Tuesday 26 April 2016

ഓണ്‍ലൈന്‍ റിസര്‍വേഷനിലെ ക്രമക്കേടുകള്‍

 25 ലക്ഷം രൂപയില്‍ താഴെ മുടക്കി സ്വന്തമായി ഒരു റിസര്‍വേഷന്‍ സൈറ്റ് ഉണ്ടാമെന്നിരിക്കെ വര്‍ഷാവര്‍ഷം കോടിക്കണക്കിന് രൂപയാണ് സ്വകാര്യ കമ്പനിക്ക് കെ.എസ്.ആര്‍.ടി.സി ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയതിന് കമ്മീഷനായി നല്‍കുന്നത്. പണം മാത്രമല്ല ഇവിടെ പ്രശ്നം, സൈറ്റ് ഉപയോഗിക്കുന്ന മുഴുവന്‍ വ്യക്തികളുടേയും സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പടെ എല്ലാം സ്വകാര്യ ഏജന്‍സിയുടെ കൈവശമാണ്. കര്‍ണാടക ആര്‍.ടി.സി-ക്ക് വേണ്ടി നിര്‍മ്മിച്ച അതേ വെബ്‌സൈറ്റ് ആണ് ഈ സ്വകാര്യ കമ്പനി കേരളത്തിന് നല്‍കി കോടിക്കണക്കിന് രൂപ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ വിഷയത്തില്‍ ആവശ്യമായ തെളിവുകള്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച് നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ആരെങ്കിലും തയ്യാറാണോ? വേണ്ട എല്ലാവിധ സഹായങ്ങളും വിവരാവകാശികള്‍ ഗ്രൂപ്പ് ചെയ്ത് തരുന്നതാണ്. ഈ അഴിമതി ബസ് ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പടെയുള്ള സംഗതികള്‍ ക്ഷണിച്ച് വരുത്തുന്നതാകയാല്‍ പൊതുജനങ്ങളെ വളരെയധികം നേരിട്ട് ബാധിക്കുന്നതാണ്. അതിനാല്‍ തന്നെ പൊതുജനങ്ങളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണ്‌.
ഈ ക്രമക്കേടുകള്‍ പുറത്ത് കൊണ്ട് വരുന്നതിന് വേണ്ട വിവരാവകാശ അപേക്ഷകള്‍ വിവരാവകാശികള്‍   തയ്യാറാക്കി തരുന്നതാണ്. അത് ബന്ധപ്പെട്ട ഓഫീസിലേക്ക് അയച്ച്, ആവശ്യമായ  പണം അടച്ച് , അങ്ങനെ കിട്ടുന്ന വിവരം ഗ്രൂപ്പില്‍ ഇടണം. ചിലപ്പോള്‍ രേഖകള്‍ പരിശോധിക്കാനും പോകേണ്ടി വരാം. അതിനു തയ്യാറുള്ളവര്‍ വിലാസവും ഇ-മെയിലും മൊബൈല്‍ നമ്പരും കമന്റായി ഇടുക.


No comments:

Post a Comment