വിവരാവകാശികള്‍ കൂട്ടായ്മയുടെ
ചാരിറ്റബിള്‍ ട്രസ്റ്റ് ആധാരം (ഡ്രാഫ്റ്റ് വെര്‍ഷന്‍ 1.0)
ഭരണഘടന
അദ്ധ്യായം I - ആമുഖം
എല്ലാ ഇന്ത്യന്‍ പൗരന്‍മാരുടേയും ക്ഷേമത്തിനും രാജ്യത്ത് നിന്നും അഴിമതി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ഭരണരംഗത്ത് സുതാര്യത, അക്കൌണ്ടബിലിറ്റി, ജനകീയ പങ്കാളിത്തം, ഡിജിറ്റലൈസേഷന്‍ എന്നിവ നടപ്പില്‍ വരുത്തുന്നതിനും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവരാവകാശ നിയമത്തിന് ഊന്നല്‍ നല്കിക്കൊണ്ട് .........................................................ഒരു ട്രസ്റ്റ് ഉണ്ടാക്കുവാനായി തീരുമാനിക്കുകയും ആയതിന്‍റെ ഉദ്ദേശ്യവും, നിയമാവലിയും ഇതിനാല്‍ രേഖപ്പെടുത്തുന്നു.
1. ട്രസ്റ്റിന്റെ പേര്
ഈ ട്രസ്റ്റിന്റെ പേര് ................................... എന്നായിരിക്കും.
2. ട്രസ്റ്റിന്റെ വിലാസം
സെക്രട്ടറി
...........
3. രജിസ്റ്റേര്‍ഡ് ആഫീസ്
ടി ട്രസ്റ്റിന്റെ ആഫീസ് .................... ജില്ലയിലെ ................... താലൂക്കിൽ ......................... പഞ്ചായത്തിന്‍റെ / നഗരസഭയുടെ പ്രവർത്തന പരിധിക്കുള്ളിലായിരിക്കും. സ്വന്തമായി കെട്ടിടം ഉണ്ടാകുന്നതുവരെ സെക്രട്ടറിയുടെ വസതിയായിരിക്കും ട്രസ്റ്റിന്റെ ആഫീസ്.
4. ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങൾ:
ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങൾ ഇന്‍ഡ്യയിലും, കേന്ദ്രഭരണ പ്രദേശങ്ങളിലും മാത്രമേ പാടുള്ളൂ. വിദേശ രാജ്യങ്ങളില്‍ ട്രസ്റ്റിന്‍റെ പ്രവര്‍ത്തനങ്ങൾ പാടില്ല.
അദ്ധ്യായം II - നിർവചനങ്ങൾ
5. നിർവചനങ്ങൾ
1. ട്രസ്റ്റ് അഥവാ ...................... എന്നാൽ ഇതിൽ ഉൾപ്പെട്ടിട്ടുള്ള അംഗങ്ങളുടെ കൂട്ടായ്മ എന്ന്‍ അർത്ഥമാകുന്നു.
2. അംഗം അഥവാ ട്രസ്റ്റി എന്നാൽ ട്രസ്റ്റിന്റെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവേശിക്കപ്പെട്ടിരിക്കേ വരിപ്പണം കൊടുത്തിരിക്കുകയോ അതിലെ അംഗങ്ങളുടെ റോളിലോ ലിസ്റ്റിലോ ഉള്‍പ്പെട്ടിരിക്കുകയോ ചെയ്യുകയും ആ നിയമാവലിയോ ചട്ടങ്ങളോ അനുസരിച്ച് രാജിവെക്കാതിരിക്കുകയും ചെയ്യുന്ന ആൾ എന്ന് അർത്ഥമാകുന്നു.
3. എന്നാല്‍ ട്രസ്റ്റിന്‍റെ ആജീവനാന്തകാല അംഗങ്ങളില്‍ നിന്നും ആജീവനാന്തകാല അംഗങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി എന്ന് അർത്ഥമാകുന്നു.
4. എക്സിക്യുട്ടീവ് കമ്മിറ്റി (ഭരണസമിതി) എന്നതിന് ട്രസ്റ്റിന്റെ ചട്ടങ്ങളും റെഗുലേഷനുകളും മുഖേന ഭരണമേൽപ്പിക്കപ്പെട്ട ഭരണകർത്താക്കൾ, കമ്മിറ്റി, കൌണ്‍സിൽ, ഡയറക്ടർമാർ അഥവാ ഭരണസമിതി എന്ന് അർത്ഥമാകുന്നു.
5. വർഷം എന്നാൽ ഓരോ വർഷവും ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയുള്ള കാലം എന്ന് അർത്ഥമാകുന്നു.
6. വിവരം - വിവരാവകാശ നിയമം 2005-ലെ നിര്‍വചനം
7. സെക്രട്ടറി - ട്രസ്റ്റിന്റെ ജനറല്‍ സെക്രട്ടറി.
8. അച്ചടക്കസമിതി -
അദ്ധ്യായം II - ഉദ്ദേശലക്ഷ്യങ്ങൾ
6. ഉദ്ദേശ്യങ്ങൾ, ലക്ഷ്യങ്ങൾ
1. വിവരാവകാശ നിയമത്തിന്റെ എല്ലാ ഉദ്ദേശലക്ഷ്യങ്ങളും ട്രസ്റ്റിന്റേയും ഉദ്ദേശലക്ഷ്യങ്ങൾ ആയിരിക്കുന്നതാണ്.
2. വിവരാവകാശ നിയമം ദുര്‍ബലപ്പെടുത്താതെ സംരക്ഷിക്കുന്നതിനും നിയമം ഫലപ്രദമായി നടപ്പിലാക്കി ഭരണ സുതാര്യത, അഴിമതി നിര്‍മ്മാര്‍ജ്ജനം എന്നിവ ഉറപ്പ് വരുത്തുന്നതിനും നിയമം ജനകീയമാക്കുന്നതിനും ആവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക.
3. ട്രസ്റ്റിന്റെ ഏതൊരംഗത്തിനോ ഏതെങ്കിലും വിവരാവകാശ പ്രവര്‍ത്തകനോ എതിരായ ആക്രമണങ്ങള്‍, ഭീഷണികള്‍, ഒറ്റപ്പെടുത്തലുകള്‍, പൊതുതാല്പര്യം മുന്‍നിര്‍ത്തിയുള്ള വിഷയങ്ങളിലെ ഇടപെടലുകള്‍ മൂലമുണ്ടാകുന്ന കേസുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ നീതിയുടെ താല്പര്യം സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുക.
4. സര്‍ക്കാര്‍ സേവനങ്ങള്‍ യഥാസമയവും യഥാരീതിയിലും പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുക, അതിനാവശ്യമായ സഹായം ജനങ്ങള്‍ക്ക് നല്‍കുക, സേവനങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക.
5. വിവരാവകാശ നിയമം വഴിയോ മറ്റ് നിയമപ്രകാരമോ ലഭിക്കുന്ന വിവരങ്ങള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, സുപ്രധാന വിധികള്‍, തുടങ്ങി ട്രസ്റ്റിന്റെ ഉദ്ദേശ ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട അറിവുകള്‍ എളുപ്പത്തില്‍ ജനങ്ങളില്‍ എത്തിക്കുക.
6. പൊതുജനങ്ങളുടേയും വിദേശ ഇന്ത്യാക്കാരുടേയും വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ നിയമ സഹായം നല്കുക.
7. ട്രസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടുന്നതിനാവശ്യമായ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും വ്യവഹാരങ്ങള്‍ ഉള്‍പ്പടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുക.
8. പരിസ്ഥിതി സംരക്ഷണം, പരിസ്ഥിതി സൗഹാര്‍ദ്ദ വികസനം എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുക.
