സൗദിയിലെ ഇന്ത്യൻ എംമ്പസി ഒരിന്ത്യാക്കാരനോട് ചെയ്ത ഈ കൊടുംക്രൂരതയുടെ കഥ ആരും അറിയാതെ പോകരുത്... ദയവായി പരമാവധി ഷെയര്‍ ചെയ്യുക.
റിയാദിലെ ഇന്ത്യൻ എംമ്പസി നല്‍കിയ കള്ളപ്പരാതിയുടെ അടിസ്ഥാനത്തില്‍ 08-07-2020-ല്‍ സൗദി പോലീസ് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്ത് അല്‍ ഹെയര്‍ ജയിലിലടച്ചു. എന്ത് കുറ്റമാണ് ഡൊമിനിക് ചെയ്തത്? ജീവിതത്തിലെ വിലപ്പെട്ട സമയം പ്രവാസി ഭാരതീയരുടെ നന്മയ്ക്കായി മാറ്റി വെച്ചതാണ് ഈ ചെറുപ്പക്കാരന്‍ ചെയ്ത കൊടിയ മഹാപരാധം.
ശ്രീ ഡൊമിനിക് കഴിഞ്ഞ 13 വർഷമായി കുടുംബസമേതം റിയാദിലാണ് താമസം. ഐ.ടി. പ്രൊഫഷണലായി ജോലി ചെയ്യുന്ന അദ്ദേഹം റിയാദ് എംബസ്സിയിൽ നടക്കുന്ന അഴിമതിക്കെതിരായി നിരവധി വര്‍ഷങ്ങളായി ഡൊമിനിക് പ്രതികരിച്ച് വരുന്നു. അതിന്റെ ഭാഗമായി നിരവധി വിവരാവകാശ അപേക്ഷകള്‍ എംബസിയില്‍ നല്‍കിയിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്ത് പല ക്രമക്കേടുകള്‍ക്കെതിരെയും ഡല്‍ഹി ഹൈക്കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്യുകയും അനുകൂല ഉത്തരവുകള്‍ നേടുകയും ചെയ്തിട്ടുണ്ട്. വിവരാവകാശികള്‍ ഫേയ്സ്ബുക്ക് ഗ്രൂപ്പില്‍ നിയമ സംശയങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കുന്ന സജീവ സാന്നിധ്യം കൂടിയാണ് ഡൊമിനിക്. പ്രവാസി ലീഗല്‍ സെല്ലിന്റെ മികച്ച വിവരാവകാശ പ്രവര്‍ത്തകനുള്ള അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
കോവിഡ് സമയത്ത് സൗദിയില്‍ കുടുങ്ങിപ്പോയവര്‍ക്ക് ഇന്ത്യയില്‍ എത്തുന്നതിനും ഭക്ഷണം പോലും കിട്ടാതെ വലയുന്നവര്‍ക്കും വേണ്ടിയും എംബസ്സിയുടെ ഇടെപടല്‍ സംബന്ധിച്ച് ഏതാനും വിവരാവകാശ അപേക്ഷകള്‍ അദ്ദേഹം നല്‍കിയിരുന്നു. ഒപ്പം എംബസ്സിയുടെ വീ
ഴ്ചകള്‍ മൂലം പ്രവാസികള്‍ കോവിഡ് കാലത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചും എംബസ്സിയിലെ അഴിമതി സംബന്ധിച്ചും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഡൊമിനിക് ഫയല്‍ ചെയ്ത ഏതാനും വിവരാവകാശ അപേക്ഷകള്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഡൊമിനികിനെതിരെ കേസ് ഫയല്‍ ചെയ്യും എന്നും 22-05-2020 അര്‍ദ്ധരാത്രിയില്‍
എംബസിയിലെ ഫോണില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ ഡൊമിനിക്കിന്‍റെ വൈഫിനെ വിളിച്ച് ഭീഷണിപ്പെടുത്തി. ഇക്കാര്യം ഡൊമിനിക് എന്നെ വാട്ട്സാപ്പിലൂടെ അറിയിച്ചിട്ടുള്ളതുമാണ്. ഭീഷണിപ്പെടുത്തിയ ഉദ്യോഗസ്ഥനെതിരെ എംബസ്സിയിൽ ഡൊമിനിക് പരാതി നല്കുകയും ഭീഷണി കോള്‍ വന്ന നമ്പരിന്റെ വിശദാംശങ്ങള്‍ തേടി എംബസിയില്‍ വിവരാവകാശ അപേക്ഷ നല്കുകയും ചെയ്തിരുന്നു. ഇത് എംബസ്സിയിലെ ഉദ്യോഗസ്ഥരെ കൂടുതല്‍ ചൊടിപ്പിച്ചു.
