ഏതൊരു കോടതി മുന്‍പാകെയും തെറ്റായ സത്യവാംഗ്മൂലമോ തെളിവോ നല്‍കുന്നത്
ക്രിമിനല്‍ കുറ്റമാണ് (Perjury); IPC 191,193,195,199 പ്രകാരം
ശിക്ഷാര്‍ഹവും. എന്നാലിത് ലഘുവായ ഒരു തെറ്റാകരുത് എന്ന് മാത്രം.
ഇത്തരം സംഗതികളില്‍ CRPC സെക്ഷന്‍ 340 അനുസരിച്ച് അതാത് കോടതികളിലാണ് പരാതി
നല്‍കേണ്ടത്. സിവില്‍ കോടതിയിലുള്‍പ്പടെ പരാതി നല്‍കാവുന്നതാണ്.
CRPC 340 പ്രകാരം പരാതി ലഭിക്കുന്ന പക്ഷം പരാതി സംബന്ധിച്ച് കോടതി ഒരു
പ്രാരംഭാന്വേഷണം നടത്തി, നീതിയുടെ താല്പര്യം സംരക്ഷിക്കേണ്ടതുണ്ട് എന്ന്
കോടതിക്ക് തോന്നുന്ന പക്ഷം ക്രിമിനല്‍ നടപടി നിയമം u/s 340 r/w S.195 -ലെ
അധികാരമുപയോഗിച്ച് കുറ്റക്കാര്‍ക്കെതിരെ ഒരു പരാതി രേഖാമൂലം കോടതി
തയ്യാറാക്കി, അധികാരികതയുള്ള ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് അയക്കണം.
അതായത്, ഇവിടെ പരാതിക്കാരന്‍ അഥവാ ഒന്നാം സാക്ഷി കോടതി തന്നെയായി മാറുന്നു.
കോടതിയുടെ കസ്റ്റഡിയില്‍ ഇരുന്ന രേഖകളില്‍ കൃത്രിമം ചമച്ചത് സംബന്ധിച്ച് CRPC 340 പ്രകാരം ഞാന്‍ സമര്‍പ്പിച്ച പരാതിയുടേയും സത്യവാംഗ്മൂലത്തിന്റെയും സാമ്പിള്‍ ചുവടെ കൊടുക്കുന്നു.
ബഹുമാനപ്പെട്ട കോട്ടയം അഡീഷണല്‍ മുന്‍സിഫ് കോടതി മുന്‍പാകെ
MISC. APPLICATION NO. _______ of 2019
IN
(E.P. 08 / 2009 in O.S. 476 / 2003)
മഹേഷ് വിജയന്‍ - പരാതിക്കാരന്‍
കെ.പി. ശ്രീകുമാര്‍ മുതല്‍ 4 പേര്‍ - എതിര്‍കക്ഷികള്‍
കോടതി രേഖകളില്‍ ക്രമക്കേട് നടത്തിയത് സംബന്ധിച്ച് മേല്‍ നമ്പരില്‍ പരാതിക്കാരന്‍ ക്രിമിനല്‍ നടപടി നിയമം u/s 340 r/w S.195 പ്രകാരം ബോധിപ്പിക്കുന്ന പരാതി.
പരാതിക്കാരന്റെ പേരും പൂര്‍ണമായ മേല്‍വിലാസവും
Mahesh Vijayan
S/o R. Vijayan
Attuvayil House, Nattasseri Kara
SH Mount P.O, Perumbaicaud Village
Kottayam - 686006
എതിര്‍കക്ഷികളുടെ പേരും പൂര്‍ണമായ മേല്‍വിലാസവും
#
|
Official
Address
|
Personal
Address
|
1
|
Adv: K.P. Sreekumar
Kurup's Chamber Kottayam - 686002 |
Adv. K.P.
Sreekumar
Kizhakke Madam Kiliroor North Post Kottayam - 686020 |
2
|
Baiju
L
L.D Clerk Munisiff Court, Kottayam |
Baiju
L
Nellivila House Kanjiracodu, Kundara P.O Kollam |
3
|
Adv.
G. Jayasanker
Kurup's Chamber Kottayam - 686002 |
Adv.
