From
<Name and Address Of the Applicant>
To
State Public Information Officer
O/O Chief Secretary
Government Secretariat
Thiruvananthapuram – 695001
Sir,
വിഷയം: വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ.
സൂചന: ബഹു സുപ്രീം കോടതിയിലെ CIVIL APPEAL NO. 5227 OF 2017 ( Dr. T.P. Senkumar IPS Vs Union of India & Ors.)
സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. ഡിജിപി സ്ഥാനത്ത് നിന്നും ടി.പി സെന്‍കുമാര്‍ IPS-നെ നീക്കിയതിനെതിരെ അദ്ദേഹം ബഹു: സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലുമായി ബന്ധപ്പെട്ട, താഴെ പറയുന്ന വിവരം അഥവാ വിവരങ്ങള്‍ അടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍ വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കുക.
1. ടി അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കിയ തുകയുടെ വിശദാംശങ്ങള്‍.
a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കിയ തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.
b. ടി തുക എപ്രകാരമാണ് നല്‍കിയതെന്ന വിവരം. (Mode of payment)
2. ടി അപ്പീലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച അഭിഭാഷകര്‍ക്ക് നാളിതുവരെ നല്‍കേണ്ട തുകയുടെ വിശദാംശങ്ങള്‍.
a. അപ്പീല്‍ ഹര്‍ജി, ക്ലാരിഫിക്കേഷന്‍ ഹര്‍ജി (Application for clarification / modification) , റിവിഷന്‍ ഹര്‍ജി (Review Petition), കോടതി അലക്ഷ്യ ഹര്‍ജി (Contempt Petition) എന്നിവയ്ക്ക് നല്‍കേണ്ട തുകയുടെ കണക്കുകള്‍ പ്രത്യേകം ലഭ്യമാക്കുക.
3. ടി അപ്പീലുമായും ഹര്‍ജികളുമായും ബന്ധപ്പെട്ട് സര്‍ക്കാരിന് വേണ്ടി ഹാജരായ / വാദിച്ച അഭിഭാഷകര്‍ നാളിതുവരെ നല്‍കിയ ബില്ലിന്റെ പകര്‍പ്പ്.
4. കേരള സര്‍ക്കാര്‍ ബഹു: സുപ്രീം കോടതിയില്‍ നിലവില്‍ നിയമിച്ചിട്ടുള്ള ഗവ: പ്ലീഡര്‍മാരുടെ പേരുകള്‍.
a. ടി ഗവ: പ്ലീഡര്‍മാരെ ഒഴിവാക്കി മറ്റ് അഭിഭാഷകരെ ടി അപ്പീലില്‍ സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നതിന് നിയമിച്ചതിന്റെ കാരണം വ്യക്തമാക്കുക.
b. ടി കാരണം രേഖപ്പെടുത്തി വെച്ച രേഖയുടെ പകര്‍പ്പ്.
5. ടി അപ്പീലുമായി / ഹര്‍ജിയുമായി ബന്ധപ്പെട്ട് ആരില്‍ നിന്നെല്ലാം സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട് എന്നതിന്റെ വിശദാംശങ്ങള്‍.
a. ടി ഉപദേശകര്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശത്തിന്റെ പകര്‍പ്പ്.
b. ടി നിയമോപദേശത്തിനായി സര്‍ക്കാര്‍ നല്‍കിയ / നല്‍കേണ്ട തുകയുടെ വിശദാംശങ്ങള്‍.
6. ടി കേസില്‍ സുപ്രീം കോടതി സര്‍ക്കാരിനോട് അടയ്ക്കാന്‍ ആവശ്യപ്പെട്ട തുക / പിഴ അടച്ചതിന്റെ വിശദാംശങ്ങള്‍ അടച്ച തീയതി, ഏത് ഫണ്ടില്‍ നിന്നും അടച്ചു എന്നീ വിവരങ്ങള്‍ ഉള്‍പ്പടെ.
7. ടി അപ്പീലുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പ്രതിനിധികള്‍ തുടങ്ങിയവരില്‍ ആരെങ്കിലും നടത്തിയിട്ടുള്ള യാത്രയുടെ താഴെ പറയുന്ന വിവരം ലഭ്യമാക്കുക.
a. യാത്ര ചെയ്ത വ്യക്തിയുടെ പേരും സ്ഥാനപ്പേരും.
b. യാത്ര ചെയ്ത വ്യക്തിയുടെ കൂടെ അനുഗമിച്ചവരുടെ പേരും സ്ഥാനപ്പേരും.
c. യാത്ര ചെയ്ത തീയതി(കള്‍)
d. ഓരോരുത്തര്‍ക്കും യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്കായി ആകെ ചിലവഴിച്ച തുകയും അതിന്റെ ബ്രേക്കപ്പും.
8. ടി ആവശ്യപ്പെട്ടതല്ലാതെ മറ്റേതെങ്കിലും തരത്തിലുള്ള ചിലവുകള്‍ ടി അപ്പീലുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍.
Note:
എല്ലാ രേഖകളും സാക്ഷ്യപ്പെടുത്തി നല്‍കേണ്ടതാണ്.
ആവശ്യപ്പെട്ട വിവരം പൂര്‍ണമായോ ഭാഗികമായോ നിഷേധിക്കുകയോ വിവരം ലഭിക്കുന്നതിനുള്ള ഫീസ് അടയ്ക്കുന്നതൊഴിച്ച് മറ്റെന്തെങ്കിലും തീരുമാനമെടുക്കുകയോ ചെയ്യുന്നപക്ഷം അതിന്റെ കാരണവും വിവരാവകാശ നിയമത്തിലെ ബന്ധപ്പെട്ട സെക്ഷനും വ്യക്തമാക്കേണ്ടതാണ്.
വിശ്വസ്തതയോടെ
Place: (signature)
Date: (name)
[ പത്ത് രൂപയുടെ കോർട്ട് ഫീസ് സ്റ്റാമ്പ് ഒട്ടിച്ച് അപേക്ഷ അയക്കുക.]