Thursday, 16 July 2020

എംബസിയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്ത വിവരാവകാശ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി സൗദിയിലെ ജയിലിൽ അടച്ചത് സംബന്ധിച്ച പരാതി.

ബഹു: കേരള മുഖ്യമന്ത്രി മുന്‍പാകെ ബോധിപ്പിക്കുന്ന സങ്കട ഹര്‍ജി

വിഷയം:  റിയാദ് എംബസിയിലെ ക്രമക്കേടുകൾ ചോദ്യം ചെയ്ത വിവരാവകാശ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കി സൗദിയിലെ ജയിലിൽ അടച്ചത് സംബന്ധിച്ച പരാതി.

ഹര്‍ജിക്കാരന്‍:

    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com  
    mo: +91 93425 02698

                 ടി ഹര്‍ജിക്കാരന്‍ ബോധിപ്പിക്കുന്നത്

1.  റിയാദിലെ ഇന്ത്യന്‍ എംബസ്സിയിലെ അഴിമതിയും ക്രമക്കേടും സംബന്ധിച്ച്  സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ഇട്ടതിന് കോട്ടയം സ്വദേശിയായ ശ്രീ ഡൊമിനിക് സൈമണ്‍ എന്ന വിവരാവകാശ പ്രവര്‍ത്തകനെ ഇന്ത്യന്‍ എംബസി സൗദി പൊലീസില്‍ കള്ളപ്പരാതി നല്‍കി അറസ്റ്റ് ചെയ്ത്, റിയാദിലെ Al Hair ജയിലില്‍ അടച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് എംബസി ശ്രീ ഡൊമിനികിന് നല്‍കിയ നോട്ടീസിന്‍റെ പകര്‍പ്പും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച് ഡൊമിനിക്  ഒന്നര മാസം മുന്‍പ് എനിക്കയച്ച വാട്ട്സാപ്പ് സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടും ഇതോടൊപ്പം ഹാജരാക്കുന്നു.

2. ഇന്ത്യന്‍ എംബസ്സി നല്‍കിയ പരാതിയിലെ ഉള്ളടക്കം എന്താണ് എന്ന് വ്യക്തമല്ല.  ഐ.ടി. പ്രൊഫഷണല്‍ കൂടിയായ ശ്രീ ഡൊമിനിക് പ്രവാസികളുടെ ക്ഷേമത്തിനായി വിവരാവകാശ നിയമം ആയുധമാക്കി വളരെ നിസ്വാര്‍ത്ഥമായ സേവനം  നടത്തുന്ന വ്യക്തിയാണ്. അദ്ദേഹം നടത്തിയിട്ടുള്ള നിരവധി വിവരാവകാശ ഇടപെടലുകള്‍ ചുവടെയുള്ള ലിങ്കില്‍ പോയാല്‍ അറിയാന്‍ സാധിക്കും.  http://rtidata.com/phpbb/viewforum.php?f=29
3. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിപ്പോയ ഇന്ത്യക്കാരെ ICWF ഉപയോഗിച്ച് നാട്ടില്‍ എത്തിക്കാനും സ്തുത്യര്‍ഹമായ ഇടപെടലുകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ആ ഇടപെടലുകള്‍ മിക്കപ്പോഴും ഇന്ത്യന്‍ എംബസ്സിക്ക് തലവേദന ആയി മാറിയതിനെ തുടര്‍ന്നാണ്‌ ഡൊമിനിക് എംബസ്സിയുടെ കണ്ണിലെ കരടായി മാറിയത്.  കുറ്റസമ്മത്തിന് വിസമ്മതിച്ചപ്പോള്‍ ഡൊമിനികിന് ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്‍റെ ജീവന്‍ തന്നെ അപകടത്തിലാണ്.

4. ആകയാല്‍ സമക്ഷത്ത് നിന്നും ദയവുണ്ടായി എത്രയും വേഗം ശ്രീ ഡൊമിനികിന്‍റെ മോചനത്തിന് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.



                എന്ന് വിശ്വസ്തതയോടെ
                                                                                             sd/-             
സ്ഥലം: കോട്ടയം
തീയതി: 16-07-2020                                                                          Mahesh Vijayan
                                                                           RTI & Human Rights Activist                                                                               
Enclosure(s):
1. എംബസ്സിയുടെ നോട്ടീസ്
2. വാട്ട്സാപ്പ് സന്ദേശത്തിന്‍റെ സ്ക്രീന്‍ഷോട്ട്.

Copy To:

1. Norka







2 comments:

  1. Pravasi organizations can effectively involve in this event and do the best for the early release of him from jail.

    ReplyDelete