9. ട്രസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സാമൂഹ്യ ഇടപെടലുകള്‍ നടത്തുന്ന അംഗങ്ങളേയും അതുപോലെ വിവിധ തുറയില്‍ നിന്നുള്ള മറ്റ് വ്യക്തികളേയും പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്യുക.
10. വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കുക. സർക്കാരിന്റേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും മറ്റു സർക്കാർ ഏജൻസികളുടെയും ആഭിമുഖ്യത്തിൽ നടക്കുന്ന വികസനപ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുക.
11. ട്രസ്റ്റിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനായി യുക്തവും ന്യായവും നീതീകരിക്കാവുന്നതുമായ എല്ലാ പ്രവർത്തനങ്ങളും നടത്തുക.
12. അംഗങ്ങൾക്ക് പൊതുതാല്പര്യമുള്ള കാര്യങ്ങൾ ചെയ്യുന്നതിലേയ്ക്കായി സമാനചിന്താഗതിക്കാരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുക. പൊതുവായ വിഷയങ്ങളില്‍ ആവശ്യമുള്ള പക്ഷം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന സമാന സ്വഭാവമുള്ള സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക
13. വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍, സന്നദ്ധസംഘടനകള്‍, മാധ്യമ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങിയവരുമായി യോജിച്ചോ ഒറ്റയ്ക്കോ ഏതൊരു തരത്തിലുമുള്ള രക്ഷാദൗത്യങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാവുക.
14. കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്ന പൌരന്മാര്‍ എന്നിവരുടെ ക്ഷേമത്തിനായും അവരുടെ ശാക്തീകരണത്തിനും അവകാശ സംരക്ഷണത്തിനായും പ്രവര്‍ത്തിക്കുക.
15. മനുഷ്യാവകാശങ്ങളും മൌലികാവകാശങ്ങളും സംരക്ഷിക്കുന്നതിനായി നിലകൊള്ളുക.
16. ട്രസ്റ്റിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളുടെ സാക്ഷാത്ക്കാരത്തിനായി അംഗത്വഫീസ്, സംഭാവനകൾ, സഹായധനം, വരിസംഖ്യ മുതലായവ ഉൾപ്പടെ യുക്തവും ന്യായവുമായ മാർഗ്ഗങ്ങളിൽ കൂടി ധനം സമ്പാദിക്കുക.
17. ട്രസ്റ്റിന്റെ ക്ഷേമപ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിന്റേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും മറ്റ് ഏജൻസികളുടേയും സഹായം ലഭ്യമാക്കുക.
18. ട്രസ്റ്റിന്റെ പേരിൽ വസ്തുക്കൾ സമ്പാദിക്കുകയും കെട്ടിടങ്ങൾ നിര്‍മ്മിക്കുകയും അവ സംരക്ഷിച്ച് പൊതുവായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുക.
19. ട്രസ്റ്റിന്റെ ഫേയ്സ്ബുക്ക് ഗ്രൂപ്പായ വിവരാവകാശികള്‍ സജീവമായി മുന്നോട്ട് കൊണ്ടുപോവുക.
20. വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും സര്‍ക്കാരേതര വകുപ്പുകളേയും പൊതുമേഖലാ സ്ഥാപനങ്ങളേയും സര്‍ക്കാരിന് കീഴിലോ സര്‍ക്കാരിന്റെ നിയന്ത്രണത്തിലോ ഉള്ള വിവിധ സ്ഥാപനങ്ങളേയും സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളേയും സോഷ്യല്‍ ഓഡിറ്റിംഗിന് വിധേയമാക്കുക.
21. മറ്റു ധാർമ്മിക ക്ഷേമപ്രവർത്തനങ്ങളിലും ഏർപ്പെടുക.
22. വിദേശ ഇന്ത്യാക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുക.
23. സൈനികരുടെ കുടുംങ്ങള്‍ക്ക് ആവശ്യമായ എല്ലാവിധ നിയമസഹായങ്ങളും മുന്‍ഗണനയോടെ ചെയ്ത് കൊടുക്കുക.
7. ട്രസ്റ്റിന്‍റെ പ്രയോജനം
ലാഭേച്ഛ കൂടാതെ വര്‍ണ്ണ, വര്‍ഗ്ഗ, ജാതി, ലിംഗ, രാഷ്ട്രീയ ഭേദമില്ലാതെ എല്ലാ പേര്‍ക്കും ഗുണപരമായ സേവനം.
അദ്ധ്യായം III - ട്രസ്റ്റിന്‍റെ നടപടിക്രമങ്ങൾ
8. ചട്ടങ്ങളുടേയും നടപടികളുടേയും രൂപീകരണം
ട്രസ്റ്റിന്റെ ശരിയായ പ്രവര്‍ത്തനത്തിനും ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനും താഴെ പറയുന്ന ചട്ടങ്ങളും നടപടിക്രമങ്ങളും ട്രസ്റ്റിന് വേണ്ടി ഉണ്ടാക്കുന്നതിന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
1. ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, കാലാവധി മുതലായവ.
2. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളുടെ അധികാരങ്ങള്‍
3. യോഗം, യോഗനടപടികള്‍, കോറം, വോട്ടിംഗ്, നോട്ടീസ് മുതലായവ.
4. ട്രസ്റ്റിന് വേണ്ടി ട്രസ്റ്റ് അംഗങ്ങള്‍ അല്ലാത്തവരെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന കമ്മിറ്റികള്‍, അവയുടെ അധികാരങ്ങള്‍.
5. ട്രസ്റ്റിന് കീഴില്‍ വരുന്ന സ്ഥാപനങ്ങള്‍, അവയുടെ പ്രവര്‍ത്തന ചട്ടങ്ങള്‍.
6. ട്രസ്റ്റിന് വേണ്ടി നിയമിക്കപ്പെടുന്ന ജീവനക്കാരുടെ അധികാരങ്ങളും അവകാശങ്ങളും.
7. ഓണററി, എക്സ്-ഒഫിഷ്യോ അംഗങ്ങളുടെ തിരഞ്ഞെടുപ്പ്, കാലാവധി, അംഗത്വം പുതുക്കല്‍ മുതലായവ.
7. ട്രസ്റ്റ് തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ അംഗങ്ങളുടെ അധികാരങ്ങളും ചുമതലകളും, ട്രസ്റ്റ് മുന്നോട്ട് പോകുന്നതിന് തടസ്സം വന്നാല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍.
8. വിഷമതകള്‍ നീക്കാനുള്ള അധികാരം
അദ്ധ്യായം IV - അംഗത്വം സംബന്ധിച്ച സാമാന്യ വ്യവസ്ഥകള്‍
9. അംഗത്വം (Membership)
ട്രസ്റ്റിലെ അംഗങ്ങളെ താഴെ പറയുന്ന വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു.
1. ആജീവനാന്തകാല അംഗങ്ങള്‍ (Life Member)
a. നിശ്ചിത യോഗ്യതയുള്ള ഏതൊരാളെയും ആജീവനാന്തകാല അംഗമായി ട്രസ്റ്റിന് തിരഞ്ഞെടുക്കാവുന്നതാണ്
2. ഓണററി അംഗത്വം (Honorary Member )
a. നിശ്ചിത യോഗ്യതയുള്ള ഏതൊരാളെയും ഒരു നിശ്ചിത കാലയളവിലേക്ക് യാതൊരുവിധ ഫീസും ഇല്ലാതെ ഓണററി അംഗമായി ട്രസ്റ്റിന് തിരഞ്ഞെടുക്കാവുന്നതാണ്.
3. Ex-officio Annual Members
a. സംസ്ഥാന സര്‍ക്കാരിലേയോ കേന്ദ്ര സര്‍ക്കാരിലേയോ സ്ഥാപനങ്ങളിലെയോ കമ്പനികളിലേയോ പ്രത്യേക സ്ഥാനങ്ങള്‍ വഹിക്കുന്നവരെ യാതൊരുവിധ ഫീസും ഇല്ലാതെ എക്സ്-ഒഫിഷ്യോ അംഗമായി ട്രസ്റ്റിന് തിരഞ്ഞെടുക്കാവുന്നതാണ്.
