Thursday, 7 March 2019

കിണര്‍ കുഴിക്കുന്നതിന് അനുവാദം വാങ്ങണോ

പുതിയ കിണര് കുഴിക്കുന്നതിന് പഞ്ചായത്തിന്റെ / നഗരസഭയുടെ അനുവാദം ആവശ്യമാണ്‌. വീട് / കെട്ടിടം നിര്മ്മിക്കാനുള്ള അനുമതി തേടുമ്പോള് അതിനൊപ്പം, കിണര്, മതില് എന്നിവയ്ക്ക് വേണ്ട അനുമതിയും ഒരുമിച്ച് നേടാവുന്നതാണ്. കെട്ടിടം നിര്മ്മിക്കുമ്പോള് വഴിയില് നിന്നും പാലിക്കേണ്ട അകലം കിണറിനും ബാധകമാണ്. മറ്റ് അതിര്ത്തിയില് നിന്നും ഒന്നര മീറ്റര് മാറി മാത്രമേ കിണര് കുഴിക്കാന് പാടുള്ളൂ. അതുപോലെ തന്നെ, സ്വന്തം പുരയിടത്തിലോ അടുത്ത പുരയിടത്തിലോ ഉള്ള - സെപ്റ്റിക് ടാങ്ക്, സോക് പിറ്റ്(കുളിമുറി, അടുക്കള എന്നിവയില് നിന്നുള്ള മലീനജലം), മാലിന്യക്കുഴി എന്നിവയില് നിന്നും കുറഞ്ഞത് 7.5 മീറ്റര് അകലം ഉണ്ടായിരിക്കണം.
എന്നാല്, പലരും അനുവാദം വാങ്ങാതെ കിണര് കുഴിക്കുന്ന ഒരു സ്ഥിതി വിശേഷം കണ്ട് വരുന്നുണ്ട്. അനുവാദം വാങ്ങാതെ കിണര് കുഴിച്ചാല്, ഭാവിയില് മറ്റാരെങ്കിലും 7.5 മീറ്റര് അകലം പാലിക്കാതെ സെപ്റ്റിക് ടാങ്കോ മറ്റോ സ്ഥാപിച്ചാല്, അതിനെതിരെ പരാതി കൊടുത്താല് ചിലപ്പോള് പ്രയോജനം ലഭിക്കാതെ വരും. അതിനാല്, അനുവാദം വാങ്ങി മാത്രം കിണര് കുഴിക്കുക. എന്തെങ്കിലും കാരണവശാല്, അനുവാദം വാങ്ങാതെ കുഴിക്കേണ്ടി വന്നാല് പോലും അകലം സംബന്ധിച്ച നിബന്ധനകള് പാലിക്കുക.

Monday, 4 February 2019

വിവരാവകാശ അപേക്ഷ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

സര്‍ക്കാരിന്റെ കൈവശമുള്ളതോ നിയന്ത്രണത്തില്‍ ഉള്ളതോ ആയ ഒരു സ്ഥാപനത്തില്‍ നിന്നും ഏതെങ്കിലും ഒരു വിവരമോ രേഖയോ മാതൃകയോ സാമ്പിളോ ഒക്കെ ആണ് നാം വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെടേണ്ടത്. അപേക്ഷയ്ക്ക് നിശ്ചിത മാതൃകയില്ല. പ്രവൃത്തികള്‍ നിരീക്ഷിക്കാനും ആവശ്യപ്പെടാം. വേണ്ട വിവരം പാരഗ്രാഫ് തിരിച്ച് നംബറിട്ട് ആവശ്യപ്പെടാവുന്നതാണ്. എന്നാല്‍, ഒരു നിശ്ചിത ഫോര്‍മാറ്റില്‍ വിവരം തരണമെന്ന് ആവശ്യപ്പെടാന്‍ പാടില്ല.

1. ബൃഹത്തായ ചോദ്യാവലിക്ക് മറുപടി നല്‍കേണ്ടതില്ല എന്ന ചില ഉത്തരവുകള്‍ ചൂണ്ടിക്കാട്ടി പല ഉദ്യോഗസ്ഥരും ചോദ്യ ചിഹ്നം കണ്ടാലുടനെ വിവരം നിഷേധിക്കുന്ന തെറ്റായ  പ്രവണത കണ്ടു വരുന്നുണ്ട്. അപേക്ഷകര്‍ അല്പം ശ്രദ്ധിച്ചാല്‍ ഈ അനാവശ്യ നിരസിക്കലുകള്‍ ഇതൊഴിവാക്കാവുന്നതാണ്.  അതിന് കഴിവതും ഒടുവില്‍ ചോദ്യ ചിഹ്നം (?) ഉണ്ടാകാത്ത വിധം എങ്ങനെ അപേക്ഷ തയ്യാറാക്കാം എന്ന് നോക്കാം.

 ഉദാ: "2018 ലെ ...... തസ്തികയിലേക്ക് നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ടോ ?" എന്നാണ് ചോദിക്കേണ്ടത് എന്ന് കരുതുക. ഇത്,
"2018 ലെ ...... തസ്തികയിലേക്ക് നടത്തിയ ടെസ്റ്റിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്തിയിട്ടുണ്ടോ എന്ന വിവരം." എന്നാക്കി മാറ്റി ചോദ്യ ചിഹ്നം ഒഴിവാക്കാം.

