പേര്‍ എഴുതി വെക്കാന്‍ ജോസ് കെ. മാണി എം..പി ചിലവഴിച്ചത്. 1,23,547. (ഒരു ലക്ഷത്തി ഇരുപത്തി മൂവായിരത്തി അഞ്ഞൂറ്റി നാല്പത്തേഴ് രൂപ). അതും സ്വന്തം ഫണ്ടില്‍ നിന്ന് തന്നെ. കോട്ടയം പാര്‍ലമെന്റ് നിയോജക മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളില്‍/വകുപ്പുകളില്‍ നടത്തിയിട്ടുള്ള പദ്ധതികളുടെ കണക്ക് എടുത്താല്‍ ഈ തുക അനേക ലക്ഷങ്ങള്‍ ആയി ഉയരും..

        പദ്ധതിയോടനുബന്ധിച്ച് സ്ഥാപിക്കുന്ന ശിലാഫലകത്തിനായി ചിലവഴിച്ച തുകയല്ലിത്. ശിലാ ഫലകം ഒഴിച്ച്, സ്വന്തം പേര്‍ എഴുതി വെക്കുന്നതിനായി ജോസ്.കെ.മാണി സ്വന്തം ഫണ്ടില്‍ നിന്നും ചിലവഴിച്ച തുകയാണിത്. പലയിടത്തും ഈ തുക കണക്കില്‍ പെടുത്താതിരിക്കാന്‍ കോണ്ട്രാക്ടറുമായുള്ള  അഡ്ജസ്റ്റ്മെന്റ്  ആണ്. ചോദിച്ചാല്‍ പറയും സ്വന്തം ഇഷ്ടപ്രകാരം കോണ്ട്രാക്ടര്‍ ബോര്‍ഡ് വെച്ച് എന്ന്.  എന്തായാലും പൊതുജനത്തിന്റെ നികുതിപ്പണം ചിലവഴിച്ചതിന്റെ  പേരില്‍  പൊതുജനത്തിന്റെ  തന്നെ പണം കൊണ്ട് ജനപ്രതിനിധിയുടെ പേര് വെണ്ടയ്ക്ക വലിപ്പത്തില്‍ ബോര്‍ഡ്  വെക്കുന്ന ഈ പ്രവണത ഒരു പക്ഷെ ഇന്ത്യയില്‍ തന്നെ കേരളത്തിലാണ് ഇത്രയും രൂക്ഷമായിട്ടുള്ളത്.  തന്റെ പേരില്‍ വലിയ ബോര്‍ഡ് വെക്കാന്‍ സാധിക്കുന്ന പദ്ധതികള്‍ മാത്രം നടപ്പിലാക്കുക എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നു ഇത്തരക്കാരുടെ വികസന പ്രവര്‍ത്തനങ്ങള്‍. 

വിവരാവകാശ അപേക്ഷ ചുവടെ കൊടുക്കുന്നു. അപേക്ഷയിലെ  ചോദ്യം നമ്പര്‍ 1 (p) ശ്രദ്ധിക്കുക.
p) Is there any display boards stating the name of the MP at work site other than the
normal stone or slab which contains the basic details about the work done. If yes,
please provide the amount spent for the above display board.


 

ആദ്യം പാലാ മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിക്കാം.
6 പദ്ധതികള്‍ക്കായി ബോര്‍ഡ് വെച്ചതിന് ചിലവഴിച്ച തുക - 18,547/- (ചുവന്ന വര കൊണ്ട് അടയാളപ്പെടുത്തിയ മറുപടിയിലെ (p) കാണുക)




അടുത്തത് മാടപ്പള്ളി ബ്ലോക്ക് ഡവലപ്പ്മെന്റ്റ് ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളില്‍ നടപ്പിലാക്കിയ  പദ്ധതികള്‍ക്ക്  ജോസ് കെ മാണി എം.പി.യുടെ ഫണ്ടില്‍ നിന്നും ബോര്‍ഡ് സ്ഥാപിച്ചതിന് ചിലവഴിച്ച തുകയാണ്. 10 x 2500 = 25,000/-







