Saturday 30 April 2016

The Public Records Act, 1993


THE PUBLIC RECORDS ACT, 1993
No.69 OF 1993
(22nd December, 1993)

An Act to regulate the management, administration and preservation of public records of the Central Government, Union Territory Administrations, public sector undertakings, statutory bodies and corporations, commissions and committees constituted by the Central Government or a Union Territory Administration and matters connected therewith or incidental thereto.Be it enacted by Parliament in the Forty-fourth Year of the Republic of India as follows :-
  1. (1)This Act may be called the Public Records Act, 1993.
    (2) It shall come into force, on such date as the Central Government may, by notification in the Official Gazette, appoint
  2. In this Act, unless the context otherwise requires, -
    1. "Board" means the Archival Advisory Board constituted under sub-section (1) of section 13;
    2. "Director General" means the Director General of Archives appointed by the Central Government and includes any officer authorized by that Government to perform the duties of the Director General
    3. "Head of the Archives" means a person holding the charge of the Archives of the Union Territory Administration;
    4. "prescribed" means prescribed by rules made under this Act;
    5. "public records" includes -
      1. any document, manuscript and file;
      2. any microfilm, microfiche and facsimile copy of a document;
      3. any reproduction of image or images embodied in such microfilm (whether enlarged or not); and
      4. any other material produced by a computer or by any other device,of any records creating agency;
    6. "records creating agency" includes, -
      1. in relation to the Central Government, any ministry, department or office of that Government;
      2. in relation to any statutory body or corporation wholly or substantially controlled or financed by the Central Government or commission or any committee constituted by that Government, the offices of the said body, corporation, commission or committee;
      3. in relation to a Union Territory Administration, any department or office of that Administration;
      4. in relation to any statutory body or corporation wholly or, substantially controlled or financed by Union territory Administration or commission or any committee constituted by that Government, the offices of the said body, corporation, commission or committee;
    7. "records officer" means the officer nominated by the records creating agency under sub-section (1) of section 5.
  3. (1) The Central Government shall have the power to coordinate, regulate and supervise the operations connected with the administration, management, preservation, selection, disposal and retirement of public records under this Act.
    (2) The Central Government in relation to the public records of the records, creating agencies specified in sub-clauses (i) and (ii) of clause (f) of section 2 and the Union territory Administration in relation to the public records of the records creating agencies specified in sub-clauses (iii) and (iv) of the said clause, may, by order, authorize the Director General on the head of the Archives, as the case may be, subject to such conditions as may be specified in the order, to carry out all or any of the following function, namely :-
      1. supervision, management and control of the Archives.
      2. acceptance for deposit of public records of permanent, nature after such period as may be prescribed;
      3. custody, use and withdrawal of public records;
      4. arrangement, preservation and exhibition of public records;
      5. preparation of inventories, indices, catalogues and other reference media of public records;
      6. analyzing, developing, promoting and coordinating the standards, procedures and the techniques for improvement of the records management system
      7. ensuring the maintenance, arrangement and security of public records in the Archives and in the offices of the records creating agency;
      8. promoting utilization of available space and maintenance of equipments for preserving public records;
      9. tendering advice to records creating agencies on the compilation, classification and disposal of records and application of standards, procedures and techniques of records management;
      10. survey and inspection of public records;
      11. organizing training programmes in various disciplines of Archives administration and records management;
      12. accepting records from any private source;
      13. regulating access to public records;
      14. receiving records from delunet bodies and making arrangement for securing public records in the event of national emergency;
      15. receiving reports on records management and disposal practices from the records officer;
      16. providing authenticated copies of, or extracts from, public records;
      17. destroying or disposal of public records;
      18. obtaining on lease or purchasing or accepting as gift any document of historical or national importance.
  4. No person shall take or cause to be taken out of India any public records without the prior approval of the Central Government;
    Provided that no such prior approval shall be required if any public records are taken or sent out of India for any official purpose.
  5. (1) Every records creating agency shall nominate one of its officers as records officer to discharge the functions under this Act.
    (2) Every records creating agency may set up such number of record rooms in such places as it deems fit and shall place each record room under the charge of a records officer.
  6. (1) The records officer shall be responsible for -
      1. proper arrangement, maintenance and preservation of public records under his charge;
      2. periodical review of all public records and weeding out public records of euphomeral value;
      3. appraisal of public records which are more than twenty-five years old in consultation with the National Archives of India or, as the case may be, the Archives of the Union territory with a view to retaining public records of permanent value;
      4. destruction of public records in such manner and subject to such conditions as may be prescribed under sub-section (1) of section 8;
      5. compilation of a schedule of retention for public records in consultation with the National Archives of India or, as the case may be, the Archives of the Union Territory;
      6. periodical review for downgrading of classified public records in such manner as may be prescribed;
      7. adoption of such standards, procedures and techniques as may be recommended from time to time by the National Archives of India for improvement of record management system and maintenance of security of public records;
      8. compilation of annual indices of public records;
      9. compilation of organizational history and annual supplement thereto;
      10. assisting the National Archives of India or, as the case may be, the Archives of the Union territory for public records management;
      11. submission of annual report to the Director General or, as the case may be head of the Archives in such manner as may be prescribed;
      12. transferring of records of any defunct body to the National Archives of India or the Archives of the Union Territory, as the case may be, for preservation.
    (2) The records officer shall act under the direction of the Director General or, as the case may be, head of the Archives while discharging the responsibilities specified in sub-section (1).
  7. (1) The records officer shall, in the event of any unauthorized removal, destruction, defacement or alteration of any public records under his charge, forthwith take appropriate action for the recovery or restoration of such public records.
    (2) The records officer shall submit a report in writing to the Director General or as the case may be the head of the Archives without any delay on any information about any unauthorized removal, destruction, defacement or alteration of any public records under his charge and about the action initiated by him and shall take action as he may deem necessary subject to the directions, if any given by the Director General or, as the case may be, head of the Archives.
    (3) The records officer may seek assistance from any government officer or any other person for the purpose of recovery or restoration of public records and such officer or person shall render all assistance to the records officer.
  8. (1) Save as otherwise provided in any law for the time being in force, no public record shall be destroyed or otherwise disposed of excepts in such manner and subject to such conditions as may be prescribed.
    (2) No record created before the year 1892 shall be destroyed except where in the opinion of the Director General or, as the case may be, the head of the Archives, it is so defaced or is in such condition that it cannot be put to any archival use.
  9. Whoever contravenes any of the provisions of section 4 or section 8 shall be punishable with imprisonment for a term which may extend to five years or with fine which may extend to ten thousand rupees or with both.
  10. No public records bearing security classification shall be transferred to the National Archives of India or the Archives of the Union Territory.
  11. (1) The National Archives of India or the Archives of the Union Territory may accept any record of historical or national importance from any private source by way of gift, purchase or otherwise.
    (2) The National Archives of India or, as the case may be, the Archives of any Union Territory may, in such manner and subject to such conditions as may be prescribed, make any record referred to in sub-section (1) available to any bona fide research scholar.
  12. (1) All unclassified public records as are more than thirty years old and are transferred to the National Archives of India or the Archives of the Union Territory may be, subject to such exceptions and restrictions as may be prescribed made available to any bona fide research scholar.

    Explanation :- For the purposes of this sub-section, the period of thirty years shall be reckoned from the year of the opening of the public record.

    (2) Any records creating agency may grant to any person access to any public record in its custody in such manner and subject to such conditions as may be prescribed.
  13. (1) The Central Government may, by notification in the Official Gazette, constitute an Archival Advisory Board for the purposes of this Act.
    (2) The Board shall consist of the following members, namely :-
      1. Secretary to the Government of India in the Ministry of Central Government dealing with Culture
      2. One officer not below the rank of Joint Secretary to the Government of India, each from the Cabinet Secretariat, Ministry of Home Affairs,Ministry of Defence, Ministry of External Affairs, Ministry of Finance and Ministry of Personnel, Public Grievances and Pension.
      3. Two representatives not below the rank of Joint Secretary in the Union Territory Administrations to be nominated by the Central Government.
      4. Three persons to be nominated by the Central Government for a period not exceeding three years, one being an Archivist and two being Professors in the Post-graduate Department of History in any recognized University.
      5. Director General of Archives.
      6. The members nominated under clause (d) of sub-section (2) shall be paid such allowances as may be prescribed.
  14. The Board shall perform the following functions, namely :-
    1. advise the Central Government and Union Territory Administrations on matters concerning the administration, management, conservation and use of public records;
    2. lay down guidelines for training of Archivists;
    3. give directions for acquisition of records from private custody;
    4. deal with such other matters as may be prescribed.
  15. The Director General shall have the power to lay down norms and standards for courses curricula, assessment and examinations relating to the training in archival science and other ancillary subjects.
  16. No suit, prosecution or other legal proceedings shall lie against any person in respect of anything which is in good faith done or intended to be done in pursuance of this Act or the rules made thereunder.
  17. (1) The Central Government may, by notification in the Official Gazette, makes rules to carry out the provisions of this Act.
    (2) In particular and without prejudice to the generality of the foregoing power, such rules may provide for all or any of the following matters,
      1. the period after which public records of permanent nature may be accepted under clause (b) of sub-section (2) of section 3;
      2. the manner in which and the conditions subject to which public records can be destroyed under clause (d) of sub-section (1) of section 6;
      3. the manner in which periodical review of classified public records for downgrading shall be undertaken under clause (F) of sub-section (1) of section 6;
      4. the manner in which the records officer will report to the Director General or the head of the Archives under clause (k) of sub section (l) of section 6;
      5. the manner in which and the conditions subject to which public records may be destroyed or disposed of under sub-section (l) of section 8;
      6. the manner in which and the conditions subject to which records of historical or national importance may be made available to research scholar under sub-section (2) of section 11;
      7. exceptions and restrictions subject to which public records may be made available to a research scholar under sub-section (1) of section 12;
      8. the manner in which and the conditions subject to which any records creating agency may grant to any person access to public records in its custody sub-section (2) of section 12;
      9. the allowances payable to members of the Board under sub-section (3) of section 13;
      10. the matters with respect to which the Board may perform its functions under clause (d) of section 14;
      11. any other matter which is required to be, or may be, prescribed.
  18. Every rule made under this Act shall be laid, as soon as may be after it is made, before each House of Parliament, while it is in session, for a total period of thirty days which may be comprised in one session or in two or more successive sessions, and if, before the expiry of the session immediately following the session or the successive sessions aforesaid, both Houses agree in making any modification in the rule or both Houses agree that the rule should not be made, the rule shall thereafter have effect only in such modified form or be of no effect, as the case may be; so, however, that any such modification or annulment shall be without prejudice to the validity of anything previously done under that rule.
K.L.MOHANPURIA,
Secy. to the Govt.of India.