2. അതുപോലെ, താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ആകെ എണ്ണം എത്ര? ഇങ്ങനെ ചോദിക്കുന്നതിനു പകരം 'താങ്കളുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ആകെ എണ്ണം ലഭ്യമാക്കുക.' എന്നാക്കി മാറ്റുക. അല്ലെങ്കില്‍ ഇങ്ങനേയും ആവശ്യപ്പെടാം.
താങ്കളുടെ സ്കൂളിലെ അവസാനം നടന്ന SSLC പരീക്ഷയുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക:
          a. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം
          b. ജയിച്ച കുട്ടികളുടെ എണ്ണം
         c. പരീക്ഷഫലത്തിന്റെ പകര്‍പ്പ്

3. മറ്റൊരു കാര്യം ശ്രദ്ധിക്കുവാന്‍ ഉള്ളത് , ഏതെങ്കിലും ഒരു വിവരം ഉണ്ടാക്കി തരേണ്ടതില്ല. ഉദാഹരണത്തിന് ചോദ്യം ശ്രദ്ധിക്കുക.

എത്ര ശതമാനം ആണ്‍കുട്ടികള്‍ SSLC പരീക്ഷയില്‍ തോറ്റു എന്ന് വ്യക്തമാക്കുക.
         ഇവിടെ ഏതെങ്കിലും ഒരു രേഖയില്‍ തോറ്റ ആണ്‍കുട്ടികളുടെ ശതമാനം ഉണ്ടെങ്കില്‍ ലഭ്യമാക്കിയാല്‍ മതി. അല്ലാതെ, ഈ വിവരം കണക്ക് കൂട്ടി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്‍കേണ്ടതില്ല. 

4. പിന്നെ, ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം എന്ത് വിവരം ആവശ്യപ്പെടുമ്പോഴും ഏത് കാലയളവിലെ വിവരം ആണ് വേണ്ടത് എന്ന് പറയണം എന്നുള്ളതാണ്.

ഉദാ: SSLC പരീക്ഷയില്‍ തോറ്റ വിദ്യാര്‍ഥികളുടെ എണ്ണം ലഭ്യമാക്കുക.
കാലയളവ് പറയാതെ ഈ രീതിയില്‍ അപേക്ഷിച്ചാല്‍ വിവരം നിഷേധിക്കാവുന്നതാണ്‌..
ശരി: കഴിഞ്ഞ മൂന്ന്‍ SSLC പരീക്ഷയില്‍ ഓരോ വര്‍ഷവും തോറ്റ വിദ്യാര്‍ഥികളുടെ എണ്ണം ലഭ്യമാക്കുക.

Friday, 1 February 2019

വോള്‍ട്ടേജ് ക്ഷാമം ഉണ്ടായാല്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍



വോ
ള്‍ട്ടേജ് ക്ഷാമം സംബന്ധിച്ച ഉപഭോക്താക്കളുടെ പരാതി പരിഹരിക്കാന്‍ ലൈസന്‍സി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 15-12-2015 തീയതിയിലെ ഉത്തരവ് നം No.1/1/KSERC-2015/ -ല്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന ലോ ടെന്‍ഷന്‍ സപ്ലൈയില്‍, വോള്‍ട്ടേജ് ക്ഷാമം  ഉണ്ടായാല്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇവിടെ  പ്രതിപാദിക്കുന്നത്. 11KV ഉള്‍പ്പടെയുള്ള HT, EHT-യുമായി ബന്ധപ്പെട്ട വോള്‍ട്ടേജ് ക്ഷാമം  പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിന് അനുബന്ധമായി കൊടുത്തിരിക്കുന്ന ഉത്തരവ് പൂര്‍ണമായി വായിച്ച് നോക്കേണ്ടതാണ്.

വോള്‍ട്ടേജ് ലെവല്‍
വിതരണ ശൃംഖലയില്‍ ഏതൊരു പോയിന്റിലും റെഗുലേറ്ററി കമ്മീഷന്‍  നിഷ്കര്‍ഷിച്ചിരിക്കുന്ന  താഴെ പറയുന്ന വോള്‍ട്ടേജ് ലെവല്‍ ഉണ്ടെന്ന് ഉറപ്പാക്കേണ്ടത് ലൈസന്‍സിയുടെ (കെ.എസ്.ഇ.ബി) കടമയാണ്. എന്നാലിതില്‍ നിന്നും പരമാവധി 6 % കൂടുകയോ കുറയുകയോ ചെയ്യാവുന്നതാണ്.

(i) Single phase - 240 Volts between phase and neutral;
(ii) Three phase - 415 Volts between phases