G. Jayasanker
Surabhi Kudamaaloor P.O Kottayam - 686017 |
4
|
Reji
G Nair
Junior Superintendent Munisiff Court, Kottayam |
Reji
G Nair
Vrindaavan, Puthuppally P.O Kottayam - 686011 |
1. കോട്ടയം മുനിസിഫ് കോടതിയിലെ OS 476/03 ആം നമ്പര്‍ കേസിലെ EP.08/2009-യില്‍, എതിര്‍കക്ഷികള്‍ സംഘം ചേര്‍ന്ന് ഗൂഡാലോചന നടത്തി, കൃത്രിമമായും കളവായും രേഖകള്‍ ചമച്ചും പൊതുസേവകന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തും കോടതി ലേലം ചെയ്ത 38/2E/1 എന്ന റീസര്‍വ്വേയിലുള്ള വസ്തുവിന് പകരം ലക്ഷങ്ങള്‍ വിലവരുന്ന മറ്റൊരു വസ്തു തട്ടിയെടുത്തതാണ് ഈ പരാതിക്കാധാരമായ സംഭവം.
2. ടി എക്സിക്യൂഷന്‍ പെറ്റീഷനില്‍ നടന്ന പ്രധാന ക്രമക്കേടുകള്‍ താഴെ പറയുന്നവയാണ്.
a). EP-യിലെ റീസര്‍വ്വേ നമ്പര്‍ 38/2E/1 എന്നത് ലേലം നടന്ന ശേഷം വെട്ടിത്തിരുത്തി 216/2 ആക്കി മാറ്റി.
b). Sale Warrant (O. 21, R. 30) - നൊപ്പമുള്ള ഷെഡ്യൂളിലെ റീസര്‍വ്വേ നമ്പര്‍ വെട്ടിതിരുത്തുകയും എലുക, വിവരണം എന്നിവയ്ക്ക് മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
c) Sale Proclamation (O. 21, R. 66 - ലേല പരസ്യം) - ലെ റീ സര്‍വ്വേ നമ്പരും സെയില്‍ സര്‍ട്ടിഫിക്കറ്റിലെ റീ സര്‍വ്വേ നമ്പരും വിത്യാസപ്പെട്ടിരിക്കുന്നു. എലുക, വിവരണം എന്നിവയ്ക്ക് മാറ്റം വരുത്തുകയും ചെയ്തിട്ടുണ്ട്.
d) സെയില്‍ രജിസ്റ്ററില്‍, അറ്റാച്ച് ചെയ്ത വസ്തുവിന്റെ എലുക, വസ്തുവിന്റെ വിവരണം, റീ സര്‍വ്വേ നമ്പര്‍ എന്നിവയ്ക്കെല്ലാം മാറ്റം വരുത്തിയിരിക്കുന്നു.
3. കോടതി അറിയാതെയാണ് ടി തിരുത്തലുകളും മാറ്റങ്ങളും എല്ലാം വരുത്തിയിരിക്കുന്നത്. ക്രമക്കേട് നടത്തിയ ശേഷം ബോധപൂര്‍വ്വം തെറ്റായ സത്യവാംഗ്മൂലവും സ്റ്റേറ്റ്മെന്റും കോടതി മുമ്പാകെ നല്‍കി ഒന്നും മൂന്നും എതിര്‍കക്ഷികള്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് തിരുത്തിയ റീസര്‍വ്വേ നമ്പരിലുള്ള വസ്തുവിന്‍റെ സെയില്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുത്തത്.
4. ടി കേസില്‍ കോടതിയില്‍ നിന്നും സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് അയച്ച, അറ്റാച്ച്മെന്റ് ഓര്‍ഡറിന്‍റെ പകര്‍പ്പ് Exhibit P1 ആയി ഹാജരാക്കുന്നു. ഇതിലെ റീസര്‍വ്വേ നമ്പര്‍ 38/2E/1 എന്നതാണ്. Execution Petition, അറ്റാച്ച്മെന്റ് ഓര്‍ഡര്‍, Sale Warrant, Sale Proclamation - എന്നിവയോടൊപ്പമുള്ള ഷെഡ്യൂളില്‍ ഒരിടത്തു പോലും ബ്ലോക്ക് നമ്പര്‍ എന്നൊരു കോളം പോലുമില്ല എന്നിരിക്കെ സെയില്‍ രജിസ്റ്ററിലും സെയില്‍ സര്‍ട്ടിഫിക്കറ്റിലും വസ്തുവിന്‍റെ ബ്ലോക്ക് നം 25 എന്ന് പുതിയതായി എഴുതി ചേര്‍ത്തിരിക്കുന്നു. ടി ഷെഡ്യൂളില്‍ പറയുന്ന പെരുംബായ്ക്കാട് വില്ലേജില്‍ ഒന്നിലധികം ബ്ലോക്കുകളും ടി ബ്ലോക്കുകളില്‍ 216/2 എന്ന റീസര്‍വ്വേ നമ്പരില്‍ ഒന്നിലധികം പ്രോപ്പര്‍ട്ടികളും ഉള്ളതാണ്.
