പുതിയ കിണര് കുഴിക്കുന്നതിന് പഞ്ചായത്തിന്റെ / നഗരസഭയുടെ അനുവാദം ആവശ്യമാണ്. വീട് / കെട്ടിടം നിര്മ്മിക്കാനുള്ള അനുമതി തേടുമ്പോള് അതിനൊപ്പം, കിണര്, മതില് എന്നിവയ്ക്ക് വേണ്ട അനുമതിയും ഒരുമിച്ച് നേടാവുന്നതാണ്. കെട്ടിടം നിര്മ്മിക്കുമ്പോള് വഴിയില് നിന്നും പാലിക്കേണ്ട അകലം കിണറിനും ബാധകമാണ്. മറ്റ് അതിര്ത്തിയില് നിന്നും ഒന്നര മീറ്റര് മാറി മാത്രമേ കിണര് കുഴിക്കാന്
പാടുള്ളൂ. അതുപോലെ തന്നെ, സ്വന്തം പുരയിടത്തിലോ അടുത്ത പുരയിടത്തിലോ ഉള്ള -
സെപ്റ്റിക് ടാങ്ക്, സോക് പിറ്റ്(കുളിമുറി, അടുക്കള എന്നിവയില് നിന്നുള്ള മലീനജലം), മാലിന്യക്കുഴി എന്നിവയില് നിന്നും കുറഞ്ഞത് 7.5 മീറ്റര് അകലം ഉണ്ടായിരിക്കണം.
എന്നാല്, പലരും അനുവാദം വാങ്ങാതെ കിണര് കുഴിക്കുന്ന ഒരു സ്ഥിതി വിശേഷം കണ്ട് വരുന്നുണ്ട്. അനുവാദം വാങ്ങാതെ കിണര് കുഴിച്ചാല്, ഭാവിയില് മറ്റാരെങ്കിലും 7.5 മീറ്റര് അകലം പാലിക്കാതെ സെപ്റ്റിക് ടാങ്കോ മറ്റോ സ്ഥാപിച്ചാല്, അതിനെതിരെ പരാതി കൊടുത്താല് ചിലപ്പോള് പ്രയോജനം ലഭിക്കാതെ വരും. അതിനാല്, അനുവാദം വാങ്ങി മാത്രം കിണര് കുഴിക്കുക. എന്തെങ്കിലും കാരണവശാല്, അനുവാദം വാങ്ങാതെ കുഴിക്കേണ്ടി വന്നാല് പോലും അകലം സംബന്ധിച്ച നിബന്ധനകള് പാലിക്കുക.