പരാതി നല്‍കാം
വോള്‍ട്ടേജ് ക്ഷാമം സമബന്ധിച്ച് പരാതി നല്‍കാനുള്ള ഏറ്റവും എളുപ്പമാര്‍ഗം കെ.എസ്.ഇ.ബി.-യുടെ 24 x 7 കോള്‍ സെന്റര്‍ നമ്പറായ 1912 / 0471 - 2555544 എന്ന നമ്പരില്‍ വിളിച്ചറിയിക്കുക എന്നതാണ്. കോള്‍ സെന്റര്‍ മുഖേന പരാതി നല്കിയിട്ട് ഫലമില്ലാതെ വന്നാല്‍ ബന്ധപ്പെട്ട കെ.എസ്.ഇ.ബി. സബ് ഡിവിഷന്‍ അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ക്ക് രേഖാമൂലം പരാതി നല്കുക. ഒന്നിലധികം ഉപഭോക്താക്കളെ ബാധിക്കുന്ന കേസുകളില്‍ പരമാവധി പേര്‍ ഒപ്പിട്ട മാസ് പരാതി, കണ്‍സ്യൂമര്‍ നമ്പര്‍ സഹിതം നല്കാന്‍ ശ്രമിക്കുക. മാസ് പരാതികളില്‍ കത്തിടപാടിനുള്ള വിലാസവും ബന്ധപ്പെടേണ്ട വ്യക്തികളുടെ ഫോണ്‍ നമ്പരും എടുത്ത് പറയേണ്ടതാണ്. പരാതിക്ക് നിര്‍ബന്ധമായും രസീത് വാങ്ങുകയോ അല്ലെങ്കില്‍ പരാതി സ്വീകരിച്ചതായി പകര്‍പ്പില്‍ രേഖപ്പെടുത്തി സീല്‍ ചെയ്ത് വാങ്ങുകയോ ചെയ്യണം. പരാതി ലഭിച്ചാല്‍, വിതരണ ശൃംഖലയില്‍ മാറ്റം വേണ്ടാത്ത സംഗതികളില്‍ ആയത് ഏഴ് ദിവസങ്ങള്‍ക്കകം പരിഹരിക്കേണ്ടതാണ്. പുതിയ ട്രാന്‍സ്ഫോര്‍ സ്ഥാപിച്ചോ നിലവിലെ ട്രാന്‍സ്ഫോര്‍ അപ്ഗ്രേഡ് ചെയ്തോ വിതരണ ശൃംഖല ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ 120 ദിവസങ്ങള്‍ക്കകം പരാതി പരിഹരിക്കേണ്ടതാണ്.

പരാതി നല്കിയിട്ടും ഫലമുണ്ടായില്ലെങ്കില്‍
അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി നിശ്ചിത കാലാവധിക്ക് ശേഷവും  പരാതി പരിഹരിച്ചില്ലെങ്കില്‍, എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക്  രേഖാമൂലം പരാതി നല്കുക. ഈ പരാതി മാസ് പരാതി ആകണമെന്നില്ല. നേരത്തേ നല്‍കിയ പരാതിയില്‍ ഒപ്പിട്ട ഏതൊരാള്‍ക്കും പരാതി നല്കാം. എക്സിക്യുട്ടീവ്‌ എഞ്ചിനീയറെ നേരില്‍ കണ്ടോ തപാലില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റായോ രേഖകള്‍ സഹിതം പരാതി നല്‍കാം. അതോടൊപ്പം, അസിസ്റ്റന്റ്റ് എഞ്ചിനീയര്‍ക്ക് നല്‍കിയ പരാതിയിലെടുത്ത നടപടികള്‍ അറിയുന്നതിനായി പത്ത് രൂപ കോര്‍ട്ട് ഫീ സ്റ്റാമ്പ് ഒട്ടിച്ച് വിവരാവകാശ അപേക്ഷ ടി ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് നല്‍കുക. സാമ്പിള്‍ അപേക്ഷ അനുബന്ധമായി കൊടുത്തിരിക്കുന്നു.

കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസല്‍ ഫോറം (CGRF)
എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക് പരാതി നല്‍കി ഒരു മാസം കഴിഞ്ഞിട്ടും മേല്‍നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ ബന്ധപ്പെട്ട കണ്‍സ്യൂമര്‍ ഗ്രീവന്‍സ് റിഡ്രസല്‍ ഫോറം മുമ്പാകെ നിര്‍ദ്ദിഷ്ട ഫോറത്തില്‍ പരാതി നല്കാവുന്നതാണ്. ആദ്യം ബന്ധപ്പെട്ട സബ് ഡിവിഷന്‍ ഓഫീസിലും പിന്നീട് എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്കും പരാതി നല്‍കിയ ശേഷം മാത്രമേ ഫോറം മുമ്പാകെ പരാതി നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നോര്‍മ്മിക്കുക. കെ.എസ്.ഇ.ബി-യുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ഫോറത്തിന് മൂന്ന്‍ മേഖലാ ഓഫീസുകള്‍ ആണുള്ളത്.  പരാതികള്‍ രേഖകള്‍ സഹിതം അതാത് മേഖലാ ഓഫീസിലെ ചെയര്‍പേഴ്സണ് തപാലില്‍ രജിസ്റ്റേര്‍ഡ് ആയി അയക്കുക. വിലാസം ചുവടെ.

KSEB (Central Region)
Chairperson
Consumer Grievance Redressal Forum
KSEB, Power House Building
Kochi -682018 Ph: 0484-2394288

KSEB (Northern Region)
Chairperson
Consumer Grievance Redressal Forum
KSEB, Vydhyuthi Bhavanam,
Gandhi Road, Kozhikode -673011
Ph: 0495-2367820

KSEB (Southern Region)

Chairperson
Consumer Grievance Redressal Forum
KSEB, Vydhyuthi Bhavanam
Kottarakkara -691506
Ph: 0474-2451300

CGRF-ന് പരാതി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ക്കും ഫോമിനും ചുവടെയുള്ള ലിങ്ക് സന്ദര്‍ശിക്കുക.
https://www.keralaeo.org/procedures/52-submitting-complaints-to-cgrf

------------------------------------------------------------------------------------------------------------


അനുബന്ധം A

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 15-12-2015 തീയതിയിലെ ഉത്തരവ് നം No.1/1/KSERC -2015 ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





അനുബന്ധം B
ഞാനിടപെട്ട ഒരു വിഷയത്തില്‍ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയാണിത്‌. സമാനമായ രീതിയില്‍ അപേക്ഷ തയ്യാറാക്കി പത്ത് രൂപയുടെ കോര്‍ട്ട്ഫീ സ്റ്റാമ്പ് ഒട്ടിച്ച് നല്കാവുന്നതാണ്.