5. ഒന്നാം എതിര്‍കക്ഷി 38/2E/1 എന്ന വസ്തു ലേലത്തില്‍ പിടിച്ചശേഷം മുനിസിഫ് കോടതിയിലെ ജീവനക്കാരായ രണ്ടും നാലും എതിര്‍കക്ഷികളെ സ്വാധീനിക്കുകയും ഗൂഡാലോചന നടത്തി രേഖകളില്‍ കൃത്രിമം കാണിക്കുകയും കോട്ടയം സബ് കോടതിയിലെ OS 569/10 ആം നമ്പര്‍ കേസില്‍ എനിക്ക് ഡിക്രീ ലഭിച്ച 216/2 എന്ന വസ്തു തട്ടിയെടുക്കുകയുമായിരുന്നു. റീ സര്‍വ്വേ 38/2E/1 നമ്പര്‍ വസ്തു കോടതിയില്‍ നിന്നും ലേലത്തില്‍ പിടിച്ചതായി കാണിച്ച്, ഒന്നാം എതിര്‍കക്ഷി കോട്ടയം ജില്ലാ രജിസ്ട്രാര്‍ക്ക് 15/12/10-ല്‍ നല്‍കിയ കത്തിന്റെ പകര്‍പ്പ് Exhibit P2 യും ആയതിന് ജില്ലാ രജിസ്ട്രാര്‍ നല്‍കിയ മറുപടി Exhibit P3 ആയും ഹാജരാക്കുന്നു
6. സെയില്‍ രജിസ്റ്ററും സെയില്‍ സര്‍ട്ടിഫിക്കറ്റും തയ്യാറാക്കിയിരിക്കുന്നത് രണ്ടാം എതിര്‍കക്ഷിയും ആയത് പരിശോധിച്ചുറപ്പ് വരുത്തിയത് നാലാം എതിര്‍കക്ഷിയുമാണ്. ഹര്‍ജിക്കാരന്‍ 21.05.2016-ലും 17.12.2018-ലും ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഞാന്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ (File No: C4-44188/2016), കോട്ടയം ജില്ലാ ജഡ്ജി പ്രാഥമിക അന്വേഷണം നടത്തി, രണ്ടാം എതിര്‍കക്ഷി എല്‍.ബൈജുവിനെതിരെ അച്ചടക്ക നടപടി ആരംഭിച്ചിട്ടുള്ളതും ടിയാനെ കുറ്റക്കാരനെന്ന് കണ്ടെത്തി എന്‍ക്വയറി ഓഫീസര്‍ റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതും ടി അച്ചടക്ക നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി നില്ക്കുകയുമാണ്. നാലാം എതിര്‍കക്ഷിക്കെതിരായ അന്വേഷണം പുരോഗമിക്കുന്നു.
7. രേഖകളില്‍ പൊരുത്തക്കേട് കണ്ടെതിനെ തുടര്‍ന്ന്‍, 2014 ഒക്ടോബറില്‍ ഹര്‍ജിക്കാരന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി, സംഭവം മുനിസിഫ് കോടതി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു. പക്ഷേ, ക്രമക്കേട് നടന്ന സെയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഒപ്പിട്ട നാലാം എതിര്‍കക്ഷി ജൂനിയര്‍ സൂപ്രണ്ട് ആയിരുന്നു അന്നത്തെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍. ആയതിനാല്‍, ടിയാന്‍ ഹര്‍ജിക്കാരന് വിവരം നല്‍കുകയോ വിഷയം അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയോ ചെയ്തില്ല. പിന്നീട്, ടിയാന്‍ ട്രാന്‍സ്ഫര്‍ ആയതിന് ശേഷം, ഹര്‍ജിക്കാരന്‍ വീണ്ടും വിവരാവകാശ അപേക്ഷ നല്‍കുകയും ക്രമക്കേട് ശ്രദ്ധയില്‍ പെട്ട പുതിയ ജൂനിയര്‍ സൂപ്രണ്ട് അക്കാര്യം മേലധികാരിക്ക് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിട്ടുള്ളതാണ്. ക്രമക്കേട് നടന്ന വിവരം നാലാം എതിര്‍കക്ഷി ബോധപൂര്‍വ്വം മൂടിവെച്ചത് ടി തട്ടിപ്പില്‍ ടിയാനും ഉള്‍പ്പെട്ടതിന് തെളിവാണ്. ടി വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ് Exhibit P4 ആയും മറുപടി Exhibit P5 ആയും ഹാജരാക്കുന്നു.