അടുത്തത് കടുത്തുരുത്തി ബ്ലോക്ക് ഡവലപ്പ്മെന്റ്റ് ഓഫീസിന് കീഴിലുള്ള പ്രദേശങ്ങളില്‍ നടപ്പിലാക്കിയ  പദ്ധതികള്‍ക്ക്  ജോസ് കെ മാണി എം.പി.യുടെ ഫണ്ടില്‍ നിന്നും ബോര്‍ഡ് സ്ഥാപിച്ചതിന് ചിലവഴിച്ച തുകയാണ്.  32 x 2500 = 80,000/-
















Monday 2 May 2016

പരാതി/അപേക്ഷയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ അറിയുന്നതിന്

ഒരു പരാതിയിലോ അപേക്ഷയിലോ ഉചിതമായ സമയം നല്‍കിയിട്ടും നടപടി ആയില്ലെങ്കില്‍ താഴെ പറയുന്ന വിധം ഒരു അപേക്ഷ നല്‍കി ഫോളോഅപ്പ്  ചെയ്യാവുന്നതാണ്.

1. സാമ്പിള്‍ വിവരാവകാശ അപേക്ഷ : പരാതിയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ അറിയുന്നതിന്

2.
സാമ്പിള്‍ വിവരാവകാശ അപേക്ഷ : ഏതെങ്കിലും ഓഫീസില്‍ നല്‍കിയ അപേക്ഷയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ അറിയുന്നതിനുള്ള അപേക്ഷ രണ്ടാം ഭാഗത്ത് നല്‍കിയിരിക്കുന്നു.
Sample RTI Application in Malayalam - Action Taken/Progress Of a Complaint
From
         
        <അപേക്ഷകന്റെ പേരും വിലാസവും>

To
          State Public Information Officer
          <ഓഫീസിന്റെ പേരും വിലാസവും>


സര്‍,

വിഷയം: പരാതിയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ അറിയുന്നതിനുള്ള വിവരാവകാശ അപേക്ഷ.
സൂചന:   ....................തീയതിയിലെ പരാതി, കൈപ്പറ്റ് രസീത് നമ്പര്‍: ..............

....................................വിഷയവുമായി ബന്ധപ്പെട്ട സൂചനയിലെ പരാതി സംബന്ധിച്ച സെക്ഷന്‍ 2(f)  അനുസരിച്ചുള്ള താഴെ പറയുന്ന  വിവരം, വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.

1.  ടി പരാതി കൈകാര്യം ചെയ്ത ഫയലിന്റെ നമ്പര്‍

2.  ടി പരാതിയുടെ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.

3. ടി പരാതിയില്‍ സ്വീകരിച്ച മേല്‍നടപടികള്‍ വ്യക്തമാക്കുന്ന രേഖകളുടെ  പകര്‍പ്പ്.

4.  ഫയല്‍ കുറിപ്പുകള്‍ അടക്കം ടി ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ്.

5.  ടി പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്.

6.  ബന്ധപ്പെട്ട കറസ്പോന്‍ഡസ് ഫയലിന്റെ പകര്‍പ്പ്

7. പരാതി അന്വേഷിച്ച/അന്വേഷിക്കുന്ന ഉദ്യോഗസ്ഥന്റെ പേരും സ്ഥാനപ്പേരും ഔദ്യോഗിക ഫോണ്‍ നമ്പരും

എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്. പരാതിയുടെ പകര്‍പ്പ് ഇതോടൊപ്പം സമര്‍പ്പിക്കുന്നു.
                                                 വിശ്വസ്തതയോടെ

സ്ഥലം:   ......................                                                                           <ഒപ്പ്>
തീയതി:    ................                                                     <അപേക്ഷകന്റെ പേര്>

---------------------------------------------------------------------

Sample RTI Application in Malayalam - Action Taken/Progress Of an Application. 