   From
                Mahesh Vijayan
                Attuvayil House
                SH Mount PO, Kottayam – 686006
                Mo: +91 93425 02698
                e-mail: i.mahesh.vijayan@gmail.com

     To
                Public Information Officer
                O/o Assistant Engineer
                Electrical Section
                Aymanam, Kottayam

Sir,

     വിഷയം: വിവരാവകാശ നിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷ.
    സൂചന:(1) കരിപ്പൂത്തട്ട് - മാടശ്ശേരി പാലം ജംക്ഷന്‍ വടക്ക് ഭാഗം നിവാസികള്‍ ഗാന്ധിനഗര്‍, അസിസ്സന്റ്  എക്സിക്യുട്ടീവ്‌ എഞ്ചിനീയര്‍ക്ക് അഡ്രസ്സ് ചെയ്ത് 03.05.18 തീയതി രേഖപ്പെടുത്തി  താങ്കളുടെ ഓഫീസില്‍ നല്‍കിയ 44  ഉപഭോക്താക്കള്‍ ഒപ്പിട്ട പരാതി.
              (2) കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് നം 1/1 KSERC dtd 15-12-2015.

        സൂചനയിലെ പരാമര്‍ശങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. വോള്‍ട്ടേജ് ക്ഷാമം സംബന്ധിച്ച് സൂചന ഒന്ന് പ്രകാരം പരാതി നല്‍കി  8 മാസം കഴിഞ്ഞിട്ടും ആയത് പരിഹരിക്കാന്‍ യാതൊരുവിധ നടപടികളും കെ.എസ്.ഇ.ബി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം അതിരൂക്ഷമായി ഇപ്പോഴും തുടരുന്നു. ആയതിനാല്‍, ടി പരാതിയിന്മേല്‍ കെ.എസ്.ഇ.ബി അധികൃതര്‍ നാളിതുവരെ സ്വീകരിച്ച എല്ലാവിധ മേല്‍നടപടികളുമായും ബന്ധപ്പെട്ട താഴെ പറയുന്ന വിവരം അഥവാ ടി വിവരം അടങ്ങിയ രേഖകളുടെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

1.  ടി പരാതിയുടെ ദിവസേനയുള്ള പുരോഗതി വ്യക്തമാക്കുന്ന രേഖകള്‍.

2.  ടി പരാതിയിന്മേല്‍ നാളിതുവരെ സ്വീകരിച്ച മേല്‍നടപടികള്‍ വ്യക്തമാക്കുന്ന രേഖകള്‍.
            a. ടി പ്രദേശത്ത ഉപഭോക്താക്കളുടെ വോള്‍ട്ടേജ് മെഷര്‍ ചെയ്തതിന്‍റെ രേഖകള്‍.
            b. ടി പരാതിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്.

3. ടി പരാതി കൈകാര്യം ചെയ്ത ഫയലിന്റെ നമ്പര്‍
            a.  ഫയല്‍ കുറിപ്പുകള്‍ അടക്കം ടി ഫയലിലെ മുഴുവന്‍ പേജുകളുടേയും പകര്‍പ്പ്

4. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ടി പ്രദേശത്തെ വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി നാളിതുവരെ സ്വീകരിച്ച മേല്‍നടപടികള്‍ വ്യക്തമാക്കുന്ന രേഖകള്‍.
      
5. ടി പ്രദേശത്തേക്ക് നിലവില്‍ വൈദ്യുതി നല്‍കാനുപയോഗിക്കുന്ന കെ.എസ്.ഇ.ബി വിതരണ ശൃംഖലയിലെ ഏറ്റവും അടുത്ത ട്രാന്‍സ്ഫോര്‍മറുമായി ബന്ധപ്പെട്ട താഴെ പറയുന്ന വിവരം ലഭ്യമാക്കുക.
            a. ടി ട്രാന്‍സ്ഫോര്‍മറിന്റെ കപ്പാസിറ്റി
            b. ടി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ച തീയതി, വര്‍ഷം
      c. ടി ട്രാന്‍സ്ഫോര്‍മറില്‍ നിന്നും നിലവില്‍ കണക്ഷന്‍ നല്കിയിരിക്കുന്ന മുഴുവന്‍ ഉപഭോക്താക്കളുടെയും പേരും കണ്‍സ്യൂമര്‍ നമ്പറും ഓരോ ഉപഭോക്താവിന്റേയും കണക്ടഡ് ലോഡും കണക്ഷന്‍ നല്‍കിയ തീയതിയും വ്യക്തമാക്കുക.
            d. ടി ട്രാന്‍സ്ഫോര്‍മറിലേക്ക് കണക്റ്റ് ചെയ്തിരിക്കുന്ന ആകെ ലോഡ്
            e. പരാതിക്കാരുടെ പ്രദേശത്ത് നിന്നും ടി ട്രാന്‍സ്ഫോര്‍മറിലേക്കുള്ള ദൂരം.

⦁    ഈ അപേക്ഷയ്ക്ക് മറുപടി നല്‍കുമ്പോള്‍, 30.03.2016-ല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് No.69503/Cdn.5/2015/GAD-ല്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ടതാണ്.