4. നാമ നിര്‍ദ്ദേശത്തിലൂടെ അംഗങ്ങളെ ചേര്‍ക്കാനും അംഗത്വം പുതുക്കാനുമുള്ള അധികാരം അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്.
5. ഏതെങ്കിലും അംഗം ചുമതല എടുക്കാതിരിക്കുകയോ അംഗത്വം ഇല്ലാതാകുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്യുന്ന പക്ഷം പകരം അംഗത്തെ തിരഞ്ഞെടുക്കേണ്ടേതാണ്.
6. എത്ര ഓണററി അംഗങ്ങളെ വേണമെങ്കിലും ട്രസ്റ്റില്‍ ചേര്‍ക്കാവുന്നതാണ് എന്നാല്‍ ഓണററി അംഗങ്ങളുടെ കുറഞ്ഞ എണ്ണം ആജീവനാന്തകാല അംഗങ്ങളുടെ എണ്ണത്തേക്കാള്‍ കൂടുതലായിരിക്കണം. ഏതെങ്കിലും കാരണവശാല്‍ ഓണററി അംഗങ്ങളുടെ എണ്ണം ടി ആജീവനാന്തകാല അംഗങ്ങളുടെ എണ്ണത്തേക്കാള്‍ കുറവ് വന്നാല്‍, ................... മാസത്തിനകം ടി കുറവ് നികത്തേണ്ടണ്ടതാണ്.
7. എല്ലാ ഓണററി, എക്സ്-ഒഫിഷ്യോ അംഗങ്ങളുടേയും കാലാവധി എക്സിക്യുട്ടീവ് കമ്മിറ്റിയുടെ കാലാവധി തീരുന്നതോടെ തീരുന്നതാണ്. അതിന് കുറഞ്ഞത് ................ മാസം മുന്‍പായി, നിലവിലെ അംഗങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി പുതിയ ഓണററി, എക്സ്-ഒഫിഷ്യോ അംഗങ്ങളെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നാമനിര്‍ദ്ദേശം ചെയ്യേണ്ടതാണ്.
8. വാര്‍ഷിക പൊതുയോഗത്തിന് മുന്‍പായി പുതിയ ഓണററി അംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യേണ്ടതും നിലവിലെ ഓണററി അംഗങ്ങളുടെ കാലാവധി കഴിഞ്ഞ് ............. ദിവസത്തിനകം ഓണററി അംഗങ്ങള്‍ ചുമതല ഏല്‍ക്കേണ്ടതുമാണ്.
9. ട്രസ്റ്റിലെ എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
10. ട്രസ്റ്റികളുടെ യോഗ്യതകള്‍:
1. ട്രസ്റ്റി ........................................................ യോഗ്യതയുള്ളവരായിരിക്കണം.
2. .......................
3. ...............................
11. അംഗത്വം ഇല്ലാതാകല്‍
താഴെ പറയുന്ന കാരണങ്ങളാല്‍ ട്രസ്റ്റിലെ അംഗത്വം നഷ്ടപ്പെടുന്നതാണ്.
1. ഏതൊരംഗത്തിനും അംഗത്വം സ്വമേധയാ രേഖാമൂലം രാജി വെയ്ക്കാവുന്നതാണ്. എന്നാൽ എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിനു വിധേയമായി മാത്രമേ അത് നടപ്പിൽ വരികയുള്ളൂ. സംഘടനയ്ക്ക് ഏതെങ്കിലും തരത്തിലുള്ള കുടിശ്ശികകളോ ബാധ്യതകളോ ടി അംഗം വരുത്തിയിട്ടുണ്ടെങ്കിൽ അപ്രകാരമുള്ള അംഗങ്ങളുടെ രാജി അംഗീകരിക്കാതെ, ടി ബാധ്യതകൾ തീർപ്പാക്കുന്നതുവരെ തടഞ്ഞു വെയ്ക്കുന്നതിനും എക്സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ് .
2. മരണം സംഭവിക്കുകയോ സ്ഥിരബുദ്ധി നഷ്ടപ്പെടുകയോ പാപ്പരാവുകയോ ചെയ്യുക.
3. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുക. //TODO: Need updation
12. ആജീവനാന്ത അംഗത്വം നീക്കം ചെയ്യല്‍
1. ട്രസ്റ്റിന്റെ നിബന്ധനകള്‍ക്കും നയത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുക, ട്രസ്റ്റിന്റെ സല്‍പേരിനും യശസ്സിനും വിരുദ്ധമായി പ്രവര്‍ത്തിക്കുക, അംഗങ്ങള്‍ക്കിടയില്‍ ജാതി-മത-രാഷ്ട്രീയ-വിഭാഗീയ ചിന്തകള്‍ വളര്‍ത്തുക, സാമ്പത്തിക ക്രമക്കേട് എന്നിവ ബോധ്യപ്പെട്ടാല്‍ ഈ വകുപ്പിന്റെ ഉപവകുപ്പുകളില്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിച്ച് പ്രസ്തുത ആജീവനാന്ത അംഗത്തിന്റെ അംഗത്വം റദ്ദാക്കാന്‍ ആജീവനാന്ത അംഗങ്ങള്‍ മാത്രമടങ്ങിയ അച്ചടക്കസമിതിയ്ക്ക് അധികാരം ഉണ്ടായിരിക്കുന്നതാണ്.
2. ടി അംഗത്തിന്റെ അംഗത്വം റദ്ദാക്കാന്‍ മതിയായ കാരണം ഉണ്ടെന്ന് അച്ചടക്ക സമിതിയ്ക്ക് തോന്നുന്ന പക്ഷം ടി അംഗത്തിന് സെക്രട്ടറി രേഖാമൂലം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടതും 30 ദിവസത്തിനകം അംഗം സമാധാനം നല്കാതിരിക്കുകയോ, നല്‍കിയ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്യുന്ന പക്ഷം പ്രസ്തുത അംഗത്തെ നേരില്‍ കേള്‍ക്കാന്‍ ഒരു അവസരം നല്‍കിയശേഷം ................. അംഗങ്ങളുടെ പിന്തുണയോടെ അച്ചടക്കസമിതിയ്ക്ക് ടി അംഗത്തെ അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യാവുന്നതും ആ വിവരം ടി അംഗത്തെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.
3. അച്ചടക്കസമിതിയുടെ തീരുമാനത്തില്‍ അംഗത്തിന് ആക്ഷേപമുള്ള പക്ഷം, തീരുമാനം ലഭിച്ച് 90 ദിവസത്തിനകം പൊതുയോഗത്തില്‍ അപ്പീല്‍ സമര്‍പ്പിക്കാവുന്നതും ആയത് സംബന്ധിച്ച് പൊതുയോഗ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്. എന്നാല്‍, പൊതുയോഗ അറിയിപ്പ് അംഗങ്ങളെ അറിയിച്ച് തുടങ്ങിയ ശേഷം ലഭിക്കുന്ന അപ്പീലുകള്‍ അതിന് ശേഷമുള്ള പൊതുയോഗത്തിലോ വിശേഷാല്‍ പൊതുയോഗത്തിലോ മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ.
