കോടതികള്‍ പുറപ്പെടുവിച്ച ചില വിധികളുടെ വെളിച്ചത്തില്‍ പൊതുതാല്പര്യ
ഹര്‍ജികള്‍ (Public Interest Litigation) ഫയല്‍ ചെയ്യുന്നവര്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍
പാലിക്കുന്നത് വിവേകപരമായിരിക്കും
1. വ്യാജമായ വസ്തുതകള്‍ ഉന്നയിച്ച് കൊണ്ട് പരാതികള്‍ ഫയല്‍ ചെയ്യരുത്.
2. ഉദ്ദേശ്യശുദ്ധിയോടെയും പൊതുനന്മ ലക്ഷ്യമാക്കിയും മാത്രമാവണം ഇത്തരം കേസുകള്‍ ഫയല്‍ ചെയ്യേണ്ടത്.
3. പരസ്യത്തിനു വേണ്ടിയും വ്യക്തിതാല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയും പ്രശസ്തിക്ക് വേണ്ടിയും കേസുകള്‍ ഫയല്‍ ചെയ്യരുത്.
4. ഉത്തമ വിശ്വാസത്തോടെയും സദുദ്ദേശത്തോടെയും മാത്രമേ കേസുകള്‍ ഫയല്‍ ചെയ്യാവൂ.
5. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കോടതികളെ സമീപിക്കരുത്.
6. പണം പിരിക്കാനും സ്വകാര്യലാഭം നേടാനും വേണ്ടി കേസുകളുമായി ആരും മുന്നോട്ട് പോകരുത്.
7. നീതി തേടുന്നവര്‍ വ്യക്തിപരമായ നീതിബോധമുള്ളവരാകണം.
8. വസ്തുതകള്‍ സത്യമായും വ്യക്തമായും തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ ബോധിപ്പിക്കണം.
9. കേസുകളുമായി ബന്ധപ്പെട്ട വസ്തുതകള്‍ വ്യക്തമായി ഗ്രഹപാഠം ചെയ്ത് പഠിച്ചതിനു ശേഷമാവണം കോടതിയെ സമീപിക്കേണ്ടത്.
10. ഇത്തരം കേസുകളില്‍ വാദം പറയാന്‍ പോകുന്നവര്‍ കോടതി നിയമങ്ങള്‍ പാലിക്കണം.
11. അനാവശ്യമായ വാദങ്ങള്‍ ഉന്നയിച്ച് കോടതികളുടെ സമയത്തെ ദുര്‍വ്വിനിയോഗം ചെയ്യരുത്.
12. സാമൂഹ്യമായ നന്മയ്ക്ക് വേണ്ടി ഫയല്‍ ചെയ്യുന്ന കേസുകളില്‍ ഹാജരാകുന്നത് ഒരു പുണ്യകര്‍മ്മമാണെങ്കില്‍ ദുരുദേശ്യപരമായ കേസുകള്‍ ഫയല്‍ ചെയ്യുന്നത് അനീതിയാണ്.
കടപ്പാട്: നമ്മള്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങള്‍ by അഡ്വ: ടി.സി ഉലഹന്നാന്‍ പബ്ലീഷര്‍: ഡി.സി ബുക്സ്.