Source: http://nationalarchives.nic.in/writereaddata/html_en_files/html/public_records93.html

ആരാണ് പൊതുഅധികാരി

പൊതുഅധികാരികള്‍ (Public Authority) എന്നാല്‍
  • നമ്മുടെ ഭരണഘടനപ്രകാരമോ പാര്‍ലമെന്റോ സംസ്ഥാന നിയമസഭയോ പാസാക്കിയ നിയമപ്രകാരമോ സര്‍ക്കാര്‍വിജ്ഞാപനം/ഉത്തരവ് മുഖേനയോ സ്ഥാപിക്കപ്പെട്ടതോ  രൂപീകരിക്കപ്പെട്ടതോ ആയ ഭരണഘടനാ സ്ഥാപനങ്ങള്‍
  • നിയമ നിര്‍മ്മാണ സഭകള്‍
  • കോടതികള്‍
  • സര്‍ക്കാര്‍ വകുപ്പുകള്‍, അധികാരികള്‍
  • സര്‍ക്കാര്‍ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ കേന്ദ്രങ്ങള്‍, സാങ്കേതിക സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍, ക്ഷേമനിധി ബോര്‍ഡുകള്‍ ഉള്‍പ്പടെയുള്ള ബോര്‍ഡുകള്‍, കമ്മീഷനുകള്‍, വികസന അതോറിറ്റികള്‍
  • തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍
  • സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന യൂണിവേഴ്സിറ്റികള്‍ ഉള്‍പ്പടെയുള്ള സ്വയം ഭരണ സ്ഥാപനങ്ങള്‍
  • സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍
  • ഗണ്യമായ സര്‍ക്കാര്‍ ധനസഹായം കൈപ്പറ്റുന്ന സര്‍ക്കാരിതര സംഘടനകള്‍
  • അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍
    എന്നിവയൊക്കെയാണ് പൊതു അധികാരികള്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്

    ഒരു വകുപ്പിലെ/സ്ഥാപനത്തിലെ ഏറ്റവും ഉയര്‍ന്ന ഓഫീസ് മുതല്‍ വിവരം കൈവശമുള്ള ഏറ്റവും താഴെയുള്ള ഓഫീസിനെ വരെ വിവരാവകാശ നിയമപ്രകാരം വെവ്വേറെ പൊതുഅധികാരികളായി കണക്കാക്കാം. ഉദാഹരണത്തിന്, റവന്യൂ വകുപ്പിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായ റവന്യൂ സെക്രട്ടറിയെ പൊതു അധികാരിയായി കണക്കാക്കുന്നത് പോലെ തന്നെ അതേ വകുപ്പില്‍ പെട്ട ജില്ലാ കളക്ടര്‍, ആര്‍.ഡി.ഓ, തഹസീല്‍ദാര്‍, വില്ലേജ് ഓഫീസര്‍ എന്നിവരേയും അതാതിന്റെ പൊതു അധികാരിയായി കണക്കാക്കാവുന്നതാണ്.
പൊതുഅധികാരികളുടെ ചുമതലകള്‍
  • തങ്ങളുടെ കൈവശമുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തുക
  • പൌരന്‍ ആവശ്യപ്പെടുന്ന വിവരം യഥാസമയം ലഭ്യമാക്കുക.
  • പ്രവര്‍ത്തനത്തില്‍ സുതാര്യതയും വിശ്വാസ്യതയും ഉറപ്പ് വരുത്തുക 

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍
           
പൊതുഅധികാരികളുടെ കൈവശമുള്ള വിവരങ്ങളും പൊതു അധികാരിക്ക് നിയമപ്രകാരം പ്രാപ്തമാക്കാന്‍ കഴിയുന്ന വിവരങ്ങളും പൗരന് നല്കുന്നതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. ഇതിനായി എല്ലാ പൊതു അധികാരികളും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (PIO) അല്ലെങ്കില്‍ അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവരെ നിയമിച്ചിട്ടുണ്ട്.

CPIO, CAPIO
        കേന്ദ്ര സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CPIO) , സെന്‍ട്രല്‍ അസിസ്റ്റന്റ്റ്  പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (CAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.

SPIO, SAPIO
        എല്ലാ സംസ്ഥാന സര്‍ക്കാര്‍ വകുപ്പിലെ/സ്ഥാപനങ്ങളിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ
സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SPIO) , സ്റ്റേറ്റ് അസിസ്റ്റന്റ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ (SAPIO) എന്നിങ്ങനെ നാമകരണം ചെയ്തിരിക്കുന്നു.

     എല്ലാ പൊതു അധികാരികളും ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ പേര്, ഉദ്യോഗപ്പേര്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍ എന്നിവ അതാത് ഓഫീസുകളില്‍ എഴുതി പ്രദര്‍ശിപ്പിക്കേണ്ടതും സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

രേഖ നഷ്ടപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ തടവ്

General Administration (Co-ordination) Department, Kerala
Circular No: 84393/Cdn.5/2014/GAD Dated: 09.02.2015
   
     രേഖയോ ഫയലോ ലഭ്യമല്ല,  തിരച്ചിലില്‍ കണ്ടെത്തിയിട്ടില്ല തുടങ്ങിയവ വിവരാവകശ നിയമപ്രകാരം വിവരം നിഷേധിക്കാനുള്ള മതിയായ കാരണങ്ങള്‍ അല്ലെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.  ഇത്തരം വാദങ്ങള്‍ നിയമവിരുദ്ധവും വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍ക്ക് എതിരുമാണ്.

     സൂക്ഷിപ്പ് കാലാവധിക്ക് ശേഷം നിയമപ്രകാരം ഫയല്‍ നശിപ്പിച്ചിട്ടില്ലെങ്കില്‍ അത് നിര്‍ബന്ധമായും പൊതുഅധികാരിയുടെ കൈവശം ഉണ്ടായിരിക്കേണ്ടതാണ്.   എന്നാല്‍ അതിന് വിരുദ്ധമായി ,  ഒരു ഫയല്‍ ലഭ്യമല്ലെന്നോ നഷ്ടപ്പെട്ടന്നോ പറഞ്ഞ് നല്കുന്ന വിവരാവകാശ മറുപടികള്‍ 1993-ലെ പൊതുരേഖാ നിയമത്തിന്റെ ലംഘനവും അഞ്ച് വര്‍ഷം വരെ തടവോ  പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷ  ലഭിക്കാവുന്ന കുറ്റവുമാണ്.  ഫയല്‍ നഷ്ടപ്പെട്ടാല്‍ മേല്‍ നടപടി എടുക്കേണ്ടത് പൊതുഅധികാരിയുടെ ചുമതലയാണ്. 

     വിവരാവകാശ അപേക്ഷയ്ക്ക് ഈ രീതിയില്‍ മറുപടി ലഭിച്ചാല്‍ ബന്ധപ്പെട്ട ഓഫീസിലെ ഉയര്‍ന്ന ഓഫീസര്‍ക്ക് രേഖാമൂലം പരാതി നല്‍കുകയാണ് വേണ്ടത്.




Friday 29 April 2016

സഹകരണ സംഘങ്ങളില്‍ നിന്നും വിവരം ലഭിക്കുന്നതിന്

     രജിസ്റ്റര്‍ ചെയ്ത എല്ലാ സഹകരണ സംഘങ്ങളും വിവരാകാശ നിയമപ്രകാരം പൊതു അധികാരകേന്ദ്രങ്ങളാണെന്നും അതിനാല്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നുമുള്ള കേരള ഹൈക്കോടതി വിധി ( In WA No 1688 of 2009, Judgement dated 10.04.12 ) അസ്ഥിരപ്പെടുത്തിക്കൊണ്ട് 2013 ഒക്ടോബറില്‍ സുപ്രീം കോടതി ഉത്തരവിടുകയുണ്ടായി.  (CIVIL APPEAL NO. 9017 OF 2013). സഹകരണ സംഘങ്ങള്‍ വിവരാവകാശ നിയമത്തിന്റെ സെക്ഷന്‍ 2(h) അനുസരിച്ച് പബ്ലിക് അതോറിറ്റി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുമോ എന്നാണ്  സുപ്രീം കോടതിയും പരിശോധിച്ചത്.
  
   സര്‍ക്കാരില്‍ നിന്നും ഗണ്യമായ സാമ്പത്തിക സഹായം ലഭിക്കുന്ന സര്‍ക്കാരേതര സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിവരാവകാശ നിയമം ബാധകമാകൂ. എന്നാല്‍ 'ഗണ്യമായ' എന്ന വാക്കിന് വിവരാകാശ നിയമത്തില്‍ പ്രത്യേകം നിര്‍വചനം ഒന്നും നല്കിയിട്ടില്ല എന്നത് നിയമത്തിലെ ഒരു ന്യൂനതയാണ്. സര്‍ക്കാരിന്റെ സഹായമില്ലെങ്കില്‍ പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകാന്‍ കഴിയാത്ത/ബുദ്ധിമുട്ടുന്ന സംഘങ്ങളെയാണ് 'ഗണ്യമായ' സഹായം ലഭിക്കുന്ന വിഭാഗത്തില്‍ പെടുന്നത് എന്നാണ് ബഹുമാനപ്പെട്ട സുപ്രീം കോടതി നിരീക്ഷിച്ചത്. സര്‍ക്കാരിന്റെ സഹായമില്ലാതെ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകും എന്നായിരുന്നു സംഘങ്ങളുടെ വാദം. ആയതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി ഹൈക്കോടതി വിധി റദ്ദാക്കിയത്. സര്‍ക്കാരിന്റെ ഗണ്യമായ സഹായം ഏതെങ്കിലും സംഘത്തിന് കിട്ടുന്നുണ്ടെന്ന് അപേക്ഷകനും സര്‍ക്കാരും ചേര്‍ന്ന് തെളിയിക്കുന്ന പക്ഷം മാത്രമേ അത്തരം സംഘങ്ങളെ വിവരാവകാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനാകൂ എന്നാണ് കോടതി വ്യക്തമാക്കിയത്.

     സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന്‍  സഹകരണ സംഘങ്ങള്‍ പബ്ലിക് അതോറിറ്റി എന്ന നിര്‍വചനത്തില്‍ വരില്ല. അതിനാല്‍ ടി സ്ഥാപനങ്ങളില്‍ നേരിട്ട് വിവരാകാശ അപേക്ഷ നല്‍കാന്‍ സാധിക്കില്ല. എന്നാല്‍ സഹകരണ സംഘം രജിസ്ട്രാര്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നയാളാണ്. കേരള സഹകരണ സംഘം നിയമപ്രകാരം സഹകരണ സംഘം രജിസ്ട്രാര്‍ക്ക് സഹകരണ സംഘങ്ങളുടെ കയ്യിലുള്ള മിക്കവാറും എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ സാധിക്കും. വിവരാവകാശ നിയമപ്രകാരം , ഒരു പൊതുഅധികാരിക്ക് ഒരു സ്വകാര്യസ്ഥാപനത്തില്‍ നിന്നും നിലവിലുള്ള മറ്റേതെങ്കിലും നിയമപ്രകാരം ശേഖരിക്കാന്‍ സാധിക്കുന്ന വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൗരനും ആവശ്യപ്പെടാവുന്നതാണ്. അതിന് സാധിക്കുന്ന ഉദ്യോഗസ്ഥനെ -ക്ഷമതയുള്ള അധികാര കേന്ദ്രം- കണ്ടെത്തി വിവരാവകാശ അപേക്ഷ നല്‍കണമെന്നു മാത്രം. ഇവിടെ സംഘം രജിസ്ട്രാര്‍ ആണ് ക്ഷമതയുള്ള അധികാര കേന്ദ്രം (Competitive Authority).  സഹകരണ സംഘങ്ങളില്‍ നിന്നും വിവരം ലഭിക്കുന്നതിന്   സഹകരണ സംഘം രജിസ്ട്രാര്‍/ജില്ലാ സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ  PIO-യ്ക്കാണ് വിവരാവകാശ അപേക്ഷ നല്‍കേണ്ടത്. 
State Public Information Officer,
Deputy Registrar (Administration),
Office of The Registrar of Co-operative Societies,
Near press club,
Thiruvananthapuram-695001
Mobile : 9400677100
Office   : 0471  2334620

References:
https://righttoinformation.wiki/important-decisions/thalappalam-coop-vs-state-of-kerala

ചോദ്യം: ഒരു സഹകരണ ബാങ്കിൽ നിന്നും വിവരം ശേഖരിച്ച് അപേക്ഷകന് നൽകാൻ സഹകരണ സംഘം രജിസ്ട്രാർക്ക് നിയമപരമായ ബാധ്യത ഉണ്ടോ ഇല്ലയോ ?

ഉത്തരം: തീര്‍ച്ചയായും ബാധ്യത ഉണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ അക്കാര്യം ബോധിപ്പിക്കണമെന്ന് മാത്രം. അതായത്, സഹകരണ സംഘ നിയമപ്രകാരം രജിസ്ട്രാര്‍ക്ക് പ്രാപ്യമായ വിവരങ്ങള്‍ ആണ് താന്‍ ആവശ്യപ്പെടുന്നത് എന്നും അവ ശേഖരിച്ച് നല്കുകയോ അല്ലെങ്കില്‍ വിവരങ്ങള്‍ അപേക്ഷകന് നല്‍കുവാന്‍ ബന്ധപ്പെട്ട സഹകരണ സംഘത്തിന് നിര്‍ദേശം നല്കുകയോ ചെയ്യണമെന്ന് അപേക്ഷയില്‍ ബോധിപ്പിക്കേണ്ടതാണ്.

   സഹകരണ മേഖലയിലെ അഴിമതിക്കെതിരായ നിയമ യുദ്ധത്തിനൊടുവിൽ, വിവരാവകാശികള്‍ ഗ്രൂപ്പ് അംഗം ശ്രീ സുനില്‍ കുമാര്‍ നേടിയ അനുകൂലമായ വിധി സംബന്ധിച്ച് വിവിധ പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍. ( 2015 മാർച്ച്‌ 13).