13. ഓണററി അംഗത്വം നീക്കം ചെയ്യല്‍
1. ട്രസ്റ്റിന്റെ നിബന്ധനകള്‍ക്കും നയത്തിനും വിരുദ്ധമായി പ്രവര്‍ത്തിക്കുക, ട്രസ്റ്റിന്റെ സല്‍പേരിനും യശസ്സിനും വിരുദ്ധമായി പ്രവര്‍ത്തിക്കുക, അംഗങ്ങള്‍ക്കിടയില്‍ ജാതി-മത-രാഷ്ട്രീയ-വിഭാഗീയ ചിന്തകള്‍ വളര്‍ത്തുക, സാമ്പത്തിക ക്രമക്കേട് എന്നിവ ബോധ്യപ്പെട്ടാല്‍ ഈ വകുപ്പിന്റെ ഉപവകുപ്പുകളില്‍ പറയുന്ന നടപടിക്രമങ്ങള്‍ പാലിച്ച് പ്രസ്തുത അംഗത്തിന്റെ അംഗത്വം റദ്ദാക്കാന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് അധികാരം ഉണ്ടായിരിക്കും.
3. ടി അംഗത്തിന്റെ അംഗത്വം റദ്ദാക്കാന്‍ മതിയായ കാരണം ഉണ്ടെന്ന് എക്സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് തോന്നുന്ന പക്ഷം ടി അംഗത്തിന് സെക്രട്ടറി രേഖാമൂലം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കേണ്ടതും പതിനഞ്ച് ദിവസത്തിനകം അംഗം സമാധാനം നല്കാതിരിക്കുകയോ, നല്‍കിയ മറുപടി തൃപ്തികരമല്ലാതിരിക്കുകയോ ചെയ്യുന്ന പക്ഷം എക്സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യാവുന്നതും ആ വിവരം ടി അംഗത്തെ രേഖാമൂലം അറിയിക്കേണ്ടതുമാണ്.
3. പ്രസ്തുത നടപടിയില്‍ അംഗത്തിന് ആക്ഷേപമുള്ള പക്ഷം, ആയത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനകം അച്ചടക്കസമിതി മുന്‍പാകെ ഒന്നാം അപ്പീല്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ടായിരിക്കുന്നതും അപ്പീല്‍വാദിയെ നേരില്‍ കേള്‍ക്കാന്‍ ഒരു അവസരം നല്‍കേണ്ടതും പരമാവധി ഒരു മാസത്തിനകം അച്ചടക്കസമിതി അപ്പീലില്‍ തീരുമാനം എടുക്കേണ്ടതുമാണ്. മതിയായ കാരണം ഉണ്ടെന്ന് സമിതിക്ക് ബോധ്യപ്പെടുന്ന പക്ഷം 30 ദിവസത്തിന് ശേഷം ലഭിക്കുന്ന അപ്പീലും പരിഗണിക്കാവുന്നതാണ്.
4. ഒന്നാം അപ്പീലിലെ തീരുമാനത്തില്‍ അംഗത്തിന് ആക്ഷേപമുള്ള പക്ഷം, അപ്പീല്‍ തീരുമാനം ലഭിച്ച് 90 ദിവസത്തിനകം പൊതുയോഗത്തില്‍ രണ്ടാം അപ്പീല്‍ സമര്‍പ്പിക്കാവുന്നതും ആയത് സംബന്ധിച്ച് പൊതുയോഗ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്. എന്നാല്‍, പൊതുയോഗ അറിയിപ്പ് അംഗങ്ങളെ അറിയിച്ച് തുടങ്ങിയ ശേഷം ലഭിക്കുന്ന അപ്പീലുകള്‍ അതിന് ശേഷമുള്ള പൊതുയോഗത്തിലോ വിശേഷാല്‍ പൊതുയോഗത്തിലോ മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ.
5. സസ്പെന്‍ഷന്‍
ഏതെങ്കിലും അംഗം സാമ്പത്തിക ക്രമക്കേട് നടത്തി .................... കുറയാത്ത തുക അന്യായമായി ട്രസ്റ്റിന് നഷ്ടമുണ്ടാക്കിയതായി വ്യക്തമായ തെളിവ് ലഭിക്കുന്ന പക്ഷം ടിയാനെ സെക്രട്ടറിക്ക് അടിയന്തിരമായി സസ്പെന്‍ഡ് ചെയ്യാവുന്നതാണ്.
14. അംഗത്തിന്റെ അവകാശങ്ങള്‍
1. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുക.
2. പൊതുയോഗത്തില്‍ പങ്കെടുക്കുകയും ആവശ്യമാകുന്ന പക്ഷം വോട്ട് രേഖപ്പെടുത്തുകയും ചെയ്യുക.
3. എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കുക; തെരഞ്ഞെടുക്കപ്പെടുന്ന പക്ഷം ഭരണസമിതി അംഗമായി പ്രവര്‍ത്തിക്കുക.
4. ട്രസ്റ്റിന്റെ നിയമാവലി, ചട്ടങ്ങള്‍, വാര്‍ഷിക റിപ്പോര്‍ട്ട്, വാര്‍ഷിക വരവ് ചെലവ് കണക്കുകള്‍ എന്നിവയുടെ പകര്‍പ്പ് ലഭിക്കുന്നതിനും രേഖകള്‍ പരിശോധിക്കുന്നതിനും.
5. ട്രസ്റ്റിന്റെ യശസ്സിനും സല്‍പ്പേരിനും വേണ്ടി പ്രവര്‍ത്തിക്കുക.
15. അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും യോഗങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള അവകാശം
ഏതൊരു അംഗത്തിനും പൊതുജനങ്ങള്‍ക്കും സെക്രട്ടറിയുടെ അല്ലെങ്കില്‍ അതാത് യോഗത്തിന്റെ കണ്‍വീനറുടെ മുന്‍കൂര്‍ അനുവാദത്തോടെ ഭരണസമിതി യോഗങ്ങളോ പൊതുയോഗമോ ഉപകമ്മിറ്റി യോഗങ്ങളോ നിരീക്ഷിക്കാനുള്ള അവകാശം. അതേ സമയം, ഏതെങ്കിലും ഒരു അംഗത്തിനെതിരായ പരാതികളോ ആക്ഷേപങ്ങളോ അച്ചടക്കസമിതിയുമായി ബന്ധപ്പെട്ടതോ ഏതെങ്കിലും വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടതോ ട്രസ്റ്റിന് രഹസ്യമായോ പരസ്പര വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ഒരു വിവരം സംബന്ധിച്ചോ നടക്കുന്ന യോഗത്തില്‍ പുറമേ നിന്നുള്ള അംഗങ്ങളെ ഭാഗികമായോ പൂര്‍ണമായോ സെക്രട്ടറിക്ക് അല്ലെങ്കില്‍ അതാത് യോഗത്തിന്റെ കണ്‍വീനര്‍ക്ക് വിലക്കാവുന്നതാണ്.
അദ്ധ്യായം - V ഭരണ സംവിധാനം
16. പൊതുവായ കാര്യങ്ങള്‍
1. ട്രസ്റ്റിന്റെ ഭരണനിർവ്വഹണത്തിനായി പുതിയ എക്സിക്യുട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുക്കേണ്ട സംഗതികളില്‍, വാർഷിക പൊതുയോഗം വിളിച്ച് അതിൽ നിന്നും താഴെ പറയുന്ന വ്യവസ്ഥകൾ അനുസരിച്ച് ................... അംഗങ്ങളില്‍ കുറയാത്ത എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളെയും .............. ഓഡിറ്റർമാരെയും തിരഞ്ഞെടുക്കേണ്ടതാണ്.
2. എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ താഴേപ്പറയുന്ന ഔദ്യോഗിക ഭാരവാഹികള്‍ ഉണ്ടായിരിക്കേണ്ടതും അവരെ പൊതുയോഗത്തത്തിലെ അംഗങ്ങള്‍ നേരിട്ടോ പോസ്റ്റല്‍ വോട്ടിലൂടെയോ തിരഞ്ഞെടുക്കേണ്ടതുമാണ്.
