Wednesday, 29 August 2018

കോടതികളിലെ ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്ന് ഹൈക്കോടതി

             സംസ്ഥാനത്തെ വിവിധ കോടതികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ നടന്നിട്ടുള്ള. ഫ്രോഡ്, ക്രമക്കേട് , അഴിമതി എന്നിവയുടെ വിവരങ്ങളും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും എതിരെ ലഭിച്ച പരാതികളുടെ വിശദാംശങ്ങളും വെളിപ്പെടുത്താനാവില്ലെന്ന് കേരള ഹൈക്കോടതി. ഹൈക്കോടതിയില്‍ ഞാന്‍ നല്‍കിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
      ആവശ്യപ്പെട്ട വിവരം Compiled ഫോമില്‍ ലഭ്യമല്ല എന്നതാണ് കാരണമായി പറഞ്ഞിരിക്കുന്നത്.  വിവരാവകാശ നിയമപ്രകാരം ബന്ധപ്പെട്ട സെക്ഷന്‍ ചൂണ്ടിക്കാണിക്കാതെ ഇത്തരമൊരു കാരണം പറഞ്ഞ് വിവരം നിഷേധിക്കാനാവില്ല. വിവരം Compiled ഫോമില്‍ ലഭ്യമല്ലെങ്കില്‍ ലഭ്യമായ രൂപത്തില്‍ നല്‍കേണ്ടതാണെന്നും  അല്ലാതെ അക്കാരണം പറഞ്ഞ് നിഷേധിക്കാനാവില്ല എന്നും കേരള ഹൈക്കോടതി തന്നെ മുന്‍പ് വിധിച്ചിട്ടുള്ളതാണ്. (TREESA IRISH vs. The CPIO [WP(C).No. 6532 of 2006]). ഈ വിധിയും അട്ടിമറിച്ചാണ് ഹൈക്കോടതി പി.ഐ.ഒ വിജയകുമാരി അമ്മ വിവരം നിഷേധിച്ചിരിക്കുന്നത്. കോടതികളില്‍ നിരവധി ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്നും പലതും ഗുരുതരമായ  ക്രിമിനല്‍ സ്വഭാവമുള്ളതാണെന്നും എന്നാല്‍ ഇത് സംബന്ധിച്ച മേല്‍നടപടികള്‍ കാര്യക്ഷമമല്ലെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഞാന്‍ വിവരാവകാശ അപേക്ഷ നല്‍കിയത്. ഹൈക്കോടതിയുടെ അനുവാദമില്ലാതെ, കോടതികളില്‍ നടക്കുന്ന ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ വിജിലന്‍സ്  & ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് സാധിക്കുകയില്ല. എത്ര വലിയ ക്രമക്കേട് നടന്നാലും വകുപ്പ് തല അന്വേഷണത്തില്‍ ഒതുക്കുകയാണ് ഹൈക്കോടതി മിക്കവാറും ചെയ്യുന്നത്.
         ക്രമക്കേടുകളുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് പൊതുജനങ്ങള്‍ നല്‍കുന്ന വിവരാവകാശ അപേക്ഷകള്‍ മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് നിരസിക്കുകയും ചെയ്യും. നീതിയും നിയമവും നടപ്പാക്കേണ്ട കോടതി തന്നെയാണ് അത് നഗ്നമായി ലംഘിക്കുന്നത് എന്നതാണ് ഏറ്റവും ഖേദകരം. ഇതിനെതിരെ പ്രതികരിക്കാന്‍ പൊതുജനങ്ങളും അഭിഭാഷകരും മാധ്യമങ്ങളും വരെ ഭയക്കുന്നു എന്നതാണ് മറ്റൊരു സംഗതി. കോട്ടയം മുനിസിഫ് കോടതിയിലെ നിരവധി രേഖകളില്‍ ഫ്രോഡ് നടത്തി,  കോട്ടയം ബാറിലെ അഭിഭാഷകരായ അഡ്വ: കെ.പി ശ്രീകുമാര്‍,  അഡ്വ: ജി ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന്‍ കോടതിയെ കബളിപ്പിച്ച് 15 ലക്ഷം വില വരുന്ന വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഞാന്‍ ബഹു: ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്ക് പരാതി നല്‍കി രണ്ടേ കാല്‍ കൊല്ലം കഴിഞ്ഞിട്ടും, നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് 27.07.18-ല്‍ ഇപ്രകാരമൊരു ആര്‍.ടി.ഐ ഫയല്‍ ചെയ്തത്.
അപേക്ഷയുടെ പകര്‍പ്പ് താഴെ കൊടുക്കുന്നു.
-----------------------------------------------------------------------------------------------------------
FROM                                                                                     
      Mahesh Vijayan
      Attuvayil House
      SH Mount PO, Kottayam – 686006
      Mo: +91 93425 02698
      e-mail: i.mahesh.vijayan@gmail.com
TO
    State Public Information Officer
    High Court of Kerala
    Ernakulam, Kerala - 682031
    E-mail: pio.hc-ker@gov.in
Sir,
    വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ (By e-mail)
    സൂചന: (1). ഇ-ചലാന്‍ നം: KL004477846201819E
         (2).  ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്) മുന്‍പാകെ 21-05-16-ല്‍ ഞാന്‍ നല്‍കിയ പരാതി . File No. C4-44188/16