ഡിജിപിയുടെ സ്വത്ത് വിവരം വിവരാവകാശ പ്രകാരം നല്‍കണം

Malayala Manorama, May 15, 2015

മരങ്ങളിലെ പരസ്യങ്ങള്‍ നീക്കം ചെയ്യല്‍

മരങ്ങള്‍ക്ക് ഹാനികരമാകുന്ന പരസ്യങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ നീക്കം ചെയ്യണമെന്ന്‍ നിര്‍ദേശിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്.



ഈ ഉത്തരവ് ഡൌണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.

രാഷ്ട്രീയപ്പാര്‍ട്ടികളും വിവരാവകാശവും

മുന്‍ വിവരാവകാശ കമ്മീഷണര്‍ ശ്രീ വി.വി ഗിരി എഴുതിയ ലേഖനം.
(കടപ്പാട് മാതൃഭൂമി പത്രം ഒക്ടോബര്‍ 27, 2014)

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല, രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഏതുവിധേനയും ഒഴിഞ്ഞുമാറാനുള്ള വ്യഗ്രതയാണ് കാണിച്ചുവരുന്നത്. കോടതികളില്‍ വിവരാവകാശനിയമം നടപ്പാക്കുന്നതിന് സഹായകമായ ചട്ടങ്ങള്‍ രൂപവത്കരിക്കേണ്ടത് ബന്ധപ്പെട്ട ഹൈക്കോടതിയാണ്

ഇന്ത്യയില്‍ വിവരാവകാശ നിയമം നടപ്പില്‍വന്നിട്ട് ഒമ്പതുവര്‍ഷം തികയുകയാണ്. ലോകത്തെ അറുപതോളം രാജ്യങ്ങളില്‍ നിലവിലുള്ള, അറിയാനുള്ള അവകാശ നിയമങ്ങളില്‍ ഏറ്റവും ശക്തമായ നിയമങ്ങളിലൊന്നായാണ് നമ്മുടെ നിയമം വിലയിരുത്തപ്പെടുന്നത്. സ്വതന്ത്രാധികാരമുള്ള വിവരാവകാശ കമ്മീഷനുകളും നിയമം നടപ്പാക്കുന്നതിന് തടസ്സം നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെമേല്‍ കനത്ത പിഴ ചുമത്താനുള്ള വ്യവസ്ഥയുമാണ് ഇന്ത്യയിലെ വിവരാവകാശ നിയമത്തിന് ശക്തിപകരുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ പല അഴിമതിക്കഥകളും പുറത്തറിഞ്ഞത് സാധാരണ പൗരന്മാര്‍ വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷകളിലൂടെയാണെന്നത് അറിയാനുള്ള അവകാശമെന്ന ആയുധത്തിന് എത്രമാത്രം മൂര്‍ച്ചയുണ്ടെന്നതിന്റെ പ്രത്യക്ഷ തെളിവാണ്.

സര്‍ക്കാറിന്റെയും സര്‍ക്കാറിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെയും കൈവശമുള്ള വിവരം ലഭിക്കുന്നതിനുള്ള അവകാശമെന്നാണ് അറിയാനുള്ള അവകാശത്തെക്കുറിച്ച് ജനങ്ങള്‍ക്കുള്ള പൊതുവായ ധാരണ. എന്നാല്‍, സര്‍ക്കാറില്‍നിന്ന് നേരിട്ടോ പരോക്ഷമായോ ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്ന സര്‍ക്കാറിതര (സ്വകാര്യ) സ്ഥാപനങ്ങള്‍ക്കും വിവരാവകാശ നിയമം ബാധകമാണെന്നതാണ് വസ്തുത. സര്‍ക്കാറില്‍നിന്ന് ഗണ്യമായ സഹായധനം കൈപ്പറ്റുന്ന സഹകരണസംഘങ്ങള്‍, സ്വകാര്യ എയിഡഡ് വിദ്യാലയങ്ങള്‍, വായനശാലകള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍ തുടങ്ങിയവ വിവരാവകാശ നിയമത്തില്‍ നിര്‍വചിച്ചിട്ടുള്ള പ്രകാരം 'പൊതുഅധികാരി'കളാണ്.

സര്‍ക്കാറില്‍നിന്ന് ഒരു സ്ഥാപനത്തിന് ലഭിക്കുന്ന സാമ്പത്തികസഹായം ഗണ്യമായ സഹായമാണോ എന്നത് സംബന്ധിച്ച് ധാരാളം തര്‍ക്കങ്ങളും വ്യവഹാരങ്ങളും ഇതിനകം ഉടലെടുത്തിട്ടുണ്ട്. ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സര്‍ക്കാറില്‍നിന്ന് പരോക്ഷമായി ഗണ്യമായ സാമ്പത്തികസഹായം ലഭിക്കുന്നുണ്ടെന്നതിനാല്‍ രാഷ്ട്രീയപ്പാര്‍ട്ടികളെ 'പൊതുഅധികാരി'കളായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ മുമ്പാകെ ഒരു ഹര്‍ജി സമര്‍പ്പിക്കുകയുണ്ടായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, ബി.ജെ.പി., എന്‍.സി.പി., ബി.എസ്.പി., സി.പി.ഐ., സി.പി.എം. എന്നീ പാര്‍ട്ടികളായിരുന്നു ഹര്‍ജിയിലെ എതിര്‍കക്ഷികള്‍. ഈ ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് 2013 ഡിസംബര്‍ മൂന്നിന് ഉത്തരവ് പുറപ്പെടുവിക്കവെ കമ്മീഷന്‍ താഴെ പറയുന്ന നിഗമനങ്ങളില്‍ എത്തുകയുണ്ടായി.

1. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഡല്‍ഹിയില്‍മാത്രം 2556 കോടി രൂപ മാര്‍ക്കറ്റ് വിലയുള്ള സര്‍ക്കാര്‍ ഭൂമി സൗജന്യമായി നല്‍കിയിട്ടുണ്ട്

2. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയത് സൗജന്യനിരക്കിലാണ്.

3. ഹര്‍ജിയിലെ ആറ് എതിര്‍കക്ഷികള്‍ക്കുമാത്രം 2006'09 കാലയളവില്‍ ആദായനികുതി നിയമത്തിലെ 13 എ വകുപ്പ് പ്രകാരം 510 കോടി രൂപയുടെ നികുതിയിളവ് നല്‍കിയിട്ടുണ്ട്.

4. ആകാശവാണിയിലും ദൂരദര്‍ശനിലും രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രക്ഷേപണത്തിനായി സൗജന്യമായി സമയം അനുവദിച്ചുവരുന്നു.

5. രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വോട്ടര്‍പട്ടികയുടെ പകര്‍പ്പ് വിലയീടാക്കാതെ സൗജന്യമായാണ് നല്‍കുന്നത്.

മുകളില്‍ പറഞ്ഞ പരോക്ഷമായ സാമ്പത്തിക ആനുകൂല്യങ്ങള്‍ ഗണ്യമായ ധനസഹായമായി കണക്കാക്കിയ കമ്മീഷന്‍ ഹര്‍ജിയിലെ ആറ് കക്ഷികളും വിവരാവകാശ നിയമപ്രകാരം 'പൊതു അധികാരി'യുടെ നിര്‍വചനത്തില്‍പ്പെടുമെന്ന് ഉത്തരവായി. ഈ കക്ഷികളുടെ അധ്യക്ഷന്മാര്‍ ആറാഴ്ചയ്ക്കുള്ളില്‍ പാര്‍ട്ടി ആസ്ഥാനങ്ങളില്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ സ്ഥാനനിര്‍ദേശം ചെയ്യണമെന്നും ഇങ്ങനെ സ്ഥാനനിര്‍ദേശം ചെയ്യപ്പെടുന്ന ഉദ്യോഗസ്ഥര്‍ നാലാഴ്ചയ്ക്കുള്ളില്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ട് ഇതിനകം സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍ തീര്‍പ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു.

വിവരാവകാശ കമ്മീഷന്റെ ഉത്തരവ്, ഹര്‍ജിയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയകക്ഷികള്‍ക്ക് ഒരുവിധത്തിലും സ്വീകാര്യമായിരുന്നില്ല. കമ്മീഷന്റെ അധികാരപരിധിയെയും ഉത്തരവിന്റെ നിയമസാധുതയെയും ചോദ്യംചെയ്തുകൊണ്ട് അവര്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കുകയും പൊതുവേദികളില്‍ നിശിതമായ വിമര്‍ശങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. കമ്മീഷന്‍ ഉത്തരവില്‍ നിര്‍ദേശിച്ചപ്രകാരം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിക്കന്‍ മാസങ്ങള്‍ പലത് കഴിഞ്ഞിട്ടും ഒരു രാഷ്ട്രീയപ്പാര്‍ട്ടിപോലും കൂട്ടാക്കിയുമില്ല. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്ത കമ്മീഷന്‍ ഉത്തരവിനെ വിമര്‍ശിക്കാനും ചോദ്യംചെയ്യാനും രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെല്ലാം അവകാശവുമുണ്ട്. എന്നാല്‍, അങ്ങനെ ചെയ്യുന്നതോടൊപ്പം കമ്മീഷന്റെ ഉത്തരവ് അസ്ഥിരപ്പെടുത്തിക്കിട്ടുന്നതിന് കോടതിയെ സമീപിക്കുകകൂടിയാണ് ബന്ധപ്പെട്ട കക്ഷികള്‍ ചെയ്യേണ്ടിയിരുന്നത്. അതുചെയ്യാതെ, വിവരാവകാശ കമ്മീഷന്‍ നിയമാനുസൃതം പുറപ്പെടുവിച്ച ഉത്തരവിനെ പരസ്യമായി ധിക്കരിക്കുന്നത് രാജ്യത്തെ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതിന് തുല്യമായ നടപടിയാണ്. ജനാധിപത്യത്തിന്റെ കാവല്‍ഭടന്മാരെന്ന് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന ഇത്തരം നിയമനിഷേധ നടപടികള്‍ ജനാധിപത്യത്തിനുതന്നെ കളങ്കം ചാര്‍ത്തുകയാണ് ചെയ്യുന്നത്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് വിവരാവകാശനിയമം ബാധകമാണോ എന്നതിന്റെ നിയമവശമാണ് മുകളില്‍ പറഞ്ഞുവന്നത്. ഇതോടൊപ്പംതന്നെ, ഈ വിഷയത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ള ധാര്‍മികതയുടെ വശവും പരിശോധിക്കേണ്ടതുണ്ട്. ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ചെലവഴിച്ച് ഭരണം നടത്തുന്ന സര്‍ക്കാറിന്റെയും മറ്റ് പൊതുസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം സുതാര്യമായിരിക്കണമെന്നതാണ് അറിയാനുള്ള അവകാശത്തിന്റെ അടിസ്ഥാനപ്രമാണം. പൊതുസ്ഥാപനങ്ങളിലെ ഭരണനിര്‍വഹണം സുതാര്യമായിരിക്കണമെന്ന കാര്യത്തില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഏകാഭിപ്രായമാണുള്ളത്. ഇങ്ങനെ, പൊതുരംഗത്തെ സുതാര്യതയ്ക്കുവേണ്ടി വാദിക്കുന്ന എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പ്രവര്‍ത്തിക്കുന്നത് ജനങ്ങളില്‍നിന്ന് പിരിച്ചെടുക്കുന്ന പണം ഉപയോഗിച്ചാണല്ലോ (അങ്ങനെയാണ് അവര്‍ പുറത്തുപറയുന്നത്). അതുകൊണ്ടുതന്നെ, ഏറ്റവും കുറഞ്ഞത് രാഷ്ട്രീയപ്പാര്‍ട്ടികളുടെ സാമ്പത്തികസ്രോതസ്സിനെക്കുറിച്ചും സമ്പത്ത് ചെലവിടുന്നതിന്റെ വിശദാംശങ്ങളെക്കുറിച്ചും അറിയാനുള്ള അവകാശം രാജ്യത്തെ ജനങ്ങള്‍ക്കുണ്ട്. പാര്‍ട്ടികളുടെ നയപരിപാടികളും പാര്‍ട്ടിയില്‍ നടക്കുന്ന ചര്‍ച്ചകളും പുറത്തുപറയാനാകില്ല എന്ന വാദത്തെ ഒരുപരിധിവരെ അംഗീകരിക്കാമെങ്കിലും അവരുടെ സാമ്പത്തിക ഇടപാടുകള്‍ രഹസ്യമായി സൂക്ഷിക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്ന കാര്യമല്ല.