8. വാദിഭാഗം അഭിഭാഷകനായ മൂന്നാം എതിര്‍കക്ഷിക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുമായി ബന്ധപ്പെട്ട് വിവിധ കോടതി ഓഫീസില്‍ ഉണ്ടായിരുന്ന സ്വാധീനവും രേഖകളില്‍ കൃത്രിമം കാണിക്കുന്നതിന് സഹായകമായി. ടിയാനോ അല്ലെങ്കില്‍ ടിയാന്റെ നിര്‍ദ്ദേശാനുസരണം മറ്റാരെങ്കിലുമോ ആണ് ഇ.പി.-യിലും മറ്റും തിരുത്തല്‍ വരുത്തിയിരിക്കുന്നത്. ടി കേസിലെ വാദി ഭാഗം വക്കീലായ മൂന്നാം എതിര്‍കക്ഷി ജി. ജയശങ്കറിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ഒന്നാം എതിര്‍കക്ഷിയാണ് ടി കേസിലെ E.P 08/09-ല്‍ അറ്റാച്ച് ചെയ്തിരുന്ന വസ്തു ലേലം കൊണ്ടത്. കോടതി നടത്തുന്ന ലേലത്തില്‍, കേസുമായി പ്രൊഫഷണലി ബന്ധപ്പെട്ടിട്ടുള്ള അഭിഭാഷകര്‍ കക്ഷിക്ക് വേണ്ടിയല്ലാതെ പങ്കെടുക്കാന്‍ പാടില്ലെന്നിരിക്കെയാണ് അതിന് വിരുദ്ധമായി അഭിഭാഷകനായ ഒന്നാം എതിര്‍കക്ഷി കോടതി ജീവനക്കാരുടെ സഹായത്താല്‍ പ്രോപ്പര്‍ട്ടി ലേലം കൊണ്ടത്.
9. അറ്റാച്ച് ചെയ്ത 38/2E/1 വസ്തുവിന്‍റെ മതിപ്പ് വിലയായി ഒരു ലക്ഷം ആണ് നിശ്ചയിച്ചിരുന്നതും അതില്‍ ലേലം തുടങ്ങി ഒരുലക്ഷത്തി നൂറ് രൂപയ്ക്ക് ലേലം ഒന്നാം എതിര്‍കക്ഷിയുടെ പേരില്‍ ഉറപ്പിക്കുകയുമായിരുന്നു. എന്നാല്‍ 216/2-ന് വസ്തുവിന്‍റെ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ന്യായവിലയിലും ആര്‍ ഒന്നിന് 70,000/- രൂപയാണ്. അതനുസരിച്ച് 1,16,200/- രൂപയാണ് ആകെ ഫെയര്‍ വാല്യു. ഫെയര്‍ വാല്യുവിന്‍റെ നാലിരട്ടിയാണ് പ്രദേശത്തെ അന്നത്തെ കമ്പോളവില. ടി വസ്തുവിന് പരാതിക്കാരന്‍ 07.02.2010-ല്‍ എഗ്രിമെന്റ് വെച്ചിരുന്നത് സെന്റിന് 1,41,000 രൂപ വെച്ച് ആകെ 4,78,100/- രൂപയ്ക്കാണ്. ടി എഗ്രിമെന്റിന്റെ പകര്‍പ്പ് Exhibit P6 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. ടി എഗ്രിമെന്റ് പ്രകാരം വസ്തു എനിക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന്‍, കോട്ടയം സബ് കോടതിയില്‍ ഞാന്‍ നല്കിയ OS 569/10 നമ്പര്‍ കേസില്‍ എനിക്കനുകൂലമായി ലഭിച്ച വിധിയുടെ പകര്‍പ്പ് Exhibit P7 ആയി മാര്‍ക്ക് ചെയ്ത് ഹാജരാക്കുന്നു. ടി വസ്തുവാണ് ന്യായവിലയിലും കുറഞ്ഞ തുകയ്ക്ക് ഒന്നാം എതിര്‍കക്ഷി തട്ടിയെടുത്തത്.
