കോര്‍ട്ട് ഫീസ് സ്റ്റാമ്പ് വിവാദം വീണ്ടും. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ഉത്തരവിന് പുല്ലുവില കല്‍പ്പിച്ച് പവിത്രേശ്വരം (കൊല്ലം) ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി മേരിലത. ഇടവട്ടം സ്വദേശി ശ്രീ ആന്‍ഡ്രൂസ് അലക്സാണ്ടര്‍ നല്‍കിയ വിവരാവകാശ അപേക്ഷയാണ്, ഫീസായി കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കില്ലെന്ന് പറഞ്ഞ് പവിത്രേശ്വരം സെക്രട്ടറി കഴിഞ്ഞ ദിവസം നിരസിച്ചത്. നേരത്തേ പന്മന ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഇതേ രീതിയില്‍ അപേക്ഷ നിരസിച്ചപ്പോള്‍ അന്നത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഡോ സിബി മാത്യൂസ് എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകള്‍ ആണെന്നും അവര്‍ അപേക്ഷാ ഫീസായി കോര്‍ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കാന്‍ ബാധ്യസ്ഥര്‍ ആണെന്നും 2016 ഏപ്രിലില്‍ ഉത്തരവിട്ടിരുന്നു. അന്ന് SIC നിരാകരിച്ച അതേ കത്തിന്റെ കാര്യം പറഞ്ഞാണു ഇപ്പോള്‍ പവിത്രേശ്വരം പഞ്ചായത്ത് സെക്രട്ടറിയും വിവരാവകാശ അപേക്ഷ നിരസിച്ചിരിക്കുന്നത്. പന്മന കേസിലെ SIC ഉത്തരവിന്റെ വിശദാംശങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
.
നമ്മുടെ ഇടപെടലിന് ഫലമുണ്ടായി. വിവരാവകാശ അപേക്ഷകളില്‍ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് സ്വീകരിക്കണമെന്ന് കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍ (DDP) ജില്ലയിലെ എല്ലാ പഞ്ചായത്തുകള്‍ക്കും 18-08-2016-ല്‍ നിര്‍ദ്ദേശം നല്‍കി.
പിന്തുണച്ച എല്ലാവര്‍ക്കും ഒപ്പം ഉത്തരവ് ശ്രദ്ധയില്‍ പെടുത്തിയ വര്‍ഗീസ് മാഷിനും നന്ദി.
No comments:
Post a Comment