രാജ്യത്തെ നിയമങ്ങള്‍ സാധാരണ ജനങ്ങള്‍ പാലിക്കാനുള്ളതാണെന്നും സമൂഹത്തിന്റെ ഉന്നതശ്രേണികളില്‍ വിരാജിക്കുന്നവര്‍ നിയമങ്ങള്‍ക്ക് അതീതരാണെന്നുമുള്ള ഒരു മനോഗതി പലരിലും കണ്ടുവരാറുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിനുവേണ്ടി ആവേശത്തോടെ സംസാരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്ക് വിവരാവകാശനിയമം ബാധകമല്ലെന്ന് വാദിക്കുന്നത് ഈയൊരു മാനസികാവസ്ഥ വെച്ചുപുലര്‍ത്തുന്നതുകൊണ്ടാണ്.

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മാത്രമല്ല, രാജ്യത്തെ ഉന്നത ഭരണഘടനാ സ്ഥാപനങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്ന് ഏതുവിധേനയും ഒഴിഞ്ഞുമാറാനുള്ള വ്യഗ്രതയാണ് കാണിച്ചുവരുന്നത്. കോടതികളില്‍ വിവരാവകാശ നിയമം നടപ്പാക്കുന്നതിന് സഹായകമായ ചട്ടങ്ങള്‍ രൂപവത്കരിക്കേണ്ടത് ബന്ധപ്പെട്ട ഹൈക്കോടതിയാണ്. വിവരാവകാശ നിയമം നല്‍കിയിട്ടുള്ള ഈ അധികാരം ഉപയോഗിച്ച് കേരള ഹൈക്കോടതി രൂപവത്കരിച്ച ചട്ടങ്ങളില്‍, കോടതി നടപടികളുമായും നയപരമായ കാര്യങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് വ്യവസ്ഥചെയ്തിരിക്കുന്നു. വിവരാവകാശനിയമം 8, 9 വകുപ്പുകളില്‍പ്പെടാത്ത എല്ലാ വിവരങ്ങളും ലഭിക്കാന്‍ പൗരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന നിയമത്തിലെ വ്യവസ്ഥയെ മറികടന്നാണ് ചട്ടങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ഒഴിവാക്കിയിട്ടുള്ളത്. അടിസ്ഥാനനിയമത്തെ ദുര്‍ബലപ്പെടുത്തുന്ന രീതിയില്‍ രൂപവത്കരിച്ച ചട്ടങ്ങളുടെ നിയമസാധുത ചോദ്യംചെയ്ത് ഹൈക്കോടതയില്‍ത്തന്നെ സമര്‍പ്പിച്ച റിട്ട് ഹര്‍ജി കേസിന്റെ മെറിറ്റിലേക്ക് കടക്കുകയോ നിയമവശങ്ങള്‍ വിശദമായി പരിശോധിക്കുകയോ ചെയ്യാതെ തള്ളുകയാണുണ്ടായത്.

എല്ലാ ഭരണഘടനാ സ്ഥാനങ്ങള്‍ക്കും പദവികള്‍ക്കും വിവരാവകാശനിയമം ബാധകമാണെന്നാണ് നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുള്ളത്. എന്നാല്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് വിവരാവകാശ നിയമത്തില്‍ നിര്‍വചിച്ചപ്രകാരം പൊതു അധികാരിയുടെ പരിധിയില്‍ ഉള്‍പ്പെടില്ല എന്നാണ് സുപ്രീം കോടതിയുടെ നിലപാട്. ഈ വിഷയത്തില്‍ സുപ്രീംകോടതി രജിസ്ട്രാര്‍ വാദിയായുള്ള അപ്പീല്‍ ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെതന്നെ പരിഗണനയില്‍ ഇരിക്കുകയാണ്.

2001'06 കാലയളവില്‍ കേരള നിയമസഭയില്‍ അംഗമായിരുന്ന ടി.എം. ജേക്കബ് സഭയില്‍ചെയ്ത ഒരു പ്രസംഗത്തിന്റെ വീഡിയോ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ട് ഒരു പൗരന്‍ അപേക്ഷ സമര്‍പ്പിക്കുകയുണ്ടായി. പ്രസംഗത്തിന്റെ വീഡിയോ പുറത്തുനല്‍കുന്നത് സഭയുടെ അവകാശലംഘനമാകുമെന്ന് കാണിച്ച് അപേക്ഷ നിരസിക്കുകയാണ് സഭ ചെയ്തത്. സഭയുടെയോ സഭാംഗങ്ങളുടെയോ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുക, സഭയുടെയോ അംഗങ്ങളുടെയോ അന്തസ്സിന് കോട്ടമുണ്ടാക്കുക തുടങ്ങിയ സന്ദര്‍ഭങ്ങളിലാണ് അവകാശ ലംഘനത്തിന്റെ പ്രശ്‌നം ഉദിക്കുന്നത്. ഒരു സഭാംഗം ജനങ്ങളെ പ്രതിനിധീകരിച്ച് ജനങ്ങള്‍ക്കുവേണ്ടി സഭയില്‍ എന്ത് സംസാരിച്ചെന്നും എങ്ങനെ സംസാരിച്ചെന്നും ജനങ്ങള്‍ അറിഞ്ഞാല്‍ എന്ത് അവകാശ ലംഘനമാണ് ഉണ്ടാകുന്നത്? വാസ്തവത്തില്‍, ഒരു ജനപ്രതിനിധി ഏതുവിധത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നറിയാനുള്ള ജനങ്ങളുടെ ഏറ്റവും മൗലികമായ ജനാധിപത്യ അവകാശമാണ് ഇവിടെ ലംഘിക്കപ്പെട്ടത്. പ്രസംഗത്തിന്റെ വീഡിയോ അപേക്ഷകന് നല്‍കേണ്ടതാണെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് നടപ്പാക്കാന്‍ സഭ കൂട്ടാക്കിയില്ല (വിവരാവകാശ കമ്മീഷന്‍ അധികാരപരിധി ലംഘിച്ചു എന്ന ആക്ഷേപം ചില കോണുകളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്).

വിവരാവകാശനിയമം നടപ്പില്‍വന്നത് 2005 ഒക്ടോബര്‍ 12നാണ്. അധികം താമസിയാതെ, നിയമത്തിന്റെ പരിധിയില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്നും വെളിപ്പെടുത്തേണ്ട വിവരങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പല സര്‍ക്കാര്‍ വകുപ്പുകളും സ്ഥാപനങ്ങളും സര്‍ക്കാറിനെ സമീപിച്ചുതുടങ്ങി. ഒടുവില്‍ ഫയല്‍ നോട്ടുകള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് നിയമം ഭേദഗതിചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനമായി. എന്നാല്‍, അണ്ണ ഹസാരെ മുഴക്കിയ നിരാഹാര സത്യാഗ്രഹ ഭീഷണിക്കുമുന്നില്‍ ഭേദഗതി നിര്‍ദേശം സര്‍ക്കാര്‍ പിന്‍വലിക്കുകയായിരുന്നു. വിവരാവകാശ കമ്മീഷണര്‍മാരായി ജഡ്ജിമാരെയും നിയമജ്ഞരെയും നിയമിക്കണമെന്ന സുപ്രീംകോടതി വിധിയും വിവരം തേടുന്നതിന്റെ ആവശ്യകത അപേക്ഷകന്‍ വെളിപ്പെടുത്തേണ്ടതാണെന്ന മദ്രാസ് ഹൈക്കോടതി വിധിയും പിന്‍വലിക്കേണ്ടിവന്നത് ആ വിധികള്‍ക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിച്ചതുകൊണ്ടാണ്.

2005ല്‍ രഹസ്യാന്വേഷണ സുരക്ഷാ വിഭാഗത്തില്‍പ്പെടുത്തി നിയമത്തിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയ സ്ഥാപനങ്ങളുടെ എണ്ണം 18 ആയിരുന്നത് ഇപ്പോള്‍ 25 ആയി കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരു കുറ്റാന്വേഷണ ഏജന്‍സിയായ സി.ബി.ഐ.യെ രഹസ്യാന്വേഷണസുരക്ഷാ സ്ഥാപനങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് ഒഴിവാക്കിയത്. വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ ഭാവിയിലും അധികാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. ജനങ്ങള്‍ ജാഗരൂകരായിരുന്നാല്‍മാത്രമേ ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാനാകൂ.

(മുന്‍ സംസ്ഥാന വിവരാവകാശ കമ്മീഷണറാണ് ലേഖകന്‍, ഫോണ്‍: 9446472520)

Source: http://archives.mathrubhumi.com/online/malayalam/news/story/3215699/2014-10-27/kerala

Thursday 28 April 2016

വിവരം ലഭിക്കാനുള്ള അറ്റകൈ പ്രയോഗം

സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന്‍ വിവരാവകാശ നിയമം അട്ടിമറിക്കുവാന്‍ എല്ലാവിധ ശ്രമവും നടത്തുന്നതിനാല്‍, വിവരം ലഭിക്കാന്‍ ഒരു അറ്റകൈ പ്രയോഗം.

സാര്‍ ,
       എന്റെ വിവരാവകാശ അപേക്ഷയ്ക്ക് സത്യസന്ധമായി വിവരം തന്ന ഒരു ഓഫീസര്‍ക്ക് ഒരു മാസം മുന്പ് ലോട്ടറി അടിച്ചു. സമയത്ത് എനിക്ക് വിവരം തരാതിരുന്ന ഒരു ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ വാഹനം അപകടത്തില്‍ പെടുകയും അദ്ദേഹത്തിന്റെ ഒരു കൈ ഒടിയുകയും ചെയ്തു. ആവശ്യപ്പെട്ട വിവരം നിഷേധിച്ച മറ്റൊരു PIO-യുടെ മകളുടെ വിവാഹം മുടങ്ങി. അപേക്ഷ ബന്ധപ്പെട്ട വകുപ്പിലേക്ക് കൃത്യമായി കൈമാറാതിരുന്ന ഒരു PIO-യെ ഓഫീസിലേക്ക് വരുന്ന വഴിയില്‍ തെരുവ്നായകള്‍ ഓടിച്ചിട്ട് കടിച്ചു.

   വിവരം നല്കുന്നതിന് അമിത ഫീസ്‌ ആവശ്യപ്പെട്ട ഒരു PIO-യുടെ വീട്ടില്‍ കള്ളന്‍ കയറി പണവും പണ്ടങ്ങളും അപഹരിച്ചു കൊണ്ട് പോയി. അകാരണമായി രേഖ പരിശോധിക്കാന്‍ അപേക്ഷകനെ ഓഫീസില്‍ വിളിച്ച് വരുത്തിയ ഒരു ഓഫീസര്‍ തിരികെ വീട്ടില്‍ പോകുന്ന വഴി സ്ലാബ് തകര്‍ന്ന്‍, ഒരാള്‍ താഴ്ചയുള്ള ഓടയില്‍ വീണു. അപേക്ഷകനോട് മോശമായി പെരുമാറിയ ഒരു PIO-യേയും ഭാര്യയേയും 'സദാചാര പോലീസുകാര്‍' പിടികൂടി വീണ്ടും കെട്ടിച്ചു. എന്റെ അപേക്ഷ അലക്ഷ്യമായി കൈകാര്യം ചെയ്ത ഒരു ജീവനക്കാരനെ ചിലര്‍ ചേര്‍ന്ന്‍ പാകിസ്ഥാനിലേക്ക് നാട് കടത്തി. വിജിലന്‍സ് അന്വേഷണ വിവരം പരമരഹസ്യമാണ് എന്ന് പറഞ്ഞ് നിഷേധിച്ച, ഒരു PIO-യുടെ കാമുകിയുമായുള്ള രഹസ്യ സംഭാഷണം പുറത്തായി.
   