10. ഒന്ന് മുതല്‍ നാല് വരെ എതിര്‍കക്ഷികള്‍ ഗൂഡാലോചന നടത്തിയും പരസ്പരം സഹായികളായി പ്രവര്‍ത്തിച്ചും അന്യായ നേട്ടം ഉണ്ടാക്കി ക്രിമിനല്‍ കുറ്റം ചെയ്തിരിക്കുകയാണ്. IPC 120b, 420, 421, 463, 464, 465, 466, 471, 167, 192, 193, 196, 197, 198, 202 തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരവും അഴിമതി നിരോധന നിയമം 1988-ലെ 7, 8, 12, 13, 19 വകുപ്പുകള്‍ പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ് എതിര്‍കക്ഷികള്‍ ചെയ്തിട്ടുള്ളത്.
11. ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഞാന്‍ നല്‍കിയ പരാതികള്‍ക്ക് മറുപടിയായി ലഭിച്ച രജിസ്ട്രാറുടെ കത്ത് Exhibit P8 ആയി ഹാജരാക്കുന്നു. എതിര്‍കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് CRPC 340 പ്രകാരം മുന്‍സിഫ് കോടതിയെ സമീപിക്കാനും വിഷയത്തില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനും ടി കത്തിലൂടെ പരാതിക്കാരന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതാണ്.
ആകയാല്‍ കോടതിയുടെ ദയവുണ്ടായി താഴെ പറയുന്ന നിവൃത്തികള്‍ അനുവദിച്ച് ഉത്തരവ് ഉണ്ടാക്കണമെന്ന് അപേക്ഷിക്കുന്നു.
നിവൃത്തികള്‍
a) നീതിയുടെ താല്പര്യം സംരക്ഷിക്കുന്നതിലേക്കായി എതിര്‍കക്ഷികള്‍ക്കെതിരെ മേല്‍ പ്രതിപാദിച്ചിട്ടുള്ള കുറ്റം സംബന്ധിച്ച് കോടതി പ്രാരംഭാന്വേഷണം നടത്തണമെന്നും
b) ക്രിമിനല്‍ നടപടി നിയമം u/s 340 r/w S.195 -ലെ അധികാരമുപയോഗിച്ച് എതിര്‍കക്ഷികള്‍ക്കെതിരെ ഒരു പരാതി രേഖാമൂലം തയ്യാറാക്കി, അധികാരികതയുള്ള ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന് അയക്കണമെന്നും
c) പ്രതി, അങ്ങനെയുള്ള മജിസ്ട്രേറ്റിന്‍റെ മുമ്പാകെ ഹാജരാകുന്നതിന് മതിയായ ജാമ്യം സ്വീകരിക്കുകയോ, അല്ലെങ്കില്‍ ആരോപിക്കപ്പെട്ട കുറ്റം ജാമ്യം അനുവദിക്കേണ്ടതല്ലാത്തതും, പ്രതിയെ കസ്റ്റഡിയില്‍ അങ്ങനെയുള്ള മജിസ്ട്രേറ്റിന്‍റെ അടുക്കല്‍ അയക്കേണ്ടത് ആവശ്യമാണെന്ന് കോടതിക്ക് തോന്നുകയും ചെയ്യുന്നെങ്കില്‍, അപ്രകാരം അയക്കണമെന്നും
d) എതിര്‍കക്ഷികള്‍ നടത്തിയ ക്രമക്കേടുകള്‍ നീതിയുടെ വിശാല താല്പര്യം മുന്‍നിര്‍ത്തി പരിഹരിക്കുന്നതിന് ഉചിതമായ മേല്‍നടപടികള്‍ സ്വീകരിക്കണമെന്നും
e) ഈ പരാതി നല്‍കിയതിന്റെ ചിലവുകള്‍ എതിര്‍കക്ഷികളില്‍ നിന്നും ഈടാക്കുവാന്‍ അനുവദിച്ച് വിധിക്കണമെന്നും
f) കോടതിക്ക് നീതിയുക്തമെന്ന് അഭിപ്രായമാകുന്നതുമായ ഇതര നിവൃത്തികളും അനുവദിക്കണമെന്നും താഴ്മയായി അപേക്ഷിച്ച് കൊള്ളുന്നു.