     കോട്ടയം മുനിസിഫ് കോടതിയിലെ നിരവധി രേഖകളില്‍ ഫ്രോഡ് നടത്തി,  കോട്ടയം ബാറിലെ അഭിഭാഷകരായ അഡ്വ: കെ.പി ശ്രീകുമാര്‍,  അഡ്വ: ജി ജയശങ്കര്‍ എന്നിവര്‍ ചേര്‍ന്ന്‍ കോടതിയെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് ഞാന്‍ ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കി രണ്ടേ കാല്‍ കൊല്ലം കഴിഞ്ഞിട്ടും, അന്വേഷണം നടക്കുകയാണ്, റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് എന്നാണ് ഹൈക്കോടതിയില്‍ നിന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്. IPC 420, 463, 464, 466, 471, 167, 197, 198, 202 തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ അതീവ ഗുരുതരമായ കുറ്റങ്ങളാണ് പരാതിക്കാസ്പദമായ മുനിസിഫ് കോടതിയിലെ OS 476/03  ആം നമ്പര്‍ കേസില്‍ നടന്നിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടികളില്‍ നിന്നും അന്വേഷണം സുതാര്യമല്ല, തൃപ്തികരമല്ല എന്നൊക്കെയാണ് മനസിലാക്കാന്‍ സാധിക്കുന്നത്. ഫ്രോഡ് നടത്താന്‍ കൂട്ടുനിന്ന കോടതി ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് കൊണ്ട് മാത്രം തീരുന്നതല്ല ഈ പ്രശ്നം. ഫ്രോഡ് നടത്തി അഭിഭാഷകര്‍ സ്വന്തമാക്കിയ വസ്തു തിരിച്ച് പിടിക്കുകയും തെറ്റ് തിരുത്തി, നീതി നടപ്പാക്കുകയും ചെയ്യണം. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അധികാരികളുടെ ഭാഗത്ത് നിന്നും അത്തരമൊരു നടപടി ഉണ്ടാകാത്തതും സംശയം ജനിപ്പിക്കുന്നു. ഏറ്റവും പവിത്രമെന്ന് രാജ്യത്തെ ജനങ്ങള്‍ വിശ്വസിക്കുന്ന കോടതിക്കുള്ളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. അതും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്, സംഭവിച്ചിരിക്കുന്നത്.  കോടതികളിലുള്ള ജനങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിക്കാനും നീതി നടപ്പാക്കാനും ജുഡീഷ്യറി ബാധ്യസ്ഥരാണ്. എന്നാല്‍ വിഷയത്തില്‍ സ്വീകരിച്ചിരിക്കുന്ന സുതാര്യമല്ലാത്ത നടപടിക്രമങ്ങള്‍, സംശയം ജനിപ്പിക്കുന്നവയാണ്. ആകയാല്‍, ഇത്തരം തട്ടിപ്പുകള്‍ മുന്‍പ് ഉണ്ടായിട്ടുണ്ടോ ഉണ്ടെങ്കില്‍ അന്ന് എന്ത് നിലപാടാണ് അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത് തുടങ്ങിയ വിവരങ്ങള്‍ അറിയേണ്ടിയിരിക്കുന്നു. ആകയാല്‍, പൊതുതാല്പര്യം മുന്‍നിര്‍ത്തി താഴെ പറയുന്ന രേഖകളുടേയും വിവരങ്ങളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവരാവാകാശ നിയമപ്രകാരം നല്കണമെന്നപേക്ഷിക്കുന്നു. അപേക്ഷാ ഫീസായി പത്ത് രൂപ ഇ-ചലാനായി അടച്ചത് ഹാജരാക്കുന്നു.
1. സംസ്ഥാനത്തെ വിവിധ കോടതികളില്‍ ഏതെങ്കിലും തരത്തിലുള്ള ഫ്രോഡ് / തട്ടിപ്പ് / ക്രമക്കേട് / അഴിമതി എന്നിവ നടന്നതുമായി ബന്ധപ്പെട്ട്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ലഭിച്ച പരാതികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുക.
    a. ടി പരാതികളുടെ പകര്‍പ്പ്.
    b. ടി പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്.
2. ടി പരാതികളില്‍ അന്വേഷണം തുടങ്ങിയ തീയതി.   
3. ടി പരാതികളില്‍ അന്വേഷണം പൂര്‍ത്തിയായ തീയതി
4. ടി പരാതികളില്‍ നടന്ന അന്വേഷണങ്ങളില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ വ്യക്തികളുടെ പേരും സ്ഥാനപ്പേരും വിലാസവും.
    a. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അവ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും.
5. സംസ്ഥാനത്തെ വിവിധ കോടതികളിലെ അഭിഭാഷകര്‍ക്കെതിരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ലഭിച്ച പരാതികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുക.
    a. ടി പരാതികളുടെ പകര്‍പ്പ്.
    b. ടി പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്.
    c. ആരോപണവിധേയരായ അഭിഭാഷകരുടെ പേരും സ്ഥലവും ആരോപണത്തിന്‍റെ രത്ന ചുരുക്കവും.
    d. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അവ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും.