   ഇതൊന്നും താങ്കള്‍ക്ക് സംഭവിക്കാതിരിക്കാന്‍ ഇതോടൊപ്പമുള്ള എന്റെ അപേക്ഷയിലാവശ്യപ്പെട്ട എല്ലാ വിവരങ്ങളും കൃത്യമായി നല്കണമെന്ന് അഭ്യര്‍ഥിക്കുന്നു..

വിവരാവാകാശം അട്ടിമറിക്കപ്പെടുമ്പോള്‍

RTI Online.IN-ന്റെ ഫേയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്.

വിജിലന്‍സ് വിജ്ഞാപനം: കണ്ണടച്ച് ഇരുട്ടാക്കി സര്‍ക്കാര്‍.
മന്ത്രിമാരുടെ അഴിമതിക്കഥകള്‍ ഇപ്പോഴും വിവരാവകാശ പരിധിക്ക് പുറത്ത്.



          ഉന്നതരുടെ അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം പൗരന് നല്കുന്നതില്‍നിന്നും അന്വേഷണ ഏജന്‍സിയെ ലോകത്താദ്യമായി വിലക്കിയ മുഖ്യമന്ത്രി എന്ന പേരിലാകും ശ്രീ ഉമ്മന്‍ചാണ്ടി ലോകചരിത്രത്തില്‍ഇടം പിടിക്കുക. ഡിഫന്‍സ്, റോ തുടങ്ങിയ വിവരാവകാശ നിയമത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട രാജ്യസുരക്ഷാ ഏജന്‍സികളില്‍ നിന്ന് വരെ അഴിമതിയേയും മനുഷ്യാവകാശ ലംഘനങ്ങളേയും സംബന്ധിച്ച വിവരം ലഭിക്കും. പക്ഷെ, മന്ത്രിമാര്‍, മുന്‍മന്ത്രിമാര്‍, നിയമസഭ, പാര്‍ലമെന്‍റ് അംഗങ്ങള്‍, സിവില്‍സര്‍വിസ് ഉദ്യോഗസ്ഥര്‍തുടങ്ങിയവരുടെ അഴിമതി സംബന്ധിച്ച വിവരം സംസ്ഥാന വിജിലന്‍സ് & ആന്റി കറപ്ഷന്‍ബ്യൂറോയില്‍നിന്നും ഇനി മുതല്‍ലഭിക്കില്ല. വിവാദമായതിനെ തുടര്‍ന്ന്, ഈ ഉത്തരവ് പിന്‍വലിച്ചു എന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ ക്രെഡിറ്റും മുഖ്യമന്ത്രിക്ക് സ്വന്തം. എന്നാല്‍ ഈ ഉത്തരവ് ഇപ്പോഴും അതേപടി നിലനില്‍ക്കുന്നു എന്നതാണ് സത്യം.

ആദ്യം അവര്‍ നമ്മെ കഴുതയാക്കി; ഇപ്പോഴവര്‍ നമ്മെ പൊട്ടനുമാക്കി.
       വിജിലന്‍സ് & ആന്റി കറപ്ഷന്‍ബ്യൂറോയിലെ 'ടി' സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കിക്കൊണ്ട് 27.01.2016-ലാണ് സര്‍ക്കാര്‍വിജ്ഞാപനം ഇറക്കിയത്. [G.O.(P) No. 7/2016/GAD]. മന്ത്രിമാര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെയെല്ലാം അഴിമതിക്കേസുകള്‍ അന്വേഷിക്കുന്ന 'അതീവരഹസ്യ' സ്വഭാവമുള്ള സെക്ഷനാണ് 'ടി' സെക്ഷന്‍. അമ്പതോ നൂറോ രൂപ കൈക്കൂലി വാങ്ങുന്ന പ്യൂണിന്റെ വിവരങ്ങള്‍വിവരാവകാശ നിയമപ്രകാരം ലഭിക്കും എന്നാല്‍നൂറ് കോടി രൂപയുടെ അഴിമതി നടത്തിയ മന്ത്രിയുടെ വിവരം ലഭിക്കില്ല. കാരണം ഉന്നതന്റെ അഴിമതി അതീവ രഹസ്യമാണ്. സര്‍ക്കാര്‍ഉത്തരവിന്റെ തുടര്‍ച്ചയായി വിജിലന്‍സ് ഡയറക്റ്റര്‍ഒരു വിശദീകരണ കുറിപ്പ് പുറത്തിറക്കിയിരുന്നു. ഉത്തരവ് വന്‍വിവാദമായപ്പോള്‍ഈ വിശദീകരണ കുറിപ്പ് മാത്രം അങ്ങ് പിന്‍വലിച്ചു. വിജ്ഞാപനം പിന്‍വലിച്ചെന്ന രീതിയില്‍വാര്‍ത്ത സൃഷ്ടിച്ച് പൊതുജനത്തെ പൊട്ടനാക്കുക എന്നതായിരുന്നു ലക്‌ഷ്യം. ഒരു പരിധിവരെ സര്‍ക്കാര്‍അതില്‍വിജയിക്കുകയും ചെയ്തു. പുറത്ത് വിടാന്‍ആഗ്രഹിക്കാത്ത വിജിലന്‍സിലെ വിവരങ്ങള്‍ഇനി മുതല്‍എളുപ്പത്തില്‍'ടി' സെക്ഷനിലേക്ക് മാറ്റാന്‍സര്‍ക്കാരിനാകും; അതുവഴി എക്കാലവും രഹസ്യമായി സൂക്ഷിക്കാനും.

നിരത്തുന്നത് ബാലിശമായ കാരണങ്ങള്‍
 വിജിലന്‍സ് 'ടി' സെക്ഷനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍നിന്നൊഴിവാക്കാന്‍സര്‍ക്കാര്‍നിരത്തുന്നത് അങ്ങേയറ്റം ബാലിശമായ ന്യായങ്ങളാണ്. പരാതിക്കാരുടെ വിവരം വെളിപ്പെടുത്തുന്നത് പരാതിക്കാരന്റെ സുരക്ഷിതത്വത്തെ ബാധിക്കും. ഉന്നതർക്കെതിരെ പരാതിപ്പെട്ടവർ പീഡിപ്പിക്കപ്പെട്ട സംഭവങ്ങളുണ്ട് എന്നൊക്കെ. പെട്ടന്ന്‍കേള്‍ക്കുമ്പോള്‍ആര്‍ക്കും ശരിയെന്ന് തോന്നാം. പരാതിക്കാരുടെ ജീവന് ഭീഷണി ഉണ്ടാകും എന്ന് പറഞ്ഞ് അഴിമതി അന്വേഷിക്കുന്ന ഏജന്‍സിയെ തന്നെ അങ്ങ് ഒഴിവാക്കുകയാണോ ചെയ്യേണ്ടത്. തീര്‍ച്ചയായും അതല്ല വേണ്ടത് എന്ന് ഒരു സാധാരണക്കാരന്റെ സാമാന്യബുദ്ധിയ്ക്ക് പോലും ചിന്തിക്കാനാകും.

    ഇത്തരം കേസുകളില്‍ യാതൊരു കാരണവശാലും പരാതിക്കാരുടേയും സാക്ഷികളുടേയും പേര്-വിവരങ്ങള്‍വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താന്‍പാടുള്ളതല്ല. എന്നാല്‍അപ്രകാരം വിജിലന്‍സ് വെളിപ്പെടുത്തി എന്നും അതിനാല്‍പരാതിക്കാര്‍പീഡിപ്പിക്കപ്പെട്ടു എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. സത്യത്തില്‍വിവരാവകാശ നിയമം തന്നെ ഈ പ്രശ്നത്തിനു പരിഹാരം നിര്‍ദ്ദേശിക്കുന്നുണ്ട്. അഴിമതിക്കേസിലെ പരാതിക്കാരുടേയും സാക്ഷികളുടേയും പേര് വിവരങ്ങള്‍ഒഴിവാക്കിയുള്ള പരാതിയുടേയും ബന്ധപ്പെട്ട രേഖകളുടേയും പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം നല്കുക എന്നതാണ് ഏറ്റവും ഉചിതമായത്. വിവരാവകാശ നിയമത്തിലെ സെക്ഷന്‍10 ഇതിന് വ്യവസ്ഥ ചെയ്യുന്നു.

     വിവരങ്ങൾ ചോരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണ് സര്‍ക്കാരിന്റെ മറ്റൊരു ന്യായം. എന്നാല്‍അന്വേഷണം തടസ്സപ്പെടുത്തുന്ന വിവരം നല്‍കേണ്ടതില്ല എന്ന് വിവരാവകാശ നിയമത്തിന്റെ ചട്ടങ്ങളില്‍തന്നെയുണ്ട്‌. അത്തരം വിവരം വിജിലന്‍സ് നല്‍കാറുമില്ല. എന്നാല്‍, സര്‍ക്കാരിന്റെ സ്ഥാപിത താല്പര്യങ്ങള്‍നിയമത്തെ അട്ടിമറിക്കുന്നതാണ് നമ്മള്‍കണ്ട് കൊണ്ടിരിക്കുന്നത്.


 ആദ്യം ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ

  വിവരാവകാശ നിയമപ്രകാരം ഇനി മുതല്‍കുറ്റകൃത്യങ്ങളുടെയും വാഹനാപകടങ്ങളുടേയും കണക്കുകള്‍ നല്കേണ്ടതില്ല എന്ന് ഏതാനും ആഴ്ചകള്‍മുന്‍പ്, സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ തീരുമാനം എടുത്തിരുന്നു. വിവരാവകാശത്തിന്റെ പരിധിയില്‍നിന്നും ബ്യൂറോയെ സര്‍ക്കാര്‍ഒഴിവാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഒഴിവാക്കപ്പെട്ട വ്യക്തിഗത വിവരങ്ങള്‍ഉള്ള FIR-ന്റെ പകര്‍പ്പ് വിവരാവകാശ പ്രകാരം പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടതില്ല എന്ന് സംസ്ഥാന പോലീസ് മേധാവിയും ഫെബ്രുവരിയില്‍ ഉത്തരവ് ഇറക്കിയിരുന്നു. അന്നൊന്നും അധികമാരും പ്രതികരിച്ചില്ല. അതിന് തൊട്ട് പിന്നാലെയാണ് വിജിലന്‍സിലെ 'ടി' സെക്ഷനെ ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് വന്നത്.

    സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ നിയമനം അനിശ്ചിതമായി നീട്ടിയതും ഒടുവില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന്‍ കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍നിര്‍ബന്ധിതരായപ്പോള്‍ എല്ലാ ഉത്തരവുകളും കാറ്റില്‍പറത്തി കമ്മീഷണര്‍മാരുടെ ഒഴിവുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി വീതം വെച്ചതും എല്ലാം കേവലം യാദൃശ്ചിക സംഭവങ്ങളാണ് എന്ന് പറയുക വയ്യ. വിവരാവകാശ നിയമത്തെ തകര്‍ക്കാന്‍ആസൂത്രിതമായ ഒട്ടേറെ ശ്രമങ്ങള്‍നടക്കുന്നുണ്ട് . നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ഇക്കാര്യത്തില്‍ഒറ്റക്കെട്ടാണ്. പൊതുജനത്തിന്റെ ആവനാഴിയിലെ അവസാനത്ത ആയുധമാണ് വിവരാവകാശ നിയമം. മൂര്‍ച്ചയൊട്ടും കുറയാതെ അത് കാത്ത് സൂക്ഷിക്കേണ്ടത് നാമോരോരുത്തരുടേയും കടമയാണ്.