എന്ന് 2019 ഏപ്രില്‍ മാസം മൂന്നാം തീയതി.
പരാതിക്കാരന്‍ (മഹേഷ് വിജയന്‍):
മേല്‍ വിവരിച്ചതെല്ലാം ശരിയും സത്യവുമാണ്.
പരാതിക്കാരന്‍ (മഹേഷ് വിജയന്‍):
രേഖാ വിവരം
Exhibit P1 - കോടതിയില്‍ നിന്നുള്ള അറ്റാച്ച്മെന്‍റ് ഓര്‍ഡര്‍
Exhibit P2 - ശ്രീകുമാര്‍ ജില്ലാ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതി.
Exhibit P3 - ജില്ലാ രജിസ്ട്രാര്‍ ശ്രീകുമാറിന് നല്‍കിയ മറുപടി കത്ത്.
Exhibit P4 - മുനിസിഫ് കോടതിയില്‍ നല്‍കിയ വിവരാവകാശ അപേക്ഷയുടെ പകര്‍പ്പ്.
Exhibit P5 - ടി വിവരാവകാശ അപേക്ഷയുടെ മറുപടി.
Exhibit P6 - 07.02.2010-ലെ വസ്തു വില്പന കരാറിന്‍റെ പകര്‍പ്പ്.
Exhibit P7 - OS 569/10 നമ്പര്‍ കേസിലെ വിധിയുടെ പകര്‍പ്പ്.
Exhibit P8 - ബഹു: ഹൈക്കോടതി രജിസ്ട്രാറുടെ കത്ത്.
എന്ന് 2019 ഏപ്രില്‍ മാസം മൂന്നാം തീയതി
പരാതിക്കാരന്‍ (മഹേഷ് വിജയന്‍):
----------------------------------------------സത്യവാംഗ്മൂലം------------------------------
ബഹുമാനപ്പെട്ട കോട്ടയം അഡീഷണല്‍ മുന്‍സിഫ് കോടതി മുന്‍പാകെ
MISC. APPLICATION NO. _______ of 2019
IN
(E.P. 08 / 2009 in O.S. 476 / 2003)
മഹേഷ് വിജയന്‍ - പരാതിക്കാരന്‍
കെ.പി. ശ്രീകുമാര്‍ മുതല്‍ 4 പേര്‍ - എതിര്‍കക്ഷികള്‍
സത്യവാംഗ്മൂലം
മഹേഷ് വിജയന്‍, 36 വയസ്സ് , വിജയന്‍ മകന്‍, ആറ്റുവായില്‍ വീട്ടില്‍, കോട്ടയം ജില്ലയില്‍ എസ്.എച്ച്.മൗണ്ട് പി ഓ, പിന്‍ 686006 എന്ന ഞാന്‍ ഭയഭക്തി ബഹുമാന പുരസ്സരം താഴെ പറയും പ്രകാരം സത്യം ചെയ്തു ബോധിപ്പിച്ചു കൊള്ളുന്നു.
1. ഞാന്‍ ഇതോടൊപ്പമുള്ള പരാതിയിലെ ഹര്‍ജിക്കാരനാണ്.
2. ഈ പരാതിയില്‍ ഒന്ന് മുതല്‍ പതിനൊന്ന് വരെയുള്ള പാരഗ്രാഫുകളില്‍ പറയുന്ന എല്ലാ കാര്യങ്ങളും എന്റെ അറിവിലും ബോദ്ധ്യത്തിലും തികച്ചും ശരിയും വാസ്തവവുമാണ്. ഈ കോടതിയിലെ OS 476/03 നമ്പര്‍ കേസിലെ E.P 08/09-ല്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് എനിക്ക് വ്യക്തമായ അറിവുള്ളതാണ്. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥരേയും അഭിഭാഷകരേയും നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്നതിനും ശിക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ പരാതി സമര്‍പ്പിച്ചിട്ടുള്ളത്.