                                        എന്ന് വിശ്വസ്തതയോടെ                                       

                                                                                                        sd/-
കോട്ടയം                                                                           Mahesh Vijayan
27-12-2018                                                                       RTI & Legal Consultant
                                                                                          Aam Aadmi Party   


Enclosure(s):
1. ഉപഭോക്താക്കള്‍ നല്‍കിയ മാസ്സ് പരാതിയുടെ പകര്‍പ്പ്

Thursday, 31 January 2019

RTI Fees - Kerala State Electricity Regulatory Commission

Kerala State Electricity Regulatory Commission - ല് വിവരാവകാശ അപേക്ഷ നല്കുന്നവര് ശ്രദ്ധിക്കുക. പോസ്റ്റോഫീസില് നിന്നും പത്ത് രൂപയുടെ പോസ്റ്റല് ഓര്ഡര് വാങ്ങി അതില് Secretary, Kerala State Electricity Regulatory Commission എന്നെഴുതി അപേക്ഷയോടൊപ്പം അറ്റാച്ച് ചെയ്ത് പബ്ലിക് ഇന്ഫര്മേഷന് ഓഫീസര്ക്ക് അയച്ച് കൊടുക്കുക. കോര്ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കില്ല. അയക്കേണ്ട വിലാസം :-
Public Information Officer (PIO),
KPFC Bhavanam, CV Raman Pillai Road,
Vellayambalam, Thiruvananthapuram PIN- 695 010
Website: http://www.erckerala.org/about?id=5


Thursday, 24 January 2019

ക്ഷമതയുള്ള ഓഫീസറെ ഹൈക്കോടതി പി.ഐ.ഒ ആയി നിയമിക്കുന്നത് സംബന്ധിച്ച പരാതി

ബഹു: സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍, ശ്രീ വിന്‍സന്‍ എം. പോള്‍ അവര്‍കള്‍ മുന്‍പാകെ ബോധിപ്പിക്കുന്ന പരാതി.
                                                         [See Section 18 of the RTI Act]
പരാതിക്കാരന്‍:    
    Mahesh Vijayan
    Attuvayil House
    SH Mount PO
    Kottayam - 686006
    e-mail: i.mahesh.vijayan@gmail.com
    mo: +91 93425 02698

                                                             പരാതി സംഗതി

1. ഇന്ത്യയില്‍ എറണാകുളം ഒഴികെയുള്ള മറ്റെല്ലാ ഹൈക്കോടതികളിലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത് രജിസ്ട്രാര്‍ റാങ്കിലുള്ള ഏതെങ്കിലും ഓഫീസറെ ആണ്. എന്നാല്‍, ബഹു: കേരള ഹൈക്കോടതിയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത് ഡിസിഷന്‍ മേക്കിഗ് പവര്‍ ഇല്ലാത്ത, അഡീഷണല്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എന്ന കുറഞ്ഞ തസ്തികയിലുള്ള ഒരുദ്യോഗസ്ഥനെയാണ്. ഇത് മൂലം, വിവര സൂക്ഷിപ്പുകാരില്‍ നിന്നും വിവരം ശേഖരിച്ച് അപേക്ഷകര്‍ക്ക് നല്‍കുന്നതില്‍ ഉണ്ടാകുന്ന വീഴ്ചകളും  ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്ന നിലയില്‍  പൂര്‍ണവും സ്വതന്ത്രവുമായ അധികാരം വിനിയോഗിക്കുന്നതിലെ അപാകതകളും വിവരം നല്കണോ വേണ്ടയോ എന്ന സംഗതിയില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ ബൈപ്പാസ് ചെയ്യുന്ന മേലുദ്യോഗസ്ഥരുടെ അന്യായമായ ഇടപെടലുകളും വിവരം നല്‍കുന്നതിലുള്ള പി.ഐ.ഒ-യുടെ പരിമിതികളും  തന്മൂലം പൗരന്റെ മൗലികാവകാശമായ അറിയാനുള്ള അവകാശ നിയമം  ഫലപ്രദമായി നടപ്പാക്കുന്നതില്‍ പൊതുഅധികാരകേന്ദ്രത്തിനുണ്ടായ വീഴ്ചകളും  ആയത് പൊതുജനങ്ങള്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകളും സംബന്ധിച്ചാണ് ഈ പരാതി.

2. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ബഹു: ഹൈക്കോടതിയില്‍ ഞാന്‍ നല്‍കിയ വിവിധ വിവരാവകാശ അപേക്ഷകള്‍ അന്യായമായി നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന്, എന്റെ അപേക്ഷകള്‍ കൈകാര്യം ചെയ്ത ഫയലുകളിലെ രേഖകളുടെ പകര്‍പ്പെടുത്ത് പരിശോധിച്ചതില്‍ നിന്നും  അപേക്ഷകന് വിവരം നല്‍കണോ എന്ന തീരുമാനം പി.ഐ.ഒ എടുക്കുന്നത് മേലധികാരിയില്‍ നിന്നും അനുവാദം വാങ്ങിയാണ് എന്ന് മനസിലാക്കാന്‍ സാധിച്ചു. എനിക്ക് ലഭിച്ച മിക്ക മറുപടികളിലും വിവരം നല്‍കാനാവില്ല എന്ന തീരുമാനം അല്ലെങ്കില്‍ എന്ത് വിവരം നല്‍കണം എന്ന തീരുമാനം എടുത്തിട്ടുള്ളത് വിജിലന്‍സ് രജിസ്ട്രാറോ ഡെപ്യൂട്ടി രജിസ്ട്രാറോ ഒക്കെയാണ്. മേലുദ്യോഗസ്ഥന്റെ തീരുമാനം അപേക്ഷകനെ അറിയിക്കുന്ന ഒരു പോസ്റ്റ്‌മാന്റെ റോളാണ് ഹൈക്കോടതി പി.ഐ.ഒ  ചെയ്യുന്നത്. ഭൂരിഭാഗം അപേക്ഷകള്‍ക്കും ഈ വിധമാണ് വിവരം നിഷേധിക്കുകയോ മറുപടി നല്കുകയോ ചെയ്യുന്നതെന്ന് അറിയാന്‍ കഴിഞ്ഞു.