From
         
        <അപേക്ഷകന്റെ പേരും വിലാസവും>

To
          State Public Information Officer
          <ഓഫീസിന്റെ പേരും വിലാസവും>


Sir, 
        വിഷയം: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ.
        സൂചന:(1) ..............-ല്‍ ..................................................... ഓഫീസില്‍ നല്‍കിയ അപേക്ഷ.             കൈപ്പറ്റ് രസീത് നമ്പര്‍: ..........

    സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ടി അപേക്ഷയിന്മേല്‍ നാളിതുവരെ സ്വീകരിച്ച എല്ലാ മേല്‍നടപടികളുമായും ബന്ധപ്പെട്ട താഴെ പറയുന്ന വിവരം വിവരാവകാശ നിയമമനുസരിച്ച് ലഭ്യമാക്കുക.

1.  ടി അപേക്ഷ കൈകാര്യം ചെയ്ത ഫയലിന്റെ നമ്പര്‍
    2.  ടി അപേക്ഷയുടെ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
    3.  ടി അപേക്ഷയിന്മേല്‍ സ്വീകരിച്ച മേല്‍നടപടികള്‍ വ്യക്തമാക്കുന്ന രേഖകളുടെ  പകര്‍പ്പ്.
    4.  ഫയല്‍ കുറിപ്പുകള്‍ അടക്കം ടി ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ്.
    5.  ടി അപേക്ഷയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്.
    6.  ബന്ധപ്പെട്ട കറസ്പോന്‍ഡസ് ഫയലിന്റെ പകര്‍പ്പ്
    7. ടി അപേക്ഷയില്‍ തീരുമാനമെടുക്കേണ്ട ഉദ്യോഗസ്ഥന്റെ പേര്, സ്ഥാനപ്പേര്, ഫോണ്‍
    8.  ടി അപേക്ഷയിന്മേല്‍ നടപടി തുടങ്ങിയ തീയതി, പൂര്‍ത്തിയായ തീയതി

⦁    എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
⦁    ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്..
               
                    വിശ്വസ്തതയോടെ                                      
Place:                                                                                    ഒപ്പ്:
Date:                                                                                    പേര്:

Enclosure(s):
1.
2. 


Sample RTI Application MLA Fund

Sample RTI Application in Malayalam - Social Auditing of MLA Fund

ഒരു എം.എല്‍.എ തന്റെ പ്രാദേശിക വിവസന ഫണ്ട് ഉപയോഗിച്ച് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനും വിലയിരുത്തുന്നതിനുമായി വിവരാവകാശ അപേക്ഷ നല്‍കേണ്ടത് ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ്. ഇതിനുള്ള  സാമ്പിള്‍ വിവരാവകാശ അപേക്ഷ ഡൌണ്‍ലോഡ് ചെയ്യുന്നതിന്    ഇവിടെ ക്ലിക്ക് ചെയ്യുക

വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 4 അനുസരിച്ച്, സ്വമേധയാ പ്രസിദ്ധീകരിക്കേണ്ട വിവരങ്ങളാണിവ. എന്നാല്‍ അധികാരികള്‍ അതിന് തയ്യാറാകുന്നില്ല എന്ന് മാത്രം.
99 രൂപയ്ക്ക് ആര്‍ക്കും ഈ അപേക്ഷ RTI Online.IN എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ അയക്കുന്നതിനുള്ള സൗകര്യവും സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈനില്‍ ഫയല്‍ ചെയ്യാം

          വിവരാവകാശ അപേക്ഷകളും അപ്പീലുകളും ഇനി മുതല്‍ ഓണ്‍ലൈനില്‍ തയ്യാറാക്കി, ഇംഗ്ലീഷിലും മലയാളത്തിലും കേന്ദ്ര/കേരള സര്‍ക്കാരുകളിലേക്ക് അയക്കാം. വിവരാവകാശ നിയമം ജനകീയമാക്കുന്നതിന്റെ ഭാഗമായാണ്  RTI Online.IN എന്ന വെബ്സൈറ്റ് തുടങ്ങിയിരിക്കുന്നത്.

