Wednesday, 5 February 2020

ഒരു നാള്‍ ജില്ലാ ജഡ്ജി അഥവാ ഹൈക്കോടതിയില്‍ നടന്ന നിയമന അഴിമതി

ഒരു നാള്‍ ജില്ലാ ജഡ്ജി അഥവാ ഹൈക്കോടതിയില്‍ നടന്ന നിയമന അഴിമതിയെ കുറിച്ചാണ് എഴുതുന്നത്. കേരള ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്‌)  ആയിരുന്ന ശ്രീ വേണു കരുണാകരനെ, പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി ആയി നിയമിച്ചതിലാണ്  ക്രമക്കേടും അഴിമതിയും നടന്നിരിക്കുന്നത്.

പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി നിയമിക്കപ്പെടുന്ന വ്യക്തി, സര്‍വീസില്‍ ഉള്ളതോ വിരമിച്ചതോ ആയ അഡീഷണല്‍ ജില്ലാ ജഡ്ജിയില്‍ കുറയാത്ത റാങ്കിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍ ആയിരിക്കണം എന്ന് Permanent Lok Adalat (Other Terms and Conditions of Appointment of Chairman and other Persons) Rules, 2003-ല്‍ അനുശാസിക്കുന്നു.  എന്നാല്‍, ഇപ്രകാരം യോഗ്യതയുള്ള നൂറുകണക്കിന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരിക്കേ, ടി യോഗ്യത ഇല്ലാത്ത അഡ്മിനിസ്ട്രെറ്റീവ് ഓഫീസറായ ശ്രീ വേണു കരുണാകരനെ, വളഞ്ഞ വഴിയില്‍ പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാന്‍ (എറണാകുളം) ആയി നിയമനം നല്‍കിയത് എങ്ങനെ എന്ന് നോക്കാം.

വേണു കരുണാകരന്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പ്  അഡീഷണല്‍ ജില്ലാ ജഡ്ജ് / അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍, കൊല്ലം ആയി ഒരൊറ്റ ദിവസത്തേക്ക് ഹൈക്കോടതി നിയമിച്ചു. തുടര്‍ന്ന്, ഡെപ്യൂട്ടേഷനില്‍  പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി നിയമനം നല്‍കി. അതിന് ശേഷം, ജുഡീഷ്യല്‍ ഓഫീസറായി 31.01.2020-ല്‍  റിട്ടയര്‍ ചെയ്യാനും പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി തുടരാനും അനുവാദം നല്കി. ഇല്ലാത്ത യോഗ്യത ഉണ്ടാക്കി നല്കി പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി വേണു കരുണാകരനെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതോടൊപ്പമുള്ള ഒരൊറ്റ ഉത്തരവ് അനുസരിച്ചാണ് ടി നടപടിക്രമങ്ങള്‍ എല്ലാം നടത്തിയിരിക്കുന്നത്.

ശ്രീ വേണു കരുണാകരനെ, നേരിട്ട് പെര്‍മനന്റ് ലോക് അദാലത്ത് സാധാരണ അംഗമായി നിയമിക്കാം എന്നിരിക്കേ, അദ്ദേഹത്തെ ചെയര്‍മാനായി നിയമിച്ചതിന് പിന്നില്‍ ആരുടേയോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. അര്‍ഹരായ നിരവധി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നിട്ടും അന്യായമായ രീതിയില്‍ ടി നിയമനം നടത്തുകയും അപ്രകാരം വേണു കരുണാകരന് സാമ്പത്തിക നേട്ടവും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്.