3. ഇതോടൊപ്പം ഹാജരാക്കുന്ന അപേക്ഷ നം പി.ഐ.ഒ 496/18-ല്‍ വിവരം നിഷേധിച്ചിരിക്കുന്നത് രജിസ്ട്രാര്‍ (വിജിലന്‍സ്) ശ്രീ വേണു കരുണാകരന്‍ ആണ്. ആവശ്യപ്പെട്ട വിവരം കോണ്‍ഫിഡന്‍ഷ്യല്‍ ആണ് എന്നതാണ്  നിഷേധിക്കാന്‍ കാരണമായി വിജിലന്‍സ് രജിസ്ട്രാര്‍ ചൂണ്ടികാണിച്ചിരുന്നത്. തുടര്‍ന്ന്‍ വിവരം കോണ്‍ഫിഡന്‍ഷ്യല്‍ ആയതിനാല്‍ സെക്ഷന്‍ 8(1)(e) പ്രകാരം നല്‍കാനാവില്ല എന്ന് കാണിച്ച് പി.ഐ.ഒ മറുപടി നല്‍കി. ആവശ്യപ്പെട്ട വിവരം 'Confidential' ആണെന്ന് പറഞ്ഞ് നിരസിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ല. എന്ന് മാത്രമല്ല, വിവരം നിഷേധിച്ചതിന് എതിര്‍കക്ഷി പറഞ്ഞ കാരണവും ഉപോല്‍ബലകമായി ചൂണ്ടിക്കാണിച്ച സെക്ഷനും തമ്മില്‍ യാതൊരു ബന്ധവും ഇല്ല.

Section 8(1)(e) in The Right To Information Act, 2005 Says
    (e) information available to a person in his fiduciary relationship, unless the competent     authority is satisfied that the larger public interest warrants the disclosure of such information;

4. ഇതോടൊപ്പം ഹാജരാക്കുന്ന രണ്ടാമത്തെ അപേക്ഷ നം പി.ഐ.ഒ 500/18-ല്‍ വിവരം നിഷേധിച്ചിരിക്കുന്നത് ഡെപ്യൂട്ടി രജിസ്ട്രാര്‍  ശ്രീ അനില്‍ കുമാര്‍ ആണ്. ടി അപേക്ഷയും കോണ്‍ഫിഡന്‍ഷ്യല്‍ ആണെന്ന് പറഞ്ഞ് സെക്ഷന്‍ 8(1)(e) പ്രകാരം നിഷേധിച്ചിരിക്കുകയാണ്. വിവരം നിഷേധിക്കാന്‍ മേലധികാരികള്‍ നിരത്തുന്ന കാരണം വിവരാവകാശ നിയമത്തില്‍ ഇല്ലാതെ വരുമ്പോഴാണ് ടി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ 8(1)(e) കാണിച്ച് അപേക്ഷ നിരസിക്കുന്നത് അഥവാ അതിന് നിര്‍ബന്ധിതയാകുന്നത്. ആത്യന്തികമായി ഇത്തരം വൈരുധ്യങ്ങള്‍ ഉണ്ടാകുന്നത് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അധികാര ക്ഷമതയില്ലാത്ത ആളാകുന്നത് മൂലമാണ്. ഈ രീതിയിലാണ്‌ ടി പൊതുഅധികാര കേന്ദ്രം മിക്ക അപേക്ഷകളും കൈകാര്യം ചെയ്തിരിക്കുന്നത്.

5. ഫയല്‍ പ്രോസസ് ചെയ്യുന്നതിന് മേലധികാരിക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങിയശേഷം വിവരങ്ങള്‍ നല്‍കുന്നത് കര്‍ശനമായും ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നം 77000/Cdn.5/2006/GAD(Circular-II) -യില്‍ വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇവിടെ ഇതൊന്നും പാലിക്കപ്പെടുന്നില്ല. 

6. അപേക്ഷകന് വിവരം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാനുള്ള ചുമതലയും പൂര്‍ണവും സ്വതന്ത്രവുമായ അധികാരം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരില്‍ നിക്ഷിപ്തമാണെന്നിരിക്കെയാണ്, ഈ നിയമലംഘനം അരങ്ങേറുന്നത്.  ഹൈക്കോടതിയില്‍ ലഭിക്കുന്ന വിവരാവകാശ അപേക്ഷകളില്‍ വിവരം ലഭ്യമാക്കാനുള്ള പ്രാപ്തത പി.ഐ.ഒ-യ്ക്ക് ഇല്ല എന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്. ഓരോ വകുപ്പും ഒരു സീനിയര്‍ ഓഫീസറെ വേണം പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കണമെന്ന് കാണിച്ച് പൊതുഭരണ വകുപ്പ് 10.10.2005-ല്‍ പുറത്തിറക്കിയ ഉത്തരവ് G.O.(P) No.367/05/GAD  ഹൈക്കോടതി  രജിസ്ട്രാര്‍ക്കും അയച്ചിട്ടുള്ളതാണ്.