            അപേക്ഷ അയക്കുവാന്‍ മികച്ച ഒരു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന വിവരാവകാശ പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ ആവശ്യം കേരള സര്‍ക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്നാണ്‌ പകരം ഇത്തരമൊരു സംരഭം തുടങ്ങാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായത്. മികച്ച രീതിയില്‍ അപേക്ഷ തയ്യാറാക്കി, ഡി.റ്റി.പി ചെയ്ത്, നിശ്ചിത സര്‍ക്കാര്‍ ഫീസടച്ച് അപേക്ഷ രജിസ്റ്റേര്‍ഡ് പോസ്റ്റായി ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കുന്നതുള്‍പ്പെടെയുള്ള എല്ലാ ജോലികളും RTI Online.IN ചെയ്യുന്നതാണ്. മറുപടി നേരിട്ട് അപേക്ഷകന് ലഭിക്കും. അപേക്ഷ കമ്പ്യൂട്ടറില്‍ തയ്യാറാക്കുന്നതിനും രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയക്കുന്നതിനും മറ്റുമുള്ള യഥാര്‍ത്ഥ ചിലവുകള്‍ മാത്രം ഈടാക്കിയാണ് RTI Online.IN വിവിധ സേവനങ്ങള്‍ നല്‍കുന്നത്.

           ചികില്‍സാ ധനസഹായം, സാമൂഹ്യ ക്ഷേമ പെന്‍ഷനുകള്‍ എന്നിവ കിട്ടാതിരിക്കുക/വൈകുക, വിദേശത്ത് കുടുങ്ങിക്കിടക്കുക, തുടങ്ങി മാനുഷിക പരിഗണന ആവശ്യമായ എല്ലാ വിഷയങ്ങളിലും സൗജന്യമായി ആര്‍ക്കും RTI Online.IN വഴി വിവരാവകാശ അപേക്ഷകള്‍ നല്‍കാം. വിവരാവകാശ അപേക്ഷകളും അപ്പീലുകളും തയ്യാറാക്കുന്നതിന് പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാവിധ സഹായങ്ങളും തികച്ചും സൌജന്യമായി RTI Online.IN നല്‍കുന്നതാണ്. പൊതുവായ നിരവധി വിവരാവകാശ അപേക്ഷകളും സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. എന്നാല്‍, അപേക്ഷകന്റെ സമയക്കുറവ് മൂലം, അപേക്ഷകന് വേണ്ടി RTI Online.IN അപേക്ഷ തയ്യാറാക്കി അയക്കുമ്പോള്‍ മാത്രമേ ചെറിയൊരു ഫീസ്‌ ഈടാക്കുകയുള്ളൂ. പകര്‍പ്പിനുള്ള ഫീസ്‌ അടയ്ക്കുന്നതിനുള്ള സംവിധാനവും സൈറ്റില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ ഏകദേശം ആറു മാസത്തെ തുടര്‍ച്ചയായ ശ്രമഫലമായാണ്‌ RTI Online.IN തുടങ്ങാന്‍ സാധിച്ചിരിക്കുന്നത്.

         ഈ സംരഭം മുന്നോട്ട് കൊണ്ട് പോകുന്നതിന് ചെറിയൊരു ഫീസ്‌ ഈടാക്കുവാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി തീരുകയാണ്. ആവര്‍ത്തന സ്വഭാവമുള്ള വിഷയങ്ങളില്‍ വിവരാവകാശ അപേക്ഷ തയ്യാറാക്കി, പ്രിന്റ്‌ എടുത്ത്, രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയക്കുന്നതുള്‍പ്പെടെ എല്ലാ ചിലവുകളുമടക്കം: 99 രൂപ. ആവര്‍ത്തന സ്വഭാവമില്ലാത്ത വിഷയങ്ങളിലും നിയമ വിദഗ്ധരുടെ ഉപദേശം ആവശ്യമുള്ള സാഹചര്യത്തിലും വിവരാവകാശ അപേക്ഷ തയ്യാറാക്കി, DTP ചെയ്ത്, പ്രിന്റ്‌ എടുത്ത്, രജിസ്റ്റേര്‍ഡ് പോസ്റ്റില്‍ അയക്കുന്നതുള്‍പ്പെടെ എല്ലാ ചിലവുകളുമടക്കം: 199 രൂപ.  വെബ്‌സൈറ്റിന്റെ വിലാസം: http://rtionline.in
ഫോണ്‍: 9495 123434  ഇ-മെയില്‍: support@rtionline.in

File RTI application online with RTI Online.IN  is the simple and convenient way to get the information from any State or Central  Govt Offices in India. Through this portal Indian citizen can file Online RTI applications or appeal with Kerala Govt in Malayalam or English.