വായു, വഴി, വെള്ളം, വെളിച്ചം എന്നിവയുടെ അവകാശങ്ങള്‍




    വായു, വഴി, വെള്ളം, വെളിച്ചം എന്നിവയുടെ ലഭ്യത തടസ്സപ്പെടുത്തുന്നത് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശങ്ങള്‍ (ആര്‍ട്ടിക്കിള്‍ 21 ) നിഷേധിക്കുന്നതിന് തുല്യമാണ്. ഇത് സംബന്ധിച്ച നിയമങ്ങളെ ഈസ്മെന്ററി റൈറ്റ്സ് എന്ന് പറയുന്നു. 1882-ലെ ഇന്ത്യന്‍ ഈസ്മെന്റ് ആക്റ്റ് (Indian Easements Act) പ്രകാരം, മേല്പറഞ്ഞ അവകാശങ്ങളില്‍ തടസ്സമോ തര്‍ക്കമോ വന്നാല്‍, പരിഹരിച്ച് കിട്ടാന്‍ അതാത് പ്രദേശത്തെ മുന്‍സിഫ്‌ കോടതിയെ സമീപിക്കാവുന്നതാണ്.
    ഒരാള്‍ക്ക് തന്റെ വസ്തുവിലേക്ക് പോകുവാന്‍ മറ്റൊരു വഴിയും ലഭ്യമല്ലെങ്കില്‍ മാത്രമേ മറ്റൊരാളുടെ പുരയിടത്തിലൂടെ നടപ്പുവഴി വേണമേന്ന് അവകാശപ്പെടാനാകൂ. ഈസ്മെന്ററി നിയമപ്രകാരം 20 വര്‍ഷക്കാലമായി ഉപയോഗിച്ചു വരുന്ന വഴി, തോട്, മുതലായവ തടസ്സപ്പെടുത്താന്‍ പാടില്ല. ഒരാളുടെ വീട്ടിലേക്കുള്ള സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നത് കുറ്റകരമാണ്.

Important Court Judgments on RTI

  •  "വിവരാവകാശ മറുപടി ഒരുത്തരവായി കണക്കാക്കാവുന്നതാണ്".
[Prabhakara Panicker vs State of Kerala & anr KLT 209]
ബഹു കേരള ഹൈക്കോടതിയുടെ സമ്പൂര്‍ണ വിധിന്യായം ഇവിടെ വായിക്കാം

  • "ആവശ്യപ്പെട്ട വിവരം ക്രോഡീകരിച്ച് തരുന്നത് ഓഫീസിന്റെ വിഭവശേഷിയെ സാരമായി ബാധിക്കുന്ന പക്ഷം വകുപ്പ് 7(9) പ്രകാരം വിവരം ലഭ്യമായ രൂപത്തില്‍ നല്‍കേണ്ടതാണ്."
[Hon’ble Kerala High Court in TREESA IRISH vs. The CPIO [WP(C).No. 6532 of 2006], with regard to Section 7 (9) of RTI act]

സർക്കാർ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിന്റെ പകർപ്പു വിവരാവകാശ നിയമപ്രകാരം  നൽകാമോ?
        ഉദ്യോഗസ്ഥരെ സംബന്ധിച്ച വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തിഗത വിവരങ്ങളായാതിനാല്‍ സെക്ഷന്‍ 8(1)(j) പ്രകാരം വിലക്കിയിട്ടുള്ള വിവരങ്ങളാണ്. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍റെ സി.ആര്‍ ആ ഉദ്യോഗസ്ഥന് നിഷേധിക്കാനാവില്ല. ഇത് സംബന്ധിച്ച കോടതി വിധികള്‍ ചുവടെ കൊടുക്കുന്നു. മതിയായ പൊതുതാല്പര്യം ഉണ്ടെങ്കില്‍ എ.സി.ആര്‍ വെളിപ്പെടുത്താവുന്നതാണ്.

1. ഗൗരവമായ പൊതു താല്പര്യം ഇല്ലാത്ത പക്ഷം വാര്‍ഷിക കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് മൂന്നാംകക്ഷിക്ക് വെളിപ്പെടുത്താന്‍ പാടില്ല.
[RK Jain V Union Of India 2013 SCC 794]
2. ഒരു ഉദ്യോഗസ്ഥന്‍റെ സി.ആര്‍ ആ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം 8(1)(j) പ്രകാരം പ്രസിദ്ധീകരിക്കുന്നത് വിലക്കിയിട്ടുള്ള വ്യക്തിഗത വിവരങ്ങളാണ് എന്ന് പറയാനാവില്ല.
[Center of earth science studies v Dr. Anson Sebastian & anr 2010 KLT 233]
3. The Hon’ble High Court of Madhya Pradesh in the case of Shrikant Pandya
Vs State of MP, decided on 1.2.2010 has referred to the issue of providing copy of service book of third party and the relevant para is extracted below :
“16. In the case at hand the certified copy of personal record as well as service book of third party, which was being sought by the Petitioner would contain annual confidential reports and other information like details of family and nomination there of. These information are personal in nature and a Government servant has a right to guard the same. The information have no relationship to any public activity and if parted with will certainly lead to the unwarranted invasion of the privacy oGovernment servant.”
[Sreekant Pandya v State of MP AIR 20111 MP 14]

Note: Work is in progress...

SIC Clears Court Fee Stamp as RTI Fee

 Published in Deccan Chronicle. April 23rd, 2016

പോസ്റ്റോഫീസ് വഴി സൗജന്യമായി വിവരാവകാശ അപേക്ഷ അയക്കാം

          ഏതൊരു കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്കും വിവരാവകാശ അപേക്ഷകളും അപ്പീലുകളും തിരഞ്ഞെടുത്ത പോസ്റ്റോഫീസുകള്‍ വഴി സൗജന്യമായി അയക്കാം. ഈ സൗകര്യം ലഭ്യമായ പോസ്റ്റോഫീസുകളുടെ ലിസ്റ്റിന് ഇവിടെ ലിക്ക് ചെയ്യുക. പോസ്റ്റോഫീസിലെ സെന്‍ട്രല്‍ അസിസ്റ്റന്റ്‌ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ-CAPIO- കൈവശമാണ് ഇതിനായി അപേക്ഷ/അപ്പീല്‍ നല്‍കേണ്ടത്. അപേക്ഷ ബന്ധപ്പെട്ട ഓഫീസിലേക്ക് അയക്കേണ്ടത് CAPIO-യുടെ ചുമതലയാണ്. കേരളത്തിലെ 102 പോസ്റ്റോഫീസുകളില്‍ ഈ സേവനം ലഭ്യമാണ്. അപേക്ഷഫീസായ പത്ത് രൂപ പോസ്റ്റല്‍ ഓര്‍ഡര്‍ (IPO/e-IPO) ആയി നല്കുകയാണ് എളുപ്പം.

           എന്നാല്‍ കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്ക് ഈ രീതിയില്‍ അപേക്ഷ അയക്കാന്‍ സാധിക്കില്ല.


ഗ്രാമസഭ/വാര്‍ഡ്‌സഭ യോഗ തീരുമാനങ്ങളും മിനിട്സുകളും

Sample RTI Application in Malayalam- Gramasabha/Wardsabha

From
               ....................................
               ....................................
To  
               State Public Information Officer
               .................................................
Sir,

    വിഷയം: ഗ്രാമ/വാര്‍ഡ്‌ സഭകളെ സംബന്ധിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.

പഞ്ചായത്തിന്റെ/മുനിസിപ്പാലിറ്റിയുടെ പേര്: ..........................
ആവശ്യമായ വിവരത്തിന്റെ കാലയളവ് : ..............................
നിയോജക മണ്ഡലങ്ങളുടെ (വാര്‍ഡ്‌) പേര്: : .........................

ടി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ടി വാര്‍ഡുകളില്‍ ടി കാലയളവില്‍ നടന്ന എല്ലാ ഗ്രാമസഭ/വാര്‍ഡ്‌സഭ യോഗങ്ങളുമായും ബന്ധപ്പെട്ട, സെക്ഷന്‍ 2(f) അനുസരിച്ചുള്ള താഴെ പറയുന്ന വിവരം ലഭ്യമാക്കുക.

1. വാര്‍ഡ്‌ നമ്പര്‍ 
2. മെമ്പറുടെ/കൌണ്‍സിലറുടെ പേര്
3. ഗ്രാമസഭ/വാര്‍ഡ്‌സഭ നടന്ന തീയതി, യോഗം ആരംഭിച്ച സമയം, അവസാനിച്ച സമയം
4. യോഗാദ്ധ്യക്ഷന്റെ പേര്, സ്ഥാനപ്പേര്
5. ടി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം
6. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ എണ്ണം.
7. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ പങ്കെടുത്ത അംഗങ്ങളുടെ പേര് വിവരം അടങ്ങിയ രജിസ്റ്ററിന്റെ ബന്ധപ്പെട്ട പേജുകളുടെ പകര്‍പ്പ്.
8. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ അജണ്ടയുടെ പകര്‍പ്പ്
9. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ മിനുട്സ്, തീരുമാനങ്ങള്‍ എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
10. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയുടെ യോഗ അറിയിപ്പ് നോട്ടീസ് (നോട്ടീസിന്റെ യഥാര്‍ത്ഥ വില ഈടാക്കി).
11. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗം സംബന്ധിച്ച അറിയിപ്പ് എത്ര വീടുകളില്‍ അറിയിച്ചു എന്ന വിവരം
12. യോഗം സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിച്ച പത്രവാര്‍ത്തകളുടെ പകര്‍പ്പ്, വാര്‍ത്ത വന്ന പത്രത്തിന്റെ പേര്, തീയതി. പത്രങ്ങള്‍ക്ക് നല്കിയ പ്രസ് റിലീസിന്റെ പകര്‍പ്പ്.
13. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗ വിവരം പൊതുജനങ്ങളെ അറിയിക്കുവാന്‍ സ്വീകരിച്ച നടപടികള്‍. ഇതിന് ചിലവായ തുകയുടെ വിശദാംശങ്ങള്‍.
14. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ ഏതെല്ലാമെന്ന വിവരം
15. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തില്‍ വിതരണം ചെയ്ത അച്ചടിച്ച രേഖകള്‍ (അവയുടെ യഥാര്‍ത്ഥ വില ഈടാക്കി)
16. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ ഫോട്ടോഗ്രാഫുകള്‍ എടുത്തിട്ടുണ്ടോ എന്ന വിവരം.
17. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ യോഗത്തിന്റെ വീഡിയോ എടുത്തിട്ടുണ്ടോ എന്ന വിവരം.
18. ടി ഗ്രാമ/വാര്‍ഡ്‌ സഭ യോഗത്തില്‍ മൈക്ക് ഉപയോഗിച്ചിരുന്നോ എന്ന വിവരം.
19. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ രേഖാമൂലം ലഭിച്ച ചോദ്യങ്ങളുടെ പകര്‍പ്പും അവയ്ക്ക് നല്‍കിയ മറുപടിയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
20. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭയില്‍ ലഭിച്ച നിവേദനങ്ങളുടെ/പരാതികളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്.
21. ടി ഗ്രാമസഭ/വാര്‍ഡ്‌ സഭ നടത്തുന്നതിനായി ആകെ ചിലവായ തുക. ടി തുക ഏതിനത്തില്‍ ചിലവാക്കി എന്ന വിവരം
22. ക്വാറം തികയാതിരുന്നതിനാല്‍ യോഗം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ മാറ്റി വെച്ച തീയതി.
23. ഗ്രാമസഭാ/വാര്‍ഡ്‌സഭ യോഗത്തിന്റെ അറിയിപ്പും മിനിട്സും തീരുമാനങ്ങളും വെബ്‌സൈറ്റില്‍ സ്വമേധയാ പരസ്യപ്പെടുത്തിയിട്ടുണ്ടോ എന്ന വിവരം. ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക്.

