Saturday 9 November 2019

വിവരാവകാശ NGO രജിസ്ട്രേഷന്‍ സംബന്ധിച്ച യോഗത്തിലെ തീരുമാനങ്ങള്‍.

NGO രജിസ്ട്രേഷന്‍ സംബന്ധിച്ച് ഇന്നലെ (9.11.2019) കൊച്ചി ശിക്ഷക് സദനില്‍ വെച്ച് നടന്ന നമ്മുടെ യോഗത്തിലെ തീരുമാനങ്ങള്‍.



പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ: സി.ആര്‍ നീലകണ്‌ഠന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹൈക്കോടതി സീനിയര്‍ അഭിഭാഷകന്‍ എം.ആര്‍ രാജേന്ദ്രന്‍ നായര്‍ അവര്‍കള്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ സംഘടനയെ വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ സ്വമേധയാ കൊണ്ട് വരാനുള്ള ബൈലോയിലെ വ്യവസ്ഥയെ അദ്ദേഹം അങ്ങേയറ്റം സ്വാഗതം ചെയ്തു. വിവരം ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് സംഘടന അനിവാര്യമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം നമുക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
വിവരാവകാശ പ്രവര്‍ത്തകരുടെ സഹായം ആവശ്യമായ നിരവധി പേര്‍ ഉണ്ടെന്നും നമ്മള്‍ വിഭാവന ചെയ്ത NGO, ജനങ്ങള്‍ക്കും മറ്റ് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകള്‍ക്കും വളരെയധികം പ്രയോജനം ചെയ്യുമെന്ന് അഡ്വ: സി.ആര്‍ നീലകണ്‌ഠന്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുള്ള സ്ഥലങ്ങളില്‍ നിന്നായി 24 പേര്‍ യോഗത്തില്‍ പങ്കെടുത്തു. വിവരാവകാശികള്‍ ഗ്രൂപ്പ് അഡ്മിന്‍ മഹേഷ്‌ വിജയന്‍ സ്വാഗതവും ധനരാജ് എസ് നന്ദിയും രേഖപ്പെടുത്തി.



ബൈലോ സംബന്ധിച്ച് നടന്ന പൊതുവായ ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങള്‍
1. ബൈലോ ദീര്‍ഘമായതിനാല്‍ ആയത് വിശദമായി പഠിക്കുന്നതിനും ഉചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനുമായി ബൈലോ കമ്മിറ്റി രൂപീകരിച്ചു.
2. ബൈലോ കമ്മിറ്റിയില്‍ മഹേഷ്‌ വിജയന്‍, ധനരാജ് എസ്, റഫീക്ക് പി.എ, അന്‍വര്‍ പുലാപ്പറ്റ എന്നിവരെ ഉള്‍പ്പെടുത്തി.
3. യോഗത്തില്‍ പങ്കെടുത്ത എല്ലാവരേയും ചേര്‍ത്ത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് തുടങ്ങി അതില്‍ ബൈലോ സംബന്ധിച്ച തുടര്‍ചര്‍ച്ചകള്‍ തുടരാനും  തീരുമാനമായി.
4. ബൈലോ കമ്മിറ്റി ഒരു മാസത്തിനകം അന്തിമ ബൈലോ തയ്യാറാക്കി അതിന്റെ നിയമസാധുതകള്‍ പരിശോധിക്കുന്നതിനായി അഡ്വ: എം.ആര്‍ രാജേന്ദ്രന്‍ നായര്‍ക്ക്  സമര്‍പ്പിക്കണം.
5. 2020 ജനുവരിയില്‍ തന്നെ NGO രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു.
6. പ്രവര്‍ത്തനം ആരംഭിച്ച ശേഷം NGO-യില്‍ ഏതെങ്കിലും തരത്തിലുള്ള തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അതിന് പരിഹാരം കാണുന്നതിനായി പുറത്ത് നിന്നുള്ള ആദരീണയരായെ വ്യക്തികളെ ഉള്‍പ്പെടുത്തി ഒരു ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്തണം എന്ന  ശ്രീ റഫീക്ക് പി.എ-യുടെ നിര്‍ദ്ദേശം സ്വീകരിക്കപ്പെട്ടു.
7. സൊസൈറ്റിയേക്കാള്‍ ട്രസ്റ്റ് ആണ് നമുക്ക് ചേര്‍ന്നത് എന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
8. പ്രധാന ട്രസ്റ്റികളെ കണ്ടെത്തി എത്രയും വേഗം ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്ത ശേഷം ബൈലോ പ്രകാരം കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് ജനറല്‍ ബോഡി കൂടാനും ഭാരവാഹികളെ തീരുമാനിക്കാനും തീരുമാനിച്ചു.
9. ഹാള്‍ വാടകയായ 700 രൂപ എല്ലാവരും ചേര്‍ന്ന് പിരിച്ച് നല്‍കി.

ഉച്ചയ്ക്ക് ശേഷം ബൈലോ കമ്മിറ്റി കൂടി താഴെ പറയുന്ന തീരുമാനങ്ങള്‍ എടുത്തു.
1. അന്തിമ ബൈലോ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചു.
2. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ക്കും NGO-യില്‍ അംഗങ്ങള്‍ ആകാമെങ്കിലും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍ പദവികള്‍ വഹിക്കുന്നവരെ തത്സമയം NGO-യുടെ ഭാരവാഹി ആക്കരുത് എന്ന നിര്‍ദ്ദേശം  ബൈലോയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായി.

                                         അഡ്വ: സി.ആര്‍ നീലകണ്‌ഠന്‍ സംസാരിക്കുന്നു.


                                         അഡ്വ: എം.ആര്‍ രാജേന്ദ്രന്‍ നായര്‍ സംസാരിക്കുന്നു.

                                          ഗ്രൂപ്പ് അഡ്മിന്‍ മഹേഷ്‌ വിജയന്‍ സംസാരിക്കുന്നു.
.





No comments:

Post a Comment