Sunday 1 May 2016

സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവരം : വിവരാവകാശത്തിന്റെ ദുരുപയോഗം തടയണമെന്ന് കമ്മീഷന്‍

   സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ പഠിച്ചിരുന്ന/പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ മേല്‍വിലാസം, രക്ഷിതാക്കളുടെ വിവരം ഫോണ്‍ നമ്പര്‍ തുടങ്ങിയവ വിവരാവകാശ നിയമം 2005 പ്രകാരം അപേക്ഷ നല്‍കി കരസ്ഥമാക്കിയ ശേഷം അവ ദുരുപയോഗപ്പെടുത്തി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. പല രക്ഷിതാക്കളും ഇതിനെപ്പറ്റി ബന്ധപ്പെട്ട സ്കൂളുകളില്‍ പരാതിപ്പെട്ടിട്ടുണ്ട്. അത്തരം വിവരങ്ങള്‍ ഒഴിവാക്കി, ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. സ്കൂള്‍ അഡ്മിഷന്‍ സമയത്ത് രക്ഷിതാക്കള്‍ നല്‍കുന്ന അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വിവരാവകാശ നിയമം സെക്ഷന്‍ 8(1) ല്‍ പറയുന്ന വിശ്വാസാധിഷ്ഠിത ബന്ധപ്രകാരമുള്ളതാകയാലും സെക്ഷന്‍-11 പ്രകാരമുള്ള മൂന്നാം കക്ഷിയെ സംബന്ധിച്ചുള്ള വിവരമായതിനാലും അത് പൊതുവായി പറഞ്ഞാല്‍ നല്‍കാന്‍ പറ്റുന്ന വിവരങ്ങളല്ല. ഈ വിധമുള്ള കമ്മീഷന്റെ ഒരു ഉത്തരവ് ഹൈക്കോടതി ശരിവച്ചിട്ടുള്ളതുമാണെന്ന് സെക്രട്ടറി അറിയിച്ചു. പി.എന്‍.എക്സ്.2459/12.

Source: Pess Release - PRD Kerala Dated 19/04/2012.

അപേക്ഷകനെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്താന്‍ പാടില്ല

പൊതുഭരണ (ഏകോപന) വകുപ്പ്
ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ   ഡേറ്റഡ്: 2007-dec-3

        വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടിയായി  വിവരം നല്‍കാതെ അകാരണമായി രേഖകള്‍ പരിശോധിക്കുന്നതിനായി ഓഫീസില്‍ നേരിട്ട് വരാന്‍ ആവശ്യപ്പെടുന്നതായി വ്യാപകമായി  പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ നല്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.  അപ്പീലിന്മേലുള്ള വിചാരണയില്‍ നേരിട്ട് ഹാജരാകുന്നതിനും ഈ ഉത്തരവ് ബാധകമാണ്.

    അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ഓഫീസില്‍ വിളിച്ച് വരുത്തുവാന്‍ പാടില്ലെന്നോ വിളിച്ച് വരുത്തേണ്ടതാണെന്നോ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാല്‍ അപേക്ഷകനോട് ഓഫീസില്‍ ഹാജരാകണം എന്ന് നോട്ടീസ് നല്‍കുന്നതില്‍ അപാകതയൊന്നുമില്ലെങ്കിലും നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാന്‍ പാടില്ല. അപേക്ഷകന്‍ ഹാജരായില്ല എന്ന ഒറ്റക്കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനുള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.