ചില ചോദ്യങ്ങള്‍ ഉയരുകയാണ്.
വമ്പിച്ച റിട്ടയര്‍മെന്റ് ഓഫര്‍ നല്‍കി അഞ്ച് വര്‍ഷത്തേക്ക് കൂടി ഒരു ഉന്നത പദവിയില്‍ ശ്രീ വേണു കരുണാകരന്‍ തുടരണം എന്ന് ആര്‍ക്കായിരുന്നു ഇത്ര നിര്‍ബന്ധം ? എന്തായിരുന്നു അതിനുള്ള കാരണം? ഏതെല്ലാം ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഇതില്‍ പങ്കുണ്ട്? ചീഫ് ജസ്റ്റിസിന്റെ അറിവോടെ ആണോ ടി നിയമനം നടന്നിരിക്കുന്നത്? ഇത്തരം നടപടിയിലൂടെ നീതിപീഠത്തിന്‍റെ  വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

എത്ര മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും ഈ വിഷയം ഏറ്റെടുക്കുമെന്ന് കണ്ടറിയാം. രാജാവ് നഗ്നനാണ് എന്ന് പറയാന്‍ ഭൂരിഭാഗം പേരും ഇന്നും മടിക്കുന്നു. 

ഏതൊരു പോസ്റ്റിലേക്കും അപേക്ഷ ക്ഷണിക്കുന്ന സമയം  അഥവാ നിയമന നടപടികള്‍ ആരംഭിക്കുന്ന സമയം ഉദ്യോഗാര്‍ഥിക്ക് അതിനുള്ള യോഗ്യത ഉണ്ടാകണം. 03.01.2020-ലാണ് വേണു കരുണാകരനെ പെര്‍മനന്റ്റ്  ലോക് അദാലത്ത് ചെയര്‍മാനായി ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സര്‍ക്കാര്‍ അപ്പോയിന്റ് ചെയ്യുന്നത്. അന്ന് അദ്ദേഹം ഹൈക്കോടതി രജിസ്ട്രാര്‍ എന്ന തസ്തികയില്‍ സേവനം അനുഷ്ഠിക്കുന്നു.  പെര്‍മനന്റ്റ്  ലോക് അദാലത്ത് ചെയര്‍മാന് വേണ്ട യോഗ്യത  (Section 22B in The Legal Services Authorities Act, 1987) ചുവടെ കൊടുക്കുന്നു.

(2) Every Permanent Lok Adalat established for an area notified under sub-section (1) shall consist of—

(a) a person who is, or has been, a district judge or additional district judge or has held judicial office higher in rank than that of a district judge, shall be the Chairman of the Permanent Lok Adalat; and

(b) two other persons having adequate experience in public utility service to be nominated by the Central Government or, as the case may be, the State Government on the recommendation of the Central Authority or, as the case may be, the State Authority, appointed by the Central Authority or, as the case may be, the State Authority, establishing such Permanent Lok Adalat and the other terms and conditions of the appointment of the Chairman and other persons referred to in clause (b) shall be such as may be prescribed by the Central Government

ടി 22B(2)(a) - ല്‍ പറഞ്ഞിരിക്കുന്ന യോഗ്യത 03.01.2020-ള്‍ വേണു കരുണാകരന്  ഉണ്ടായിരുന്നോ എന്നത് മാത്രമാണ് ഇവിടുത്തെ വിഷയം, ഇനി റാങ്കിന്റെ കാര്യം എടുത്താല്‍ ജില്ലാ ജഡ്ജിയേക്കാലും ഉയര്‍ന്ന റാങ്ക്  ഉള്ളവരെ ആണ് നിയമിക്കേണ്ടത്. നിയമനം നടത്തിയ ശേഷം Addl ജില്ലാ ജഡ്ജിയായി നിയമിച്ച് യോഗ്യത ഉണ്ടാക്കുകയായിരുന്നു.

ടി നിയമനം റദ്ദാക്കി ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്നും
ഹൈക്കോടതി നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ പരാതി ചുവടെ.