6. സംസ്ഥാനത്തെ വിവിധ കോടതികളിലെ ജഡ്ജിമാര്‍ക്കെതിരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതിയില്‍ ലഭിച്ച പരാതികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുക.
    a. ടി പരാതികളുടെ പകര്‍പ്പ്.
    b. ടി പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്.
    c. ആരോപണവിധേയരായ ജഡ്ജിമാരുടെ പേരും കോടതിയുടെ പേരും ആരോപണത്തിന്‍റെ രത്നചുരുക്കവും.
    d. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അവ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും.
7. സംസ്ഥാനത്തെ വിവിധ കോടതികളിലെ അഭിഭാഷകര്‍ക്കെതിരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ ബാര്‍ കൌണ്‍സിലില്‍ ലഭിച്ച പരാതികളുടെ എണ്ണം വര്‍ഷം തിരിച്ച് ലഭ്യമാക്കുക.
    a. ടി പരാതികളുടെ പകര്‍പ്പ്.
    b. ടി പരാതികളിലെ അന്വേഷണ റിപ്പോര്‍ട്ടുകളുടെ പകര്‍പ്പ്.
    c. ആരോപണവിധേയരായ അഭിഭാഷകരുടെ പേരും സ്ഥലവും ആരോപണത്തിന്‍റെ രത്ന ചുരുക്കവും.
    d. കുറ്റക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും അവ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പും.
⦁    ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം  ലഭിക്കുന്നതിനുള്ള ഫീസ്‌ അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
⦁    എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
                                           എന്ന് വിശ്വസ്തതയോടെ
.                                           
കോട്ടയം                                                                                                         sd/-
27-07-2018                                                                                       Mahesh Vijayan
                                                                                                         RTI & Legal Consultant
                                                                    Aam Aadmi Party                                                                  
                                    
മറുപടി.


No comments:

Post a Comment