ചെയര്‍മാന്‍ - 1
വൈസ് ചെയര്‍മാന്‍ -1
സെക്രട്ടറി - 1
ജോയിന്റ് സെക്രട്ടറി - 1
ഖജാൻജി - 1
3. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളില്‍ 50% പേരെങ്കിലും ആജീവനാന്തകാല അഗത്വം ഉള്ളവര്‍ ആയിരിക്കണം. എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളില്‍ 50% പേരെങ്കിലും അമ്പത് വയസില്‍ താഴെയുള്ളവര്‍ ആയിരിക്കണം.
4. ചെയര്‍മാന്‍, സെക്രട്ടറി എന്നിവരില്‍ ഒരാള്‍ നിര്‍ബന്ധമായും അമ്പത് വയസില്‍ താഴെയുള്ള വ്യക്തി ആയിരിക്കണം. ടി സ്ഥാനങ്ങളിലേക്ക് റിട്ടയേര്‍ഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തിരഞ്ഞെടുക്കുവാന്‍ പാടുള്ളതല്ല. കൂടാതെ, ഇവരില്‍ ഒരാള്‍ നിര്‍ബന്ധമായും അഭിഭാഷകനല്ലാത്ത വ്യക്തിയായിരിക്കണം.
5. എക്സിക്യുട്ടീവ് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്നവര്‍ അധികാരമേറ്റ് 45 ദിവസങ്ങള്‍ക്കകം തങ്ങളുടെ ആസ്തിവകകളെ സംബന്ധിച്ചും ക്രിമിനല്‍ കേസുകള്‍ സംബന്ധിച്ചും നിര്‍ദ്ദിഷ്ട മാതൃകയിലുള്ള ഒരു സത്യവാങ്മൂലം സെക്രട്ടറിക്ക് നല്‍കേണ്ടതും ആയത് ലഭിച്ച് 15 ദിവസങ്ങള്‍ക്കകം ടി സത്യവാങ്മൂലം സെക്രട്ടറി ട്രസ്റ്റിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തേണ്ടതുമാണ്.
6. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ കാലാവധി രണ്ട് വർഷമായിരിക്കും.
7. കാലാവധി പൂര്‍ത്തിയായാലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ എക്സിക്യുട്ടീവ് കമ്മിറ്റി ചുമതല ഏല്‍ക്കുന്നത് വരെ നിലവിലുള്ള ഭരണസമിതി അധികാരത്തില്‍ തുടരുന്നതാണ്. എന്നാല്‍, ഇത്തരത്തില്‍ കാലാവധി നീട്ടപ്പെട്ട എക്സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് ട്രസ്റ്റിന്റെ സംബന്ധിച്ച് നയപരമായ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ഉണ്ടായിരിക്കുന്നതല്ല.
17. എക്സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങള്‍
1. ആവശ്യമുള്ളപ്പോഴൊക്കെ എക്സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങള്‍ ചേരാവുന്നതാണ്. എന്നാല്‍, ................ മാസത്തിലൊരിക്കലെങ്കിലും യോഗം ചേരേണ്ടതാണ്. അടിയന്തിര യോഗങ്ങൾ ഒരു ദിവസത്തെ നോട്ടീസ് നൽകി ഏതു ദിവസവും ഇന്റര്‍നെറ്റ് മുഖേനയോ ടെലിഫോണിക് സംവിധാനം ഉപയോഗിച്ചോ നടത്താവുന്നതാണ്.
2. യോഗത്തിന്റെ ക്വാറം കമ്മിറ്റി അംഗസംഖ്യയുടെ നേർ പകുതിയിൽ കൂടുതൽ ആയിരിക്കേണ്ടതാണ്. ഏതെങ്കിലും കാര്യത്തിൽ തീരുമാനം എടുക്കാൻ തുല്യ അഭിപ്രായം ഉണ്ടായാൽ ചെയര്‍മാന് കാസ്റ്റിംഗ് വോട്ട് വിനിയോഗിക്കാവുന്നതാണ്.
3. ചെയര്‍മാനോ, വൈസ് ചെയര്‍മാനോ ഇരുവരുടേയും അഭാവത്തില്‍ എക്സിക്യുട്ടീവ് കമ്മിറ്റി നിശ്ചയിക്കുന്ന മറ്റൊരു എക്സിക്യുട്ടീവ് കമ്മിറ്റി അംഗമോ യോഗത്തില്‍ അധ്യക്ഷം വഹിക്കേണ്ടതാണ്.
4. തക്കതായ കാരണം കാണിക്കാതെ തുടര്‍ച്ചയായി മൂന്നു കമ്മിറ്റി യോഗങ്ങളിൽ ഹാജരകാത്തവരുടെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗത്വം നഷ്ടപ്പെടുന്നതാണ്.
5. ഭാരവാഹികൾ ഒഴികെ മറ്റേതെങ്കിലും കമ്മിറ്റി അംഗത്തിന്റെ ഒഴിവിലേയ്ക്ക് പകരം ഒരാളെ നോമിനേറ്റ് ചെയ്യാൻ കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കും.
6. ഭാരവാഹികളുടെ സ്ഥാനത്ത് ഒഴിവുവന്നാൽ ആ സ്ഥാനത്തേയ്ക്ക് കമ്മിറ്റിയിൽ നിന്നും ഒരാളെ തിരഞ്ഞെടുക്കാവുന്നതാണ് .
18. എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അധികാരങ്ങളും ചുമതലകളും.
1. ട്രസ്റ്റിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനാവശ്യമായ കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുക.
2. ട്രസ്റ്റിന്റെ നയപരിപാടികള്‍ ആവിഷ്കരിച്ച് പൊതുയോഗത്തില്‍ സമര്‍പ്പിക്കുകയും പൊതുയോഗം അംഗീകരിക്കുന്ന നായപരിപാടികളും പദ്ധതികളും നടപ്പിലാക്കുകയും ചെയ്യുക.
3. വരവ് - ചെലവു കണക്കുകൾ, ട്രസ്റ്റിന്റെ ആസ്തി ബാദ്ധ്യത എന്നിവ കാണിക്കുന്ന കണക്കുകൾ എഴുതിയോ ഡിജിറ്റല്‍ രൂപത്തിലോ സൂക്ഷിക്കുക.
5. വാർഷിക പൊതുയോഗത്തിലും പ്രത്യേക പൊതുയോഗങ്ങളിലും അവതരിപ്പിക്കേണ്ട രേഖകളേക്കുറിച്ചും, അജണ്ടയെക്കുറിച്ചും ചർച്ച ചെയ്തു തീരുമാനിക്കുക.
6. ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ , സേവന വേതന വ്യവസ്ഥകള്‍ നിര്‍ണ്ണയിക്കുക, അച്ചടക്ക നപടികള്‍ സ്വീകരിക്കുക, പിരിച്ച് വിടുക എന്നീ കര്‍ത്തവ്യങ്ങള്‍ ട്രസ്റ്റിന്റെ ചട്ടങ്ങള്‍ക്കും പൊതുയോഗ തീരുമാനങ്ങള്‍ക്കും അനുസൃതമായി ചെയ്യുക.
7. ട്രസ്റ്റിന്റെ സാമ്പത്തിക അച്ചടക്കം ഭരണസമിതിയിൽ നിക്ഷിപ്തമാണ് . ഒരു കാരണവശാലും ട്രസ്റ്റിന്റെ ധനം ദുർവിനിയോഗം ചെയ്യാൻ പാടുള്ളതല്ല.
19. വിവരാവകാശ നിയമം
1. പൊതുജനങ്ങളില്‍ ധനസഹായം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളും ജനങ്ങളോട് ഉത്തരവാദപ്പെട്ടവരും പ്രവര്‍ത്തനങ്ങളില്‍ സുതാര്യത പാലിക്കേണ്ടവരും ആണ് എന്നതാണ് ഈ ട്രസ്റ്റിന്റെ നിലപാട്. ആകയാല്‍, ട്രസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി വിവരാവകാശ നിയമം സ്വമേധയാ ട്രസ്റ്റിന് ബാധകമാക്കുകയാണ്.