FROM                                                                        
    Mahesh Vijayan
    Attuvayil House
    SH Mount PO, Kottayam – 686006
    Mo: +91 93425 02698
    e-mail: i.mahesh.vijayan@gmail.com

TO
    Secretary
    Law Department
     Room No. 375, 1st Floor
    Main Block, Secretariat
    Thiruvananthapuram - 695001

Sir,
    വിഷയം: പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി ശ്രീ വേണു കരുണാകരനെ ഹൈക്കോടതി നിയമിച്ചതിലെ ക്രമക്കേട് സംബന്ധിച്ച പരാതി.
    സൂചന: (1). Appointment of Shri. Venu Karunakaran, Registrar (Vigilance), High Court of Kerala as Chairman, Permanent Lok Adalath, Ernakulam - High Cort Order No. B1(A) - 3813/2019,  dated 18.01.2020
             (2). Govt. Order No GO(Rt) No. 21/2020/Law dated 03.01.2020

1. സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. കേരള ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ്‌)  ആയി 31.01.2020-ല്‍ റിട്ടയര്‍ ചെയ്യേണ്ടിയിരുന്ന ശ്രീ വേണു കരുണാകരനെ, പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാന്‍ (Ernakulam) ആയി നിയമിച്ചതിലെ ക്രമക്കേട് സംബന്ധിച്ചാണ് ഈ  പരാതി സമര്‍പ്പിക്കുന്നത്.

2. പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി നിയമിക്കപ്പെടുന്ന വ്യക്തി, സര്‍വീസില്‍ ഉള്ളതോ വിരമിച്ചതോ ആയ അഡീഷണല്‍ ജില്ലാ ജഡ്ജിയില്‍ കുറയാത്ത റാങ്കിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍ ആയിരിക്കണം എന്ന് Permanent Lok Adalat (Other Terms and Conditions of Appointment of Chairman and other Persons) Rules, 2003-ല്‍ അനുശാസിക്കുന്നു.  എന്നാല്‍, ഇപ്രകാരം യോഗ്യതയുള്ള നൂറുകണക്കിന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരിക്കേ, ടി യോഗ്യത ഇല്ലാത്ത അഡ്മിനിസ്ട്രെറ്റീവ് ഓഫീസറായ ശ്രീ വേണു കരുണാകരനെ, പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി നിയമനം നല്‍കിയതിലാണ് ആസൂത്രിതമായ ക്രമക്കേട് നടന്നിരിക്കുന്നത്.

3. വേണു കരുണാകരന്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പ്  കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജ് / അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ആയി ഒരൊറ്റ ദിവസത്തേക്ക് ഹൈക്കോടതി നിയമിച്ചു. തുടര്‍ന്ന്, ഡെപ്യൂട്ടേഷനില്‍  പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി നിയമനം നല്‍കി. തുടര്‍ന്ന്, ജുഡീഷ്യല്‍ ഓഫീസറായി 31.01.2020-ല്‍  റിട്ടയര്‍ ചെയ്യാനും പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി തുടരാനും അനുവാദം നല്കി. ഇല്ലാത്ത യോഗ്യത ഉണ്ടാക്കി നല്കി പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി വേണു കരുണാകരനെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നത്. സൂചന ഒന്നിലെ ഒരൊറ്റ ഉത്തരവ് അനുസരിച്ചാണ് ഇതെല്ലാം നടത്തിയിരിക്കുന്നത്.

4. ശ്രീ വേണു കരുണാകരനെ, നേരിട്ട് പെര്‍മനന്റ് ലോക് അദാലത്ത് സാധാരണ അംഗമായി നിയമിക്കാം എന്നിരിക്കേ, അദ്ദേഹത്തെ ചെയര്‍മാനായി നിയമിച്ചതിന് പിന്നില്‍ ആരുടേയോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ട്. അര്‍ഹരായ നിരവധി ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരുന്നിട്ടും അന്യായമായ രീതിയില്‍ ടി നിയമനം നടത്തുകയും അപ്രകാരം വേണു കരുണാകരന് സാമ്പത്തിക നേട്ടവും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. ടി നിയമനത്തിന് പിന്നില്‍ ഗൂഡാലോചനയും അഴിമതിയും നടന്നിട്ടുണ്ട്. ജുഡീഷ്യറിയുടെ സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്ന ഒരു സംഭവമാണ് നടന്നിരിക്കുന്നത്.