എംബസ്സിയിലെ അഴിമതിക്കെതിരെ അടിസ്ഥാനരഹിതമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ച് 03-06-2020-ല്‍ എംബസി ഡൊമിനിക്കിന് നോട്ടീസ് അയച്ചു. 07-06-2020 ആം തീയതിയില്‍ എംബസ്സിയില്‍ ഹാജരായി അഴിമതി സംബന്ധിച്ച തെളിവുകള്‍ കൈമാറണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും എന്നും ആ നോട്ടീസില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
ജോസ് കെ. മാണി എം.പി. അയച്ച കത്ത് |
സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ |
ഴ്ചകള്‍ മൂലം പ്രവാസികള്‍ കോവിഡ് കാലത്ത് അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ചും എംബസ്സിയിലെ അഴിമതി സംബന്ധിച്ചും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു. ഡൊമിനിക് ഫയല്‍ ചെയ്ത ഏതാനും വിവരാവകാശ അപേക്ഷകള്‍ പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ ഡൊമിനികിനെതിരെ കേസ് ഫയല്‍ ചെയ്യും എന്നും 22-05-2020 അര്‍ദ്ധരാത്രിയില്‍
എംബസിയില്‍ നിന്നും ഭീഷണി കോള്‍ വന്നത് സംബന്ധിച്ച് |
എംബസ്സിയിലെ അഴിമതിക്കെതിരെ അടിസ്ഥാനരഹിതമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടു എന്നാരോപിച്ച് 03-06-2020-ല്‍ എംബസി ഡൊമിനിക്കിന് നോട്ടീസ് അയച്ചു. 07-06-2020 ആം തീയതിയില്‍ എംബസ്സിയില്‍ ഹാജരായി അഴിമതി സംബന്ധിച്ച തെളിവുകള്‍ കൈമാറണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കും എന്നും ആ നോട്ടീസില്‍ ഭീഷണിപ്പെടുത്തിയിരുന്നു.
എന്നാല്‍ കോവിഡ് +VE ആയ ഒരാളുമായി സമ്പര്‍ക്കം വന്നതിനാല്‍ ഡൊമിനിക്കിന് റൂം ഐസൊലേഷനില്‍ പോകേണ്ടി വന്നതിനാല്‍ എംബസിയില്‍ പോകാന്‍ സാധിച്ചില്ല. തുടര്‍ന്ന്‍, ഇക്കാര്യം ഡൊമിനിക് ഇ-മെയിലില്‍ എംബസിയെ അറിയിച്ചു. താന്‍ ആരേയും ഉപദ്രവിക്കാനല്ല ഇടപെടലുകള്‍ നടത്തുന്നത് എന്നും സൗദിയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യാക്കാര്‍ക്ക് ശരിയായ രീതിയില്‍ എംബസ്സിയില്‍ നിന്നും സേവനം ലഭിക്കുന്നതിനാണ് താന്‍ പരിശ്രമിക്കുന്നതെന്നും എംബസിക്കയച്ച കത്തില്‍ ഡൊമിനിക് വ്യക്തമാക്കിയിരുന്നു.
എംബസ്സിയില്‍ നിന്നും പലവിധ ഭീഷണികള്‍ വന്നതിനാല്‍ കോവിഡ് ഐസൊലേഷന് ശേഷവും എംബസിയില്‍ നേരിട്ട് പോകുന്നത് തല്‍ക്കാലം ഒഴിവാക്കാന്‍ ഡൊമിനിക് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് അറസ്റ്റ് ഉണ്ടാകുന്നത്. ഒരുപക്ഷേ, ഡൊമിനിക് നേരിട്ട് ചെന്നിരുന്നു എങ്കില്‍ എംബസ്സി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു എന്നോ രേഖ നശിപ്പിച്ചു എന്നോ മറ്റോ കാണിച്ച് അവര്‍ കള്ളക്കേസ് ഉണ്ടാക്കിയേനെ. അത് നടക്കാതെ വന്നപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ എംബസ്സിക്ക് അപകീര്‍ത്തി ഉണ്ടാക്കി എന്ന് പറഞ്ഞു സൗദി പൊലീസില്‍ പരാതി കൊടുത്തു. അങ്ങനെ ഡൊമിനിക് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് പത്ത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലുള്ള സഫാറത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. റിയാദിലെ അല്‍ ഹെയര്‍ ജയിലിലാണ് ഡൊമിനിക് ഇപ്പോള്‍.