7. വിവര സൂക്ഷിപ്പുകാരില്‍ നിന്നും എളുപ്പത്തില്‍ വിവരം ശേഖരിച്ച് നല്‍കാന്‍ പ്രാപ്തിയുള്ള ഓഫീസര്‍മാരെ വേണം പി.ഐ.ഒ ആയി സ്ഥാന നിര്‍ദ്ദേശം ചെയ്യേണ്ടത് എന്ന് പൊതുഭരണ വകുപ്പ് 30.10.2006-ല്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ നം 77000/Cdn.5/06/പൊഭവ-യിലും വ്യക്തമാക്കുന്നു.



8. ഇന്ത്യയിലെ വിവിധ ഹൈക്കോടതികളുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ള പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ സ്ഥാനപ്പേരാണ് ഇതോടൊപ്പമുള്ളത്. കേരള ഹൈക്കോടതി ഒഴിച്ച് എല്ലായിടത്തും ഏതെങ്കിലും രജിസ്ട്രാര്‍ റാങ്കിലുള്ള ഓഫീസറെ ആണ് പി.ഐ.ഒ ആയി സ്ഥാനനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. ഇത് സംബന്ധിച്ച രേഖകളുടെ പ്രസക്ത ഭാഗത്തിന്‍റെ സ്ക്രീന്‍ഷോട്ട്  Appendix 1-ല്‍ കൊടുത്തിരിക്കുന്നു. ബഹു: സുപ്രീം കോടതിയില്‍ പോലും പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ (CPIO) പദവി വഹിക്കുന്നത് Additional Registrar ആണ്.


9. ഹൈക്കോടതി സെക്ഷന്‍ 4 അനുസരിച്ച് സ്വമേധയാ പരസ്യപ്പെടുത്തിയിരിക്കുന്ന രേഖകള്‍ പ്രകാരം ഡിസിഷന്‍ എടുക്കുന്നതിനധികാരമുള്ള ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇതിലൊന്നും പങ്കാളിത്തമില്ലാത്ത ഒരാളെ പി.ഐ.ഒ ആയി നിയമിച്ചിരിക്കുന്നത് നിയമത്തിന്‍റെ അന്തസത്തയ്ക്ക് ഒട്ടും ചേര്‍ന്നതല്ല.

10.  കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ സംസ്ഥാന വിവരാവകാശ കമ്മീഷന് ഹൈക്കോടതി നല്‍കിയിട്ടുള്ള വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതില്‍ നിന്നും ഹൈക്കോടതിയില്‍ ലഭിക്കുന്ന ഭൂരിഭാഗം ആര്‍.ടി.ഐ അപേക്ഷകളും കാലാകാലങ്ങളായി നിരസിക്കുന്നതായിട്ടാണ് കാണാന്‍ കഴിഞ്ഞത്. എന്നാല്‍, ഭൂരിഭാഗം അപേക്ഷകളും നിരസിച്ചിരിക്കുന്നത് വിവരാവകാശ നിയമത്തിലെ 8, 9 സെക്ഷന്‍സ് അനുസരിച്ചല്ല; മറിച്ച് മറ്റ് കാരണങ്ങളാലാണ്. നിലവിലെ പി.ഐ.ഒ ക്ഷമതയുള്ള അധികാരകേന്ദ്രം അല്ലാത്തതിനാലും ടി സ്ഥാനം വഹിക്കുന്ന ആളുടെ അജ്ഞത കുറവും മൂലമാണ് ഇത്രയധികം അപേക്ഷകള്‍ നിഷേധിച്ചിരിക്കുന്നത്.

11. ബഹു: ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഞാന്‍ നല്‍കിയ വിവിധ ഒന്നാം അപ്പീലുകളില്‍ ടി സംഗതികള്‍ ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും അപ്പീല്‍ തീര്‍പ്പാക്കിയതില്‍ ഇത് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഒന്നും ഉണ്ടാകാത്തതിനാലാണ് ഇപ്പോള്‍ കമ്മീഷന് വിശദമായ പരാതി നല്‍കുന്നത്.

പരാതിയില്‍ സ്വീകരിക്കേണ്ട മേല്‍നടപടികള്‍

1. ആകയാല്‍, മേല്‍ വിവരിച്ച കാരണങ്ങളാല്‍, ഹൈക്കോടതിയില്‍ നിലവില്‍ പി.ഐ.ഒ പദവി വഹിക്കുന്ന ഓഫീസര്‍ക്ക് പകരം സുപ്രീം കോടതിയിലും മറ്റ് ഹൈക്കോടതികളിലും  നിയമിച്ചിരിക്കുന്നത് സമാനമായ രീതിയില്‍ വിവരം ലഭ്യമാക്കാനും സ്വതന്ത്രമായി തീരുമാനമെടുക്കാനും പ്രാപ്തതയുള്ള ഒന്നോ ഒന്നിലധികമോ ഡെപ്യൂട്ടി / ജോയിന്റ് രജിസ്ട്രാറെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നിയമിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

2. ഹൈക്കോടതിയില്‍ ലഭിക്കുന്ന ഭൂരിഭാഗം അപേക്ഷകളും നിരസിക്കുന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശ നിയമത്തില്‍ ആവശ്യമായ പരിശീലനം നല്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുക.