5. ആകയാല്‍, സമക്ഷത്ത് നിന്നും ദയവുണ്ടായി ടി ക്രമക്കേട് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തി, കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും അന്യായമായ ടി നിയമനം ഉടന്‍ റദ്ദാക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനും ഹൈക്കോടതി നിയമനങ്ങള്‍ സുതാര്യമാക്കുന്നതിനും വേണ്ട മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും താഴ്മയായി അപേക്ഷിക്കുന്നു.

                                           എന്ന് വിശ്വസ്തതയോടെ
.                                           
കോട്ടയം                                                                 sd/-
03-02-2020                                         Mahesh Vijayan
                                                           RTI & Human Rights Activist

Enclosure(s)
1. Copy of Kerala High Court Order No. B1(A) - 3813/2019,  dated 18.01.2020


കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ  വിവരാവകാശ അപേക്ഷ


FROM                                                                            
     Mahesh Vijayan
    Attuvayil House
    SH Mount PO, Kottayam – 686006
    Mo: +91 93425 02698  e-mail: i.mahesh.vijayan@gmail.com

TO
    State Public Information Officer
    High Court of Kerala
    Ernakulam, Kerala - 682031
    E-mail: pio.hc-ker@gov.in

Sir,

    വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ (By e-mail)
    സൂചന: (1). ഹൈക്കോടതി രജിസ്ട്രാര്‍ (വിജിലന്‍സ് ) വേണു കരുണാകരനെ പെര്‍മനന്റ് ലോക് അദാലത്ത്, എറണാകുളം ചെയര്‍മാനായി നിയമിച്ച് കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നം B1(A) - 3813/2019,  തീയതി 18.01.2020
           (2). ഇ-ചലാന്‍ നം: KL014166244201920E

അപേക്ഷയിലെ പൊതുതാല്പര്യം:
    പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി നിയമിക്കപ്പെടുന്ന വ്യക്തി, സര്‍വീസില്‍ ഉള്ളതോ വിരമിച്ചതോ ആയ അഡീഷണല്‍ ജില്ലാ ജഡ്ജിയില്‍ കുറയാത്ത റാങ്കിലുള്ള ജുഡീഷ്യല്‍ ഓഫീസര്‍ ആയിരിക്കണം എന്ന് Permanent Lok Adalat (Other Terms and Conditions of Appointment of Chairman and other Persons) Rules, 2003-ല്‍ അനുശാസിക്കുന്നു.  എന്നാല്‍, ഇപ്രകാരം യോഗ്യതയുള്ള നൂറുകണക്കിന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരിക്കേ, ടി യോഗ്യത ഇല്ലാത്ത അഡ്മിനിസ്ട്രെറ്റീവ് ഓഫീസറായ ശ്രീ വേണു കരുണാകരനെ, അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പ്, അഡീഷണല്‍ ജില്ലാ ജഡ്ജ് / അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍, കൊല്ലം ആയി ഒരൊറ്റ ദിവസത്തേക്ക് മാത്രം നിയമിക്കുകയും തുടര്‍ന്ന്, ഡെപ്യൂട്ടേഷനില്‍  പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായും ഹൈക്കോടതി നിയമനം നല്‍കുകയും ജുഡീഷ്യല്‍ ഓഫീസറായി 31.01.2020-ല്‍  റിട്ടയര്‍ ചെയ്യാനും പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി തുടരാനും അനുവാദം നല്കി. ഇല്ലാത്ത യോഗ്യത ഉണ്ടാക്കി നല്കി പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി വേണു കരുണാകരനെ നിയമിക്കുകയാണ് ചെയ്തിരിക്കുന്നത്. സൂചന ഒന്നിലെ ഒരൊറ്റ ഉത്തരവ് അനുസരിച്ചാണ് ഇതെല്ലാം നടത്തിയിരിക്കുന്നത്.  ശ്രീ വേണു കരുണാകരനെ, നേരിട്ട് പെര്‍മനന്റ് ലോക് അദാലത്ത് സാധാരണ അംഗമായി നിയമിക്കാം എന്നിരിക്കേ, ടിയാനെ ചെയര്‍മാനായി തന്നെ നിയമിക്കണം എന്ന ആരുടേയോ നിക്ഷിപ്ത താല്പര്യം നടപ്പാക്കുന്നതിനായി, നിയമനം നല്കുകയും അപ്രകാരം വേണു കരുണാകരന് സാമ്പത്തിക നേട്ടവും സര്‍ക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. ജുഡീഷ്യറിയുടെ സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്ന ഒരു സംഭവമാണ് നടന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ഞാന്‍ സര്‍ക്കാരിനും ബഹു: സുപ്രീംകോടതിയ്ക്കും പരാതികള്‍ നല്‍കിയിട്ടുണ്ട്. ടി നിയമനത്തിന് പിന്നില്‍ നടന്നിരിക്കുന്ന ഗൂഡാലോചനയും ക്രമക്കേടും പുറത്ത് കൊണ്ട് വരുന്നതിനായാണ്‌ ഈ അപേക്ഷ സമര്‍പ്പിക്കുന്നത്.