ഡൊമിനിക്കിന്റെ കുടുംബം കടുത്ത ആശങ്കയിലാണ്. സഹായത്തിന് പോലും ആരുമില്ലാത്ത അവസ്ഥയാണ്. എംബസ്സിയെ വെറുപ്പിക്കാതിരിക്കാന്‍ പ്രവാസി മലയാളി സംഘടനകളും വിഷയത്തില്‍ ഇടപെടുന്നില്ല അഥവാ അവര്‍ നിസ്സഹായര്‍ ആണ്. എംബസിക്ക് പരാതിയില്ലെങ്കില്‍ ഡൊമിനിക്കിന്റെ മോചനം സാധ്യമാകും എന്നാണ് സൗദി പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. പക്ഷേ, എങ്ങനേയും ഡൊമിനിക്കിനെ കുറെ നാള്‍ ജയിലില്‍ അടച്ചേ മതിയാകൂ എന്ന വാശിയില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ് എംബസിയിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍. സഹായിക്കാന്‍ മുന്നോട്ട് വരുന്നവരെയും കുടുംബാംഗങ്ങളെയും പോലും ഡൊമിനിക്ക് എന്തോ വലിയ തെറ്റ് ചെയ്തു എന്ന രീതിയില്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എംബസ്സി ഇപ്പോള്‍ ചെയ്യുന്നത്. ഡൊമിനിക്കിന്റെ മോചനത്തിന് വേണ്ടി പൊതുജനസമൂഹം കൂടെയുണ്ടാകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരും.
പ്രധാന മന്ത്രി, വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, മന്ത്രി വി. മുരളീധരന്‍, നോര്‍ക്ക തുടങ്ങിയ അധികാരികള്‍ മുന്‍പാകെ നിരവധി പരാതികള്‍ ബന്ധുക്കളും സുഹൃത്തുക്കളും നല്കി കഴിഞ്ഞു. ഡൊമിനിക്കിന്റെ മോചനം ആവശ്യപ്പെട്ട് ശ്രീ ജോസ് കെ. മാണി എം. പി. ഇടപെടുകയും റിയാദിലെ ഇന്ത്യന്‍ അംബാസഡര്‍ക്ക് കത്തയക്കുകയും ചെയ്തു. ഇതുവരേയും എംബസ്സി അനങ്ങിയിട്ടില്ല. വിവാദമായപ്പോള്‍ തങ്ങള്‍ പരാതി നല്‍കിയിട്ടില്ല എന്നും സൗദി പോലീസ് സ്വമേധയാ എടുത്ത കേസ് ആണ് എന്ന് സ്ഥാപിക്കാനും കൊണ്ട് പിടിച്ച ശ്രമമാണ് എംബസി നടത്തിക്കൊണ്ടിരിക്കുന്നത്. ശക്തമായ സമ്മര്‍ദ്ദം വിദേശകാര്യ മന്ത്രാലയത്തില്‍ ചെലുത്തിയാല്‍ മാത്രമേ ഡൊമിനിക്കിന്‍റെ മോചനം സാധ്യമാകൂ. അത്കൊണ്ട്
ഈ പോസ്റ്റ് പരമാവധി ഷെയര്‍ ചെയ്ത് സഹായിക്കണമെന്ന് ഏവരോടും അപേക്ഷിക്കുന്നു. ദയവായി ഉപേക്ഷ വിചാരിക്കരുത്. ഡൊമിനിക് ഒരു തെറ്റും ചെയ്തിട്ടില്ല.
പ്രിയ ഡൊമിനിക്, താങ്കളൊരു ധീരനായ പോരാളിയാണ്; ധീരന്മാരെ ഈ നാടിന് ഇനിയും ആവശ്യമുണ്ട്.