2. സര്‍ക്കാരില്‍ നിന്നും ഗണ്യമായ ധനസഹായം ലഭിക്കുമ്പോള്‍ മാത്രമേ ട്രസ്റ്റ് നിയമാനുസൃതമായ പൊതുഅധികാരകേന്ദ്രമാവുകയുള്ളൂ. ആകയാല്‍, അതുവരേയും ട്രസ്റ്റിന് ലഭിക്കുന്ന വിവരാവകാശ അപേക്ഷയിലാവശ്യപ്പെട്ട വിവരം മറ്റേതെങ്കിലും ഒരു പൊതുഅധികാരകേന്ദ്രവുമായി ബന്ധപ്പെട്ടതാണെങ്കില്‍ ആയത് വിവരാവകാശ നിയമം സെക്ഷന്‍ 6(3) പ്രകാരം കൈമാറേണ്ടതില്ല.
3. കേന്ദ്ര സര്‍ക്കാര്‍ 2005-ല്‍ പാസ്സാക്കിയ വിവരാവകാശ നിയമവും ആയത് സംബന്ധിച്ച് കാലാകാലങ്ങളില്‍ സര്‍ക്കാര്‍ ഇറക്കുന്ന ഭേദഗതികളും ഉത്തരവുകളും സെക്ഷന്‍ 6(3) ഒഴികെ ട്രസ്റ്റിനും ബാധകമായിരിക്കുന്നതാണ്. ആയത് പ്രകാരം പബ്ലിക് ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍മാരേയും അപ്പല്ലേറ്റ് അതോറിറ്റിയേയും സംഘടന നിലവില്‍ വന്ന് 120 ദിവസങ്ങള്‍ക്കകം നാമനിര്‍ദ്ദേശം ചെയ്യേണ്ടതാണ്.
4. ട്രസ്റ്റിന് വിവരാവകാശ നല്‍കുമ്പോള്‍ ലഭിക്കേണ്ട നിയമാനുസൃതമായ അപേക്ഷാ ഫീസ് അപേക്ഷകനില്‍ നിന്നും ഈടാക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാന്‍ എക്സിക്യുട്ടീവ് കമ്മിറ്റിയ്ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്. രേഖാമൂലമോ ഇ-മെയിലായോ ഓണ്‍ലൈനിലോ ലഭിക്കുന്ന ഏതൊരു അപേക്ഷയും സ്വീകരിച്ച് വിവരാവകാശ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിധേയമായി ട്രസ്റ്റുമായി മാത്രം ബന്ധപ്പെട്ട വിവരം നല്‍കേണ്ടതാണ്. ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമല്ലാത്ത വിവരങ്ങള്‍ക്കും ഹാര്‍ഡ് കോപ്പിയായി നല്‍കേണ്ട വിവരങ്ങള്‍ക്കും പകര്‍പ്പിനുള്ള ഫീസ് നിയമാനുസൃതമായി ഈടാക്കാവുന്നതാണ്.
20. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തിരഞ്ഞെടുപ്പ്.
ട്രസ്റ്റിന്‍റെ ആജീവനാന്തകാല അംഗങ്ങളില്‍ നിന്നും ആജീവനാന്തകാല അംഗങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി. താഴെപറയുന്ന അംഗങ്ങള്‍ അവര്‍ ട്രസ്റ്റികള്‍ ആയിരിക്കുന്ന കാലത്തോളം ഈ കമ്മിറ്റിയിലെ സ്ഥിരാംഗങ്ങളാണ്.
1. മഹേഷ് വിജയന്‍
2. ധനരാജ്
21. എക്സിക്യുട്ടീവ് കമ്മിറ്റി തിരഞ്ഞെടുപ്പ്
........................
22. എക്സിക്യുട്ടീവ് / അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുടെ രാജി
.................
അധ്യായം VI - ഔദ്യോഗിക ഭാരവാഹികളുടെ അധികാരങ്ങളും ചുമതലകളും
23. ചെയര്‍മാന്‍
ട്രസ്റ്റിന്റെ എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുക. കമ്മിറ്റികളിലും പൊതുയോഗങ്ങളിലും അദ്ധ്യക്ഷത വഹിക്കുക. സംഘടനയുടെ ദൈനം ദിന കാര്യങ്ങളിൽ ശ്രദ്ധിക്കുക. ചെയര്‍മാന് എതിരെ വരുന്ന അവിശ്വാസ പ്രമേയം ചർച്ച ചെയ്യുന്ന യോഗങ്ങളിൽ അദ്ധ്യക്ഷം വഹിക്കാവുന്നതല്ല.
24. വൈസ് ചെയര്‍മാന്‍
ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിൽ ചെയര്‍മാനെ സഹായിക്കുക. ചെയര്‍മാന്റെ അഭാവത്തിൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുക.
25. സെക്രട്ടറി
ട്രസ്റ്റിന്റെ എല്ലാ റെക്കോർഡുകളും സൂക്ഷിക്കുക. കത്തിടപാടുകൾ നടത്തുക. ചെയര്‍മാനുമായി ആലോചിച്ച് എക്സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങളും, എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനമനുസരിച്ച് പൊതുയോഗങ്ങളും നടത്തുക. എക്സിക്യുട്ടീവ് കമ്മിറ്റി യോഗങ്ങളുടേയും പൊതുയോഗങ്ങളുടേയും മിനിറ്റ്സ് എഴുതി അദ്ധ്യക്ഷനെക്കൊണ്ട് ഒപ്പ് വെപ്പിക്കുക. അവയിലെടുത്ത തീരുമാനമനുസരിച്ച് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ചിലവുകൾക്ക് വൌച്ചർ പ്രകാരം ഖജാൻജിയിൽ നിന്നും പണം വാങ്ങുക. ഖജാൻജി എഴുതി തയ്യാറാക്കുന്ന കണക്കുകൾ പരിശോധിച്ച് ഒപ്പ് വയ്ക്കുക. അവ യഥാസമയം ഓഡിറ്റ് ചെയ്യിക്കുക.
26. ജോയിന്റ് സെക്രട്ടറി
സെക്രട്ടറിയെ സഹായിക്കുക. സെക്രട്ടറിയുടെ അഭാവത്തിൽ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം അദ്ദേഹത്തിന്റെ ചുമതലകൾ നിർവ്വഹിക്കുക.
27. ഖജാന്‍ജി
രസീത് പ്രകാരം വരവുകൾ സ്വീകരിക്കുക. സാമ്പത്തിക രേഖകൾ സൂക്ഷിക്കുക. സാമ്പത്തിക ഇടപാടുകളുടെ ചുമതല വഹിക്കുക. കണക്കുകൾ എഴുതി സെക്രട്ടറിയെക്കൊണ്ട് ഒപ്പ് വെപ്പിക്കുക. വൌച്ചർ പ്രകാരം ട്രസ്റ്റിന് വേണ്ടി ചെലവാക്കുവാൻ പണം നൽകുക. അത്യാവശ്യ ചെലവുകൾക്ക് 5000 രൂപ വരെ ഖജാൻജിയ്ക്ക് കൈയിൽ വെയ്ക്കാവുന്നതാണ്. കൂടുതൽ വരുന്ന തുക കമ്മിറ്റി നിശ്ചയിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കേണ്ടതാണ്. ഖജാൻജിയുടെ അഭാവത്തിൽ കമ്മിറ്റി അംഗങ്ങളിൽ ഒരാൾക്ക് കമ്മിറ്റി തീരുമാനം അനുസരിച്ച് അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കവുന്നതാണ്. ഖജാൻജി ചെലവാകുന്ന തുകയ്ക്ക് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അംഗീകാരം നേടിയിരിക്കേണ്ടതാണ്.
28. ഉപ സമിതികള്‍
......................