  • അപേക്ഷയില്‍ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങള്‍ കഴിവതും ആവശ്യപ്പെട്ട രീതിയില്‍ തന്നെ ലഭ്യമാക്കേണ്ടതാണ്. എന്നാല്‍ ആവശ്യപ്പെട്ട വിവരം ക്രോഡീകരിച്ച് തരുന്നത് താങ്കളുടെ ഓഫീസിന്റെ വിഭവശേഷിയെ സാരമായി ബാധിക്കുന്ന പക്ഷം വകുപ്പ് 7(9) പ്രകാരം വിവരം ലഭ്യമായ രൂപത്തില്‍ നല്‍കേണ്ടതാണ്. (Hon’ble Kerala High Court in TREESA IRISH vs. The CPIO [WP(C).No. 6532 of 2006], with regard to Section 7 (9) of RTI act)
               
                                         വിശ്വസ്തതയോടെ
Place:                                                                                                               <ഒപ്പ്>
Date:                                                                                               <പേര്>

Wednesday 27 April 2016

RTI Frequently Asked Questions

  • വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ രജിസ്റ്റേര്‍ഡ് /സ്പീഡ് പോസ്റ്റില്‍ തന്നെ അയക്കണമെന്നുണ്ടോ? സാധാരണ തപാല്‍,  സ്വകാര്യ കൊറിയര്‍ ഇവ പറ്റുമോ?
    നേരിട്ട് അപേക്ഷ നല്കാനാകാത്ത  സാഹചര്യങ്ങളില്‍ രജിസ്റ്റേര്‍ഡ്/
    സ്പീഡ് പോസ്റ്റില്‍  അയക്കുന്നതാണ്  നല്ലത്. എന്തെങ്കിലും കാരണവശാല്‍ മറുപടി ലഭിക്കാതെ അപ്പീല്‍ നല്‍കേണ്ടി വന്നാല്‍  അപേക്ഷ അയച്ചതിന് തെളിവായി തപാല്‍ രസീത് മാത്രമേ ഹാജരാക്കാന്‍ സാധിക്കുകയുള്ളൂ. സ്വകാര്യ കൊറിയര്‍ ഒഴിവാക്കുക.
  • വിവരം ലഭിക്കുന്നതിനുള്ള കാലയളവില്‍ അവധി ദിവസങ്ങള്‍ ഉള്‍പ്പെടുമോ? 
    അവധി ദിനങ്ങള്‍ ഉള്‍പ്പടെയാണ് കാലാവധി കണക്ക് കൂട്ടുന്നത്.
  • കാലാവധിക്ക് ശേഷം ആണ് മറുപടി നല്കുന്നത് എങ്കില്‍ ‍ PIO ശിക്ഷാര്‍ഹനാണോ ?
     ശിക്ഷാര്‍ഹനാണ്.
  • ഒന്നാം അപ്പീല്‍ നാല്‍കാതെ SIC ക്കു നേരിട്ടു രണ്ടാം അപ്പീല്‍ നാല്‍കാനാകുമോ?
    സാധിക്കില്ല; എന്നാല്‍ SIC-യ്ക്ക് പരാതി നല്‍കാം.
  • ഒരു വിവരാവകാശ അപേക്ഷയില്‍ഉള്‍പ്പെടുത്താവുന്നചോദ്യങ്ങള്‍ക്ക്പരിധിയുണ്ടോ?
    ഇല്ല. പക്ഷേ, കൂടുതല്‍ ചോദ്യങ്ങള്‍ ഉണ്ടെങ്കില്‍ വെവ്വേറെ വിവരാവകാശ അപേക്ഷ നല്കുന്നതാണ് അഭികാമ്യം. ഒന്നിലധികം വിഷയങ്ങള്‍ ഉണ്ടെങ്കില്‍ ഓരോ വിഷയത്തിനും പ്രത്യേകം അപേക്ഷ നല്കാന്‍ ശ്രമിക്കുക..കേന്ദ്ര സര്‍ക്കാര്‍ നിയമം അനുസരിച്ച്, ചോദ്യങ്ങള്‍ 500 വാക്കുകള്‍ വരെയാകാം. എന്നാല്‍ വാക്കുകളുടെ എണ്ണം കൂടി എന്ന് പറഞ്ഞ് അപേക്ഷ നിരസിക്കാനാകില്ല.
  •  ഗ്യാസ് ഏജന്‍സികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമോ?
              HP, IOC, Bharat തുടങ്ങിയ പെട്രോളിയം കമ്പനികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരും. ആയതിനാല്‍ അവര്‍ വഴി ഏജന്‍സിയെ സംബന്ധിച്ച വിവരം തേടാം. http://rtionline.gov.in സൈറ്റ്  വഴി  ഓണ്‍ലൈനിലും വിവരാവകാശ അപേക്ഷ ഫയല്‍ ചെയ്യാം. 
  • ഒരാളുടെ പേര് മാറ്റുന്നതിന് എന്താണ് ചെയ്യേണ്ടത്?
    പേര് മാറ്റുന്നതിനുള്ള അപേക്ഷാ ഫോം തിരുവനന്തപുരത്തുള്ള ഗവ: സെന്‍ട്രല്‍ പ്രസ്സിലും അതാതു ജില്ലകളിലെ ജില്ലാ ഫോം സ്റ്റോറിലും ലഭിക്കും. ഫോം സൌജന്യമാണ്. പക്ഷെ, അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അഞ്ചു രൂപ ഫോമിന്റെ ഫീസായി അധികം നല്‍കണം. പൂരിപ്പിച്ച അപേക്ഷകള്‍ ഗസറ്റില്‍ പരസ്യം ചെയ്യാനുള്ള ഫീസ്‌ സഹിതം അതാത് ജില്ല ഫോം സ്റ്റോറിലോ ഗവ: സെന്‍ട്രല്‍ പ്രസ്സിലോ നേരിട്ടോ തപാലിലോ അയക്കാവുന്നതാണ്. അപേക്ഷ ഫീസ്‌ ടി ഓഫീസുകളില്‍ നേരിട്ടോ അല്ലെങ്കില്‍ ട്രെഷറിയിലോ അടയ്ക്കാവുന്നതാണ്. തപാലില്‍ അപേക്ഷ അയക്കുന്നവര്‍, സ്വന്തം വിലാസം എഴുതി സ്റ്റാമ്പ് ഒട്ടിച്ച കവര്‍ കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2331360 എന്ന നമ്പരില്‍ തിരുവനന്തപുരത്തുള്ള പബ്ലിക്കേഷന്‍ അസിസ്റ്റന്റ്റ്/അഡ്മിനിസ്ട്രെറ്റീവ് അസിസ്റ്റന്റ്റ് ഓഫീസുമായി ബന്ധപ്പെടുക. പേര് മാറ്റിക്കൊണ്ടുള്ള ഗസറ്റ് നോട്ടിഫികേഷന്‍ വരുന്നതിന് 45-60 ദിവസം എടുക്കും. മൈനര്‍ ആയ കുട്ടിയുടെ പേര് മാറ്റത്തിന് രക്ഷിതാവ് ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഗസറ്റ് നോട്ടിഫിക്കേഷനുള്ള മോഡല്‍ ഫോംസ് താഴയുള്ള ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്.

    http://www.egazette.kerala.gov.in/forms.php

    മറ്റ് ലിങ്കുകള്‍:
    http://www.egazette.kerala.gov.in/instruction_malayalam.php?id=3 
  • ഒരാളുടെ പേരിലുള്ളള ആധാരത്തിൻറെ കോപ്പി മറ്റൊരാള്‍ക്ക് വിവരാവകാശം വഴി
    ലഭിക്കുമോ? എവിടെ അപേക്ഷ കൊടുക്കണം?

    ആധാരം ഒരു പൊതുരേഖയാണ്. ഏതൊരു വ്യക്തിയുടെ പേരിലുള്ള ആധാരത്തിന്റെ പകര്‍പ്പും വിവരാവകാശ നിയമപ്രകാരവും അല്ലാതെയും ഏതൊരു വ്യക്തിക്കും ലഭിക്കും. സര്‍ട്ടിഫൈഡ് കോപ്പിക്കായി ബന്ധപ്പെട്ട സബ് രജിസ്ട്രാര്‍ക്ക്  ഓണ്‍ലൈനില്‍ അപേക്ഷ നല്‍കാം.  രജിസ്ട്രേഷന്‍ വകുപ്പിലെ വിവിധ സേവനങ്ങള്‍ക്ക് ഓണ്‍ലൈനിലാണ് ഇപ്പോള്‍ അപേക്ഷ നല്‍കേണ്ടത്. ഇതിനായി താഴെ പറയുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. http://keralaregistration.gov.in/pearlpublic/index.php

    ആധാരത്തിന്റെ പകര്‍പ്പിനായി വിവരാവകാശ അപേക്ഷയും  നല്‍കാം. ഏത് രീതിയില്‍ അപേക്ഷിച്ചാലും കേരള സര്‍ക്കാര്‍ ആധാരത്തിന്റെ പകര്‍പ്പിനായി നിശ്ചയിച്ചിട്ടുള്ള തുക അടയ്ക്കെണ്ടതാണ്. ഇത് വിവരാവകാശ നിയമത്തില്‍ പറയുന്ന ഫീസിനേക്കാള്‍ വളരെ കൂടുതലാണ്. വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ വിവരാവകാശ നിയമത്തിന് സര്‍ക്കാര്‍ തന്നെ തുരങ്കം വെച്ച് കൊണ്ടിരിക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് [റെഗുലേഷന്‍സ് ആന്‍ഡ് ഡെവലപ്പ്മെന്റ്] ആക്റ്റ് 2016

REAL ESTATE (REGULATION AND DEVELOPMENT) ACT,  2016
മലയാള സംഗ്രഹം: ശ്രീ സി.ബി ജോണ്‍സണ്‍

ഭവനം സ്വപ്നം കാണുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനും തട്ടിപ്പുകള്‍ തടയാനും റിയല്‍ എസ്റ്റേറ്റ് രംഗത്തു കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താനും ലക്ഷ്യമിടുന്ന പുതിയ നിയമം രാജ്യമൊട്ടാകെ പ്രാബല്യത്തിലാകും.

കൃഷിക്കു പിന്നില്‍ രാജ്യത്ത് ഏറ്റവുമധികം തൊഴില്‍ നല്കുന്നതും വലിയ സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നതുമായ റിയല്‍ എസ്റ്റേറ്റ് രംഗത്തിന് ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് റിയല്‍ എസ്റ്റേറ്റ് (റഗുലേഷന്‍ ആന്‍ഡ് ഡവലപ്മെന്റ്) ബില്‍ – 2013 അവതരിപ്പിച്ചത്. തെറ്റായ പരസ്യങ്ങള്‍ വിശ്വാസവഞ്ചന, ലിംഗ മത വിവേചനം, നിര്‍മാണത്തിലെ പിഴവുകള്‍ തുടങ്ങിയവയൊക്കെ അവസാനിപ്പിക്കാന്‍ ഈ നിയമം സഹായിക്കും.
കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ കൃത്യതയും സമയനിഷ്ഠയും ഉറപ്പാക്കുക, കള്ളപ്പണത്തിന്റെ ഒഴുക്കു തടയുക, ഒരു പദ്ധതിക്കു വേണ്ടി പണം പിരിച്ചതിനു ശേഷം അതു മറ്റു പദ്ധതികളില്‍ ചെലവിടുന്നത് തടയുക തുടങ്ങിയവ ഈ നിയമനിര്‍മാണത്തിനു പിന്നിലെ ഉദ്ദേശ്യങ്ങളാണ്.

ഫ്ളാറ്റുകള്‍, വില്ലകള്‍, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണവും പണമിടമാടും സുതാര്യവും സമയബന്ധിതവുമാക്കാന്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റികള്‍ രൂപീകരിക്കണമെന്നു നിയമം വ്യവസ്ഥ ചെയ്യുന്നു. പരസ്യങ്ങളിലൂടെ ഉപയോക്താക്കളെ വഞ്ചിക്കാന് ഇനി ഡവലപ്പേഴ്സിനു സാധ്യമല്ല. നിങ്ങള് വാഗ്ദാനം ചെയ്യുന്നതു കൃത്യമായി പാലിക്കുക. പരസ്യങ്ങളിലൂടെ പറയുന്നതൊക്കെ നടപ്പാക്കുക. ഭൂമി വില കുറയും, വേഗത്തില്‍ ക്ലിയറന്‍സുകള്‍ ലഭിക്കും,  കൂടുതല്‍ നിക്ഷേപങ്ങള്‍ വരും- വെങ്കയ്യ റിയല്‍ എസ്റ്റേറ്റ് നിര്‍മാതാക്കളോട് പറഞ്ഞു. ഒട്ടും വൈകാതെ ദേശീയ നഗര വാടക വീട് നയം കൊണ്ടുവരാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉപഭോക്ത്യ കോടതിയില്‍ നല്‍കാം. നേരത്തെ തീരുമാനിച്ച പ്ലാനുകളില്‍ ഉപഭോക്താവിന്റെ അനുമതിയില്ലാതെ മാറ്റം വരുത്താന്‍ സാധിക്കില്ല. സ്റ്റേറ്റ് റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ആര്‍..ഇ.ആര്‍.എ) മാര്‍ഗ നിര്‍ദേശങ്ങൾ ലംഘിക്കുന്ന നിര്‍മാതാവിന് പരമാവധി മൂന്നുവര്‍ഷം വരെ പിഴയോടു കൂടിയോ പിഴയില്ലാതെയോ തടവ് ശിക്ഷ നല്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്.