                                               എന്ന് വിശ്വസ്തതയോടെ                                                                                                                                                                                                 sd/-
കോട്ടയം                                                                               Mahesh Vijayan
24-01-2019                                                                          RTI & Legal Consultant                                                                                                                             Aam Aadmi Party

Enclosure(s):

1.    ഹൈക്കോടതികളിലെ പി.ഐ.ഒ-മാരുടെ സ്ഥാനപ്പേര്‍ വ്യക്തമാക്കുന്ന രേഖകളുടെ പകര്‍പ്പ്.
2. വിവരാവകാശ അപേക്ഷ നം പി.ഐ.ഒ 496/18-മായി ബന്ധപ്പെട്ട രേഖകള്‍.
3. വിവരാവകാശ അപേക്ഷ നം പി.ഐ.ഒ 500/18-മായി ബന്ധപ്പെട്ട രേഖകള്‍.


Tuesday, 15 January 2019

സപ്ലൈകോയിൽ കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുമോ ?

ചോദ്യം: സപ്ലൈകോയിൽ കോര്‍ട്ട് ഫീ സ്റ്റാമ്പ് സ്വീകരിക്കുമോ ?

ഉത്തരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ സര്‍ക്കാരേതര വകുപ്പായതിനാല്‍, കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് സ്വീകരിക്കില്ല. അതിനാല്‍, സപ്ലൈകോയില്‍ നിന്നും വിവരം ലഭിക്കാന്‍ ഒരു എളുപ്പ മാര്‍ഗം, പത്ത് രൂപയുടെ  കോര്‍ട്ട് ഫീസ്‌ സ്റ്റാമ്പ് ഒട്ടിച്ച അപേക്ഷ താഴെ പറയുന്ന ഏതെങ്കിലും വിലസത്തില്‍ അയച്ച് കൊടുക്കുക. അവര്‍ 6(3) പ്രകാരം അഞ്ച് ദിവസത്തിനകം അപേക്ഷ ബന്ധപ്പെട്ട സപ്ലൈകോ  ഓഫീസിലേക്ക് കൈമാറുന്നതാണ്. ഏത് ഓഫീസുമായി ബന്ധപ്പെട്ട വിവരമാണ് വേണ്ടത് എന്ന് അപേക്ഷയില്‍ എടുത്ത് പറയാന്‍ ശ്രദ്ധിക്കേണ്ടതാണ്.

1. State Public Information Officer
O/o Minister for Food and Civil Supplies
Room No.521, 2ndFloor
South Sandwich Block
Secreteriat, Thiruvananthapuram - 695001

2. State Public Information Officer
Commissionerate, Civil  Supplies Department
Public Office Building, Museum,
Vikas Bhavan P.O., Thiruvananthapuram-695033

3. State Public Information Officer
Taluk or District Supply Office
<Address of the Taluk or District Supply Office>

Thursday, 10 January 2019

സർക്കാർ ഉദ്യോഗസ്ഥരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടിന്റെ പകർപ്പ് ആര്‍.ടി.ഐ പ്രകാരം നൽകാമോ?

ഉദ്യോഗസ്ഥരെ സംബന്ധിച്ച വാര്ഷിക കോണ്ഫിഡന്ഷ്യല് റിപ്പോര്ട്ടുകള് വ്യക്തിഗത വിവരങ്ങളായാതിനാല് സെക്ഷന് 8(1)(j) പ്രകാരം വിലക്കിയിട്ടുള്ള വിവരങ്ങളാണ്. എന്നാല് ഒരു ഉദ്യോഗസ്ഥന്റെ സി.ആര് ആ ഉദ്യോഗസ്ഥന് നിഷേധിക്കാനാവില്ല. ഇത് സംബന്ധിച്ച കോടതി വിധികള് ചുവടെ കൊടുക്കുന്നു. മതിയായ പൊതുതാല്പര്യം ഉണ്ടെങ്കില് എ.സി.ആര് വെളിപ്പെടുത്താവുന്നതാണ്.
1. ഗൗരവമായ പൊതു താല്പര്യം ഇല്ലാത്ത പക്ഷം വാര്ഷിക കോണ്ഫിഡന്ഷ്യല് റിപ്പോര്ട്ട് മൂന്നാംകക്ഷിക്ക് വെളിപ്പെടുത്താന് പാടില്ല.
[RK Jain V Union Of India 2013 SCC 794]
Link: https://indiankanoon.org/doc/70139862/

2. ഒരു ഉദ്യോഗസ്ഥന്റെ സി.ആര് ആ ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം 8(1)(j) പ്രകാരം പ്രസിദ്ധീകരിക്കുന്നത് വിലക്കിയിട്ടുള്ള വ്യക്തിഗത വിവരങ്ങളാണ് എന്ന് പറയാനാവില്ല.
[Center of earth science studies v Dr. Anson Sebastian & anr 2010 KLT 233]
Link: https://indiankanoon.org/doc/916458/

3. The Hon’ble High Court of Madhya Pradesh in the case of Shrikant Pandya Vs State of MP, decided on 1.2.2010 has referred to the issue of providing copy of service book of third party and the relevant para is extracted below :
“16. In the case at hand the certified copy of personal record as well as service book of third party, which was being sought by the Petitioner would contain annual confidential reports and other information like details of family and nomination there of. These information are personal in nature and a Government servant has a
right to guard the same. The information have no relationship to any public activity and if parted with will certainly lead to the unwarranted invasion of the privacy oGovernment servant.”
[Sreekant Pandya v State of MP AIR 20111 MP 14]