എംബസ്സിയില്‍ നിന്നും പലവിധ ഭീഷണികള്‍ വന്നതിനാല്‍ കോവിഡ് ഐസൊലേഷന് ശേഷവും എംബസിയില്‍ നേരിട്ട് പോകുന്നത് തല്‍ക്കാലം ഒഴിവാക്കാന്‍ ഡൊമിനിക് തീരുമാനിക്കുകയായിരുന്നു. അതിനിടെയാണ് അറസ്റ്റ് ഉണ്ടാകുന്നത്. ഒരുപക്ഷേ, ഡൊമിനിക് നേരിട്ട് ചെന്നിരുന്നു എങ്കില്‍ എംബസ്സി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു എന്നോ രേഖ നശിപ്പിച്ചു എന്നോ മറ്റോ കാണിച്ച് അവര്‍ കള്ളക്കേസ് ഉണ്ടാക്കിയേനെ. അത് നടക്കാതെ വന്നപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ എംബസ്സിക്ക് അപകീര്‍ത്തി ഉണ്ടാക്കി എന്ന് പറഞ്ഞു സൗദി പൊലീസില്‍ പരാതി കൊടുത്തു. അങ്ങനെ ഡൊമിനിക് അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ഇന്നേക്ക് പത്ത് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഡിപ്ലോമാറ്റിക് ക്വാര്‍ട്ടേഴ്‌സിലുള്ള സഫാറത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. റിയാദിലെ അല്‍ ഹെയര്‍ ജയിലിലാണ് ഡൊമിനിക് ഇപ്പോള്‍.
ഡൊമിനിക്കിന്റെ കുടുംബം കടുത്ത ആശങ്കയിലാണ്. സഹായത്തിന് പോലും ആരുമില്ലാത്ത അവസ്ഥയാണ്. എംബസ്സിയെ വെറുപ്പിക്കാതിരിക്കാന്‍ പ്രവാസി മലയാളി സംഘടനകളും വിഷയത്തില്‍ ഇടപെടുന്നില്ല അഥവാ അവര്‍ നിസ്സഹായര്‍ ആണ്. എംബസിക്ക് പരാതിയില്ലെങ്കില്‍ ഡൊമിനിക്കിന്റെ മോചനം സാധ്യമാകും എന്നാണ് സൗദി പൊലീസില്‍ നിന്നും ലഭിക്കുന്ന വിവരം. പക്ഷേ, എങ്ങനേയും ഡൊമിനിക്കിനെ കുറെ നാള്‍ ജയിലില്‍ അടച്ചേ മതിയാകൂ എന്ന വാശിയില്‍ വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണ് എംബസിയിലെ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥര്‍. സഹായിക്കാന്‍ മുന്നോട്ട് വരുന്നവരെയും കുടുംബാംഗങ്ങളെയും പോലും ഡൊമിനിക്ക് എന്തോ വലിയ തെറ്റ് ചെയ്തു എന്ന രീതിയില്‍ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുകയാണ് എംബസ്സി ഇപ്പോള്‍ ചെയ്യുന്നത്. ഡൊമിനിക്കിന്റെ മോചനത്തിന് വേണ്ടി പൊതുജനസമൂഹം കൂടെയുണ്ടാകും എന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഉറ്റവരും ഉടയവരും.
പ്രധാനമന്ത്രിക്ക് നല്‍കിയ പരാതി |
നോര്‍ക്കയ്ക്ക് നല്‍കിയ പരാതി |
പ്രിയ ഡൊമിനിക്, താങ്കളൊരു ധീരനായ പോരാളിയാണ്; ധീരന്മാരെ ഈ നാടിന് ഇനിയും ആവശ്യമുണ്ട്.
DOMINIC SIMON
Passport Number : R8045777
സൗദിയിലെ വിലാസം
P.O. Box 40051
Riyadh 11499
നാട്ടിലെ വിലാസം
S / o Claramma Simon
Puthenpurayil, Vallichira P.O, Palakkattumala
Pala, Kottayam
മഹേഷ് വിജയന്‍ - 9342502698 (മൊബൈല്‍), 9497695596 (വാട്ട്സാപ്പ്).
ഇ-മെയില്‍: i.mahesh.vijayan@gmail.com
#JusticeForDominicSimon
#ShameOnIndianEmbassy
ഞാന്‍ മുഖ്യമന്ത്രിക്ക് നല്കിയ പരാതിക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
ഡൊമിനിക്കിന്റെ പ്രധാന ഇടപെടലുകള്‍
ഡെക്കാന്‍ ഹെറാള്‍ഡില്‍ വന്ന വാര്‍ത്ത |
http://rtidata.com/phpbb/viewforum.php?f=11
ഡൊമിനിക് ഫയല്‍ ചെയ്ത വിവരാവകാശ അപേക്ഷകള്‍ കാണാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
http://rtidata.com/phpbb/viewforum.php?f=29
ഡൊമിനിക്ക് അടുത്തിടെ ചെയ്ത ട്വീറ്റുകള്‍
അക്കൌണ്ട് ലിങ്ക് https://twitter.com/dominic_iips
Hh
ReplyDeleteRTI
ReplyDeleteNosphwifi
ReplyDelete