ബില്ലിലെ നിർദേശങ്ങൾ
• അപ്പാര്‍ട്ട്മെന്റ്, പ്ലോട്ട്, ബില്‍ഡിംഗ് എന്നിവ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ എല്ലാ പ്രോജക്ടുകളും സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
• രജിസ്റ്റര്‍ ചെയ്ത പദ്ധതിയുടെ പ്രമോട്ടര്‍, ലേഒൗട്ട് പ്ലാന്‍, നിര്‍മാണ പദ്ധതി തുടങ്ങി എല്ലാ വിവരങ്ങളും അതോറിറ്റിയില്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം.
• കെട്ടിട നിര്‍മാതാവും വാങ്ങുന്നയാളും തമ്മില്‍ കരാര്‍ നിര്‍ബന്ധമാക്കും. തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അതിവേഗ സംവിധാനമായും ഇത് പ്രവര്‍ത്തിക്കും.
• വാങ്ങുന്നയാളുടെ നിക്ഷേ പത്തിന്റെ 50 ശതമാനം പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഇത് നിര്‍മാണ പ്രവൃത്തികള്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
• വാങ്ങിയവരില്‍ മൂന്നില്‍ രണ്ട്  പേര്‍ അംഗീകരിക്കാതെ പ്ലാനില്‍ മാറ്റം വരുത്താന്‍ കെട്ടിട നിര്‍മാതാവിന് സാധിക്കില്ല.
• നിര്‍മാണം കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ കെട്ടിടത്തിന് കേടുപാടുണ്ടായാല്‍ കമ്പനിക്കായിരിക്കും ഉത്തരവാദിത്തം.
• വസ്തുക്കള്‍ കൈമാറാന്‍ ബില്ഡര്‍മാര്‍ കാലതാമസം വരുത്തിയാല്‍ ട്രൈബ്യൂണല്‍ ഇടപെട്ട് 60 ദിവസത്തിനുള്ളില്‍ പിഴ ചുമത്തും.
• റിയല്‍ എസ്റ്റേറ്റ് വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളിലും റഗുലേറ്ററി അഥോറിറ്റി രൂപവത്കരിക്കണമെന്നത് ഇതുമായി ബന്ധപ്പെട്ട ബില്ലിലെ പ്രധാന വ്യവസ്ഥയാണ്.
• 500 ചതുരശ്ര മീറ്ററില്‍ കൂടുതലുള്ള എല്ലാ പദ്ധതികളും ബില്ഡര്‍മാര്‍ അഥോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഭവന നിര്‍മാണ മേഖലയിലായാലും വാണിജ്യ കെട്ടിട നിര്‍മാണത്തിലായാലും ഇതു ബാധകമാണ്. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന പ്രോജക്റ്റുകള്‍ക്കും ബാധകമാവും. പരാതികള്‍ക്ക് പരിഹാരം കാണാന്‍ സംസ്ഥാനതല ട്രൈബ്യൂണലുകളും ഉണ്ടാവും. തര്‍ക്ക പരിഹാരത്തിന് പരമാവധി 60 ദിവസമാണ് സമയപരിധി.
പ്രോജക്റ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഡവലപ്പര്‍മാര്‍ക്ക് മൂന്നു വര്‍ഷം വരെ തടവുശിക്ഷയോ പദ്ധതിച്ചെലവിന്റെ 10 ശതമാനം പിഴയോ ലഭിക്കാം. രണ്ടു ശിക്ഷയും ഒന്നിച്ചും വരാം.
• ട്രൈബ്യൂണലിന്റെയോ അഥോറിറ്റിയുടെയോ നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ വീടു വാങ്ങുന്നവരും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും ഒരു വര്‍ഷം വരെ തടവിനു ശിക്ഷിക്കപ്പെടാം. പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കേണ്ടത് ബില്ഡര്‍മാരുടെ ഉത്തരവാദിത്വമാവുന്നു.
വീടു വാങ്ങാന് ആഗ്രഹിക്കുന്നവരില്‍ നിന്ന് സമാഹരിക്കുന്ന തുകയുടെ 70 ശതമാനം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ സൂക്ഷിക്കണം. ഭൂമി വാങ്ങാനും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ അത് ഉപയോഗിക്കാനാവൂ. തങ്ങളുടെ പണം വാങ്ങി ബില്ഡര്‍മാര്‍ മറ്റു കാര്യങ്ങള്‍ ചെയ്യുന്നതു തടയപ്പെടുന്നു എന്ന ഉറപ്പ് ഇതുവഴി വീടുവാങ്ങുന്നവര്‍ക്ക് ലഭിക്കുകയാണ്.
അംഗീകരിക്കപ്പെട്ട പ്ലാനില് മാറ്റം വരുത്തണമെങ്കില്‍ അലോട്ടികളില്‍ മൂന്നില്‍ രണ്ടു ഭാഗത്തിന്റെ അനുമതി വേണമെന്ന വ്യവസ്ഥയും ഉപയോക്താവിന്റെ താത്പര്യം സംരക്ഷിക്കുന്നതിനു സഹായിക്കും.
• നിര്‍മാതാക്കള്‍ക്ക് തോന്നിയപോലെ മാറ്റങ്ങള്‍ വരുത്തി ഉപയോക്താവിനെ കബളിപ്പിക്കാനാവില്ല എന്നു ചുരുക്കം. ഉപയോഗിക്കാത്ത സ്ഥലത്തിനും വില നല്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ കഴിയുന്നതും വലിയ കാര്യം. കാര്‍പ്പറ്റ് ഏരിയയ്ക്കു മാത്രമേ വില ഈടാക്കാവൂ എന്നതാണ് ബില്ലിലെ വ്യവസ്ഥ. കെട്ടിടം കൈമാറി അഞ്ചു വര്‍ഷത്തിനിടെയുണ്ടാകുന്ന കേടുപാടുകള്‍ നിര്‍മാണക്കമ്പനി തന്നെ തീര്‍ത്തു നല്കണം. ഗുണനിലവാരം കുറഞ്ഞ സാമിഗ്രികള്‍ ഉപയോഗിച്ച് ഉപയോക്താക്കളെ വഞ്ചിക്കുന്ന ഏര്‍പ്പാട് നടക്കില്ല എന്നര്‍ഥം.
• ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോഴേക്കും എല്ലാം പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലായി ബില്ഡര്‍മാരെ ശപിക്കേണ്ട ഗതികേട് ഒഴിവാകുകയാണ് നിയമം കര്‍ശനമായി പാലിക്കപ്പെട്ടാല്‍. വീടോ ഫ്ളാറ്റോ നല്കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ വാങ്ങിയ ശേഷം മുങ്ങുന്നവരും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടുപോയി വട്ടം കറക്കുന്നവരുമെല്ലാം ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ പുതിയ ബില്‍ സഹായിക്കും.. നീണ്ട കാത്തിരിപ്പിനു ശേഷം വീടും ഫ്ളാറ്റും കിട്ടുമ്പോള്‍ വഞ്ചിക്കപ്പെട്ടതായി അനുഭവപ്പെടുന്ന സാഹചര്യങ്ങളും ഇല്ലാതാവട്ടെ. റിയല്‍ എസ്റ്റേറ്റ് മേഖലയുടെ സത്യസന്ധതയും സുതാര്യതയും വര്‍ധിക്കുന്നത് അനിവാര്യമാണ് രാജ്യത്ത്. കെട്ടിട നിര്‍മാതാവും വാങ്ങുന്നയാളും തമ്മില്‍ കരാര്‍ നിര്‍ബന്ധമാക്കും. തുടര്‍ന്നുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള അതിവേഗ സംവിധാനമായും ഇത് പ്രവര്‍ത്തിക്കും.

കേന്ദ്ര ബില്ലിന്റെ പൂര്‍ണരൂപം ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.

Tuesday 26 April 2016

ഓണ്‍ലൈന്‍ റിസര്‍വേഷനിലെ ക്രമക്കേടുകള്‍

 25 ലക്ഷം രൂപയില്‍ താഴെ മുടക്കി സ്വന്തമായി ഒരു റിസര്‍വേഷന്‍ സൈറ്റ് ഉണ്ടാമെന്നിരിക്കെ വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയാണ് സ്വകാര്യ കമ്പനിക്ക് കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയതിന് കമ്മീഷനായി നല്‍കുന്നത്. പണം മാത്രമല്ല ഇവിടെ പ്രശ്നം, സൈറ്റ് ഉപയോഗിക്കുന്ന മുഴുവന്‍ വ്യക്തികളുടേയും സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ എല്ലാം സ്വകാര്യ ഏജന്‍സിയുടെ കൈവശമാണ്. കര്‍ണാടക ആര്‍.ടി.സി-ക്ക് വേണ്ടി നിര്‍മ്മിച്ച അതേ വെബ്‌സൈറ്റ് ആണ് ഈ സ്വകാര്യ കമ്പനി കേരളത്തിന് നല്‍കി കോടിക്കണക്കിന് രൂപ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ആവശ്യമായ തെളിവുകള്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ആരെങ്കിലും തയ്യാറാണോ? വേണ്ട എല്ലാവിധ സഹായങ്ങളും വിവരാവകാശികള്‍ ഗ്രൂപ്പ് ചെയ്ത് തരുന്നതാണ്. ഈ അഴിമതി ബസ് ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പടെയുള്ള സംഗതികള്‍ ക്ഷണിച്ച് വരുത്തുന്നതാകയാല്‍ പൊതുജനങ്ങളെ വളരെയധികം നേരിട്ട് ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ പൊതുജനങ്ങളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്‌.
ഈ ക്രമക്കേടുകള്‍ പുറത്ത് കൊണ്ട് വരുന്നതിന് വേണ്ട വിവരാവകാശ അപേക്ഷകള്‍ വിവരാവകാശികള്‍   തയ്യാറാക്കി തരുന്നതാണ്. അത് ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ച്, ആവശ്യമായ  പണം അടച്ച് , അങ്ങനെ കിട്ടുന്ന വിവരം ഗ്രൂപ്പില്‍ ഇടണം. ചിലപ്പോള്‍ രേഖകള്‍ പരിശോധിക്കാനും പോകേണ്ടി വരാം. അതിനു തയ്യാറുള്ളവര്‍ വിലാസവും ഇ-മെയിലും മൊബൈല്‍ നമ്പരും കമന്റായി ഇടുക.


Saturday 23 April 2016

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കാന്‍ ബാധ്യസ്ഥര്‍ - വിവരാവകാശ കമ്മീഷന്‍ ഉത്തരവ്

         തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ വകുപ്പ് അല്ലെന്നും അതിനാല്‍ വിവരാവകാശ അപേക്ഷകളില്‍ കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കാനാവില്ല എന്ന പന്മന ഗ്രാമ പഞ്ചായത്ത് വിവരാവകാശ ഓഫീസറുടെ വാദത്തെ നിരാകരിച്ച് കൊണ്ട് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ സിബി മാത്യൂസ് ഉത്തരവിറക്കി. മുഖ്യ വിവരാകാശ കമ്മീഷണര്‍ പദവിയില്‍ നിന്നും വിരമിക്കും മുന്‍പ് അവസാനമായി  അദ്ദേഹം ഇറക്കിയ  ഉത്തരവ് കൂടിയാണിത്‌. പഞ്ചായത്തും നഗരസഭയും ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെയാണ്. അതിനാല്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷാ ഫീസായി കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
            നിലവില്‍ ഭൂരിഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അപേക്ഷാ ഫീസായി കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കുന്നുണ്ടെങ്കിലും ചില പി.ഐ.ഒ-മാര്‍ നിരസിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. സര്‍ക്കാരേതര വകുപ്പുകള്‍ അപേക്ഷ ഫീസായി കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ്  സ്വീകരിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ചുവട് പിടിച്ചായിരുന്നു ഈ നിരസിക്കല്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് പതിച്ച വിവരാവകാശ അപേക്ഷകള്‍ നിരസിക്കണമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണവും ചില ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. തുടര്‍ന്ന്‍ വിവരാവകാശികള്‍ ഫേയ്സ്ബുക്ക് ഗ്രൂപ്പും വിഷയം മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
          കമ്മീഷന്റെ അന്തിമ ഉത്തരവ്.





അനുബന്ധ നടപടിക്രമങ്ങളുടെ പകര്‍പ്പ് ചുവടെ.