3. ഇതോടൊപ്പമുള്ള പരാതിയിലെ Exhibit P1 മുതല്‍ Exhibit P8 വരെയുള്ള രേഖകളുടെ പകര്‍പ്പുകള്‍ ഈ കോടതി മുമ്പാകെ ഹാജരാക്കുന്നു. ഈ തെളിവുകള്‍ എല്ലാം എന്റെ അറിവിലും ബോദ്ധ്യത്തിലും ശരിയായിട്ടുള്ളതാകുന്നു. ടി തെളിവുകള്‍ കോടതി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
4. രണ്ടും നാലും എതിര്‍കക്ഷികള്‍ കുറ്റം നടന്ന കാലയളവില്‍ ഈ കോടതിയില്‍ ജോലി ചെയ്തിരുന്നവരാണ്. രേഖകള്‍ തിരുത്തി പുതിയ റീസര്‍വ്വേ നമ്പര്‍, ബ്ലോക്ക് നമ്പര്‍ എന്നിവ ചേര്‍ത്ത്, സെയില്‍ രജിസ്റ്റര്‍, സെയില്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ തയ്യാറാക്കിയിരിക്കുന്നത് രണ്ടാം എതിര്‍കക്ഷിയും ആയത് പരിശോധിച്ചുറപ്പ് വരുത്തിയത് നാലാം എതിര്‍കക്ഷിയുമാണ്. യാതൊരുവിധ രേഖകളോ ഉത്തരവോ ഇല്ലാതെയാണ് ടി തിരുത്തലുകള്‍ എല്ലാം വരുത്തിയിരിക്കുന്നത്.
5. ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഞാന്‍ നല്‍കിയ പരാതികള്‍ക്ക് മറുപടിയായി ലഭിച്ച രജിസ്ട്രാറുടെ കത്ത് Exhibit P8 ആയി ഹാജരാക്കുന്നു. എതിര്‍കക്ഷികള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് CRPC 340 പ്രകാരം മുന്‍സിഫ് കോടതിയെ സമീപിക്കാനും വിഷയത്തില്‍ മറ്റ് നിയമനടപടികള്‍ സ്വീകരിക്കാനും ടി കത്തിലൂടെ പരാതിക്കാരന് നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളതാണ്
6. കോട്ടയം സബ് കോടതിയിലെ O.S 569/10 നമ്പര്‍ കേസില്‍ എനിക്ക് ഡിക്രി ലഭിച്ച വസ്തുവാണ്, രേഖകളില്‍ കൃത്രിമം കാണിച്ച് എതിര്‍കക്ഷികള്‍ ചേര്‍ന്ന് തട്ടിയെടുത്തിരിക്കുന്നത്. ടി വസ്തുവിനായി കോടതി ഉത്തരവ് പ്രകാരം 4,92,000/- രൂപ 2012-ല്‍ കോടതിയില്‍ കെട്ടി വെച്ചിരുന്നതുമാണ്. ഇതുമൂലം അപരിഹാര്യമായ നഷ്ടമാണ് എനിക്കുണ്ടായിരിക്കുന്നത്.
ആകയാല്‍ ഇതോടോപ്പമുള്ള പരാതിയില്‍ അക്കമിട്ടു പറയുന്ന എല്ലാ ആരോപണങ്ങളും വിശദമായ അന്വേഷണത്തിനും തെളിവെടുക്കലിനും വിധയമാക്കണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.
മേല്‍ പറഞ്ഞതെല്ലാം ശരിയും സത്യവുമാണ്.
ഇത് സത്യം സത്യം സത്യം.
തീയതി സത്യപ്രസ്താവകന്‍ ഒപ്പ്
03.04.2019
സത്യപ്രസ്താവകന്‍ 2019 വര്‍ഷം മാര്‍ച്ച് മാസം ........... തീയതി ..................................................... സ്ഥലത്തുള്ള എന്റെ ഓഫിസില്‍ ഹാജരായി എന്റെ മുമ്പാകെ സത്യവാംഗ്മൂലം ഒപ്പിട്ടുള്ളതാകുന്നു. സത്യപ്രസ്താവകനെ വ്യക്തിപരമായി എനിക്ക് നേരിട്ടറിയാം എന്നു സാക്ഷിപ്പെടുത്തിക്കൊള്ളുന്നു.
(ഓഫിസ് മുദ്ര) ഗസറ്റഡ് ഓഫിസര്‍ / അഡ്വക്കേറ്റ് / ത.സ്വ.ഭ മെമ്പര്‍ / കൌണ്‍സിലര്‍
തീയതി
03.04.2019
No comments:
Post a Comment