അധ്യായം VII- പൊതുയോഗം സംബന്ധിച്ച വ്യവസ്ഥകള്‍
29. പൊതുവായ കാര്യങ്ങള്‍
...........
30. വിശേഷാല്‍ പൊതുയോഗം
..............
29. വാര്‍ഷിക പൊതുയോഗം
1. എല്ലാ അംഗങ്ങള്‍ക്കും വാര്‍ഷിക പൊതുയോഗത്തില്‍ വോട്ടവകാശം ഉണ്ടായിരിക്കുന്നതാണ്.
30. വാര്‍ഷിക പൊതുയോഗത്തിന്‍റെ അധികാരങ്ങളും ചുമതലകള്‍
.................
അധ്യായം VIII - അക്കൌണ്ട്സ്
31. പ്രവര്‍ത്തന ഫണ്ട് - മൂലധനം
1. ട്രസ്റ്റികള്‍ ലാഭേച്ഛകൂടാതെ പ്രവര്‍ത്തിക്കേണ്ടതും ട്രസ്റ്റ് സ്ഥാപനങ്ങളില്‍ നിന്നുണ്ടാകുന്ന വരുമാനം പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി മാത്രം വിനിയോഗിക്കേണ്ടതുമാണ്.
2. ട്രസ്റ്റിന്റെ പിന്തുണയാലോ, കീഴിലോ, സഹകരിച്ചോ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വരുമാനത്തില്‍ നിന്ന് 20 ശതമാനം ലാഭം ട്രസ്റ്റിന് അവകാശപ്പെട്ടതായിരിക്കും.
3. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ധനം, സംഭാവന, വരിസംഖ്യ, ദാനധര്‍മ്മങ്ങള്‍, വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സര്‍ക്കാരില്‍ നിന്നും സ്വരൂപിക്കുന്ന സഹായങ്ങള്‍, യുക്തവും ന്യായവുമായി ട്രസ്റ്റ് കരുതുന്ന മറ്റുമാര്‍ഗ്ഗങ്ങള്‍ എന്നിവയിലൂടെ സംഭരിക്കാവുന്നതാണ്.
32. സ്വത്തുക്കള്‍ - ബാധ്യതകള്‍
ട്രസ്റ്റിന്റെ സ്ഥാവര, ജംഗമ വസ്തുക്കളുടെ പൊതുവായ നിയന്ത്രണവും, സംരക്ഷണവും എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ നിക്ഷിപ്തമായിരിക്കും. ട്രസ്റ്റിന് വേണ്ടി വാങ്ങിക്കുന്ന എല്ലാ സ്വത്തുക്കളും ട്രസ്റ്റിന് വേണ്ടി ചെയര്‍മാന്റെയും സെക്രട്ടറിയുടെയും പേരിൽ വാങ്ങിക്കേണ്ടതുമാകുന്നു.
33. ബാങ്ക് അക്കൌണ്ട്
ട്രസ്റ്റിന് ചെയര്‍മാന്‍, സെക്രട്ടറി, ഖജാൻജി എന്നിവരുടെ പേരിൽ അടുത്തുള്ള ഏതെങ്കിലും ബാങ്കിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങേണ്ടതാണ് . പണം പിൻവലിക്കുന്നതിന് ചെക്കുകളിലും മറ്റും ചെയര്‍മാന്‍, സെക്രട്ടറി, ഖജാൻജി എന്നിവരിൽ ആരെങ്കിലും രണ്ടുപേർ ഒപ്പിട്ടാൽ മതിയാകും.
34. കണക്കുകളും അവയുടെ പരിശോധനയും
1. ട്രസ്റ്റിന്‍റെ എല്ലാതരം വരുമാനത്തിന്‍റേയും ചിലവുകളുടേയും ശരിയായ കണക്കുകള്‍ സൂക്ഷിക്കേണ്ടതാണ്.
2. ട്രസ്റ്റിന്‍റെ കണക്കുക ഏപ്രിൽ 1 ൽ ആരംഭിക്കുന്നതും മാര്‍ച്ച് 31 ൽ അവസാനിക്കുന്നതുമായ സാമ്പത്തിക വര്‍ഷത്തിന്‍റെ അടിസ്ഥാനത്തിലാണ്.
3. ട്രസ്റ്റിന്‍റെ വരവ് ചെലവ് സംബന്ധിച്ച ഒരു റിപ്പോര്‍ട്ടും ഓരോ വര്‍ഷവും തുടങ്ങി 6 മാസത്തിനുള്ളിൽ പ്രസിദ്ധീകരിക്കേണ്ടതാണ്.
4. എക്സിക്യുട്ടീവ് കമ്മിറ്റി നിയോഗിക്കുന്ന ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റ് എല്ലാ വര്‍ഷവും ട്രസ്റ്റിന്‍റെ വരവ് ചെലവ് കണക്കുകൾ ആഡിറ്റ് ചെയ്ത് അതിന്‍റെ ആഡിറ്റ് സ്റ്റേറ്റ്മെന്‍റും, ആഡിറ്ററുടെ റിപ്പോര്‍ട്ടും സഹിതം എക്സിക്യുട്ടീവ് കമ്മിറ്റി മുന്‍പാകെ അംഗീകാരത്തിനായി സമര്‍പ്പിക്കേണ്ടതാണ്.
35. ഓഡിറ്റ്
ട്രസ്റ്റിന്‍റെ സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെയായിരിക്കും. അതിനുശേഷം വരുന്ന ഏപ്രിൽ 30 നകം കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്.
അധ്യായം IX - ഓഫീസ് നടപടിക്രമങ്ങള്‍
36. രജിസ്റ്ററുകള്‍
1. അംഗത്വ രജിസ്റ്റർ
a. അംഗങ്ങളുടെ പേര്, മേൽവിലാസം, തൊഴിൽ, വയസ്സ് , വിദ്യാഭ്യാസ യോഗ്യത, മൊബൈൽ നമ്പർ, വാട്ട്സാപ്പ് നമ്പർ, ഇ-മെയില്‍, ബ്ലോഗ്/വെബ്സൈറ്റ്, രക്ത ഗ്രൂപ്പ്, അംഗത്വം ലഭിച്ച തീയതി, കാറ്റഗറി തുടങ്ങിയ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയ അംഗത്വ രജിസ്റ്റര്‍ ഉണ്ടായിരിക്കേണ്ടതാണ്.
b. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച് കഴിഞ്ഞാല്‍ അംഗമായി ചേരുന്ന എക്സ്-ഒഫിഷ്യോ ഒഴികെയുള്ള അംഗങ്ങള്‍ രജിസ്റ്ററില്‍ ഒപ്പ് വെക്കേണ്ടതാണ്.
c. അംഗത്വത്തില്‍ നിന്നും നീക്കം ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങള്‍ അംഗത്വ രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. അംഗത്വ രജിസ്റ്റര്‍ കാലോചിതമായ മാറ്റങ്ങളോടെ ശരിയായ വിധത്തില്‍ സൂക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം സെക്രട്ടറിയ്ക്കായിരിക്കും.
2. ................................
37. റെക്കോര്‍ഡുകള്‍
പരമാവധി വിവരം ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കേണ്ടതാണ്
38. Destruction Of Records
...................
അധ്യായം X - ഡിജിറ്റല്‍ രൂപത്തിലുള്ള വിവര സൂക്ഷിപ്പ്
39. വെബ്സൈറ്റ്
...............
40. ഇ-മെയില്‍
...............
41. സമൂഹ മാധ്യമങ്ങള്‍
..............
42. ഡിജിറ്റല്‍ രൂപത്തിലുള്ള വിവര കൈമാറ്റം
1. യോഗ നടപടികള്‍ സംബന്ധിച്ച എല്ലാ നോട്ടീസുകളും അറിയിപ്പുകളും ഇ-മെയില്‍, വാട്ട്സാപ്പ്, ട്രസ്റ്റിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് സാധ്യമാക്കാവുന്നതാണ്.
