കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിവരാവകാശ അപേക്ഷയും ഫീസും ഓണ്‍ലൈനില്‍ നല്‍കുന്നതാണ് എളുപ്പം http://rtionline.gov.in. അതിന് സാധിക്കാത്തവര്‍, പോസ്റ്റോഫീസില്‍ നിന്നും പത്ത് രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍ വാങ്ങി അയക്കുക. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഞാന്‍ നല്‍കിയ പൂരിപ്പിച്ച പോസ്റ്റല്‍ ഓര്‍ഡര്‍ ആണ് ചിത്രത്തിലുള്ളത്. സമാനമായ രീതിയില്‍ (Pay To: Accounts Officer) പൂരിപ്പിച്ച് അപേക്ഷയോടൊപ്പം ബന്ധപ്പെട്ട ഓഫീസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് രജിസ്റ്റേര്‍ഡ് ആയി അയക്കുകയോ നേരിട്ട് നല്‍കുകയോ ചെയ്യാവുന്നതാണ്. തിരഞ്ഞെടുത്ത പോസ്റ്റോഫീസുകളിലെ സെന്‍ട്രല്‍ അസിസ്റ്റന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴി സൗജന്യമായും അപേക്ഷകള്‍ അയക്കാവുന്നതാണ്.
No comments:
Post a Comment