Monday, 3 August 2020

സര്‍വ്വേ നം ഉപയോഗിച്ച് വസ്തു ഉടമയുടെ വിലാസം കണ്ടുപിടിക്കുന്ന വിധം







സര്‍വ്വേ / റീസര്‍വ്വേ നം അറിയാമെങ്കില്‍ ഏതൊരു വസ്തു ഉടമയുടെ പേരും വിലാസവും തണ്ടപ്പേരും മറ്റ് വിശദാംശങ്ങളും  കണ്ടു പിടിക്കാം; ചെയ്യേണ്ടത് ഇതാണ്.

  • ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
 https://www.revenue.kerala.gov.in/

  • അതില്‍ മുകളില്‍ ഇടത് വശത്തായി കാണുന്ന Information Zone എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക; അപ്പോള്‍ ലഭിക്കുന്ന മെനുവില്‍ നിന്നും Verify Land Details തിരഞ്ഞെടുക്കുക.


  • അടുത്ത പേജില്‍ നിന്നും "Tax Dues / Ownership" എന്ന ടാബില്‍ ക്ലിക്ക് ചെയ്ത് അറിയേണ്ട വസ്തുവിന്റെ വില്ലേജ്, ബ്ലോക്ക്‌, സര്‍വ്വേ / റീസര്‍വ്വേ നം എന്നിവ കൊടുത്താല്‍ ഉടമയുടെ വിശദാംശങ്ങളും വസ്തുവിന്റെ അളവ് എന്നിവയെല്ലാം ലഭിക്കും.

  • തണ്ടപ്പേര്‍ നമ്പര്‍ ഉപയോഗിച്ച് തിരയാനുള്ള ഓപ്ഷനും സൈറ്റില്‍ ലഭ്യമാണ്.