Thursday 10 August 2017

വിദ്യാര്‍ഥികളില്‍ നിന്നും പിരിക്കുന്ന തുകയുടെ വിശദാംശങ്ങള്‍

                                       
FROM
       <Name and Address of the Applicant>

TO
        State Public Information Officer
        <Address of the school>

സര്‍/മാഡം,

വിഷയം:   സ്കൂളില്‍ നടത്തിയ വിവിധ പിരിവുകളെ സംബന്ധിച്ച് സമര്‍പ്പിക്കുന്ന വിവരാവകാശ അപേക്ഷ:
    താങ്കളുടെ സ്ഥാപനത്തില്‍ പഠിക്കുന്ന/പഠിച്ചിരുന്ന വിദ്യാര്‍ഥികളില്‍ നിന്നും ........................................തീയതിക്ക് ശേഷം നാളിതുവരെ, അഡ്മിഷന്‍ സമയത്തുള്‍പ്പടെ നടത്തിയിട്ടുള്ള  എല്ലാവിധ  പിരിവുകളേയും (കൂപ്പണ്‍, സ്റ്റാമ്പ്, രസീതി തുടങ്ങിയ ഏതു രീതിയിലും വിദ്യാര്‍ഥികളില്‍ നിന്നും നേരിട്ടോ അല്ലാതെയോ വിദ്യാര്‍ഥികളെ ഉപയോഗിച്ചോ ഏതു രീതിയിലും ഉള്ള ധനശേഖരണം) സംബന്ധിച്ച താഴെ പറയുന്ന വിവരം വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് അപേക്ഷിക്കുന്നു.

1. ടി കാലാവധിയില്‍ ഏതൊക്കെ ആവശ്യങ്ങള്‍ക്ക് പിരിവ് നടത്തിയിട്ടുണ്ട്, ഓരോരുത്തരില്‍ നിന്നും പിരിച്ച തുക  എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍.
 
2. ടി പിരിച്ച തുകയുടെ കണക്കുകള്‍ ക്ലാസ് വൈസ് ലഭ്യമാക്കുക.
    a. ഏതു ക്ലാസ്സില്‍ പഠിക്കുന്ന ആരൊക്കെ എത്ര രൂപാ വീതം പിരിവ് നല്‍കി എന്ന് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കുക
    b. പൊതുജനങ്ങളില്‍ നിന്നും പണം പിരിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ രേഖകള്‍.

3. ടി പിരിച്ച തുകയ്ക്ക്  രസീത് നല്‍കിയിട്ടുണ്ടോ എന്ന വിവരം.
    a) ഉണ്ടെങ്കില്‍ ടി രസീത് നമ്പറുകള്‍ വ്യക്തമാക്കുക.
    b) രസീതില്‍ വിദ്യാര്‍ഥിയുടെ / രക്ഷിതാവിന്റെ പേര്, വിദ്യാര്‍ഥി പഠിക്കുന്ന ക്ലാസ് , പിരിച്ച തീയതി എന്നിവ വ്യക്തമാക്കിയിട്ടുണ്ടോ എന്ന വിവരം

4. ടി പിരിച്ച പണം ചിലവാക്കിയതിന്റെ  വരവ്-ചെലവു കണക്കുകള്‍ ലഭ്യമാക്കുക.
    a) ഇത് സംബന്ധിച്ച എല്ലാ രേഖകളുടേയും/ബില്ലിന്റേയും/വൌച്ചര്‍/ഇന്‍വോയ്സിന്റേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ലഭ്യമാക്കുക.
    b) മിച്ചമുള്ള തുക
    c) ചിലവഴിച്ച തുക ഓഡിറ്റ് ചെയ്തതിന്റെ രേഖകള്‍.   

                                                  വിശ്വസ്തയോടെ
                                                                                           ഒപ്പ്
തീയതി:
                                                                            അപേക്ഷകന്റെ പേര്