ആവശ്യമായ വിവരം:
    സൂചന ഒന്ന് പ്രകാരം ശ്രീ വേണു കരുണാകരനെ പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി നിയമിച്ചതുമായി ബന്ധപ്പെട്ട, താഴെ പറയുന്ന വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവരാവാകാശ നിയമപ്രകാരം നല്കണമെന്നപേക്ഷിക്കുന്നു. അപേക്ഷാ ഫീസ്‌ പത്ത് രൂപ ഇ-ചലാനായി അടച്ചത് ഹാജരാക്കുന്നു.

1. ടി നിയമനം നല്‍കിയ തസ്തികയില്‍ എന്നാണ് ഒഴിവ് ഉണ്ടായതെന്ന് വ്യക്തമാക്കുന്ന രേഖകള്‍.
2.  പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനേയും അംഗങ്ങളേയും തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടിക്രമങ്ങളും മാര്‍ഗനിര്‍ദ്ദേശങ്ങളും അടങ്ങിയ രേഖകള്‍.
3. ടി നടപടിക്രമങ്ങള്‍ പാലിച്ചാണോ ശ്രീ വേണു കരുണാകരന് നിയമനം നല്കിയത് എന്ന് വ്യക്തമാക്കുന്ന രേഖകള്‍.
4. പെര്‍മനന്റ് ലോക് അദാലത്ത് (എറണാകുളം) ചെയര്‍മാന്‍ പോസ്റ്റിലെ ടി ഒഴിവിലേക്ക് നിയമനം നല്കുന്നതിന് അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ എന്ന വിവരം.
    a. ഉണ്ടെങ്കില്‍ ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
    b. ടി എത്ര അപേക്ഷകള്‍ ലഭിച്ചു എന്ന വിവരം.
    c. ടി ഒഴിവിലേക്ക് സര്‍വീസില്‍ ഉള്ളതോ വിരമിച്ചതോ ആയ അഡീഷണല്‍ ജില്ലാ ജഡ്ജിയില്‍ കുറയാത്ത റാങ്കിലുള്ള എത്ര ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ അപേക്ഷ നല്‍കി എന്ന വിവരം.
5. ശ്രീ വേണു കരുണാകരന്‍ സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ മുന്‍പ്, അഡീഷണല്‍ ജില്ലാ ജഡ്ജ് / അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍, കൊല്ലം ആയി ഒരൊറ്റ ദിവസത്തേക്ക് മാത്രം നിയമിക്കുകയും തുടര്‍ന്ന്, ഡെപ്യൂട്ടേഷനില്‍  പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി നിയമനം നല്‍കുകയും ജുഡീഷ്യല്‍ ഓഫീസറായി വിരമിക്കാന്‍ അവസരം നല്കിയ ശേഷം, പെര്‍മനന്റ് ലോക് അദാലത്ത് ചെയര്‍മാനായി തുടരാനും സൂചന ഒന്ന് പ്രകാരം അവസരം ഉണ്ടാക്കി നല്‍കുകയാണല്ലോ ഉണ്ടായത്. യോഗ്യതയുള്ള നൂറുകണക്കിന് ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ ഉണ്ടായിരിക്കെ, ഇപ്രകാരം, വേണു കരുണാകരന് നിയമനം നല്‍കാന്‍ അദ്ദേഹത്തില്‍ എന്ത് വിശിഷ്ട ഗുണങ്ങള്‍ ആണ് ഉണ്ടായിരുന്നത് എന്ന വിവരം.
    a. ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
6. സൂചന ഒന്ന് ഉത്തരവ് പുറപ്പെടുവിച്ചതിന്‍റ ഭാഗഭാക്കായ എല്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും പേരും സ്ഥാനപ്പേരും.
    a. ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
