തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ വകുപ്പ് അല്ലെന്നും അതിനാല്‍ വിവരാവകാശ അപേക്ഷകളില്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കാനാവില്ല എന്ന പന്മന ഗ്രാമ പഞ്ചായത്ത് വിവരാവകാശ ഓഫീസറുടെ വാദത്തെ നിരാകരിച്ച് കൊണ്ട് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ സിബി മാത്യൂസ് ഉത്തരവിറക്കി. മുഖ്യ വിവരാകാശ കമ്മീഷണര്‍ പദവിയില്‍ നിന്നും വിരമിക്കും മുന്‍പ് അവസാനമായി അദ്ദേഹം ഇറക്കിയ ഉത്തരവ് കൂടിയാണിത്. പഞ്ചായത്തും നഗരസഭയും ഉള്‍പ്പെടുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെയാണ്. അതിനാല്‍ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷാ ഫീസായി കോര്‍ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്.
നിലവില്‍ ഭൂരിഭാഗം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അപേക്ഷാ ഫീസായി കോര്‍ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കുന്നുണ്ടെങ്കിലും ചില പി.ഐ.ഒ-മാര്‍ നിരസിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിരുന്നു. സര്‍ക്കാരേതര വകുപ്പുകള്‍ അപേക്ഷ ഫീസായി കോര്‍ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ചുവട് പിടിച്ചായിരുന്നു ഈ നിരസിക്കല്‍. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ലഭിക്കുന്ന കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിച്ച വിവരാവകാശ അപേക്ഷകള്‍ നിരസിക്കണമെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരണവും ചില ഉദ്യോഗസ്ഥര്‍ നടത്തിയിരുന്നു. തുടര്‍ന്ന്‍ വിവരാവകാശികള്‍ ഫേയ്സ്ബുക്ക് ഗ്രൂപ്പും വിഷയം മുഖ്യ വിവരാവകാശ കമ്മീഷണറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. കമ്മീഷന്റെ അന്തിമ ഉത്തരവ്.
അനുബന്ധ നടപടിക്രമങ്ങളുടെ പകര്‍പ്പ് ചുവടെ.
Decisive order from State Information Commission Kerala.Congratulating the Appelant Mr:C. Sarathchandran Nair for taking up this public issue.
ReplyDelete