Sunday 1 May 2016

അപേക്ഷകനെ നിര്‍ബന്ധിച്ച് വിളിച്ച് വരുത്താന്‍ പാടില്ല

പൊതുഭരണ (ഏകോപന) വകുപ്പ്
ഉത്തരവ് നം 54876/സി.ഡി.എന്‍.5/07/പൊ.ഭ.വ   ഡേറ്റഡ്: 2007-dec-3

        വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടിയായി  വിവരം നല്‍കാതെ അകാരണമായി രേഖകള്‍ പരിശോധിക്കുന്നതിനായി ഓഫീസില്‍ നേരിട്ട് വരാന്‍ ആവശ്യപ്പെടുന്നതായി വ്യാപകമായി  പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച പരാതി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. അപേക്ഷകന്‍ രേഖകളുടെ പരിശോധനയ്ക്കായി വന്നാലും ഇല്ലെങ്കിലും ആവശ്യപ്പെട്ട വിവരം മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ നല്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.  അപ്പീലിന്മേലുള്ള വിചാരണയില്‍ നേരിട്ട് ഹാജരാകുന്നതിനും ഈ ഉത്തരവ് ബാധകമാണ്.

    അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി അപേക്ഷകനെ ഓഫീസില്‍ വിളിച്ച് വരുത്തുവാന്‍ പാടില്ലെന്നോ വിളിച്ച് വരുത്തേണ്ടതാണെന്നോ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാല്‍ അപേക്ഷകനോട് ഓഫീസില്‍ ഹാജരാകണം എന്ന് നോട്ടീസ് നല്‍കുന്നതില്‍ അപാകതയൊന്നുമില്ലെങ്കിലും നിര്‍ബന്ധിച്ച് വിളിച്ച് വരുത്തുവാന്‍ പാടില്ല. അപേക്ഷകന്‍ ഹാജരായില്ല എന്ന ഒറ്റക്കാരണത്താല്‍ സമയപരിധിക്കുള്ളില്‍ നല്‍കേണ്ട വിവരങ്ങള്‍  നിരസിക്കുവാനുള്ള നിയമപരമായ അധികാരം സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കില്ല. ഇത്തരത്തില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടില്ലാത്ത വിധം പി.ഐ.ഒ-മാര്‍ തീരുമാനമെടുക്കുന്നപക്ഷം അവര്‍ പ്രസ്തുത നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം പിഴ ശിക്ഷാ നടപടികള്‍ക്ക് വിധേയരാകാവുന്നതാണ്.




   

No comments:

Post a Comment