7. ശ്രീ വേണു കരുണാകരനെ ഒരു നാള്‍  അഡീഷണല്‍ ജില്ലാ ജഡ്ജ് ആക്കാന്‍ തീരുമാനമെടുത്ത എല്ലാ ജുഡീഷ്യല്‍ ഓഫീസര്‍മാരുടേയും ഉദ്യോഗസ്ഥരുടേയും പേരും സ്ഥാനപ്പേരും.
    a. ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
8. സൂചന ഒന്ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്‌ ബഹു: ഹൈക്കോടതി ചീഫ് ജസ്റ്റിസിന്‍റെ അറിവോടെ ആണോ  എന്ന വിവരം.
    a. ആണെങ്കില്‍, ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
9. സൂചന ഒന്ന് ഉത്തരവ് പുറപ്പെടുവിച്ചതുമായി ബന്ധപ്പെട്ട എല്ലാ ഫയലിലേയും മുഴുവന്‍ പേജുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം.
10.  ശ്രീ വേണു കരുണാകരന്‍ കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജ് / അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ആയി ചാര്‍ജ് എടുത്തതിന്റെം ശേഷം ചാര്‍ജ് കൈമാറിയതിന്റെം രേഖകള്‍.
    a. കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജ് / അഡീഷണല്‍ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണല്‍ സ്ഥാനത്തിരുന്ന്  ശ്രീ വേണു കരുണാകരന്‍ കേട്ട കേസുകളുടെ വിശദാംശങ്ങള്‍.
    b. ശ്രീ വേണു കരുണാകരന്റെ അവസാന - വിരമിച്ച- മാസത്തെ ശമ്പളം എത്രയാണെന്ന വിവരം. ആയത് വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
11.  പെര്‍മനന്റ് ലോക് അദാലത്ത് (എറണാകുളം) ചെയര്‍മാനായി ശ്രീ വേണു കരുണാകരന്‍ ചാര്‍ജ് എടുത്തതിന്റെ രേഖകള്‍.
12. ഈ ആര്‍.ടി.ഐ അപേക്ഷ കൈകാര്യം ചെയ്ത ഫയലിലെ മുഴുവന്‍ പേജുകളുടെയും പകര്‍പ്പ് ഫയല്‍ കുറിപ്പുകള്‍ സഹിതം.

⦁    ഈ അപേക്ഷയ്ക്ക് മറുപടി നല്‍കുമ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ 30.03.2016-ല്‍ പുറത്തിറക്കിയ ഉത്തരവ് No.69503/Cdn.5/2015/GAD-ല്‍ പറഞ്ഞിരിക്കുന്ന എല്ലാ നിബന്ധനകളും  നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്.
⦁    എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
⦁    അപേക്ഷാ ഫീസ്‌ ഇ-ചലാനായി ഇതോടൊപ്പം ഹാജരാക്കുന്നു.

                                           എന്ന് വിശ്വസ്തതയോടെ
                                          
കോട്ടയം                                    sd/-
03-02-2020                                         Mahesh Vijayan
                                          RTI & Human Rights Activist                       
                                   

No comments:

Post a Comment