സര്‍ക്കാര്‍/എയ്ഡഡ്
സ്കൂളുകളില്‍ പഠിച്ചിരുന്ന/പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ
മേല്‍വിലാസം, രക്ഷിതാക്കളുടെ വിവരം ഫോണ്‍ നമ്പര്‍ തുടങ്ങിയവ വിവരാവകാശ
നിയമം 2005 പ്രകാരം അപേക്ഷ നല്‍കി കരസ്ഥമാക്കിയ ശേഷം അവ ദുരുപയോഗപ്പെടുത്തി
വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ബുദ്ധിമുട്ടിക്കുന്നതായി വിവരം
ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. പല
രക്ഷിതാക്കളും ഇതിനെപ്പറ്റി ബന്ധപ്പെട്ട സ്കൂളുകളില്‍
പരാതിപ്പെട്ടിട്ടുണ്ട്. അത്തരം വിവരങ്ങള്‍ ഒഴിവാക്കി, ദുരുപയോഗം
ചെയ്യപ്പെടാന്‍ സാധ്യതയില്ലാത്ത വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന്
വിവരാവകാശ കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു. സ്കൂള്‍ അഡ്മിഷന്‍ സമയത്ത്
രക്ഷിതാക്കള്‍ നല്‍കുന്ന അഡ്രസ്, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍
വിവരാവകാശ നിയമം സെക്ഷന്‍ 8(1) ല്‍ പറയുന്ന വിശ്വാസാധിഷ്ഠിത
ബന്ധപ്രകാരമുള്ളതാകയാലും സെക്ഷന്‍-11 പ്രകാരമുള്ള മൂന്നാം കക്ഷിയെ
സംബന്ധിച്ചുള്ള വിവരമായതിനാലും അത് പൊതുവായി പറഞ്ഞാല്‍ നല്‍കാന്‍ പറ്റുന്ന
വിവരങ്ങളല്ല. ഈ വിധമുള്ള കമ്മീഷന്റെ ഒരു ഉത്തരവ് ഹൈക്കോടതി
ശരിവച്ചിട്ടുള്ളതുമാണെന്ന് സെക്രട്ടറി അറിയിച്ചു.
പി.എന്‍.എക്സ്.2459/12.
Source: Pess Release - PRD Kerala Dated 19/04/2012.
Source: Pess Release - PRD Kerala Dated 19/04/2012.
No comments:
Post a Comment