2. .................
അധ്യായം XI - പലവക
43. അംഗങ്ങൾക്ക് എതിരെയുള്ള സിവിൽ, ക്രിമിനൽ നടപടികൾ
1. ട്രസ്റ്റിന്റെ വസ്തുവകകൾ ഏതെങ്കിലും അനധികൃതമായി കൈവശം വയ്ക്കുകയോ എന്തെങ്കിലും തരത്തിൽ നശിപ്പിക്കുകയോ കേടുപാടുകൾ വരുത്തുകയോ ചെയ്താൽ അതിനുള്ള നഷ്ട പരിഹാരം ഈടാക്കുനതിനും മറ്റും അംഗങ്ങൾക്കെതിരെ നടപടി എടുക്കാവുന്നതാണ്.
2. ട്രസ്റ്റിന്റെ വസ്തുക്കളോ പണമോ മറ്റോ മോഷ്ടിക്കുകയോ ദുർവിനിയോഗം ചെയ്യുകയോ മന:പൂർവ്വം ദുഷ്ടലാക്കോടുകൂടി നാശമോശപ്പെടുത്തുകയോ കള്ള പ്രമാണങ്ങൾ ഉണ്ടാക്കി ട്രസ്റ്റിന് നഷ്ടത്തിനിടയാക്കുകയോ ചെയ്താൽ മറ്റുള്ളവർക്കെന്നപോലെ അംഗങ്ങൾക്കെതിരേയും ക്രിമിനൽ നടപടികൾ കൈകൊള്ളാവുന്നതാണ്.
44. വ്യവഹാരങ്ങള്‍
വ്യവഹാരങ്ങളിൽ ട്രസ്റ്റിനെ പ്രതിനിധീകരിക്കുവാൻ സെക്രട്ടറിക്കാണ് അധികാരം.
45. ആധാരങ്ങള്‍ നടത്തുക
എല്ലാതരം കരണങ്ങള്‍, ആധാരങ്ങൾ എന്നിവ ട്രസ്റ്റിനു വേണ്ടി നടത്തുന്നത് ചെയര്‍മാനും, സെക്രട്ടറിയും, ട്രഷററും കൂട്ടായി മാത്രം
46. മുദ്ര
ട്രസ്റ്റിന് ഒരു മുദ്ര ഉണ്ടായിരിക്കുന്നതും അത് ട്രസ്റ്റിന്റെ എല്ലാ രേഖകളിലും പ്രമാണങ്ങളിലും പതിച്ചിരിക്കേണ്ടുന്നതാണ്. എല്ലാ എഴുത്തുകുത്തുകളും ട്രസ്റ്റിന്റെ ലെറ്റർ ഹെഡിൽ നടത്തേണ്ടതുമാണ്
47. നിയമങ്ങളുടേയും, ബൈലാകളുടേയും ഭേദപ്പെടുത്തല്‍
1. നിയമാവലി ഭേദഗതി ചെയ്യാൻ ആജീവനാന്തകാല അംഗങ്ങളില്‍ 3/4 പേരുടെ മുന്‍കൂര്‍ അനുവാദം ആവശ്യമാണ്.
2. അതിന് ശേഷം പൊതുയോഗം വിളിച്ച് കൂട്ടി 3/4 അംഗങ്ങളുടെ ഭൂരിപക്ഷത്തോടെ മാത്രമേ ഭേദഗതി പാസാക്കാൻ കഴിയുകയുള്ളൂ. എന്നാല്‍ ഈ ഭേദപ്പെടുത്തലുകൾ ഇന്‍കം ടാക്സ് കമ്മീഷണറുടെ അംഗീകാരത്തിന് വിധേയമായിരിക്കണം.
3. നിർദ്ദിഷ്ട ഭേദഗതികൾ എന്തൊക്കെയാണെന്ന് പൊതുയോഗത്തിന് ......... ദിവസം മുന്‍പ് അംഗങ്ങളെ അറിയിച്ചിരിക്കണം.
48. വരുമാനത്തിന്‍റേയും ട്രസ്റ്റ് ഫണ്ടിന്‍റേയും പരിപാലനം
1961 ലെ ഇന്‍കം ടാക്സ് ആക്ടിലെ സെക്ഷൻ 1391). സെക്ഷന്‍ 11(5) ലെ നിബന്ധനകള്‍ പ്രകാരമോ, കാലാകാലങ്ങളിലുണ്ടാകുന്ന നിയമങ്ങള്‍ക്ക് വിധേയമായോ മാത്രമേ ട്രസ്റ്റിന്‍റെ ഫണ്ട് ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന് ഇളകുന്നതോ, ഇളകാത്തതോ ആയ സ്വത്തുക്കളില്‍ ട്രസ്റ്റിന്‍റെ ഉദ്ദേശ്യലക്ഷ്യ പ്രാപ്തിക്കു വേണ്ടി വിനിയോഗിക്കാന്‍ അധികാരമുള്ളൂ.
49. ട്രസ്റ്റികള്‍ക്കുള്ള വേതനം
ട്രസ്റ്റികള്‍ക്ക് യാതൊരു വേതനവും ലഭിക്കില്ല. എന്നാല്‍ അവരുടെ കൈയിൽ നിന്നും ട്രസ്റ്റിനു വേണ്ടി ചിലവാകുന്ന തുക ട്രസ്റ്റില്‍ നിന്നും മടക്കി ലഭിക്കും. ട്രസ്റ്റിന്‍റെ എല്ലാ തരത്തിലുള്ള വരുമാനങ്ങളും, പലിശയും ട്രസ്റ്റിന്‍റെ ഉദ്ദേശലക്ഷ്യപ്രാപ്തിക്കായി മാത്രം വിനിയോഗിക്കേണ്ടതാണ്.
//TODO: Need clarification & Updation.
50. നഷ്ടോത്തരവാദിത്വം (നഷ്ടപരിഹാരം)
ട്രസ്റ്റികളുടെ അശ്രദ്ധ കാരണം ട്രസ്റ്റിനുണ്ടാകുന്ന ഏതൊരു നഷ്ടങ്ങള്‍ക്കും, ട്രസ്റ്റികളുടെ പ്രവര്‍ത്തനത്തലുണ്ടാകുന്ന കേസുകൾ, നഷ്ടങ്ങൾ എന്നിവയ്ക്ക് ബന്ധപ്പെട്ട ട്രസ്റ്റി നഷ്ടോത്തരവാദിത്വം വഹിക്കേണ്ടതാണ്.
51. മാറ്റാനൊക്കാത്ത (അവസാനമായ)
ഈ ട്രസ്റ്റ് ഒരിക്കലും മാറ്റാനൊക്കാത്തതാണ്.
52. പിരിച്ചുവിടല്‍
ട്രസ്റ്റ് പിരിച്ചുവിടേണ്ട സാഹചര്യത്തിൽ ട്രസ്റ്റിന് അവശേഷിക്കുന്ന മുതൽ സമാന ഉദ്ദേശ ലക്ഷ്യങ്ങളുമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രസ്റ്റിലേക്കോ, ഒരു സംഘടനയിലേക്കോ ലഭിക്കുന്നതാണ്.
53. ട്രസ്റ്റിന്‍റെ നടപടിക്രമങ്ങൾ
ട്രസ്റ്റിന്‍റെ ഭരണഘടനയിലെ അപാകതകൾ ട്രസ്റ്റിന്‍റെ നടപടി ക്രമങ്ങളെ ഭരിക്കലും ബലപ്പെടുത്തില്ല.
54. ശേഷിപ്പ്:
ഇതില്‍ പറയാത്ത ഏത് കാര്യങ്ങളും 1961 ലെ ഇന്‍ഡ്യൻ ട്രസ്റ്റ് ആക്റ്റിലെ ചട്ടങ്ങള്‍ക്ക് വിധേയമായിരിക്കും.